വായ് പൊത്തിപ്പിടിച്ച്, കൺമുന്നിൽ അരങ്ങേറുന്ന സംഭവങ്ങൾ വിശ്വസിക്കാൻ കഴിയാതെ അവൾ മരവിച്ച് നിൽക്കുകയായിരുന്നു.
അവളുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു…
പെട്ടെന്ന്…
അവിടെ കൂടിനിന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, അബോധാവസ്ഥയിലായിരുന്ന അഭിഷേക് ഒരു കാൽ മുന്നോട്ട് വെച്ചു.
അവന്റെ ചുവടുകൾ പതിഞ്ഞ നിമിഷം തന്നെ അന്തരീക്ഷം വീണ്ടും ഭാരമായി.
വലിയൊരു ബഹളത്തോടെ അവിടെ നിന്നവരെല്ലാം ഭയന്ന് പിന്നിലേക്ക് വലിഞ്ഞു.
ആ തിക്കിലും തിരക്കിലും, നേരത്തെ പവിത്രനോടൊപ്പം വന്ന ഗുണ്ടകളിലൊരാൾ നിലത്തുനിന്ന് ചാടിയെഴുന്നേറ്റ് ജീവനും കൊണ്ടോടാൻ തുടങ്ങി.
“ആആആആആ…!”
അയാളുടെ നിലവിളി ആ പ്രദേശമാകെ മുഴങ്ങി.
പക്ഷേ…
അടുത്ത നിമിഷം തന്നെ ആ ശബ്ദം നിശബ്ദമായി…
കുറച്ച് നിമിഷങ്ങൾ മുമ്പ് വരെ ദൂരെയുണ്ടായിരുന്ന അഭി…
ഒറ്റ നിമിഷം കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ആ നീക്കം മിന്നലിന്റെ വേഗത്തേക്കാൾ വേഗത്തിൽ ആയിരുന്നു.
അവിടെ കൂടിനിന്നിരുന്ന ഒരാളുടെ കണ്ണുകൾക്കും ആ ചലനം പിന്തുടരാൻ കഴിഞ്ഞില്ല. ഒരു നിഴൽ മിന്നിമറഞ്ഞതുപോലെ മാത്രം അവർക്ക് തോന്നി.
അടുത്ത നിമിഷം അഭി അയാളുടെ മുന്നിൽ നിന്നിരുന്നു.
ആ കാഴ്ച കണ്ട എല്ലാവരുടെയും ഉള്ളിൽ ഒരേസമയം ഞെട്ടലും അവിശ്വാസവും നിറഞ്ഞു.
തിളക്കം നിറഞ്ഞ രക്തച്ചുവപ്പുള്ള ആ കണ്ണുകൾ തന്റെ നേർക്ക് പതിഞ്ഞത് കണ്ടതും അയാളുടെ ശരീരമാകെ ഭയം പടർന്നു.
കണ്ണുകൾ തുറിച്ചുവന്നു. ശ്വാസം തൊണ്ടയിൽ കുടുങ്ങിയപോലെ തോന്നി.
“ഗൾപ്പ്…”
കഷ്ടപ്പെട്ട് ഒരിറക്ക് ഉമിനീർ വിഴുങ്ങിയെങ്കിലും, വിറയൽ മാത്രം കൂടിക്കൊണ്ടിരുന്നു.
അയാളുടെ മിഴികൾ ഭയത്താൽ നിയന്ത്രണം വിട്ട് വിറച്ചുകൊണ്ടിരുന്നു.
പെട്ടെന്ന്…
അഭി പതിയെ തന്റെ രണ്ട് കൈകളും ഉയർത്തി അയാളുടെ മുഖത്തിന് നേരെ നീട്ടി.ആ മുഖം മുഴുവൻ അവന്റെ കൈകൾക്കുള്ളിലായി.
അവിടെ കൂടിനിന്നിരുന്നവരുടെയെല്ലാം ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്ക് നിലച്ചതുപോലെ തോന്നി.
ഇനി… അവൻ എന്താണ് ചെയ്യാൻ പോകുന്നത്…?
ആ ചോദ്യം മാത്രമായിരുന്നു ഓരോ മുഖത്തും തെളിഞ്ഞുനിന്നത്. ആരും ശ്വസിക്കാൻ പോലും മറന്നുപോയതുപോലെ, മരണനിശ്ശബ്ദത ആ സ്ഥലത്തെ വിഴുങ്ങി.
പെട്ടെന്ന് അഭിയുടെ കൈകളിലെ തള്ളവിരലുകൾ മിന്നൽവേഗത്തിൽ അയാളുടെ ഉണ്ട കണ്ണുകളിലേക്ക് അവൻ കുത്തി ഇറക്കി…
ആആആആആ………………
ആകാശം പിളർക്കുന്ന ഒരു നിലവിളി അവിടെ മുഴങ്ങി.
നരക തുല്യമായ വേദനയിൽ ഉള്ള
അയാളുടെ ആ അലർച്ച കേട്ടതും ചുറ്റും നിന്നവരുടെ ശരീരമാകെ ഒന്നു വിറച്ചു.
അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ കണ്ണുകൾ അവരുടെ അമ്മമാർ ഉടൻ തന്നെ പൊത്തിപ്പിടിച്ചു. ആ കാഴ്ച അവർ കാണരുതെന്ന് എല്ലാവർക്കും തോന്നി.
ചിലർ മുഖം തിരിച്ചു. ചിലർ ഭയന്ന് പിന്നിലേക്ക് ഇടറിമാറി.
ഇതെല്ലാം കണ്ട പവിത്രന്റെ ഉള്ളിൽ ബാക്കിയുണ്ടായിരുന്ന ധൈര്യവും ആ നിമിഷം തകർന്നുവീണു മണ്ണടിഞ്ഞു.
അഭിയുടെ കൈകൾക്കുള്ളിൽ അയാൾ നിസ്സഹായനായി കിടന്നു പിടഞ്ഞു.
അഭിയുടെ പിടി ഓരോ നിമിഷവും കൂടുതൽ മുറുകിക്കൊണ്ടിരുന്നു.
അയാളുടെ തലയോട്ടി പൊട്ടി പൊടിയുന്ന ശബ്ദം പുറത്തേക്ക് പുറപ്പെട്ടു…
അയാളുടെ നിലവിളി പതിയെ ദുർബലമായി… ഒടുവിൽ പൂർണമായും നിലച്ചു.
അൽപനേരം കഴിഞ്ഞ് അഭി പതിയെ കൈകൾ പിൻവലിച്ചു.
ജീവനറ്റ ശരീരം നിയന്ത്രണം വിട്ട് ഒരു മരത്തടിപോലെ നിലത്തേക്ക് പതിച്ചു.
അതോടെ പവിത്രന്റെ കൂടെയുണ്ടായിരുന്നവരുടെ നിയന്ത്രണം പൂർണമായും വിട്ടുപോയിരുന്നു.
“ഓടിക്കോ…!”
ആരോ അലറിയതും കൂടെ ഉണ്ടായിരുന്നവർ ജീവനും കൊണ്ടു നാലുപാടും ചിതറിയോടാൻ തുടങ്ങി.
ഭയത്തിൽ അവരുടെ ചുവടുകൾ പോലും പിഴച്ചുപോയി. പിന്നിൽ എന്താണ് വരുന്നതെന്ന് നോക്കാൻ പോലും അവർ ധൈര്യപ്പെട്ടില്ല.
പക്ഷേ…
അവർ മറന്നുപോയ ഒരു കാര്യമുണ്ടായിരുന്നു.
തങ്ങളുടെ മുന്നിലുള്ളത് സാധാരണ മനുഷ്യനല്ല.
അടുത്ത നിമിഷം, അഭി നിലത്തുനിന്ന് ഒറ്റക്കുതിപ്പിൽ ഉയർന്നു.
