പിന്നെ തിരിഞ്ഞ് വാതിൽ തുറന്ന് മുറിക്ക് പുറത്തേക്ക് നടന്നു.
മാഡമോ…?
ഏതു മാഡം…?
ഇപ്പോൾ ആ മുറിയിൽ ഞാനും ആ നഴ്‌സും മാത്രമായിരുന്നു.
പക്ഷേ അവളുടെ നോട്ടം കണ്ടാൽ…
ഞാൻ ഒരു രോഗിയല്ല, ഏതോ അപകടകാരിയായ ജീവിയാണെന്നേ തോന്നൂ.
അവൾ എന്നെ നോക്കുന്നത് പോലും നല്ലൊരു അകലം പാലിച്ചായിരുന്നു.
ഇവളെന്തിനാ ഇങ്ങനെ പേടിക്കുന്നത്…?
ഒന്നും മനസ്സിലാകാതെ ഞാൻ ബെഡിൽ നിന്ന് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.
😳
ദേ… പോണു കാല്…!
കാലിൽ ശക്തിയൊന്നുമില്ല. പണ്ടാരം മുഴുവൻ തരിപ്പാണ്… കാലു പൊക്കാൻ പോലും പറ്റുന്നില്ല.
ഞാൻ വീണ്ടും കട്ടിലിൽ തന്നെയിരുന്നു.
എന്റെ ആ പരാക്രമം കണ്ടതും നഴ്‌സ് ഒന്ന് മുന്നോട്ട് വന്നു.
മധുരമുള്ള ശബ്ദത്തിൽ അവൾ ചോദിച്ചു.
“എ… എന്താ വേണ്ടേ…?”
“കുറച്ച് വെള്ളം കിട്ടുമോ…?”
“തരാം, സാർ.”
അവൾ പെട്ടെന്ന് അടുത്തുണ്ടായിരുന്ന കറുത്ത വാട്ടർ പ്യൂരിഫയറിൽ നിന്ന് ഒരു ഗ്ലാസിലേക്ക് വെള്ളമെടുത്ത് എന്റെ അടുത്തേക്ക് വന്നു.
എന്നാൽ അത്ര തന്നെ അടുത്ത് വന്നു തരാതെ തരാതെ, ഒരു കൈ അകലം പാലിച്ച് ഗ്ലാസ് എനിക്ക് നേരെ നീട്ടി.
ഇതെന്താ ഇങ്ങനേ…?
മനസ്സിൽ ചോദ്യചിഹ്നം ഇട്ടുകൊണ്ട് ഞാൻ ഗ്ലാസ് വാങ്ങി വെള്ളം കുടിച്ചു.
ശേഷം അവർക്ക് തന്നെ തിരിച്ചു കൊടുത്തു.
“ഇനിയൊന്നും വേണോ, സാർ…?”
അവൾ വീണ്ടും ചോദിച്ചു.
“എന്റെ ഫോൺ ഒന്ന് തരുമോ…?”
ഉറക്കമുണർന്നാൽ ആദ്യം കൈ തേടുന്നത് ഫോൺ തന്നെയല്ലേ. അതെവിടെയും കാണാത്തത് കൊണ്ടാണ് ഞാൻ ചോദിച്ചത്.
അവൾ പതിയെ തലയാട്ടി.
“സോറി, സാർ… ഫോൺ ഇവിടെ ഇല്ല. അതെല്ലാം നിങ്ങളുടെ ഫാമിലിയുടെ കൈയിലാണ്.”
“ഓഹ്… ഒക്കെ.”
ഞാൻ അത്രയും പറഞ്ഞ് വീണ്ടും തലയണയിലേക്ക് ചാരിക്കിടന്നു.
അല്ലാതെ ഇനി എന്ത് ചെയ്യാനാ…
അങ്ങനെ ആ മുറിയിൽ കിടന്ന് സമയം
തള്ളിനീക്കുകയായിരുന്നു ഞാൻ.
ഇടയ്ക്കിടെ ഓരോ നഴ്‌സുമാർ വന്ന് മരുന്ന് കൊടുക്കും, ഗ്ലൂക്കോസ് നോക്കും, എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് തിരികെ പോകും.
പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടു ഞാൻ അവിടെ കിടന്നു…
എസിയുടെ തണുപ്പിൽ മരവിച്ച ആ വെളുത്ത മുറിയിൽ, മതിലിലെ ക്ലോക്കിന്റെ സൂചികൾ ഇഴഞ്ഞുനീങ്ങുന്നതും നോക്കി സമയം കഴിച്ചുകൂട്ടി.
പെട്ടെന്നാണ്…
മുറിക്ക് പുറത്തുനിന്ന് വല്ലാത്തൊരു ബഹളം കേൾക്കാൻ തുടങ്ങിയത്.
“Ma’am… ഇപ്പോൾ അങ്ങോട്ട് പോകാതിരിക്കുന്നതാണ് നല്ലത്…”
ആരോ അപേക്ഷിക്കുന്നതുപോലെയായിരുന്നു ആ ശബ്ദം.
അതിനുള്ള മറുപടി ഒരു നിമിഷം പോലും വൈകിയില്ല.
“Move aside.”
കടിച്ചുപിടിച്ച, ഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദം ഇടനാഴിയാകെ മുഴങ്ങി.
“Ma’am… ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ… He is not normal yet. ഏത് നിമിഷവും അവന്റെ consciousness നഷ്ടപ്പെടാം. It will be more dangerous… Ma’am…”
വീണ്ടും അതേ ശബ്ദം അപേക്ഷിച്ചു.
ഞാൻ നെറ്റി ചുളിച്ചു.
ഇവരാരെക്കുറിച്ചാണ് പറയുന്നത്…?
ഇവിടെ വേറെ ആരെങ്കിലും അഡ്മിറ്റാണോ…?
ചിന്ത പൂർത്തിയാകും മുമ്പേ…
“I said… Move aside!”
ഇടിമുഴക്കംപോലെ ആ സ്ത്രീശബ്ദം വീണ്ടും ഉയർന്നു.
അടുത്ത നിമിഷം…
ധടാം…!
എന്റെ മുറിയുടെ വാതിൽ ഒറ്റയടിക്ക് തുറന്നടിച്ചു.
വാതിലിലേക്ക് നോക്കിയ ഞാൻ ഒന്ന് പുഞ്ചിരിച്ചു.
ദേ നിൽക്കുന്നു…
വേറെ ആരുമല്ല…
സാക്ഷാൽ ദിവ്യ.
“ഹായ്…”
ഞാൻ ചിരിച്ചുകൊണ്ട് അവൾക്ക് നേരെ കൈവീശി.
എന്നെ അങ്ങനെ ചിരിച്ചിരിക്കുന്നതായി കണ്ട നിമിഷം, അവളുടെ മുഖത്തെ എല്ലാ ഭാവങ്ങളും മാറി.
ഇത്രയും നേരം നെഞ്ചിൽ കെട്ടിക്കിടന്ന ഭയവും ആശങ്കയും ഒരുമിച്ച് പുറത്തുവന്നതുപോലെ അവൾ അവിടെത്തന്നെ നിശ്ചലയായി.
പിന്നെ മുഖത്ത് കുറച്ച് ഗൗരവം വരുത്താൻ ശ്രമിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.
ആ വരവ് കണ്ടപ്പോൾ എനിക്ക് ഒരു നിമിഷം തോന്നി.
ഇപ്പൊ രണ്ടെണ്ണം പൊട്ടിക്കുമോ എന്തോ…
പക്ഷേ…
എന്റെ മുന്നിലെത്തിയതും അവൾ ഒന്നും പറയാതെ എന്നെ മുറുകെ കെട്ടിപ്പിടിച്ചു.
