പവിത്രൻ അവൻ്റെ ചട്ടമ്പി പടയുമായി തലച്ചോറ് കല്ല് അവൻ ഉള്ള അത്രയും കള്ളും,കഞ്ചാവും വീട്ടിൽ നിന്നും വലിച്ചു കയറ്റി ക്ഷേത്രത്തിലേക്ക് ഇറങ്ങുമ്പോൾ..
വന്നുകയറിയ വരത്തന്റെ അന്ത്യം കാണാൻ ക്ഷണിച്ചു…അങ്ങോട്ടേക്ക് തൻറെ ഉറ്റ സുഹൃത്ത് ആയ മണിയനുമായി പുറപ്പെടുവായിരുന്നു അയാൾ…
കുറച്ചു ദൂരം പോയപ്പോൾ ഒരു വലിയ ശബ്ദം കേട്ടു. പിന്നെയൊന്നും അയാൾക്ക് ഓർമയില്ലായിരുന്നു..
കലങ്ങിയ കണ്ണുമായി അയാൾ ചുറ്റും നോക്കി…
പെട്ടെന്ന് അയാളുടെ കണ്ണുകളിൽ ആ രൂപം പതിഞ്ഞു. കത്തിയമരുന്ന് തൻറെ പഴയ മോഡൽ അംബാസഡർ കാറിനു മുന്നിൽ എന്തോ കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ഒരു ഭീമാകാരമായ രൂപം…
മുന്നിൽ കാണുന്നത് വെറുമൊരു തോന്നൽ മാത്രമാണ് അയാൾ വിശ്വസിച്ചു. അൽപനേരത്തിനുശേഷം ആ രൂപം അയാൾക്ക് നേരെ തിരിഞ്ഞു.. എന്നിട്ട് അതിന്റെ കയ്യിലുണ്ടായിരുന്നു എന്തോ ഒന്ന് അയാൾക്കു നേരെ എറിഞ്ഞു…
ഉരുണ്ടൊരു പന്ത് പോലെ അത് ഭാസ്കരന്റെ കാലുകൾക്ക് അടുത്തേക്ക് വന്നെത്തി…
ഒരു നിമിഷം അതെന്താണ് അയാൾ സൂക്ഷിച്ചു നോക്കിയപ്പോൾ അയാൾ ഞെട്ടി പോയിരുന്നു…
കാലം ഇതുവരെ തന്റെ ഒപ്പം നടന്നിരുന്നു തന്റെ എല്ലാ കള്ളക്കളികളും അറിയുന്നു മണിയന്റെ തലയായിരുന്നു അത്…
കണ്ണുകൾ പുറന്തള്ളപ്പെട്ട രീതിയിൽ ആ മുഖം നിലത്ത് കിടന്നു… ഭാസ്കരന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി… ഒരു നിമിഷം അയാൾക്കും സ്വന്തം ശരീരം പോലും നിയന്ത്രണത്തിൽ നിന്ന് വിട്ടുപോയത് പോലെ തോന്നി…
ഭയത്തിന്റെ മുറുമുറുപ്പ് അയാളുടെ ചുണ്ടുകൾ പോലും മരവിപ്പിച്ചു കണ്ണുകളിൽ ഇരുട്ടു പടരാൻ തുടങ്ങി അയാളുടെ കണ്ണുകൾ വീണ്ടും കുറച്ച് അപ്പുറത്തായി നിൽക്കുന്ന രൂപത്തിലേക്ക് പോയി…
ദേഹമാസകലം വെളുത്ത തൊപ്പ പോലുള്ള രോമം നിറഞ്ഞ വളരെ കട്ടിയേറിയ പേശി ബലമുള്ള ശരീരം അയാൾ കണ്ടു ആ ശരീരത്തിൽ വസ്ത്രം ആയി ഒരു കീറിപ്പറഞ്ഞ ട്രൗസർ മാത്രമേ ഉണ്ടായിരുന്നുള്ളൂ…
അയാളുടെ കണ്ണുകൾ അതിന്റെ കാലിൻറെ ഭാഗത്തുനിന്നും മുകളിലേക്ക് പോയി ചോര വാർന്ന ശരീരത്തിലും കൈകളിലും അയാളുടെ കണ്ണുകൾ ഓടിയപ്പോൾ ഹൃദയം പോലും ഒരു നിമിഷം തുടിപ്പ് നിർത്തിയ പോലെ അയാൾക്ക് തോന്നി…
അങ്ങനെ അവസാനം ആ കണ്ണുകൾ തന്നെ ലക്ഷ്യമാക്കി മുൻപിലേക്ക് നടന്നു നീങ്ങുന്ന ആ മുഖത്തിലേക്ക് പതിച്ചു…
ആ മുഖം
കണ്ടപ്പോൾ തന്നെ ഭാസ്കരന്റെ ശ്വാസം നിശ്ചലമായി നിന്നു… തിളങ്ങുന്ന നീല കണ്ണുകളുമായി ശരീരമാസകലം രക്തത്തിൽ വാർന്നു കുളിച്ചു തന്റെ മുൻപിൽ നിൽക്കുന്ന ചെന്നായയുടെ തലയുള്ള അമാനുഷിക രൂപം…
അയാളുടെ ഹൃദയമിടിപ്പ് വളരെ വേഗത്തിൽ ആവാൻ തുടങ്ങി ആ രൂപം ഓരോ അടിയും മുന്നോട്ടുവച്ചു വരുമ്പോൾ ഒന്ന് എണീറ്റ് ഓടാൻ പോലും കഴിയാതെ ഭാസ്കരൻ അവിടെ തളർന്ന് കിടന്നു…
തൻറെ കണ്ണുകൾക്ക് മുന്നിലെത്തിയ ആ ശരീരം തൻറെ ദയനീയാവസ്ഥ കണ്ട് നോക്കി നിന്നു എന്നിട്ട് പതിയെ അതിൻറെ കൈകൾ ആകാശത്തിലേക്ക് ഉയർന്നു..
വരാൻ പോകുന്ന ആപത്തിനെ മുന്നിൽ കണ്ടുകൊണ്ട് ഭാസ്കരൻ ഉച്ചത്തിൽ അലറാൻ വേണ്ടി ശ്രമിച്ചു അതിനായി അയാൾ വായ തുറന്നതും മൂർച്ചയുള്ള നഖങ്ങൾ അയാളുടെ ചങ്ക് പിളർത്തി…
…..സ്ലേഷ്…..
*************************************
….
….
……
…….
………
“മായേ…!”
കൺമുന്നിൽ കണ്ട കാഴ്ച നെഞ്ച് പിളർന്നുപോയതുപോലെ എന്നെ ഞെട്ടിച്ചുണർത്തി.
ശ്വാസം ക്രമം തെറ്റി. നെഞ്ച് അതിവേഗം ഉയർന്നുതാഴ്ന്നു.
എന്റെ മനസ്സ് മുഴുവൻ ഒരേയൊരു ചിന്ത മാത്രം…
മായ.
ഭയന്ന് ചുറ്റും നോക്കിയ ഞാൻ അടുത്ത നിമിഷം വീണ്ടും ഞെട്ടി.
കുറച്ച് മുമ്പ് വരെ അവിടെ ഉണ്ടായിരുന്ന ആളുകളാരും ഇല്ല.
ഭയന്ന് വിറച്ചുനിന്ന വീട്ടുകാരില്ല.
കഴുത്തിൽ കത്തിമുനയുടെ ഭീഷണിയിൽ എന്നെ നിസ്സഹായമായി നോക്കിയ മായയും ഇല്ല.
എല്ലാം…
ഒറ്റ നിമിഷം കൊണ്ട് അപ്രത്യക്ഷമായിരുന്നു.
എന്റെ മുന്നിൽ ഇപ്പോൾ പരന്നുകിടന്നത് അവസാനമില്ലാതെ നീണ്ടുകിടക്കുന്ന ഒരു വിജനമായ മരുഭൂമി മാത്രം.
