അനുപല്ലവി – 6 6

ആള് കല്യാണം കഴിച്ചതാണോ… മുത്തശ്ശി കുസൃതിയോടെ തിരക്കി..

ഹേയ് അല്ല… എൻഗേജ്മെന്റ് കഴിഞ്ഞതാണെന്നു ആരോ പറയുന്ന കേട്ടു…

ഓഹ്.. എന്നാലും ആ ഡോക്ടറോട് ഒന്ന് സൂക്ഷിച്ചോളാൻ പറ… ദത്തൻ എന്താണ് ചിന്തിച്ചു വെച്ചേക്കുന്നതു എന്നറിയില്ല…

മുത്തശ്ശി പറഞ്ഞപോലാണ് പല്ലവി അതിനെ കുറിച്ച് ചിന്തിച്ചത്…

മുത്തശ്ശി ഞാൻ എങ്ങനാ ഡോക്ടറോട് ഇത് പറയുന്നേ.. ആളെന്തു വിചാരിക്കും…

എന്നാൽ നീ പറയണ്ട ഞാൻ പറഞ്ഞോളാം.. ഞാനും വരാം നാളെ നിന്റെ കൂടെ…

രാവിലേ വരണ്ട.. ഉച്ച ആവുമ്പോളേക് ഒരു ഓട്ടോ കൂട്ടി വന്നാൽ മതി.. രാവിലെ നല്ല തിരക്ക് ഉണ്ടാവും. നേരത്തെ ബുക്ക്‌ ചെയ്ത ടോക്കൺ ഒരുപാടു ഉണ്ട്‌..

മുത്തശ്ശി എന്താ പറയാൻ പോകുന്നത്…

അതൊക്കെ ഞാൻ പറഞ്ഞോളാം…

മോളിപ്പോ എന്തേലും കഴിച്ചിട്ട് കിടക്കാൻ നോക്കു….

എനിക്കൊന്നും വേണ്ട മുത്തശ്ശി.. എനിക്കിങ്ങനെ മുത്തശ്ശിയുടെ മടിയിൽ തല വെച്ച് കിടന്നാൽ മതി…
പല്ലവി മുത്തശ്ശിയുടെ മടിയിലേക്കു കിടന്നു.. തുറന്നിട്ട ജനാലയിലൂടെ കടന്നു വന്ന കാറ്റു…അവരെ തഴുകി കൊണ്ടിരുന്നു… മുത്തശ്ശിയുടെ കൈ പല്ലവിയുടെ കവിളു കളിൽ മെല്ലെ ഉഴിഞ്ഞു… അവളുടെ മുടിയിഴകളിൽ മെല്ലെ കൊരുത്തു വലിച്ചു കൊണ്ടിരുന്നു.. കുസൃതി എന്നോണം അവളുടെ മൂക്കിന്റെ തുമ്പിൽ പിടിച്ചു വലിച്ചു..

ദേ മുത്തശ്ശി എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ…

ആണൊ… മുത്തശ്ശി അവളുടെ കവിളുകളിലും മെല്ലെ നുള്ളി…

മുത്തശീ.. പല്ലവി രണ്ടു കയ്യും മുകളിലേക്കു ഉയർത്തി മുത്തശ്ശിയുടെ രണ്ടു കവിളുകളും അമർത്തി… ഞാനും വേദനിപ്പിക്കുമെ… ഈ സുന്ദരി മുത്തശ്ശിയെ…

അല്ല മുത്തശ്ശിയും മോളും ഇവിടെ കളിചോണ്ടിരിക്കുവാ… ഒന്നും തിന്നാനും കുടിക്കാനും ഒന്നും വേണ്ടേ..

ജീവിതകാലം മുഴുവൻ കുടിക്കാനുള്ള കണ്ണീർ അച്ഛൻ തയ്യാറാകുന്നുണ്ടല്ലോ അമ്മേ.. തമാശ രൂപത്തിൽ പല്ലവി പറഞ്ഞു..

എല്ലാം വിധി പോലെ നടക്കും… മോളെ..

വിധി… മനുഷ്യൻ ഉണ്ടാക്കുന്ന വിധി.. അത്രേ ഉള്ളൂ.. അല്ലാതെ ഭഗവാൻ ഉണ്ടാകുന്നതല്ല…

നിന്നോട് തർക്കിക്കാൻ ഞാനില്ല…

അമ്മ പുറത്തേക്കു പോകുന്നതും നോക്കി അവൾ മുത്തശ്ശിയുടെ മടിയിൽ തല വെച്ച് കിടന്നു..

ദേവൻ പോയതിൽ പിന്നെ അവൾക് എല്ലാം വിധിയാണ്.. അല്ലെങ്കിൽ പഴിക്കാൻ വിധി മാത്രേ ഉള്ളൂ… അവളെ നീ വാക്ക് കൊണ്ട് പോലും വേദനിപ്പിക്കരുത്… ഇന്ന് വരെ ആരോടും അവൾ എതിർത്തു ഒരു വാക്ക് പോലും പറയുന്നത് ഞാൻ കേട്ടിട്ടില്ല.. എല്ലാ വേദനകളും ഉള്ളിലൊതുക്കി കഴിയുന്ന ഒരു പാവം… എന്റെ ദേവൻ ഇതൊക്കെ കാണുന്നുണ്ടാവും… ഒരു ദീർഘ നിശ്വാസത്തോടെ.. മുത്തശ്ശി പറഞ്ഞു..

മുത്തശ്ശിയുടെ മടിയിലേക്കു ചുരുണ്ടു കൂടി ഒരു കൊച്ചു കുഞ്ഞിനെ പോലെ പല്ലവി മിഴികൾ അടച്ചു… ചുളിവ് വീണ അംഗുലികൾ തീർത്ത സുഖമുള്ള തഴുകലിൽ അവൾ ഒരു മയക്കത്തിലേക്.. ഊർന്നിറങ്ങി…അപ്പോളും അനുവാദമില്ലാതെ ഒരു ചിരിച്ച മുഖം അവളുടെ മനസ്സിലേക്ക് ഓടിയെത്തി കൊണ്ടിരുന്നു… കണ്ണടച്ച് മന്ദസ്മിതം തൂകുന്ന പല്ലവിയുടെ മുഖത്തേക് മിഴികൾ ഊന്നവെ മുത്തശ്ശിയുടെ ചുണ്ടിലും.. ഒരു ചെറു ചിരി വിടർന്നു

✳️✳️✳️✳️✳️✳️ ✳️✳️✳️✳️✳️✳️✳️
പല്ലവി ശ്രീലകത്തിന്റെ ഗേറ്റും കടന്നു ഉള്ളിലേക് പോകുന്നത് കണ്ടാണ് ഞാൻ വണ്ടി മുന്നോട്ടു എടുത്തത്..

അവളുടെ കൂടെയുള്ള നിമിഷങ്ങൾ പ്രകാശ വേഗം പോലെ പോലെ അതിദ്രുതം ആണ്‌… സമയം പോയതേ അറിഞ്ഞില്ല..
അവൾ വണ്ടിയിൽ നിന്നിറങ്ങി പോയിട്ടും അവളുടെ ഗന്ധം ചുറ്റിലും നിറഞ്ഞു നിൽക്കുന്നതായി എനിക്ക് തോന്നി.. അതിനു ബാല്യത്തിന്റെ പക്വതയില്ലാത്ത ഗന്ധം ആയിരുന്നില്ല.. ബാല്യവും കൗമാരവും കഴിഞ്ഞ യൗവനത്തിന്റെ ഗന്ധം.. അതെന്നെ ഉന്മത്തനാക്കുന്നു…

വണ്ടി നിർത്തി പുറത്തിറങ്ങുമ്പോൾ പൂറത്തിറങ്ങുമ്പോൾ കണ്ടു നിലവിളക്കു കൊളുത്തി പുറത്തേക് വരുന്ന അമ്മയെ
നിലവിളക്ക് വാതിൽക്കൽ കൊണ്ട് വെച്ച് അമ്മ എന്നെ നോക്കി..

ഉണ്ണീ.. കാലും കയ്യും കഴുകീട്ടു വാ ഞാൻ ചായ എടുക്കാം..

ധരിച്ചിരുന്ന ഷൂസും സോക്സും ഊരി പോർച്ചിൽ വെച്ചിരുന്ന സ്റ്റാണ്ടിലേക് വെച്ച് ചെരിപ്പെടുത്തു ധരിച്ചു.. മുറ്റത്തെ കോണിൽ ഉള്ള ടാപ്പിന്റെ അടുത്തേക് നടന്നു..അതു തുറന്നു കാലും കയ്യും മുഖവും കഴുകി.. കത്തിച്ചു വെച്ച നിലവിളക്കും തൊഴുതു.. ഉള്ളിലേക്കു കടന്നു… അമ്മ അടുക്കളയിൽ ചായ എടുക്കുന്ന തിരക്കിൽ ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *