അനുപല്ലവി – 6 6

ഒരു അഞ്ചു മണി ആയപ്പൊളേക്കും പല്ലവിയെയും കൂട്ടി ഞാൻ ഇറങ്ങി…

അതെ റോഡിൽ നോക്കി ഓടിച്ചില്ലേൽ വല്ല ഓടയിലും പോയി കിടക്കും…

ഞാൻ അവളെത്തന്നെ നോക്കി ഓടിക്കുന്നത് കണ്ട പല്ലവി പറഞ്ഞു…

ഇത്ര ദിവസായിട്ട് എന്നോട് ഒരു വാക്ക് പോലും പറയാതെ ഒളിപ്പിച്ചു കൊണ്ട് നടന്ന ആളാ.. ഇപ്പോ നോക്കുന്ന കണ്ടില്ലേ…

ഞാൻ എന്റെ പെണ്ണിനെ ഇഷ്ടമുള്ളപ്പോൾ നോക്കും… അവളുടെ ചുണ്ടിനു മുകളിൽ ഉള്ള കറുത്ത മറുകിലേക് നോക്കിയാണ് പറഞ്ഞത്…

എന്തോ ചിന്തിച്ചു അവൾ അമർത്തി ഒന്ന് മൂളി..

പല്ലവിയെ കൂട്ടി വീട്ടിലെത്തിയപ്പോൾ അമ്മയ്ക്കും വളരെ സന്തോഷം ആയി.. അമ്മ അവളെ കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചാണ് അടുത്തേക്കിരുത്തിയത്….

തിരിച്ചു ശ്രീലകത്തേക് പോകാനിറങ്ങുമ്പോൾ മുത്തശ്ശിക് സങ്കടം ആയിരുന്നു…

മുത്തശ്ശിക് എപ്പോ വരണം എന്നു തോന്നിയാലും വിളിച്ചാ മതി.. ഞാൻ കൊണ്ടുവരാം… മുത്തശ്ശിയോട് ഞാൻ പറഞ്ഞു…

പോകാനിറങ്ങുന്നതിനു മുന്നേ അമ്മ മുത്തശ്ശിയേയും പല്ലവിയുടെ അമ്മയെയും മാറ്റി നിർത്തി എന്തോ പറയുന്നത് കണ്ടു… അതു കേട്ടു അവർ എന്നെയും പല്ലവിയെയും മാറി മാറി നോക്കി…

ശ്രീലകത്തിന്റെ ഗേറ്റിൽ നിന്നും കുറച്ചു മാറ്റിയാണ് വണ്ടി കൊണ്ട് നിർത്തിയത്…

പല്ലവി എന്നെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു… പല്ലവിയോടും അമ്മയോടും മുന്നോട്ടു നടന്നോളാൻ പറഞ്ഞു മുത്തശ്ശി.. എന്റെ അടുത്തേക് വന്നു..

മോനെ പല്ലവി പാവമാണ്… അവൾക്കിഷ്ടം അല്ലാതെ ആണ്‌ ദത്തനുമായി അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്… മോനു അവളെ ഇഷ്ടം ആണെന്ന് സാവിത്രി പറഞ്ഞു… പല്ലവിക്കും മോനെ ഇഷ്ടാണെന്നു അറിയാം…പക്ഷെ എനിക്ക് പേടിയാണ്.. നിങ്ങളുടെ മോഹങ്ങൾ ചിലപ്പോൾ നിങ്ങളെ തന്നെ ഇല്ലാതാക്കും… എന്റെ സാവിത്രിയുടെ ജീവിതം എനിക്ക് തോരാ കണ്ണീരാണ് സമ്മാനിച്ചത്… അതു പോലെ… പറയാൻ വന്നതു മുത്തശ്ശി സങ്കടം കൊണ്ട് നിർത്തി…
മുത്തശ്ശി സങ്കട പെടേണ്ട… ഈ അനുവിന് വിധിച്ച പെണ്ണാണ് പല്ലവി… ഏതു ദത്തൻ വന്നാലും അതിനു മാറ്റം ഉണ്ടാവില്ല..

എന്നാലും ദത്തനും വിശ്വനും… മോൻ വിചാരിക്കുന്നത് പോലെ അല്ല ദുഷ്ടൻ മാരാണ്… അതും തീരുമാനിച്ച വിവാഹത്തിന് ദിവസങ്ങളെ ഉള്ളൂ.. എല്ലാരേയും വിളിക്കാനും തുടങ്ങീന്ന വിശ്വൻ പറേണ കേട്ടതു..

എനിക്ക് ഈശ്വരൻ തുണ ഉണ്ടാകും മുത്തശ്ശി…. അതും ഇല്ലെങ്കിൽ മുത്തശ്ശി അതു കണ്ടോ.. ദൂരെ പാറി പറക്കുന്ന ഒരു ചെങ്കൊടിക് നേരേ കൈ ചൂണ്ടി…

തകർക്കാൻ ശ്രമിച്ചപ്പോൾ ഒക്കെയും തല ഉയർത്തി നിന്നു പോരാടിയ ഒരു ചരിത്രം ഉണ്ടതിനു ..
പിന്നിൽ നിന്നു ചതിച്ചു വീഴ്ത്തും വരെ ചെങ്കൊടി മാത്രം പിടിച്ചു പോരാടിയ.. ഒരച്ഛന്റെ മകനാണ് ഞാൻ… എന്റെ ചോരക്കും അതെ നിറമാണ്… ആ കൊടിയുടെ നിറം.. എന്റെ അച്ഛന് എന്റെ അമ്മയോടുള്ള സ്നേഹത്തിന്റെ നിറവും അതായിരുന്നു…

മുത്തശ്ശിയുടെ മുഖത്തെ ആശങ്ക ഞങ്ങളോടുള്ള വാത്സല്യത്തിന്റേതായിരുന്നു…

മുത്തശ്ശി… പല്ലവിയെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല… അതെന്റെ വാക്കാണ്..

മുത്തശ്ശിയോട് കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല.. എന്റെ ഉള്ളിൽ പല്ലവിയെ സ്വന്തം ആക്കണം എന്ന അടങ്ങാത്ത ആഗ്രഹം മാത്രം ആയിരുന്നു… നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക പുറത്തു കാണിച്ചില്ല എന്നുള്ളതാണ് സത്യം…

വിധി കാത്തു വെച്ചിരിക്കുന്ന പ്രതിബന്ധങ്ങളും.. നേരിടേണ്ടുന്ന സമസ്യകളും എന്താണെന്നു അറിയാതെ…..അനു തന്റെ വണ്ടി റിവേഴ്‌സ് എടുത്തു വീട്ടിലേക്കു തിരിച്ചു..

***** **** ***** **** ***** ****** ****** ******

ഹോസ്പിറ്റലിന്റെ തന്നെ പന്ത്രണ്ടു സീറ്റുള്ള ഒരു ടെമ്പോ ട്രാവലർ ആയിരുന്നു മെഡിക്കൽ ക്യാമ്പിന് പോകാനായി റെഡി ആക്കിയിരുന്നത് ..

ഏകദേശം നാലു മണിയോടെ തന്നെ പോകാനുള്ള വണ്ടി വന്നു…. ക്യാമ്പിന് പോകാനുള്ള ഡോക്ടർസിന് പകരം ഡോക്ടർസിനെ പൃഥ്‌വി അറേഞ്ച് ചെയ്തിരുന്നു… എമർജൻസി ആയി ഗൈനകിൽ മാത്രം ആയിരുന്നു ഡോക്ടർ വേണ്ടിയിരുന്നത് അതും തത്കാലം ഒരു ഡോക്ടറെ ആക്കി.. പിന്നെ എന്തെങ്കിലും എമർജൻസി കേസ് ഉണ്ടേൽ വരാനുള്ള ദൂരമേ കണ്ണൂരും പൈതല്മലയുമായി ഉണ്ടായിരുന്നുള്ളു.. ഏകദേശം ഒരു 65കിലോ മീറ്റർ..

Leave a Reply

Your email address will not be published. Required fields are marked *