രുദ്രപ്രതാപം – 15 1അടിപൊളി  

ഇടിമുഴക്കം പോലെ ആ വാക്കുകൾ

എന്റെ നെഞ്ചിൽ തറച്ചു കയറി.നോക്കി നിക്കാൻ അല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല. ശരീരം അനക്കമില്ലാത്ത ഒരു പ്രതിമ പോലെ നിന്നു. ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല…മരവിച്ച അവസ്ഥ…

ഞാൻ കേട്ടത് സത്യം ആവല്ലേ എന്ന്‌ പ്രാർത്ഥിച്ചു മുഖം തിരിച്ചു അദ്യം ദിവ്യയെ നോക്കി. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു. പിന്നെ നോട്ടം അക്കാനിലേക്കും അപ്പുവിലേക്കും പോയി. ഓരോമുഖങ്ങൾ കാണുമ്പോളും പ്രതീക്ഷകൾ തകർന്നു വീഴുക ആയിരുന്നു..

കണ്ണുകൾ നിറച്ചു കൊണ്ടു അമ്മ വീണ്ടും പറഞ്ഞു തുടങ്ങി..

”നീ ഒന്ന് പഴയ പോലെ ആവാൻ വേണ്ടി പ്രാർത്ഥിക്കാത്ത ഒറ്റ ദിവസം പോലുമില്ല ഈ ആറുമാസത്തിൽ…എന്നിട്ട് നീ കണ്ണു തുറന്നപ്പോ ഞങ്ങൾ നിന്നോട് ഇതാണോ വന്നു പറയേണ്ടേ…?“

കീറിമുറിക്കുന്ന പോലെ ആ വാക്കുകൾ എന്റെ നേരെ വന്നു.മറുപടി ഇല്ലായിരുന്നു..അമ്മ പതിയെ നടന്നു വന്നു എന്റെ അടുത്തു വന്നു എന്നെ കെട്ടി പിടിച്ചു…

”എങ്ങനെ ആട മോനെ ഞങ്ങൾ അത് പറയാ…“

അവസാന ആയി അതും പറഞ്ഞു കൊണ്ട് അമ്മ പൊട്ടി കരയാൻ തുടങ്ങി. എനിക്കും പിടിച്ചു നിക്കാൻ പറ്റിയില്ല എന്റെ കണ്ണുകളും നിറഞ്ഞു..

അന്ന് രാത്രി…

എന്റെ മുറിയിൽ കിടക്കയിൽ ചുരുണ്ടു കിടക്കുവായിരുന്നു ഞാൻ.  പിന്നെ പുറത്തേക്കൊന്നും പോയില്ല ആളുകളുടെ നോട്ടത്തിന്റെ അർത്ഥം ഇപ്പോഴാണ് തെളിഞ്ഞു വന്നത്… ആർക്കും പൂർണമായി ഒന്നും അറിയില്ലെങ്കിലും എല്ലാവർക്കും ഏകദേഷ ഒരു സൂചന കിട്ടിയിട്ടുണ്ട്.അത് അല്ലെങ്കിൽ അങ്ങനെ ആണല്ലോ.

കടുത്ത നിശബ്ദമായ ആ മുറിയിൽ കിടക്കുമ്പോ ഉള്ളിൽ ഹൃദയം പൊട്ടി തെറിക്കുന്ന പോലെ തോന്നി അതിന്റെ മുഴക്കം കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. അസഹിനിയത് മാറുന്നുണ്ടായിരുന്നു.കണ്ണുകൾ അടക്കുമ്പോൾ ആരൊക്കെയേ വേദന കൊണ്ടു വളരുന്ന പോലെ.

ഓർക്കാൻ പോലും തോന്നുന്നില്ല. ഒന്നും അറിയാതെ ഞാൻ എന്തൊക്കെയാ ചെയ്തു വെക്കുന്നെ.ആദ്യം ആ കോളേജിൽ.. പിന്നെ ദിവ്യ…ഇപ്പൊ ഇതാ ഇതും കൂടി…എനിക്കിനി വല്ല അസുഖവും ആണോ.. ഈ മാനസികം പോലെ എന്തേലും…

വീണ്ടും വീണ്ടും ഓരോന്ന് ആലോചിച്ചു തല കള്ളക്കുമ്പോൾ ആണ് വാതിലിൽ രണ്ടു മുട്ടുകൾ കേട്ടത്… എഴുന്നേറ്റ് ആരാണ് എന്നൊന്നും നോക്കിയില്ല.. ഒന്നിനും ഒരു ഉത്സാഹം ഇല്ല.. വാതിൽ തള്ളി തുറക്കുന്ന ശബ്ദവും പിന്നെ അത് പതിയെ അടക്കുന്ന ശബ്ദവും കേട്ടു ആരോ അകത്തു കയറിയിട്ടുണ്ട്…

ഇരുട്ട് മൂടിയ… ശബ്ദം നിലച്ച ആ മുറിയിൽ ചെറിയ കാലടി ശബ്ദം മാത്രം ഉയർന്നു.

”അഭി…“

മായയുടെ പതിയെ ഉള്ള ശബ്ദം കാതിൽ മുഴങ്ങി.ഞാൻ അനക്കം ഒന്നും കാണിച്ചില്ല. ദേശ്യം കൊണ്ടൊന്നുമല്ല സങ്കടം കൊണ്ടാണ്…

കിടക്കയിൽ ആരോ കയറി എന്റെ ഇടത് ഭാഗത്ത് ചേർന്നു കിടന്നു.പെട്ടന്ന് ഒരാൾവലതു ഭാഗത്തും.. മയയും ദിവ്യയും ആണ്…

”അഭി…“

”അഭി എന്താ മിണ്ടാതിരിക്കുന്നെ…“

മൃതുല മായ മായയുടെ സ്വരം കാത്തുകൾ തുള്ക്കുക ആയിരുന്നു…

”അഭി…“

വീണ്ടും അവൾ വിളിച്ചു…

”എനിക്ക് പറ്റണില്ലാ മായേ…“ഉള്ളിലെ സങ്കടം എല്ലാം അണപ്പൊട്ടി കണ്ണിറായി ഒഴുകി ഇറങ്ങി… വാക്കുകൾ പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു…

”ഞാൻ എന്താ ചെയ്തത് എന്ന്‌ എനിക്ക് പോലും അറീല…ഓർക്കുമ്പോ പേടി തോന്നുവാ…“

അവരുടെ കൈകൾ എന്നെ കൂടുതൽ വലിഞ്ഞു മുറുകി..സമാധാനിപ്പിക്കാൻ വേണ്ടി ആവും…

”നിങ്ങക്കും ഇപ്പൊ എന്നെ കാണുമ്പോ പേടി തോന്നുന്നുണ്ടോ…ഞാനൊരു മൃഗം ആണെന്ന് തോന്നുന്നുണ്ടോ “

അത് ചോദിച്ചതാ ഓര്മയുള്ളു കിട്ടീ മോന്തക്കു ഒരു പൊളി.. കണ്ണു തുറന്നു നോക്കുമ്പോ ദിവ്യ ആണ്.. കണ്മുന്നിൽ നിറഞ്ഞ കണ്ണുമായി എന്നെ നോക്കി കിടക്കുന്നു…

”ഇനി അങ്ങനെ പറഞ്ഞാലുണ്ടല്ലോ…“

നിറഞ്ഞൊഴുകിയ കണ്ണുകളിൽ കലി നിറച്ചുകൊണ്ട് അവൾ  പറഞ്ഞു..

”എന്റെ ചെക്കന് ഒന്നുല്ല…ഒക്കെ തോന്നലാ…“

പെട്ടന്ന് ചെരിഞ്ഞു കിടന്നിരുന്ന എന്നെ പുകിൽ നിന്നും വലിച്ചു മലർത്തി കിടത്തി മായ.. എന്നിട്ട് അവൾ എന്റെ നെഞ്ചിലേക്ക് കുടിയേറി..

Leave a Reply

Your email address will not be published. Required fields are marked *