ദത്താ നിന്റെ ഉള്ളിലെ കള്ള് ആണ് ഇപ്പോൾ സംസാരിക്കുന്നത് നീ പോയിട്ട് സ്വബോധത്തോടെ പിന്നെ വാ.. ദത്തന്റെ ഭാവ മാറ്റം കണ്ടു വിശ്വനാഥൻ ഒന്ന് പതറി..
ദത്തന് എത്ര കുടിച്ചാലും ബോധം ഒന്നും പോവില്ല ചിറ്റപ്പ… നിങ്ങടെ അനിയനെയും.. അളിയനെയും കൊല്ലാൻ കാണിച്ച ചങ്കൂറ്റം.. ദത്തന്റെ അടുത്ത് കാണിക്കാൻ നിക്കണ്ട…
ദത്തൻ പറയുന്നത് കേട്ടു ഞെട്ടി നീക്കുകയായിരുന്നു വിശ്വനാഥൻ
ഡാ.. നീ എന്തൊക്കെ വിഢിത്തങ്ങളാ ഈ വിളിച്ചു പറയുന്നത്..
എന്താ പറഞ്ഞത് സത്യം അല്ലെന്നു പറയാനുള്ള ധൈര്യം നിങ്ങക്കുണ്ടോ… നിങ്ങൾ തനിച്ചല്ല.. എന്റെ തന്ത പ്രഭാകരനും കൂടെ ചേർന്നു..
ദത്തൻ ജീവിതത്തിൽ വെറുത്തു പോയ രണ്ടു പേരാണ്.. നിങ്ങളും എന്റെ തന്ത പ്രഭാകരനും… നിങ്ങടെ കണ്ണീരു കാണാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും… വല്ലാത്തൊരു വാശി ഉണ്ടായിരുന്നു ദത്തന്റെ ശബ്ദത്തിനു…
എന്നെ നന്നാക്കാൻ എന്റെ തന്ത കണ്ട വഴിയാണ് തന്റെ മകളെ വിവാഹം ചെയ്യുക എന്നത്…
എന്നാൽ ഞാൻ അവളെ വിവാഹം ചെയ്യുന്നത് കെട്ടിലമ്മയായി പൊറുപ്പിക്കാനല്ല.. നിങ്ങളുടെ മുന്നിൽ നിങ്ങളുടെ മകൾ നീറി നീറി തീരുന്നതു നിങ്ങൾ കാണണം…..പല്ലുകളിറുമ്മി വിശ്വനാഥന്റെ മുഖത്തേക് നോക്കി ദത്തൻ വീണ്ടും പറഞ്ഞു
ദത്തൻ പറയുന്നതിന്റെ അർത്ഥം മനസ്സിലാകാതെ എന്ന വണ്ണം വിശ്വനാഥൻ അവൻറെ മുഖത്തേക് തുറിച്ചു നോക്കി…
നിനക്ക് പല്ലവിയെ തരുന്നില്ല എന്നു വെച്ചാലോ.. ഉള്ളിൽ എന്തോ ചിന്തിച്ചു കുടിലതയോടെ ആണ് വിശ്വനാഥൻ തിരക്കിയത്…
ഹ ഹ.. ചിറ്റപ്പൻ തമാശ പറയുക ആണൊ.. നിറഞ്ഞു നിന്ന പരിഹാസത്തോടെ അവൻ തിരക്കി…
വാക്ക് പറഞ്ഞത് എന്നോടല്ലലോ.. മേലേടത്തു പ്രഭാകരനോടല്ലേ.. ആ വാക്ക് മാറ്റി പറയാൻ ചിറ്റപ്പന് ആകുമോ…
പിന്നെ നിങ്ങൾക്കു ഒരു മകൾ അല്ലലോ രണ്ടു മക്കൾ ഇല്ലേ… എനിക്കിപ്പോ പല്ലവി തന്നെ വേണമെന്ന് നിർബന്ധമൊന്നുമില്ല.. നിധി ആയാലും മതി… രണ്ടു പേരായാലും കുഴപ്പമില്ല വഷള ചിരിയോടെ ദത്തൻ പറഞ്ഞു…
ഡാ വിശ്വനാഥൻ ദത്തന്റെ നേരേ കയ്യോങ്ങി… ദത്തന്റെ ചെവിക്കല്ല് നോക്കിയാണ് വിശ്വനാഥൻ കൈ വീശിയത് പക്ഷെ അവൻറെ ദേഹത്തു സ്പർശിക്കുന്നതിനു മുന്നേ അവൻറെ ബലിഷ്ഠമായ കരങ്ങളിൽ അയാളുടെ കൈ ഒതുങ്ങിയിരുന്നു…. ദത്തന്റെ കൈക്കുള്ളിൽ വിശ്വനാഥന്റെ കൈ ഞെരിഞ്ഞമർന്നു… ഇനി ഒരിക്കൽ കൂടി ഈ കൈ എന്റെ നേർക്കു ഉയർന്നാൽ ഭാവി അമ്മായി അപ്പനാണെന്നോ…. ചിറ്റപ്പൻ ആണെന്നോ ഞാൻ നോക്കില്ല… അരിഞ്ഞു കളയും…. വിശ്വനാഥന്റെ കണ്ണുകളിലേക്കു നോക്കി പകയോടെ ദത്തൻ പറഞ്ഞു…
വിശ്വനാഥൻ.. നടന്നതൊന്നും വിശ്വാസം വരാതെ ദത്തന്റെ കണ്ണുകളിലേക്കു നോക്കി… ചുവന്ന കണ്ണുകളുടെ പുറകിൽ എരിയുന്ന പക അയാൾക്കു മനസ്സിലായില്ല…
എന്നാൽ ഞാൻ പോട്ടെ ചിറ്റപ്പ… ഒന്നും സംഭവിക്കാത്തത് പോലെ ബുള്ളെറ്റിലേക് കയറി ഇരുന്നു സ്റ്റാർട്ട് ചെയ്യാൻ കിക്കെർ അടിച്ചു കൊണ്ട് അവൻ പറഞ്ഞു….
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു ഒറ്റ കാൽ കുത്തി വണ്ടി കറക്കി എടുത്തു അവൻ പുറത്തേക് ഓടിച്ചു പോയി… അവൻ ദൂരെ ഒരു പൊട്ടു പോലെ മറയുന്നതു വരേയ്ക്കും വിശ്വനാഥൻ നോക്കി നിന്നു…
ഉടുത്തിരുന്ന കാവി മുണ്ടിന്റെ അരയിലെ മടക്കിൽ നിന്നും വിശ്വനാഥൻ തന്റെ ഫോൺ കയ്യിലെടുത്തു….വേഗത്തിൽ സേവ് ചെയ്ത് വെച്ചിരുന്ന ഒരു നമ്പറിലേക് ഡയല് ചെയ്തു..
എന്താ അളിയാ… മറു വശത്തു നിന്നും പ്രഭാകരന്റെ ശബ്ദം മുഴങ്ങി..
ദത്തൻ ഇവിടെ നിന്നും ഇപ്പൊ പോയതേ ഉള്ളൂ…
അവിടെ നടന്ന കാര്യങ്ങൾ എല്ലാം വിശ്വനാഥൻ അളിയൻ പ്രഭാകരനോട് പറഞ്ഞു…
അളിയാ അവൻ എന്തോ മനസ്സിൽ വെച്ച് കൊണ്ട് സംസാരിക്കുന്ന പോലെ തോന്നി..
ഹേയ് അവനെന്തു മനസ്സിൽ വെക്കാൻ.. വല്ല കൂറ വെള്ളവും കുടിച്ചതിന്റെ തരിപ്പാവും.. അതൊക്കെ ഒന്ന് നേരെയാക്കി എടുക്കാനല്ലേ അവനെ ഒന്ന് കല്യാണം കഴിപ്പിക്കുന്നതു.. പല്ലവികാവും അവനെ നേരെയാക്കാൻ….
വേറൊരു കാര്യവും അവനു അറിയില്ല എന്നു ഉറപ്പല്ലേ…
എങ്ങനെ അറിയാൻ….അതൊക്കെ നമ്മളല്ലാതെ ഒരീച്ച പോലും അറിയില്ല.. അതിനെ കുറിച്ചൊന്നും പേടിക്കണ്ട….
നീ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ചെയ് അളിയാ… ഇനി കുറച്ചു ദിവസങ്ങൾ അല്ലേ ഉള്ളൂ… ദത്തന്റെ കാര്യം എനിക്ക് വിട്ടേരെ..
ഒന്നുവല്ലേലും ഞാൻ അവൻറെ അച്ഛനല്ലേ.
