അനുപല്ലവി – 6 6

വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞു മാറ്റി കുറച്ചു നടന്നപ്പോൾ അവൾ കിതച്ചു…

“എന്താ ആവേശം ഒക്കെ തണുത്തൊ…”ഞാൻ കളിയാക്കി..

“ഷീണിച്ചു എന്നുള്ളത് നേരാണ്.. പക്ഷെ ആവേശം കേട്ടിട്ടില്ല.. “അവൾ കിതച്ചു കൊണ്ട് പറഞ്ഞു

“പോയിട്ട് x-ray എടുത്തു നോക്കണം എത്ര എല്ലുകൾ പോയിട്ടുണ്ടെന്ന്.. ”
നാണത്തോടെ അവൾ പറഞ്ഞു…

“ഞാൻ എടുക്കണോ.. “

“ആഹാ എന്നാ കാണട്ടെ.. “

രണ്ടു കയ്യും നീട്ടി ഒരു കുഞ്ഞിനെ പോലെ അവൾ വന്നു..

ഒരു കൊച്ചു കുഞ്ഞിനെ എന്ന ലാഘവത്തോടെ ഞാൻ അവളെ എന്റെ മുതുകിൽ ഏറ്റി

അവൾ രണ്ടു കൈകളും എന്റെ കഴുത്തിലൂടെ കൊരുത്തിട്ടു.. കാലു രണ്ടും എന്റെ അരക്കു മുകളിലേക്കു കവച്ചു എന്റെ കൈകളിലേക് വെച്ചു … നിറഞ്ഞ മാറിടങ്ങൾ എന്റെ മുതുകിലേക് അമർത്തി എന്നോട് ചേർന്നു കിടന്നു

അവളിൽ നിന്നും വമിക്കുന്ന ഗന്ധം എന്നെ ഉന്മത്തനാക്കി… വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പ്രണയത്തിന്റെ താഴ്വാരത്തിലേക്കായിരുന്നു പല്ലവിയെയും കൊണ്ട് ഞാനിറങ്ങിയത്… അവിടെ പേരറിയാത്ത ഒരുപാട് കാട്ടു പൂക്കളും.. പ്രണയ ഗീതികൾ പാടുന്ന കിളികളും ചിരിച്ചൊഴുകുന്ന കാട്ടരുവികളും അനുരാഗത്തിന്റെ ഒരു നന്ദനോദ്യാനം തന്നെ തീർത്തിരുന്നു… അവർ പ്രണയം എന്ന ആദ്യാനുഭവത്തിന്റെ ലഹരിയിൽ ആയിരുന്നു…

കുളിരുള്ള കാറ്റു ഞങ്ങളെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു… പിൻ കഴുത്തിൽ ഒരു പൂച്ചകുട്ടിയെ പോലെ കിടക്കുന്ന അവളുടെ ചൂടുള്ള നിശ്വാസം തട്ടി കൊണ്ടിരുന്നു…
ഭാരം എത്രയുണ്ട് ഇടക് ഞാൻ ചോദിച്ചു

ഒരു അമ്പത്തഞ്ചു ..അമ്പത്താറു ..കിലോ

അതിന്റെ പകുതി പോലും തോന്നുന്നില്ലാലോ

എത്ര തോന്നും..

ഒരു പൂവിന്റെ അത്രയും..

ശെരിക്കും എനിക്കത്രയേ ഭാരം ഉള്ളു എന്റെ ചെവിയിൽ മൃദുവായി കടിച്ചിട്ടു അവൾ മന്ത്രിച്ചു…

വിധി എല്ലാം മുൻകൂട്ടി തീരുമാനിച്ച പോലെ അനു.. പല്ലവിയെയും കൊണ്ട് പുതിയൊരു പച്ചപ്പിലേക് യാത്ര പോവുകയാണ്…അപ്രതീക്ഷിത സംഭവങ്ങളുടെ വിഹായസ്സിലേക്…..

( തുടരും )

[ഇതുവരെ പ്രോത്സാഹനം തന്നവരോട്… സ്നേഹിച്ചവരോട്, വെറുത്തവരോട് നന്ദി മാത്രം… കഥ കാത്തിരുന്നവരോട്.. വൈകി പോയതിൽ ക്ഷമിക്കണം… പേരെടുത്തു പറഞ്ഞു നന്ദി അറിയിക്കാൻ ആണെങ്കിൽ ഒരുപാട് പേരുണ്ട്…എഴുത്തുകാരായ ഹർഷൻ, ആൽബി, സ്മിത, വില്ലി, അജിത് അങ്ങനെ ഒരുപാട്… വായിച്ചു അഭിപ്രായം പറഞ്ഞവർ… ഭീം ചേട്ടൻ, shazz, ദീപൻ, aswathi, jesna, unknown, സുകുമാരക്കുറുപ്പ്, മച്ചാൻ, അപ്പു… ഇനിയും ഉണ്ട്‌ ഒരുപാട്… എല്ലാവരോടും ഒരിക്കൽ കൂടി ഹൃദയം കൊണ്ട് നന്ദി രേഖപെടുത്തുന്നു….

അനുവും പല്ലവിയും തിരിച്ചറിഞ്ഞിട്ടുണ്ട്…അവർ പ്രണയിക്കട്ടെ.. അനുവിന്റെയും പല്ലവിയുടെയും ജീവിതം…നമ്മൾ ആഗ്രഹിക്കുന്നത് പോലെ ഒന്നാവട്ടെ… ജീവിതമല്ലേ എന്തൊക്കെ സംഭവിക്കും എന്നു ആർക് അറിയാം… so..സ്റ്റേ ട്യൂൺ.. ♥️അനുപല്ലവി ♥️

അപ്പോ മറക്കണ്ട… ആ ഹൃദയം♥️… പിന്നെ നല്ലതായാലും മോശം ആയാലും നിങ്ങളുടെ വിലയേറിയ അഭിപ്രായം
സ്നേഹത്തോടെ
നന്ദൻ ♥️

Leave a Reply

Your email address will not be published. Required fields are marked *