അനുപല്ലവി – 6

ഏകദേശം നാലു മണിയോടെ തന്നെ പോകാനുള്ള വണ്ടി വന്നു…. ക്യാമ്പിന് പോകാനുള്ള ഡോക്ടർസിന് പകരം ഡോക്ടർസിനെ പൃഥ്‌വി അറേഞ്ച് ചെയ്തിരുന്നു… എമർജൻസി ആയി ഗൈനകിൽ മാത്രം ആയിരുന്നു ഡോക്ടർ വേണ്ടിയിരുന്നത് അതും തത്കാലം ഒരു ഡോക്ടറെ ആക്കി.. പിന്നെ എന്തെങ്കിലും എമർജൻസി കേസ് ഉണ്ടേൽ വരാനുള്ള ദൂരമേ കണ്ണൂരും പൈതല്മലയുമായി ഉണ്ടായിരുന്നുള്ളു.. ഏകദേശം ഒരു 65കിലോ മീറ്റർ..

വണ്ടി വന്നപ്പോൾ തന്നെ പല്ലവി കയറി സീറ്റ്‌ പിടിച്ചു….ഏകദേശം സെന്ററിലായി വിന്ഡോ സൈഡിൽ തന്നെ..
ഡോക്ടർ മാരും നഴ്സുമാരും എല്ലാം കൂടെ ഒരു പത്തു പേരുണ്ടായിരുന്നു…

പല്ലവി വിന്ഡോ ഓപ്പൺ ആക്കി അനു എവിടെയെങ്കിലും ഉണ്ടോ എന്നു നോക്കി… ഓരോരുത്തരായി കയറിയിട്ടും.. അനുവിനെ മാത്രം കണ്ടില്ല..

“നീയെന്താ പല്ലവി ഇങ്ങനെ തിക്കും പൊക്കും നോക്കുന്നെ.. “
അടുത്ത് വന്നിരുന്നു ശ്രുതി തിരക്കി..

“എടീ ഞാൻ ഉണ്ണിയേട്ടനെ നോക്കിയതാ.. “പല്ലവി മറുപടി പറഞ്ഞു.

“ഉണ്ണിയേട്ടനോ ” അതാരാ… ശ്രുതി അതുവരെ കേൾക്കാത്ത ഒരു പേര് കേട്ടപ്പോൾ സംശയത്തോടെ തിരക്കി

അപ്പോളാണ് പറഞ്ഞ അബദ്ധം പല്ലവിക്ക് മനസ്സിലായത്…

“ശോ.. “അവൾ നാവ് കടിച്ചു കൊണ്ട് വിൻഡോ സൈടിലേക് മുഖം തിരിച്ചു..

“അമ്പടി.. പറഞ്ഞോ മോളെ.. ആരാന്നു.. “

ഇനി രക്ഷയില്ലെന്ന് പല്ലവിക് മനസ്സിലായി..

പ്രിത്വിയുടെ കൂടെ നടന്നു വരുന്ന അനുവിനെ പല്ലവി കണ്ടിരുന്നു അപ്പളേക്കും.. അതു കണ്ട അവളുടെ മുഖം തെളിഞ്ഞു…
“ദാ ആ വരുന്ന ആളാണ് എന്റെ ഉണ്ണിയേട്ടൻ.. “

അനുവിനെ ചൂണ്ടി പല്ലവി പറഞ്ഞു..

“ആ ചെകുത്താനോ…? “അത്ഭുതത്തോടെ ശ്രുതി തിരക്കി…

“പോടീ.. ചെകുത്താൻ എന്നെങ്ങാനും വിളിച്ചാൽ കൊല്ലും ഞാൻ.. “

“ഓഹ്… ഹും… മനസ്സിലായി മോളെ… അപ്പോ ഡോക്ടർക് സീറ്റ് പിടിച്ചതാവും ഇവിടെ അല്ലേ.. പക്ഷെ ഇതൊക്കെ എപ്പോ സംഭവിച്ചു… “

“അതൊക്കെ ഞാൻ പിന്നെ പറയാം.. “

“ഉം… ഞാൻ പുറകിലെങ്ങാനും പോയി ഇരുന്നോളാം നമ്മള് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ലേ.. ”
കളിയാക്കി പറഞ്ഞതും കൂടാതെ അവൾ പല്ലവിയെ ഒന്ന് നുള്ളിയിട്ടു പിന്നിലോട്ടു നടന്നു..

വണ്ടി സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞാണ് പ്രിത്വിയും അനുവും വന്നു വണ്ടിയിൽ കയറിയത്… ഡോണ വന്നു പല്ലവിയുടെ അരികിലായി ഇരുന്നു… ഇതിനു ആ പൃഥ്‌വി സാറിന്റെ അടുത്തെങ്ങാനും പോയി ഇരുന്നൂടെ.. പല്ലവി മനസ്സിൽ വിചാരിച്ചു..
പൃഥ്‌വി യോട് സംസാരിച്ചു കൊണ്ട് വന്ന അനു പല്ലവിക് ഓപ്പോസിറ്റു ഉണ്ടായിരുന്ന സീറ്റിൽ ഇരുന്നു പിന്നെയും അവനോടു സംസാരിച്ചു കൊണ്ടിരുന്നു..

പല്ലവി അനുവിനെ നോക്കി.. അവർ എന്തോ സീരിയസ് ആയ ചർച്ചയിൽ ആയിരുന്നു… പല്ലവിക് ദേഷ്യം വന്നു.. എന്താണാവോ ഇത്ര ഗോളാന്തര സംഭവം ചർച്ചിക്കാൻ… അവൾ മനസ്സിൽ ഓർത്തു..

ട്രാവലറിൽ ബാക്കി എല്ലാവരും ഒരു ടൂർ മൂഡിൽ ആയിരുന്നു… പാട്ടും ആട്ടവും കളിയുമായി ജൂനിയർ നഴ്സുമാർ അടിച്ചു പൊളിക്കുന്നു കൂടെ ശ്രുതിയും അവരുടെ കൂടെ പാട്ടിനു അനുസരിച്ചു ഡാൻസ് കളിക്കുന്നത് പല്ലവി നോക്കി… വാടീ.. ശ്രുതി പല്ലവിയെ വിളിച്ചു.. അവൾ ഞാനില്ലേ എന്ന അർത്ഥത്തിൽ.. കൈ കൂപ്പി കാണിച്ചു….

പല്ലവി തുറന്ന് വെച്ച വിന്ഡോ ഗ്ലാസ്സിലൂടെ പുറത്തേക് നോക്കി..പുറത്തു..മാനത്തു കാർമേഘം ഇരുണ്ടു കൂടി ഒരു തുലാവര്ഷത്തിനു തയ്യാറെടുക്കുന്നു…..തളിപ്പറമ്പിൽ എത്തുമ്പോളേക്കും
മഴ പെയ്തു തുടങ്ങിയിരുന്നു….മഴ വലിയ തുള്ളികളായി…പല്ലവിയുടെ മുഖത്തേക് പതിച്ചു… അവൾ വിന്ഡോ ഗ്ലാസ്‌ വലിച്ചടച്ചു… മഴ കനത്തതു കാരണം.. ഒച്ചിഴയുന്ന വേഗത്തിൽ ആയിരുന്നു വണ്ടി ചലിച്ചു കൊണ്ടിരുന്നത്…

അനുവേട്ടാ.. പ്രിത്വിയുടെ എപ്പോളത്തെയും പ്ലാൻ പോലെ ഇതും കുളം ആകുമെന്ന തോന്നുന്നേ.. മറു സൈഡിൽ ഇരുന്ന അനുവിനെ തോണ്ടി കൊണ്ട് ഡോണ പറഞ്ഞു…

അനു ഒന്ന് ചിരിച്ചു.. അതു കണ്ട പല്ലവി.. അനുവിനെ നോക്കി രണ്ടു പേരുടെയും കണ്ണുകൾ തമ്മിലിടഞ്ഞു… രണ്ടു പേരുടെയും കണ്ണുകൾ അനുസരണയില്ലാത്ത പലവട്ടം പരസ്പരം ഇടയുന്നതു….ഡോണയും പ്രിത്വിയും ശ്രദ്ധിച്ചിരുന്നു….

ഇനിയും ഞാൻ അവിടിരുന്നാലേ ആ.. കൊച്ചു എന്നെ തള്ളി താഴെയിടും… ഞാൻ എന്റെ പ്രിയതമന്റെ കൂടെ ഇവിടിരുന്നു കൊള്ളാം… കളിക്കൂട്ടുകാരൻ ബാല്യകാല സഖിയുടെ അടുത്തേക് ചെല്ല്.. അനുവിന്റെ അരികിലേക്കു എണീറ്റു വന്നു ഡോണ പറഞ്ഞു…

അനു ഒരു ചമ്മിയ ചിരി ചിരിച്ചു… സീറ്റ്‌ മാറി പല്ലവിയുടെ അരികിലേക്കു ഇരുന്നു..
അനു അടുത്ത് വന്നിരുന്നത് അറിഞ്ഞിട്ടും ചെറിയ പരിഭവത്തിൽ തന്നെ ആയിരുന്നു പല്ലവി… ചെറുതായി തുറന്ന വിൻഡോയിലൂടെ അരിച്ചെത്തുന്ന ഇളം കാറ്റു അവളുടെ മുഖത്തു തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു…..പുറത്തു പകൽ ഇരുളിനെ പുൽകി തുടങ്ങിയിരുന്നു.. വിന്ഡോയിലേക് തല വെച്ചു പല്ലവി മിഴികൾ അടച്ചു കിടന്നു….

അറിയാതെ ആണ്‌ മയങ്ങി പോയത്… ഉണർന്നു നോക്കിയത് അനുവിന്റെ മുഖത്തേക്കാണ്… ഇത്ര നേരവും ആ തോളിൽ തല ചായ്ച്ചായിരുന്നു താൻ മയങ്ങി പോയതെന്നോർത്ത പല്ലവിയുടെ ഉള്ളിൽ ഒരു നാണം വന്നു.. അവൾ പെട്ടെന്ന് നിവർന്നിരുന്നു… വണ്ടിക്കുള്ളിലെ വെട്ടം അണച്ചിരുന്നു അവിടവിടെ ആയി കത്തി നിക്കുന്ന ഡിം കളർ ലൈറ്റുകൾ മാത്രം…

പല്ലവിയുടെ തലയുടെ മുകളിലും നീല നിറത്തിൽ ഒരു ബൾബ് ഉണ്ടായിരുന്നു.. അതിന്റെ പ്രകാശം അവളുടെ മുഖത്തേക് ഒഴുകി ഇറങ്ങുന്നത് അനു നോക്കി നിന്നു..

അവളുടെ മുഖത്തിന്റെ പാതി മറച്ചു കൊണ്ട് മുന്നോട്ടു വീണു കിടക്കുകയാണ് മുടിയിഴകൾ…

വണ്ടിക്കുള്ളിൽ ഉറക്കെ വെച്ച പ്രണയ ഗാനത്തിന്റെ ഈരടികളിൽ അനുവിന്റെ മനസ്സ് പ്രണയാർദ്രം ആയിരുന്നു…

ആ വെളിച്ചത്തിൽ അവളുടെ മുഖം പൂർണമായി കാണാൻ അനുവിന്റെ മനസ്സു കൊതിച്ചു

അതെ അവസ്ഥയിൽ തന്നെ ആയിരുന്നു പല്ലവിയും മിഴികൾ വെറുതെ പുറത്തെ കാഴ്ചയെ തേടിയെങ്കിലും അക കണ്ണിൽ അവളുടെ ഉണ്ണിയേട്ടൻ മാത്രമായിരുന്നു….

ഇത്രയും അടുത്തിരുന്നു…ഉണ്ണിയേട്ടന്റെ തോളിൽ തല ചായ്ച്ചു മയങ്ങി എന്നതോർത്തപ്പോൾ.. അവളുടെ ഉള്ളിൽ കുളിര് കോരി…
അനുവിന്റെ കൈ..പല്ലവിയുടെ മുഖത്തേക് വീണു കിടക്കുന്ന മുടിയിഴകളെ ഒതുക്കി ചെവിയുടെ പിന്നിലോട്ടു വെച്ചത് പെട്ടെന്നായിരുന്നു…

ഇരുട്ടിനെ ഭേദിച്ചു വരുന്ന നീല വെളിച്ചം അവളുടെ ഭംഗിയെ പതിന്മടങ്ങു ആക്കുന്നത്.. അവൻ നോക്കി നിന്നു…

തന്റെ മുഖത്തേക് തന്നെ നോക്കിയിരിക്കുന്ന അനുവിന്റെ കണ്ണുകളിലേക്കു പല്ലവിയും മുഖം ഉയർത്തി നോക്കി.. മടിയിൽ വിശ്രമിച്ചിരുന്ന കൈ വിരലുകളിലേക് നേരിയ വിറ വരുന്നതും ഹൃദയം ശക്തമായി മിടിക്കുന്നതും അവൾ തിരിച്ചറിഞ്ഞു..

തമ്മിലിടഞ്ഞ കണ്ണുകളിലെ പിടപ്പ് രണ്ടു പേരിലും ഒരു പോലെ ആയിരുന്നു.. പല്ലവിയുടെ കണ്ണുകളിലെ കൃഷ്ണമണികൾ അതി ദ്രുതം പിടച്ചു.. എന്തോ പറയുവാൻ വന്നതു പിടിച്ചു നിർത്തിയ പോലെ തൊണ്ടക്കുഴിയിൽ അവസാനിച്ചു…

Leave a Reply

Your email address will not be published. Required fields are marked *