രുദ്രപ്രതാപം – 15 1അടിപൊളി  

അഭിയുടെ വലതു കാൽ പവിത്രൻ്റെ ഇടതു ഷോൾഡറിൽ ചവിട്ടി ഇറക്കി ആ പ്ലാസ്റ്റർ ഇട്ട കൈ അവൻ വലിച്ചു പറിക്കാൻ തുടങ്ങി….

“അമ്മേ….ആആആആആ… അയ്യോ…”

വേദനയുടെ കൊടുമ്പിരികളിൽ എന്തെന്നില്ലാതെ പവിത്രൻ അലറി…

ഒടുക്കം ശരീരത്തിൽ നിന്നും അഭിഷേക് ആ കൈകൾ പറിച്ചെടുത്തു പവിത്രൻ്റെ ശരീരത്തിൽ നിന്നും ചുടു ചോര പുറത്തേക്ക് അതിനോടൊപ്പം തെറിച്ചിരുന്നു…

ശരീരത്തിലെ രണ്ട് കൈകളും പറിച്ചെടുത്ത നിലയിൽ പവിത്രൻ നിലത്ത് മുട്ടു കുത്തി ഇരുന്നു… ശരീരത്തിൽ നിന്നും ഒരുപാട് രക്തം വാർന്നൊലിച്ചത് കൊണ്ട് അവൻ്റെ കണ്ണുകളിൽ ഇരുട്ടു കയറി തുടങ്ങിയിരുന്നു…

കഷ്ടപ്പെട്ട് അടയാതെ നിയന്ത്രിച്ചു നിർത്തുന്നു കണ്ണുകളിൽ

വീണ്ടും അവൻ ആ രൂപത്തെ കണ്ടു…

തൻറെ മുന്നിൽ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന ആ ഭീഗരസത്തിൻ്റെ സ്വരൂപം…

അഭി തന്റെ രണ്ട് കൈകളും ഒരേ സമയം പിന്നിലേക്ക് വലിച്ചുപിടിച്ചു.

അടുത്ത നിമിഷം, അവന്റെ ശരീരമാകെ പടർന്നിരുന്ന ചുവന്ന ഊർജം ഞരമ്പുകളിലൂടെ അതിവേഗം ഒഴുകി, രണ്ട് കൈകളിലേക്കും കേന്ദ്രീകരിക്കാൻ തുടങ്ങി.

നിമിഷങ്ങൾക്കകം അവന്റെ കൈകളെ ചുറ്റിപ്പറ്റി രക്തച്ചുവപ്പ് തിളക്കമുള്ള ആ ശക്തി സാന്ദ്രമായി കൂടിച്ചേർന്നു.

അടുത്ത നിമിഷം വേഗത്തിൽ അവൻ ആ കൈകൾ കൂട്ടി അടിച്ചു.അത് തമ്മിൽ ചേർന്നത് പവിത്രൻ്റെ മുഖത്തിന് തൊട്ടു മുന്നിലായാണ്..

ഭൂം!….

ഇടിമുഴക്കത്തോട് സാമ്യമുള്ള ഒരു മഹാശബ്ദം അവിടമാകെ മുഴങ്ങി.

അതോടൊപ്പം, ഭീകരമായൊരു ആഘാതതരംഗം നാലുപാടും പാഞ്ഞുപോയി.

കൊടുങ്കാറ്റ് വീശിയതുപോലെ പൊടിയും മണ്ണും വായുവിലേക്കുയർന്ന് ചുറ്റുപാടാകെ പടർന്നു പിടിച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ പ്രദേശം മുഴുവൻ പൊടിപടലത്തിനുള്ളിൽ അപ്രത്യക്ഷമായി.

ആ തരംഗത്തിന്റെ ശക്തിയിൽ അവിടെ നിന്നിരുന്ന പലർക്കും നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. അവർ പിന്നിലേക്ക് തെറിച്ചുവീണു.

പൊടി അടങ്ങും വരെ, ആ നിശ്ശബ്ദതയ്ക്കുള്ളിൽ  എന്താണ് സംഭവിച്ചതെന്ന ആർക്കും

തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല…

പതിയെ…

ചുറ്റും നിറഞ്ഞുനിന്ന പൊടിപടലങ്ങൾ കാറ്റിൽ അലിഞ്ഞുചേർന്ന് മാറിത്തുടങ്ങി.

ഓരോ നിമിഷവും കാഴ്ച തെളിഞ്ഞുവന്നു.

അവിടെ കൂടിനിന്നിരുന്ന എല്ലാവരുടെയും കണ്ണുകൾ ഒരേയൊരു ദിശയിലേക്ക് തറച്ചുനിന്നു. ശ്വാസം പോലും പിടിച്ചുവച്ച് അവർ പൊടി പൂർണമായി മാറാൻ കാത്തുനിന്നു.

അവസാനം…

പൊടിപടലങ്ങൾക്കിടയിൽ നിന്ന് ഒരു രൂപം പതിയെ തെളിഞ്ഞുവന്നു.

അത് അനങ്ങാതെ ഉയർന്നുനിൽക്കുകയായിരുന്നു.

അതിന് മുന്നിൽ…

മുട്ടുകുത്തി നിൽക്കുന്ന മറ്റൊരു രൂപം.

ആ നിമിഷം, ആ സ്ഥലത്തെ നിശ്ശബ്ദത മുമ്പത്തേതിനേക്കാൾ ഭയാനകമായി തോന്നി.

കുറച്ചു മുൻപ് വരെ മുന്നിൽ മുട്ടു കുത്തി നിന്നിരുന്ന പവിത്രൻ്റെ കഴുത്ത് മുതൽ മുകളിലേക്ക് ഇപ്പൊൾ അപ്രതീക്ഷം ആണ്…

ആ മുഖത്തിൻ്റെ ഒരു തരി പോലും അവിടെ ഒന്നും ബാക്കി ഇല്ല…കുറച്ച് മുമ്പേ ഉണ്ടായ ആ കൈകൾ തമ്മിലിടിച്ചതിൻ്റെ ആഘാതത്തിൽ അവൻ്റെ മുഖം ചിന്നി ചിതറി തുള്ളികളായി തെറിച്ചു പോയിരിക്കുന്നു…

നിമിഷ നേരം കൂടി വായുവിൽ നിന്നിരുന്ന ആ തലയില്ലാത്ത ശരീരം പതിയെ നിലത്തേക്ക് പതിച്ചു…

ആആആആആ………….

ആ ശരീരത്തിന് മുന്നിൽ നിന്നുകൊണ്ട് അഭി വീണ്ടും ആകാശത്തേക്ക് നോക്കി അലറി കൊണ്ടിരുന്നു…വേട്ട പൂർത്തിയാക്കിയ വേട്ടക്കാരൻ്റെ ആധിപത്യം പോലെ അത് അവിടെ മുഴങ്ങി നിന്നു…

പ്രകൃതി പോലും ആ കാഴ്ച കണ്ട് ഞെട്ടിയതുപോലെ, ആകാശം പിളർന്നൊരു മിന്നൽ ഭൂമിയെ കീറിമുറിച്ചു.

അതിനെ പിന്തുടർന്ന്, ഭൂമി നടുങ്ങുന്നതുപോലെ ഒരു മഹാ ഇടിമുഴക്കം ആകാശമാകെ മുഴങ്ങി.

ആ ഇടിമുഴക്കവും അവന്റെ അമാനുഷിക അലർച്ചയും ഒന്നായി ലയിച്ച നിമിഷം…

ചുറ്റും കൂടിനിന്നിരുന്നവരുടെ ഹൃദയമിടിപ്പ് പോലും ഒരു നിമിഷത്തേക്ക് നിലച്ചുപോയതുപോലെ തോന്നി.

ആരുടെയും ചുണ്ടുകളിൽ നിന്ന് ഒരക്ഷരം പോലും പുറത്തുവന്നില്ല. ഭയത്തിന്റെ ഭാരത്തിൽ സമയം

Leave a Reply

Your email address will not be published. Required fields are marked *