രുദ്രപ്രതാപം – 15 1അടിപൊളി  

”ആ… “

ഞാൻ ഒന്ന് ഉരിയാടി

”ഗുഡ്… ഞങ്ങൾ വന്നത് കുറച്ചു കാര്യങ്ങൾ ചോതിച്ചു അറിയാൻ ആണ്..“

പുള്ളിക്കാരി ഡയറക്റ്റ് റൂട്ട് മാറ്റി കാര്യത്തിലേക്ക് കടന്നു.എന്താണാവോ ചോദിക്കാൻ ഉള്ളെ..

”എന്താ…?“

അവരുടെ മുഖം ഒന്ന് മുറുകി.എന്തൊ ഗൗരവം ഉള്ള കാര്യം ആണെന്ന് തോനുന്നു. അല്ലാതെ എന്നെ ഒക്കെ വിളിച്ചു ചോതിക്കോ.ഞാൻ തിരിഞ്ഞു ഒന്ന് നോക്കി. അമ്മയുടെയും അപ്പുവിന്റെയും മുഖമെല്ലാം വാടിയിട്ടുണ്ട്.

അവർക്കൊക്കെ എന്തൊ വല്ലാത്ത പേടി ഉള്ളതുപോലെ എനിക്ക് തോന്നി..

”ആറു മാസങ്ങൾക്കു മുമ്പ്..ഈശ്വരപുരത്തെ അമ്പലത്തിൽ നടന്ന സംഭവത്തെ കുറിച്ച്…“

അവരുടെ നോട്ടം എന്റെ മുഖത്തേയ്ക്ക് ഒന്ന് കൂടി ചൂഴ്ന്നിറങ്ങി.എന്തെങ്കിലും കള്ളം പറയുന്നുണ്ടോ എന്ന്‌ നോക്കി കണ്ട് പിടിക്കാനായി. എന്തെങ്കിലും പറയാൻ എനിക്ക് ഓർമ ഉണ്ടായിട്ട് വേണ്ടേ. തലക്ക് കിട്ടിയ അടിയിൽ പോയതാ എന്റെ ബോധം പിന്നെ വന്നത് ഒരാഴ്ച്ച മുമ്പാണ്…

”എനിക്കൊന്നും അറിയില്ല മാഡം… അന്ന് അവിടെ ഉണ്ടായ അടിപിടിക്കിടയിൽ എന്റെ തലക്കൊരു അടി കിട്ടി… അതോടെ എന്റെ ബോധം മൊത്തം പോയി.. പിന്നെ എന്താ ഉണ്ടായേ എന്ന്‌ എനിക്ക് ഒരു പിടിയും ഇല്ല…“

ഞാൻ പറഞ്ഞു തീർത്തു. എന്തൊ ഞാൻ പറഞ്ഞതൊന്നും അത്ര വിശ്വാസം ആയിട്ടില്ല ആ പോലീസുകാരിക്ക്. അല്ല അതങ്ങനെ ആണല്ലോ…

”അഭി പ്ലീസ്… തന്നെകൊണ്ട് എന്തേലും ഓർത്തെടുക്കാൻ പറ്റുന്നുണ്ട് എങ്കി ഒന്ന് പറ.. മാസങ്ങൾ ആയി പോലീസ് ഈ കേസിന്റെ പുറകെ ആണ്.. ഞങ്ങൾക്ക് നല്ലരീതിയിൽ തന്നെ മുകളിൽ നിന്നും പ്രഷർ ഉണ്ട്.ഇനിയും ഇത് തുടർന്നാൽ ഞങ്ങളുടെ രീതി ഇതായിരിക്കില്ല…“

ഒരു പരിപാടിക്ക് തല്ലുണ്ടാവുന്നത് ഇത്ര വല്ല്യേ പ്രശ്നം ആണോ. ആ വാക്കുകളിൽ ഇച്ചിരി കനം കൂടുതൽ ഉണ്ടോ…? അല്ല ഇതൊക്കെ ഇവിടെ വന്നു ചോദിച്ചിട്ടെന്താ. മായയുടെ നാട്ടിൽ പോയി ചോദിക്ക് എന്നൊക്കെ പറയാൻ തോന്നിയെങ്കിലും ഞാൻ മിണ്ടാതെ നിന്നു.

”മാഡം നിങ്ങൾ എന്താ പറയുന്നത് എനിക്കറിയില്ല ഞാൻ പറഞ്ഞത് സത്യം ആണ്.. പിന്നീട് നാട്ടുകാരൊക്കെ ഇട പെട്ടു ആ പ്രശ്നം സോൾവ് ആക്കി എന്നെ എനിക്കറിയൂ…“

”ഏതു നാട്ടുകാർ…“

പൊട്ടി തെറിച്ചുകൊണ്ടായിരുന്നു അവളുടെ ആ ചോദ്യം. ആ മുഖം വല്ലാണ്ട് ദേശ്യം കൊണ്ടു വലിഞ്ഞു മുറുകി.എന്താ സംഭവം എന്ന്‌ അറിയാതെ ഞാൻ അച്ഛന്റെ നേരെ തിരിഞ്ഞു നോക്കി.എനിക്ക് മുഖം തരാതെ വെട്ടിച്ചു കളഞ്ഞു തന്തപ്പടി.ആ ഹാൾ

മുഴുവൻ ശ്വാസം മുട്ടുന്ന ഒരു അന്തരീക്ഷം രൂപപ്പെട്ടു.

മുറ്റത്തു ഒരു കാറിന്റെ ശബ്ദം ഞാൻ കേട്ടു. ഒരു മിനുട്ടിനുള്ളിൽ തന്നെ കാറിൽ വന്ന ആൾ അകത്തേക്ക് കയറി. ദിവ്യ ആണ്. നിലം ചവിട്ടി പൊളിച്ചാണ് ആ വരവ്…

”നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ അവനു അതിൽ ഒരു ബന്ധവും ഇല്ല എന്ന്‌. വീണ്ടും വീണ്ടും എന്തിനാ ഞങ്ങളെ ഇങ്ങനെ ശല്യപെടുത്തുന്നെ..“

കലി തുള്ളി മുന്നിൽ നിക്കുക ഗീതയുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു. എന്തൊക്കെയാ ഇവിടെ നടക്കുന്നെ..

”ഇതിന്റെ സീരിയസ്നസ് ഞാൻ ഇനിയും വിവരിക്കണോ..“

ദിവ്യയോടാണ് ആ മറുപടി…

”ഒന്നും രണ്ടും പേരല്ല ഇരുപത്തി രണ്ടു പേരാണ് അവിടെ മറിച്ചു വീണത്.അതും അത്രയും പൈശാചികമായി…ആർക്കും ഒന്നും അറിയില്ല. ഒരു ഐ വിട്നെസ്സ് പോലും ഇല്ല.മീഡിയയുടെ മുന്നില് തലകുനിച്ചു നിക്കുവാണ് പോലീസ്. ആറു മാസമായി ഒരു തുമ്പു പോലും പോലീസിന് കിട്ടിയിട്ടില്ല..“

ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.അതൊക്കെ കേട്ടപ്പോ തന്നെ എന്റെ കിളിയെല്ലാം പോയിരുന്നു. ഇങ്ങനെ ഒന്നും അല്ലല്ലോ എന്നോട് പറഞ്ഞെ. ഇരുപത്തി രണ്ടു പേര് മരിച്ചെന്നു എങ്ങനെ…? ഉള്ളിൽ വല്ലാത്തൊരു ഭയം ഉടലെടുത്തു.ഗീതയുടെ മുഖം എന്റെ നേരെ തിരിഞ്ഞു. കൊത്തി പറിക്കുന്ന നോട്ടം…

”പിന്നെ ഇവൻ… ആ കൂട്ടത്തിൽ പരുക്ക് പറ്റി ആകെ ജീവൻ ഉള്ളത് ഇവന് മാത്രം ആണ്…“

എന്റെ നേരെ തിരിഞ്ഞ് കൈ ചൂണ്ടി പറഞ്ഞു… എന്നിട്ട് വിറച്ചു നിൽക്കുന്ന ടൈൽസ നിലം ്പോലീസ് ബൂട്ട് കൊണ്ടു ചവിട്ടി അമർത്തി എനിക്ക് നേരെ നടന്നു വന്നു…

Leave a Reply

Your email address will not be published. Required fields are marked *