അനുപല്ലവി – 6 6

റിതികയുടെ സർജറി പെട്ടെന്ന് തന്നെ നടത്തി..അവളുടെ വജൈനയിലെ തടിപ്പിൽ ചെറിയൊരു ഇൻസെഷൻ ഉണ്ടാക്കി ഉള്ളിൽ ഉണ്ടായിരുന്ന സ്രവം കളഞ്ഞു അതു പൂർണമായി ഡ്രയിൻ ചെയ്യാൻ ഉള്ളിൽ ഒരു ക്യാതെറ്റിക്‌ ട്യൂബ് ഇന്സേര്ട് ചെയ്തു ബാക്കിയുള്ള നിർദ്ദേശങ്ങൾ ലെന സിസ്റ്റർക് നൽകിയിട്ട് ഞാൻ പുറത്തെക് വന്നു…

ഞാൻ ഗാർഡനിലേക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ എന്നെ കണ്ട മുത്തശ്ശിയും അമ്മായിയും പല്ലവിയുടെ അരികിൽ നിന്നും എന്റെ അരികിലേക്കു വന്നു.. പല്ലവി തിരിഞ്ഞു നോക്കിയതേ ഇല്ല..

എന്നാ പോവാം മുത്തശ്ശി… ഞാൻ കാർ എടുത്തോണ്ട് വരട്ടെ.. അതും പറഞ്ഞു ഞാൻ കാറെടുക്കാനായി തിരിഞ്ഞു നടന്നു..

വീട്ടിലേക്കു പോകുമ്പോൾ ആണ്‌.. മുത്തശ്ശി ഓരോ വിശേഷങ്ങൾ പറഞ്ഞത്…

പല്ലവിക് നല്ല സങ്കടമായിട്ടോ… അവൾ അങ്ങനാ ചിലപ്പോൾ തോന്നും ഭയങ്കര കുറുമ്പി ആണെന്ന്.. ചിലപ്പോൾ വെറും പാവം… ഒരു പൊട്ടിക്കാളി പെണ്ണ്… എന്തോ ഓർതിട്ടാവണം മുത്തശ്ശി പുറത്തേക്. നോക്കി കൊണ്ടിരുന്നു….

പല്ലവിക് ഒരു അനിയത്തി കൂടി ഉണ്ട്‌.. മോൻ കണ്ടിട്ടുണ്ടാവില്ല അല്ലേ..

ആഹാ.. ഞാൻ എവിടുന്നു കാണാനാ മുത്തശ്ശി..

ഹ്മ്മ്.. അവളും വല്ല്യ കുട്ടി ആയി.. മംഗലാപുരത്തേതോ കോളേജിലാ പഠിക്കുന്നെ..

ആണൊ.. ഞങ്ങടെ അജുവും മംഗലാപുരത്താ പഠിക്കുന്നത്… ഇതാ അവൻറെ ഫോട്ടോ… ഞാൻ എന്റെ ഫോൺ ഓപ്പൺ ചെയ്തു.. അജുവിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു..

മുത്തശ്ശിയും അമ്മായിയും അത്ഭുതത്തോടെ നോക്കുന്ന കണ്ടു…

അയ്യോ അജു കുട്ടനും വലുതായല്ലോ..
ഹ ഹ പിന്നെ വലുതാവണ്ടേ മുത്തശ്ശി…

കാർപോർച്ചിലേക് വണ്ടി നിർത്തുമ്പോളേക്കും അമ്മ ഇറങ്ങി വന്നിരുന്നു..

ഇന്ന് നീയെന്താടാ ഉച്ചക്ക് വന്നേ…എന്റെ മോൻ വന്നതിൽ പിന്നെ നാട്ടിൽ ഗർഭിണികൾക്ക് ഷാമം ആയി തുടങ്ങിയോ….
ഹാ.. അമ്മയെ പോലുള്ള അമ്മമാരാ ഇവിടെല്ലാം മക്കള് പ്രയായാൽ കെട്ടിച്ചു വിടണം എന്ന ചിന്തയില്ലാന്നു… അല്ലേ മുത്തശ്ശി.. .ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡോർ തുറന്നു പുറത്തിറങ്ങി ഉള്ളിലേക്കു നോക്കി യാണ് അമ്മക്കുള്ള മറുപടി നൽകിയത്..

ആരാടാ..?

ഞാൻ ഉള്ളിലേക്കു നോക്കി പറയുന്നത് കണ്ടു അമ്മ ആംഗ്യത്തിൽ ചോദിച്ചു…

സാവിത്രി അമ്മേ… അപ്പോ പാലട ഉണ്ടാക്കിക്കോ… ഞാൻ ഇന്നലെ പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട്… ഇതാ.. പുറകിലെ ഡോർ തുറന്നു മുത്തശ്ശിയുടെ കൈ പിടിച്ചു പുറത്തേക് ഇറക്കി..

മറു സൈഡിലൂടെ അമ്മായിയും ഇറങ്ങി..

മുത്തശ്ശിയെ കണ്ടു ഒരു നിമിഷം അമ്മ സ്തബ്ധയായി നിന്നു… പിന്നെ ഓടി വന്നു.. മുത്തശ്ശിയുടെ രണ്ടു കൈകളും പിടിച്ചു…

അമ്മേ…

മോൾ ഈ വൃദ്ധയെ മറന്നു അല്ലേ.. നിറഞ്ഞ മിഴികളുമായി മുത്തശ്ശി ചോദിച്ചു…

ഒരു എങ്ങലോടെ അമ്മ മുത്തശ്ശിയെ കെട്ടിപിടിച്ചു…

ഞാൻ മറന്നതല്ലല്ലോ അമ്മേ… അമ്മയുടെ മറുപടിയിൽ.. എല്ലാം പ്രതിധ്വനിച്ചിരുന്നു.

മുത്തശ്ശിയുടെ വിറയ്ക്കുന്ന കാൽ പദങ്ങൾക്കു കരുത്തേകാൻ അമ്മയുടെ ചേർത്തു പിടിക്കലിന് കഴിഞ്ഞു..മെല്ലെ മുത്തശ്ശിയുമായി അമ്മ ഉള്ളിലേക്കു നടന്നു… കയറി വാ ലക്ഷ്മിയേച്ചി..ഒരടി മുന്നോട്ടു വെച്ചു തിരിഞ്ഞു നിന്നു അമ്മ അമ്മായിയെ നോക്കി വിളിച്ചു, ഒരു ഏട്ടത്തി യോടുള്ള സ്നേഹം ആ വിളിയിൽ ഉണ്ടായിരുന്നു…

വര്ഷങ്ങളുടെ പരിഭവം.. സങ്കടങ്ങൾ.. എപ്പോളൊക്കേയൊ അനുഭവിച്ച നുറുങ്ങു സന്തോഷങ്ങൾ… രണ്ടു കുഞ്ഞുങ്ങളെ ചിറകിനടിയിൽ ചേർത്തു പിടിച്ചു.. പെയ്യാൻ ഒരുങ്ങി നിന്ന ഇരുണ്ട മാനത്തിനടിയിലൂടെ….കാർമേഘം കുടയാക്കി നടന്നു പോയത്… ഒരു മഴക്കാലം മുഴുവൻ ഒരു രാത്രിയിൽ പെയ്തു തീർത്തപ്പോൾ… സ്വയം നനഞ്ഞു.. മക്കളെ നന്നയ്കാതെ ചേർത്തു നിർത്തിയത്…. അമ്മയ്ക്കു പറഞ്ഞു തീർക്കാനുള്ളത് ഒരു ജന്മത്തെ കഥയാണ്… കുറച്ചു സമയം അവരെ മാത്രമായി വിടാം എന്നു തോന്നി… ഉള്ളിലടക്കിയ വിങ്ങലിന്റെ കാർമേഘം പെയ്തു തീർക്കട്ടെ മൂവരും…

അമ്മേ ഇവരിവിടെ നിക്കട്ടെ.. ഞാൻ വൈകുന്നേരം കൊണ്ട് ചെന്നാക്കാം..

അപ്പോ നീ പോവണോ ഇപ്പൊ..

അതെ അമ്മേ ഹോസ്പിറ്റലിൽ പോയിട്ട് ആവശ്യം ഉണ്ട്‌..

Leave a Reply

Your email address will not be published. Required fields are marked *