രുദ്രപ്രതാപം – 15 1അടിപൊളി  

”ഞങ്ങൾ എന്തിനാ നിന്നെ പേടിക്കുന്നെ… ഞങ്ങക്ക് നിന്റെ അടുത്ത് ഒരു മാറ്റവും തോന്നുന്നില്ല… ഇപ്പോഴും ആ പഴയ അഭി തന്നെയാ…“

നെഞ്ചിൽ തല ചെയ്ച്ചു അവൾ പറഞ്ഞു…

”വെറുതെ അതും ഇതും ആലോചിക്കാതെ ഇരുന്ന മതി…“

”മ്മ്….“

എന്തൊ അനുസരണയുടെ ഒരു മൂളൽ മാത്രം ആണ് ദിവ്യയുടെ വാക്കിനു മറുപടി എന്നോണം വന്നത്.ഞാൻ തല താഴ്ത്തി രണ്ടു പേരുടെയും നെറ്റിയിൽ പതിയെ ചുമ്പിച്ചു…അവരെ എന്നിലേക്ക്‌ കൂടുതൽ കോരി എടുത്തു അടുപ്പിച്ചു കിടത്തി.. എന്റെ രണ്ടു പൊന്നും കുടങ്ങളെ…

പതിയെ അവരുടെ ചൂടിൽ മയക്കത്തിലേക്ക് വീണു…

……………

പിറ്റേന്ന് രാവിലെ അഭിയുടെ വീട്ടിൽ…

സൂര്യന്റെ ചെറിയ വെളിച്ചം കണ്ണിൽ തട്ടിയപ്പോൾ തന്നെ മായ എണീറ്റു.. അദ്യം തന്നെ നോക്കിയത്  തോട്ടടുത് ചേർന്നു കിടക്കുന്ന അഭിഷേകിനെ ആണ്.. ആ ചെറിയ സ്വർണ വെളിച്ചത്തിൽ കണ്ണുകൾ അടച്ചു ഉറങ്ങുന്ന അവനെ അവൾ ഒന്ന് നോക്കി ഇരുന്നു… അവന്റെ മുഖത്തെ ആ ശാന്തത കണ്ടപ്പോ അവൾക്ക് ഒരു ചെറിയ പുഞ്ചിരി മുഖത്ത് വിരിഞ്ഞു…

അവൾ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ്  ദിവ്യയെ കുലുക്കി വിളിച്ചു എഴുന്നേൽപ്പിച്ചു. ഉറക്കത്തിൽ നിന്നും ഒന്ന് മുറണ്ട് എണീറ്റ ദിവ്യയെ നോക്കി മായ ശബ്‌ദം ഉണ്ടാക്കല്ലേ എന്ന്‌ ആംഗ്യം കാണിച്ചു..

കാര്യം മനസ്സിലായ ദിവ്യ അഭിയുടെ മുഖത്തേക്ക് ഒന്ന് എത്തി നോക്കി.അവളുടെ മുഖത്തും ചെറിയ ഒരു ചിരി വിരിഞ്ഞു. അവന്റെ കവിളിൽ പതിയെ ഒന്ന് ഉമ്മ വെച്ച് അവൾ ബെഡിൽ നിന്നും എഴുന്നേറ്റു.. കഴുത്തു വരെ പുതപ്പ് മറച്ച രീതിയിൽ ആയിരുന്നു അവന്റെ കിടത്തം… ഒരുവട്ടം കൂടി അവനെ നോക്കി അവർ താഴേക്കു ചെന്നു….

അടിയിൽ ചെന്നപ്പോ തന്നെ ചോദ്യങ്ങൾ ആയിരുന്നു. അവനു കൊഴപ്പം ഒന്നും ഇല്ലല്ലോ..?

എന്നൊക്കെ. എല്ലാവരും നന്നായി പേടിച്ചിരുന്നു…

എല്ലാവരോടും കുഴപ്പം ഒന്നും ഇല്ല

എന്ന്‌ പറഞ്ഞു അവരെ സമാധാനിപ്പിച്ചു…

സമയം പതിയെ നീങ്ങി…

രാജിവൻ എന്തൊ അത്യാവശ്യ കാര്യത്തിനായി പുറത്തേക്കു പോയി…

ലക്ഷ്മിയും സുനിതയും അടുക്കളയിൽ തിരക്കിൽ തന്നെ ആയിരുന്നു.. ബാക്കി ഉള്ളവർ അവരവരുടെ ചെറിയ ജോലിയിലും.. വീട് മുഴുവൻ ഒരു ശ്വാസം മുട്ടുന്ന അവസ്ഥയിൽ ആയിരുന്നു..

അങ്ങനെ ഇരിക്കെ ആണ് പെട്ടന്ന് സുനിതയുടെ ഫോൺ ബെൽ അടിച്ചത്..അടുക്കളയിൽ നിന്നും പണി ഒതുക്കി കൈ കഴുകി അവൾ മേശയിൽ ഇരുന്നിരുന്ന ഫോൺ കയ്യിൽ എടുത്തു…

”ഹലോ…“

”അഭിഷേക്കിന്റെ അമ്മ അല്ലെ….“

അപ്പുറത്ത് പ്രായം ആയ ഒരു പുരുഷ ശബ്ദം ആയിരുന്നു…

”അതെ… ഇത് ആരാ….”

“ഞാൻ മേപ്പടൻ ആണ്…”

പെട്ടന്ന് സുനിതയുടെ മുഖത്തു ഒരു ഞെട്ടൽ വന്നു..

“പറഞ്ഞോളൂ…”

“അഭിഷേക് അടുത്തുണ്ടോ…?”

“ഇല്ല ഉറങ്ങുവാണ്… എന്ത് പറ്റി…”

കുറച്ചു നേരം ഒന്നും മിണ്ടിയില്ല പിന്നെ

“ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം…. അവന്റെ ശരീരത്തിൽ ഉള്ള ആ ശക്തി ഈ ലോകത്തിൽ രൂപ പെട്ട ഒന്നല്ല… അത് അവന്റെ ശരീരത്തിന്റെ നിയന്ത്രണം പൂർണമായും കൈവരിക്കാൻ ശ്രമിക്കുകയാണ്…”

ഇതൊക്കെ കേട്ടപ്പോ തന്നെ സുനിതയുടെ നല്ല ജീവൻ പോയിരുന്നു.ഫോണിൽ പറയുന്നത് എല്ലാം തലച്ചോറിലേക്ക് എത്താൻ വരെ താമസം പിടിക്കുന്ന പോലെ…

“എത്രേം പെട്ടന്ന് അവനെ എനിക്ക് ഒന്ന് കാണണം… താമസിക്കരുത്…”

അത് പറയുമ്പോൾ അയാളുടെ ശബ്ദത്തിൽ വല്ലാത്ത ഒരു ഭയം നിലനിന്നിരുന്നു..ഫോൺ കട്ട്‌ ചെയ്തു

സുനിത കുറച്ചു നേരം അനങ്ങാതെ അങ്ങനെ തന്നെ നിന്നു..

“എന്താ അമ്മേ എന്ത് പറ്റി….”

അർച്ചന സുനിതയുടെ ഞെട്ടി തരിച്ചു നിൽക്കുന്ന നിരുത്തം കണ്ട് ചോദിച്ചു. എന്തോ വലിയ പ്രശ്നം ഉണ്ടെന്ന് സുനിതയുടെ മുഖം കണ്ടപ്പോൾ തന്നെ അർച്ചനയ്ക്ക് തോന്നിയിരുന്നു…

“അത്………..”

“ആആആആആആആആ……….”

മുകളിൽ നിന്നും ഉറക്കെയുള്ള അഭിയുടെ അലർച്ച അപ്പോഴേക്കും അവിടെ മുഴുവൻ മുഴങ്ങി…

അതുകൂടി മതിയായിരുന്നു സുനിതയ്ക്ക് ഇല്ലാതാവാൻ.. ഞെട്ടിയ മുഖത്തോടെ അവൾ അർച്ചനെ നോക്കി പിന്നെ ഒറ്റ ഓട്ടമായിരുന്നു മുകളിലെക്ക്….

Leave a Reply

Your email address will not be published. Required fields are marked *