അങ്ങനെ സമാധാനിച്ചിരുന്നു….
സമയം കടന്ന് പോയി…
ആർക്കും പോവാൻ ഒരു ഉദ്ദേശവും ഇല്ലാരുന്നു എങ്കിലും ഞാൻ പറഞ്ഞു വിട്ടു… അശ്വതി എന്റെ അടുത്ത് നിക്കാൻ വാശി പിടിച്ചെങ്കിലും… ഞാൻ ഒതുക്കത്തിൽ അവളെ അവരോടൊപ്പം വീട്ടിലേക്കു അയച്ചു…
ഇടക്കപ്പോഴോ മൃതുല ആന്റി വിളിച്ചിരുന്നു… പുള്ളിക്കാരി നാട്ടിൽ ഇല്ല അതുകൊണ്ടാ വരാൻ പറ്റാഞ്ഞേ നാളെ തന്നെ എന്റെ അടുത്തേക്ക് വരും എന്നൊക്കെ പറഞ്ഞു…
പിന്നെ എന്റെ അവസ്ഥ എന്തൊക്കെ ആണ്… കുഴപ്പം ഒന്നും ഇല്ലാലോ എന്നൊക്കെ ചോദിച്ചറിഞ്ഞു…
കുറച്ചു നേരം സംസാരിച്ചു ഇരുന്നു… എന്തൊ അവരെന്നോട് വല്ലാത്തൊരു അടുപ്പത്തിൽ സംസാരിച്ചു …
ഒടുക്കം ദിവ്യ ഫോണും ആയി റൂമിനു പുറത്തോട്ട് പോയി…അതെന്തിനാണാവോ… 🤔
ആർക്കറിയാം….
കണ്ണിന്റെ കോണിൽ ഉറക്കം കറ പിടിച്ചു കേറി വന്നു… തൊട്ടടുത്തു ഇരുന്നിരുന്ന മായയെയും കൂട്ടി ഞാൻ ബെഡിൽ കിടന്നു… കുറച്ചു കഴിഞ്ഞപ്പോ ദിവ്യയും വന്നു…
ആ നീല കിടക്കയിൽ രണ്ടു കൊഴുത്ത ശരീരങ്ങൾക്കിടയിൽ സാൻഡ്‌വിച് ആയി ഞാൻ കിടന്നു ഉറങ്ങി…
പിന്നീടുള്ള ദിവസങ്ങൾ പതിയെ കടന്നു പോയി..
ഓരോരുത്തർ വന്നു പോയിരുന്നു…
അഖിലും ഗൗരി ആന്റിയും…
അച്ഛന്റെ ഏതൊക്കയോ കൂട്ടുകാർ…
കുറച്ചു കുടുംബക്കാർ…
പിന്നെ നാട്ടുകാരിൽ ചിലരും…
എല്ലാവരുടെ ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കൽ ആണ് ഇപ്പൊ പണി 😶…. മടുത്തു… 😮💨
ഇപ്പൊ ചെറുതായി നടക്കാൻ ഒക്കെ തുടങ്ങി… എന്നെ സപ്പോർട്ട് ചെയ്യാൻ എന്റെ രണ്ടു പൊന്നും കുടങ്ങൾ കൂടെ ഉണ്ടല്ലോ…അവരെ തൊട്ടും തലോടിയും ആയിരുന്നു എന്റെ പരിശീലനം മൊത്തം…
അങ്ങനെ ഒരാഴച്ചക്ക് ശേഷം ആ ആശുപത്രി മുറിയിലെ റാവുകൾക്ക് വിരാമമിട്ട് വീട്ടിലേക്കു തിരിച്ചു …
വീട്ടിൽ തിരിച്ചു വന്നെങ്കിലും പുറത്തേക്കൊന്നും ഞാൻ ഇറങ്ങിയിരുന്നില്ല… റെസ്‌റ്റോടെ… റസ്റ്റ് തന്നെ…
മായേയും ലക്ഷ്മി ആന്റിയെയും മീനുവിനെയും ഒക്കെ ഇപ്പോൾ ഞങ്ങളുടെ വീട്ടിലാണ് കൊണ്ടുപോന്നു അവരെ അവിടെ ഒറ്റയ്ക്ക് നിർത്തേണ്ട എന്ന്‌അമ്മയുടെ ആയിരുന്നു തീരുമാനം…
അങ്ങനെ വീട് മൊത്തം ഇപ്പൊ ആളായി…
“അമ്മേ ഞാൻ ഒന്ന് പുറത്തു പോവാട്ടോ…”
മൂന്നാല് ദിവസത്തെ അതിക വിശ്രമം മടുത്തപ്പോ ഞാൻ ഒന്ന് പുറത്തേക്ക് ഇറങ്ങാം എന്ന് വിചാരിച്ചു…
“നീ ഇപ്പൊ എങ്ങോട്ടാ പോവുന്നെ…”
അടുക്കളയിൽ നിന്നും ഓടി പിടഞ്ഞു അമ്മ എന്റെ അടുത്തേക്ക് വന്നു… കയ്യിൽ ഒരു ചാറ്റകവും എന്തൊ ഉണ്ടാകുന്ന തിരക്കിലാവണം… മുഖത്ത് ആശങ്ക കലർന്ന ഒരു ഭാവവും…
“എങ്ങാട്ടൂല്ല ഞാൻ അഖിലിന്റെ വീട് വരെ ഒന്ന് പോയി വരാം…”
“എന്താ… ഇപ്പൊ അവിടെ…”
“ഒന്നുല്ല അമ്മേ ഞാൻ ഒന്ന് അവനെ കണ്ടിട്ട് വരാം….”
“അഭി ഇപ്പൊ പോണ്ട മോനെ… ഒന്ന് കൂടി റസ്റ്റ് എടുത്തു രണ്ടു ദിവസം കഴിഞ്ഞു ഇറങ്ങാം…”
മുഖത്തെ ആ ഭാവത്തിൽ തന്നെ അമ്മ എന്നെ നോക്കി പറഞ്ഞു…അല്ല
എന്തിനാ ഇനിയും റസ്റ്റ് എടുക്കുന്നെ… എനിക്കിപ്പോ ഒരു കുഴപ്പവും ഇല്ലല്ലോ…മായയും ദിവ്യയും പുറത്തു പോയിരിക്കുവാന്… ചേച്ചിമാർ ഒക്കെ വർക്കിന്നും അപ്പു ആണെങ്കി മുറിയിൽ കേറി ഇരിപ്പാണ്..സത്യം പറഞ്ഞ മൊത്തത്തിൽ ബോറടിച്ചിരിപ്പാണ് ഇവിടെ
“അമ്മേ എനിക്ക് കുഴപ്പം ഒന്നുല്ല… ഞാൻ അവനെ കണ്ടു വേഗം ഇങ്ങോട്ട് വരാം…”
കോമയിൽ ഒക്കെ കിടന്നതല്ലേ അമ്മയ്ക്കും കാണും ആതി…അതിന് ഇങ്ങനെ ഒക്കെ ടെൻഷൻ അടിക്കണോ…
“ഒരു അര മണിക്കൂർ…”ഞാൻ അതും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി അമ്മ പുറകിൽ നിന്നും ഒന്നുകൂടി വിളിച്ചെങ്കിലും ഞാൻ കേട്ടില്ല… ഇപ്പൊ വരാം എന്നും പറഞ്ഞു ബൈക്ക് എടുത്തു പാഞ്ഞു…
വണ്ടി എടുത്തു നേരെ വിട്ടത് അഖിലിന്റെ വീട്ടിലേക്കു ആണ്… പോകുന്ന വഴി അയൽക്കാർ ചിലരൊക്കെ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നത് ഞാൻ കണ്ടു.. എല്ലാവർക്കും ഒരു ചിരി കൊടുത്തു…
അവന്റെ വീട്ടിൽ എത്തി…
സിറ്റ്ഔട്ടിൽ അഖിലിന്റെ അച്ഛൻ ഇരുപ്പുണ്ടായിരുന്നു… എന്നെ കണ്ടപ്പോ പുള്ളി ഒന്ന് ചിരിച്ചു ഞാൻ തിരിച്ചും…
