“എന്താടാ നിന്റെ വയ്യായി എല്ലാം മാറിയോ…”
ആ ചിരിയിൽ തന്നെ പുള്ളി ചോതിച്ചു… ഞാൻ ചിരിച്ചു കൊണ്ടു മാറി എന്ന് പറഞ്ഞു…
“അഖിൽ എവിടെ…”
“അകത്തുണ്ട്”
ഞാൻ ഉള്ളിലേക്ക് കേറി ചെന്നു… ഹാളിൽ അവനിരുപ്പുണ്ടായിരുന്നു…
“എന്താ മോനെ ഇങ്ങോട്ടൊക്കെ…”
എന്നെ കണ്ടതും മുഖത്തൊരു വളിച്ച ചിരി കൊണ്ടു അവൻ പുലമ്പി…
“എന്താടാ എനിക്കിങ്ങോട്ട് വരാനും പാടില്ലേ”
“മ്മ്… മ്മ്… എന്താണാവോ പ്രത്യേകിച്ച്…”
ടേബിളിൽ വച്ചിരുന്ന ചായയും എടുത്തു കയ്യിൽ പിടിച്ചു അവൻ എന്നോട് ചോതിച്ചു…
“ഒന്നുല്ലടാ ഞാൻ ചുമ്മാ ഇറങ്ങിയതാ….”
ഞാൻ അവന്റെ അടുത്ത് സോഫയിൽ ചെന്നിരുന്നു…അവൻ എന്തൊ പുസ്തകത്തിൽ കുറിക്കുക ആയിരുന്നു….
“ഇപ്പൊ എങ്ങനെ ഉണ്ടടാ കുഴപ്പം ഒന്നും ഇല്ലല്ലോ…”മുഖത്തേയ്ക്ക് നോക്കാതെ തന്നെ അവന്റെ ചോദ്യം വന്നു…
“എനിക്ക് കുഴപ്പമില്ലടാ കുറച്ച് ക്ഷീണം ഉണ്ടായിരുന്നു ഇപ്പോ ഒക്കെയാണ് ”
“മ്മ്…”
അവൻ അതിനൊന്നും മൂളുക മാത്രമാണ് ചെയ്തത്…
“എടാ പിന്നെ… ഞാൻ വരുന്ന വഴിക്ക് നാട്ടുകാർ ഒക്കെ എന്നെ തന്നെ നിക്കുവാ… എല്ലാത്തിന്റെ മുഖത്ത് ആണെങ്കിൽ വല്ലാത്തൊരു ഭാവം…”
“ അതു നീ കാര്യമാക്കണ്ട നാട്ടുകാർ തെണ്ടികൾക്ക് എന്തെങ്കിലും ഒന്ന് കിട്ടിയ പോരെ…”
“അതിന് അവർക്ക് എന്ത് കിട്ടി…“
”എടാ അത് ഒന്നൂല്ലടാ നീയും ആറുമാസം കോമയിലായിരുന്നില്ല അതുകൊണ്ട് അവന്മാര് നിനക്കെന്തോ വലിയ അസുഖം ആണെന്ന് പറഞ്ഞു നാട്ടിൽ പരത്തിയതാണ് ആണ്…“
മടിച്ചുമടിച്ച് അവൻ പറഞ്ഞു…
മനുഷ്യന് അല്ലെങ്കിൽ തന്നെ ഒരു സമാധാനമില്ല അതിൻറെ ഇടയ്ക്ക് നാട്ടുകാരുടെ വക ഇങ്ങനെ ചിലതും…
എൻറെ ഒച്ച കേട്ട് അങ്ങോട്ടേക്ക് ഗൗരി ആൻറി വന്നു…വെള്ള നിറത്തിൽ കറുപ്പ് ഡിസൈൻ ഉള്ള ഒരു ചുരിദാർ ആണ് വേഷം…എന്നെ കണ്ടതും ആന്റിയുടെ മുഖം ഒന്ന് വിരിഞ്ഞു…
”അല്ല ഇത് ആരാ…. വേയ്യായ ഒക്കെ മാറിയോ എന്റെ കുട്ടിക്ക്…“സ്നേഹം തുളുമ്പുന്ന ശബ്ദത്തിൽ ചിരിച്ചു കൊണ്ടു ആന്റി ചോദിച്ചു..
ഞാൻ എണീറ്റ് നിന്ന് ആന്റിയെ നോക്കി ചിരിച്ചു… ആന്റി പതിയെ നടന്നു എന്റെ അടുത്തേക്ക് അടുത്തു…എന്താ ആ മുഖത്തെ ഒരു ഐശ്വര്യം…
ആ ചെറിയ മുഖത്തിൽ ആ ചിരിയൊന്നു വിരിഞ്ഞ് നിക്കുന്നത് കണ്ടാൽ തന്നെ മനസ്സ് നിറയും…
ആന്റെ അടുത്തു വന്നു എന്റെ വയറിലൂടെ കയ്യിട്ട് എന്നെ കെട്ടിപിടിച്ചു…എന്നിട്ട് പതിയെ മുഖം ഉയർത്തി കണ്ണുകളിലേക്ക് നോക്കി…ഒരു പൂച്ചയെ പോലെ…
”എനിക്കൊന്നും ഇല്ല ആന്റി… എല്ലാം മാറി… കണ്ടോ…“
ഞാൻ എന്നെ നോക്കാൻ വേണ്ടി ഒന്ന് കയ്യൊക്കെ ഒന്ന് തിരിച്ചു മറിച്ചും കാണിച്ചു കൊടുത്തു…
ആന്റി ഒന്ന് ചിരിച്ചു…
”അല്ലെങ്കിലും എനിക്കറിയാം എന്റെ കുട്ടിക്ക് ഒന്നും വരില്ലെന്ന്…“ചിരിച്ചു കൊണ്ടു തന്നെ ആന്റി എന്നിലേക്ക് ഒന്ന് ചേർന്ന് നിന്നു പറഞ്ഞു…
”ഓ… എന്തൊരു ചനേഹം… സ്വന്തം മോനെ പട്ടിയെ തല്ലുന്ന പോലെയാ തല്ലുന്നേ എന്നിട്ട് സ്നേഹം മൊത്തം അവനോടും…“
ഞങ്ങളെ നോക്കി ഇരിക്കുന്ന അകിൽ പറഞ്ഞു… അവന്റെ ഒരു അസൂയ…പണ്ട് മുതലേ ഗൗരി ആന്റി ഇങ്ങനെ ആണ്… കളിയൊക്കെ കഴിഞ്ഞു ഇങ്ങോട്ട് വരുമ്പോ എന്നെ ഒട്ടിപിടിച്ചാണ് ഇരിക്കാറ്… മേത്തുള്ള വിയർപ്പൊ ചളിയോ ഒന്നും ആന്റി ശ്രെദ്ധിക്കാറില്ല… സ്വന്തം അമ്മയെ പോലെ തന്നെ ആണ് എനിക്കവർ…
”എന്താടാ…ഞാൻ എന്റെ മോനെ അല്ലെ സ്നേഹിക്കുന്നെ അതിന് നിനക്കെന്താ…“
അവന്റെ വർത്താനം കേട്ട് കലി കേറിയ പോലെ ഗൗരി ആന്റി പറഞ്ഞു…
”അപ്പൊ എന്നെ തല്ലുന്നതോ… ഞാനും നിങ്ങടെ മോനല്ലേ…“.
”അതോ… കുരുത്തക്കേട് അല്ലാതെ എന്തേലും നീ ചെയ്യാറുണ്ടോ…. പിന്നെ എങ്ങനെ ഞാൻ നിന്നെ തള്ളണ്ടിരിക്കും “
ആന്റി അവന്റെ വായ അടപ്പിച്ചു… അവൻ എന്റെ മുഖത്തേക്ക് നോക്കി ഒരു ഇളി ഇളിച്ചു കാട്ടി…
കിട്ടിയല്ലോ വാങ്ങിച്ചോ എന്ന് ഞാൻ അവനെ നോക്കി മനസ്സിൽ പറഞ്ഞു…
ആന്റി പിന്നെ അകത്തേക്ക് പോയി ചായ ഇട്ടു കൊണ്ടു വന്നു …
