അനുപല്ലവി – 6 6

ഒരു മാത്ര കണ്ടപ്പോൾ എൻ ഇടനെഞ്ചിലായി-
ഒരു വാക പൂമരം പൂത്തപോലെ
വീണ്ടുമൊരു നോക്കത് കാണുവാനായി ഞാൻ
ആ മരചോട്ടിലായ്‌ കാത്തിരുന്നു

മനസ്സിലെ മോഹങ്ങൾ അറിയാതെ പോയ
സഖാവിനെ ഒരു നോക്ക് കണ്ടിടുവാൻ
ഒരു നാളിൽ ആ വഴിവീഥിയിൽ വച്ച് ഞാൻ അറിയാതെ പോയി പറഞ്ഞെൻ പ്രണയം

സഖാവിന്റെ സഖിയാകണം
എനിക്കീ സഖാവിന്റെ സഖിയാകണം
സഖാവിന്റെ സഖിയാകണം

നിൻ കയ്കൾ എൻ കയ്യിലായ് ചേർന്നൊരു നാൾ മുതൽ കണ്ടു ഞാൻ നിറമുള്ള സ്വപ്നങ്ങളെ
ഒരു നാളിൽ ഇൗ വഴിവീഥിയിൽ അങ്ങിന്റെ സഖിയായി പോകുന്ന നിമിഷങ്ങളെ
ഇനിയില്ല സഖാവേ ഒരിനിമിഷം ഇൗ-
മണ്ണിൽ നീ ഇല്ലാതെ ഞാൻ മാത്രമായ്

സഖാവിന്റെ സഖിയാകണം
എനിക്കീ സഖാവിന്റെ സഖിയാകണം
സഖാവിന്റെ സഖിയാകണം
സഖാവിന്റെ സഖിയാകണം
എനിക്കീ സഖാവിന്റെ സഖിയാകണം ”
(#credits “സഖാവിന്റെ സഖി” #)

പുഷ്പ തൽപത്തിൽ മുഖം അമർത്തി.. കിനാവിൽ അലിഞ്ഞൊരു പൂച്ച കുട്ടിയെ പോലെ.. എന്റെ മാറിൽ പല്ലവി മുഖമണച്ചു കിടന്നു ചന്ദന മരത്തെ തഴുകിയെത്തുന്ന ഇളം തെന്നലിനെ പോലെ എന്റെ നനുത്ത വിരലുകൾ പല്ലവിയുടെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു പ്രണയ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴികളിൽ ഒഴുകി പരക്കുന്ന നിശബ്ദ നാമ ജപം പോലെ സാന്ദ്ര മധുരം ആയിരുന്നു ഞങ്ങളുടെ മനസ്സുകൾ ഒത്തിരി മോഹങ്ങൾ ഉള്ളിലൊതുക്കി ഒന്നും പറയാനാവാതെ നാണത്താൽ നഖം കടിച്ചു ഇമയോട് ഇമകൾ നോക്കി പ്രേമത്തിന്റെ മധുരം നുകർന്നു ആ പ്രണയനിലവിന്റെ ഈറനണിഞ്ഞി രിക്കുമ്പോൾ ആണ്‌.. അമ്മ കുലുക്കി വിളിച്ചത്… അപ്പോളും വരാന്തയിൽ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുക ആയിരുന്നു.. ഞാൻ ഞെട്ടി ഉണർന്നു .. ഒരുമാത്ര കൂടെ ആ സുഖമുള്ള സ്വപ്നത്തെ പുണരാൻ എന്നോണം വീണ്ടും കണ്ണുകൾ ഇറുകെ അടച്ചു….

“എടാ എണീറ്റെ… ഭക്ഷണം കഴിച്ചിട്ട് കിടക്കാൻ നോക്കു.. സമയം ഒരുപാട് ആയി…”

അമ്മ എന്നെ കുത്തി പൊക്കി..

ഭക്ഷണം കഴിച്ചു ഉറങ്ങാനായി മുറിയിലേക്കു എത്തുമ്പോൾ ആലോചിച്ചു..
പ്രണയം.. അതു സൃഷ്ടിക്കുന്ന മാസമാരികത.. ഉള്ളിലൊളിപ്പിച്ച പ്രണയം അതു പറയാതെ അവളുടെ കൂടെ ഈ ലോകാവസാനം വരെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ….ആരും അറിയാതെ എനിക്ക് മാത്രം അറിയാൻ കഴിയുന്ന തരത്തിൽ എന്റെ പ്രണയം എന്റെ ഉള്ളിൽ തന്നെ…സൃഷ്ടിക്കുന്ന സന്തോഷത്തിന്റെയും.. നൊമ്പരങ്ങളുടെയും കൂടെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. നിർവചിക്കാനാവാത്ത ഒരു സുഖം ആണത് നൽകുന്നത്..

ഉള്ളിലൊളുപ്പിച്ച പ്രണയുവുമായി അവളുടെ അടുത്ത് നില്കുമ്പോളൊക്കെയും… അവളോട്‌ പറയണം എന്നാശിച്ചിട്ടുണ്ട്…
ചിന്തേരിട്ടു മിനുക്കിയ ചന്ദനതടിയിൽ തീർത്ത ദേവി വിഗ്രഹം പോലെ ഓരോ നിമിഷവും ചന്ദനഗന്ധ താലും തീഷ്ണമായ പ്രണയത്തിന്റെ വശീകരണത്താലും തന്നെ കീഴ്പെടുത്തുകയായിരുന്നു അവൾ പല്ലവി.. ഓരോ പ്രാവശ്യവും പറയാൻ വന്ന ആഗ്രഹത്തെ തടഞ്ഞത് ഒന്നായി തീരാൻ പറ്റുമോ എന്ന ആശങ്കയ്ക് അപ്പുറം.. നഷ്ടപ്പെടുമോ എന്നുള്ള ഭയം ആയിരുന്നു..

ഇല്ല ഇനി പറയണം.. പറയാനാകാത്ത പ്രണയം മനസ്സിന്റെ വിങ്ങലാണ്… നാളെ താൻ പറയാതെ പോയൊരു വാക്കിനാൽ തന്റെ ആരും ആകാതെ പോയവൾ എന്നു കാലം കുറ്റ പെടുത്തരുത്…

ഇനി വൈകരുത് എന്ന ദൃഢ നിശ്ചയത്തോടെ തന്നെ അവൻറെ മിഴികൾ പുതിയ സ്വപ്നങ്ങൾക്കായി മെല്ലെ അടഞ്ഞു….

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

അവൾ പല്ലവി… ഇന്ന് ആരുടെ കൂടെയാണ് വന്നതു… അതു ചോദിച്ചതിന് അവളുടെ അഹങ്കാരം നിറഞ്ഞ മറുപടിയും.. ദത്തൻ തന്റെ ഓടുന്ന ബുള്ളറ്റിൽ ഇരുന്നു ചിന്തിച്ചത് മുഴുവൻ അതാണ്…

ഒരു ചുവന്ന ബ്രെസ കാർ ആയിരുന്നു.. കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആവണം… ഇനി വേറെ വല്ല കാമുകനും.. അവൾക്കു തന്നെ പണ്ടേ ഇഷ്ടം അല്ലലോ.. ആരാണെങ്കിലും താൻ കണ്ടു പിടിച്ചിരിക്കും പല്ലുകൾ ഇറുമ്മി ദത്തൻ മനസ്സിൽ പറഞ്ഞു..

ഇപ്പോൾ പല്ലവിയെ ദ്രോഹിക്കുന്നത് തനിക്കു ഒരു ഹരം ആയി മാറിയിരിക്കുന്നു.. ചൂണ്ടയിൽ കൊരുത്തു പുറത്തേക് വലിച്ചിടുമ്പോൾ പിടയുന്ന മീനുകളെ പോലെ അവൾ പിടയണം ഈ കൈകളിൽ … കല്യാണം ഒന്ന് കഴിഞ്ഞോട്ടെ… ദത്തൻ ആരാണെന്നു അവൾ അറിയും.. ഈ കൈകളിൽ കിടന്നു അവൾ പിടയും… അവളുടെ ഓരോ പിടച്ചിലും അവളുടെ ഓരോ വേദനയും തനിക്കു ആസ്വദിക്കണം… മതി മറന്നു ആസ്വദിക്കണം…. തീർക്കുന്നത് പല്ലവിയോടുള്ള പ്രതികരമല്ല… അവളുടെ അച്ഛനോടുള്ള പ്രതികാരം… അവൻറെ കൈ ആക്‌സിലേറ്ററിൽ ശക്തിയായി തിരിഞ്ഞു.. ഒരു മിന്നൽ പോലെ അവൻറെ ബുള്ളെറ്റ് മേലേടത്തു വീട് ലക്ഷ്യമാക്കി പറന്നു…

Leave a Reply

Your email address will not be published. Required fields are marked *