അനുപല്ലവി – 6

ഹായ്… എന്ത് സുന്ദരമായ കാഴ്ച ആണിത്.. ഒരു ഹെലികോപ്റ്ററിൽ ഇരുന്നു കാണുന്ന പോലെ ഉണ്ട്‌… മൂടൽ മഞ്ഞും മേഘങ്ങളും നമ്മൾ നിൽക്കുന്നതിനു താഴെയാ…പല്ലവി കോരി തരിപ്പോടെ പറഞ്ഞു… ആ പറയിലൂടെ ആ മുനമ്പിനാറ്റത്തെക് അവൾ നടന്നു പോയി…
ഇത് കണ്ടിട്ട് ഒരു സൂയിസൈഡ് പോയിന്റ് പോലെ ഉണ്ട്‌. അവൾ എന്നോട് വിളിച്ചു പറഞ്ഞു…

കാഴ്ചയുടെ ജാലകങ്ങൾ മലർക്കെ തുറന്നിട്ടു അവളുടെ കുട്ടിത്തവും കുറുമ്പും മുഴുവൻ ആസ്വദിച്ചു അവളുടെ കൂടെ ഒരു കൊച്ചു കുട്ടിയായി ഞാനും ചേർന്നു..

മതി ഇനി അതിന്റെ വിളുമ്പിലേക് പോകണ്ട…

എനിക്ക് കുറച്ചൂടെ പോകണം എന്റെ കൈ പിടിച്ച മതി പല്ലവി ഒരു കൈ നീട്ടി പറഞ്ഞു…

എന്റെ കൈ പിടിച്ചു അവൾ ഏതാനും അടി കൂടി മുന്നോട്ടു നീങ്ങി… പാറയിൽ ചെരിവുള്ള ഭാഗത്തിന് തൊട്ടു മുകളിൽ ആയി ഞങ്ങൾ എത്തി … അതിനപ്പുറം താഴേക്ക് അത്യഗാധത… മൂടൽ മഞ്ഞല്ലാതെ ഒരു മരത്തലപ്പു പോലും കാണാനില്ല… കാറ്റു മഴത്തുള്ളികൾ കൂടി ചേർന്നു അലയായി മുഖത്തു അടിക്കുന്നു… കാർമേഘങ്ങൾ കണ്മുന്നിൽ മഴ തുള്ളികളായി രൂപപ്പെടുന്നു..

വാ എന്റെ തൊട്ടു പിന്നിൽ വന്നു നിൽക്…പല്ലവി പറഞ്ഞു…. ആ പാറയുടെ വിളുമ്പിൽ കൈകൾ വിരിച്ചു നിന്നു അവൾ പറഞ്ഞു… ഇളം മഞ്ഞ ചുരിദാർ ധരിച്ച അവൾ.. പുഷ്പദളങ്ങളിലേക് പറന്നു വന്നിരുന്ന മനോഹരിയായ ഒരു ചിത്ര ശലഭം പോലെ മിഴികളെ ഭ്രമിപ്പിച്ചു…

ഞാൻ അവളുടെ അടുത്തേക് നിന്നു അവൾ പറയുന്നതിന് മുന്നേ അവളുടെ വയറിനു ചുറ്റി പിടിച്ചു….. ടോപിനു പുറത്തൂടെ കൈകൾ അവളുടെ ഉദരത്തിൽ അമർന്നു …അവൾ കണ്ണുകൾ അടച്ചു എന്റെ നെഞ്ചിലേക് ചേർന്നു….
അവൾ പെട്ടെന്ന് കാറ്റിനെതിരെ തന്റെ കൈകൾ വിരിച്ചു പിടിച്ചു…

ഉണ്ണിയേട്ടാ.. ഇതുപോലെ എന്റെ കൈകൾ കൊരുത്തു നിക്കുവോ..
ടൈറ്റാനിക്കിലെ ജാകും റോസും കപ്പലിന്റെ അമരത്തു നിന്ന പോലെ.

ടൈറ്റാനിക്കിൽ നിന്നവർക് പോക്കറ്റ് നിറച്ചു കാശു കിട്ടി.. അവര് താഴെ പോകാതിരിക്കാനുള്ള മുൻകരുതലും എടുത്തിട്ടുണ്ടാവും.. ഇവിടെ നമ്മൾ രണ്ടാളും കൂടെ താഴെ പോയാൽ.. പൊടി പോലും കിട്ടൂല്ല .. ഞാൻ പറഞ്ഞു

അങ്ങനെ പറഞ്ഞെങ്കിലും അവളുടെ കൈകളിലേക് ഞാൻ കൈ കൊരുത്തു പിടിച്ചു… അവൾ എന്റെ നെഞ്ചിലേക് ചാഞ്ഞു കണ്ണുകൾ അടച്ചു..

എനിക്ക് ലോകം വെട്ടി പിടിച്ച പോലെ തോന്നി… അവളുടെ മുടിയിഴകളിലൂടെ കാറ്റു ചീറി കടന്നു പൊയ്ക്കൊണ്ടിരുന്നു എന്റെയും പല്ലവിയുടെയും ചേർത്തു വിരിച്ചു കൊരുത്തു പിടിച്ച വലം കൈ അവൾ സാവധാനം മടക്കി കൊണ്ടുവന്നു അവളുടെ നെഞ്ചിലേക് ചേർത്തു..
എനിക്കവളുടെ മുഖം കാണണം എന്നു തോന്നി അവളെ എനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി.. അവളുടെ കണ്ണുകൾ കരക്ക്‌ പിടിച്ചിട്ട പരൽ മീനുകളെ പോലെ പിടച്ചു കൊണ്ടിരുന്നു.. എന്റെ നോട്ടത്തിൽ കൂമ്പിയടഞ്ഞ മിഴികളും.. ചുണ്ടിനു മുകളിലുള്ള കറുത്ത മറുകും.. അവളുടെ മിഴികൾ നാണത്തോടെ കുമ്പിട്ട ഒരു നിമിഷം…ചുറ്റുമുള്ള ലോകം ഞങ്ങൾക്ക് മുന്നിൽ കറങ്ങുന്നുവന്നു തോന്നി..
“ചിന്നു ” എന്റെ വിളിയിൽ കാലങ്ങളായി കാത്തു സൂക്ഷിച്ച സ്നേഹം മുഴുവനും ഉണ്ടായിരുന്നു… അവളോടുള്ള മോഹത്തിന്റെ വ്യാപ്തി ഉണ്ടായിരുന്നു…

ഉം.. മുഖം മെല്ലെ ഉയർത്തി.. മിഴികൾ എന്റെ മിഴികളിൽ ഉണ്ടാക്കിയ ഒരു നിമിഷം…

അവളുടെ വിടർന്ന ചുണ്ടുകളിലേക് എന്റെ ചുണ്ടുകൾ ചേർത്തു എന്റെ നാവ് അവളുടെ ചുണ്ടുകളെ ഭേദിച്ചു നാക്കുകൾ തമ്മിൽ ഒന്ന് ചേർന്ന ദീർഘ ചുംബനം അതിന്റെ ലഹരിയിൽ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു

എന്റെ കൈകൾ അവളെ എന്നിലേക്കു ചേർത്തു കൂടുതൽ അമർത്തി ഞെരിച്ചു കൊണ്ടിരുന്നു അവൾ വിരലുകളിൽ ഉയർന്നു നിന്നു എന്റെ ചുണ്ടുകളിലേക് അമൃത് പൊഴിച്ച് കൊണ്ടിരുന്നു അവളുടെ വിരിഞ്ഞു നിന്ന ഉടലഴകിലേക് മഴത്തുള്ളികൾ വീണു ഇട്ടിരുന്ന ടോപ്പിന്റെ പിൻഭാഗതെ നനച്ചു കുതിർത്തിരുന്നു … അതിൽ എന്റെ വിരലുകൾ അമർന്നു
അവളുടെ ചുണ്ടിൽ ചോരയുടെ രുചി അറിഞ്ഞപ്പോളാണ്.. ഞാൻ പിടി വിട്ടതു…

മഴ പിന്നെയും കനത്തു തുടങ്ങിയപ്പോൾ ആണ്‌ ഞങ്ങൾ വന്നിടത്തേക് മടങ്ങാൻ തീരുമാനിച്ചത്..
ചെങ്കുത്തായ ഇറക്കത്തിൽ എന്റെ കൈ പിടിച്ചു അവൾ ഇറങ്ങി..

വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞു മാറ്റി കുറച്ചു നടന്നപ്പോൾ അവൾ കിതച്ചു…

“എന്താ ആവേശം ഒക്കെ തണുത്തൊ…”ഞാൻ കളിയാക്കി..

“ഷീണിച്ചു എന്നുള്ളത് നേരാണ്.. പക്ഷെ ആവേശം കേട്ടിട്ടില്ല.. “അവൾ കിതച്ചു കൊണ്ട് പറഞ്ഞു

“പോയിട്ട് x-ray എടുത്തു നോക്കണം എത്ര എല്ലുകൾ പോയിട്ടുണ്ടെന്ന്.. ”
നാണത്തോടെ അവൾ പറഞ്ഞു…

“ഞാൻ എടുക്കണോ.. “

“ആഹാ എന്നാ കാണട്ടെ.. “

രണ്ടു കയ്യും നീട്ടി ഒരു കുഞ്ഞിനെ പോലെ അവൾ വന്നു..

ഒരു കൊച്ചു കുഞ്ഞിനെ എന്ന ലാഘവത്തോടെ ഞാൻ അവളെ എന്റെ മുതുകിൽ ഏറ്റി

അവൾ രണ്ടു കൈകളും എന്റെ കഴുത്തിലൂടെ കൊരുത്തിട്ടു.. കാലു രണ്ടും എന്റെ അരക്കു മുകളിലേക്കു കവച്ചു എന്റെ കൈകളിലേക് വെച്ചു … നിറഞ്ഞ മാറിടങ്ങൾ എന്റെ മുതുകിലേക് അമർത്തി എന്നോട് ചേർന്നു കിടന്നു

അവളിൽ നിന്നും വമിക്കുന്ന ഗന്ധം എന്നെ ഉന്മത്തനാക്കി… വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പ്രണയത്തിന്റെ താഴ്വാരത്തിലേക്കായിരുന്നു പല്ലവിയെയും കൊണ്ട് ഞാനിറങ്ങിയത്… അവിടെ പേരറിയാത്ത ഒരുപാട് കാട്ടു പൂക്കളും.. പ്രണയ ഗീതികൾ പാടുന്ന കിളികളും ചിരിച്ചൊഴുകുന്ന കാട്ടരുവികളും അനുരാഗത്തിന്റെ ഒരു നന്ദനോദ്യാനം തന്നെ തീർത്തിരുന്നു… അവർ പ്രണയം എന്ന ആദ്യാനുഭവത്തിന്റെ ലഹരിയിൽ ആയിരുന്നു…

കുളിരുള്ള കാറ്റു ഞങ്ങളെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു… പിൻ കഴുത്തിൽ ഒരു പൂച്ചകുട്ടിയെ പോലെ കിടക്കുന്ന അവളുടെ ചൂടുള്ള നിശ്വാസം തട്ടി കൊണ്ടിരുന്നു…
ഭാരം എത്രയുണ്ട് ഇടക് ഞാൻ ചോദിച്ചു

ഒരു അമ്പത്തഞ്ചു ..അമ്പത്താറു ..കിലോ

അതിന്റെ പകുതി പോലും തോന്നുന്നില്ലാലോ

എത്ര തോന്നും..

ഒരു പൂവിന്റെ അത്രയും..

ശെരിക്കും എനിക്കത്രയേ ഭാരം ഉള്ളു എന്റെ ചെവിയിൽ മൃദുവായി കടിച്ചിട്ടു അവൾ മന്ത്രിച്ചു…

വിധി എല്ലാം മുൻകൂട്ടി തീരുമാനിച്ച പോലെ അനു.. പല്ലവിയെയും കൊണ്ട് പുതിയൊരു പച്ചപ്പിലേക് യാത്ര പോവുകയാണ്…അപ്രതീക്ഷിത സംഭവങ്ങളുടെ വിഹായസ്സിലേക്…..

( തുടരും )

[ഇതുവരെ പ്രോത്സാഹനം തന്നവരോട്… സ്നേഹിച്ചവരോട്, വെറുത്തവരോട് നന്ദി മാത്രം… കഥ കാത്തിരുന്നവരോട്.. വൈകി പോയതിൽ ക്ഷമിക്കണം… പേരെടുത്തു പറഞ്ഞു നന്ദി അറിയിക്കാൻ ആണെങ്കിൽ ഒരുപാട് പേരുണ്ട്…എഴുത്തുകാരായ ഹർഷൻ, ആൽബി, സ്മിത, വില്ലി, അജിത് അങ്ങനെ ഒരുപാട്… വായിച്ചു അഭിപ്രായം പറഞ്ഞവർ… ഭീം ചേട്ടൻ, shazz, ദീപൻ, aswathi, jesna, unknown, സുകുമാരക്കുറുപ്പ്, മച്ചാൻ, അപ്പു… ഇനിയും ഉണ്ട്‌ ഒരുപാട്… എല്ലാവരോടും ഒരിക്കൽ കൂടി ഹൃദയം കൊണ്ട് നന്ദി രേഖപെടുത്തുന്നു….

Leave a Reply

Your email address will not be published. Required fields are marked *