അനുപല്ലവി – 6

മനസ്സിലെ മോഹങ്ങൾ അറിയാതെ പോയ
സഖാവിനെ ഒരു നോക്ക് കണ്ടിടുവാൻ
ഒരു നാളിൽ ആ വഴിവീഥിയിൽ വച്ച് ഞാൻ അറിയാതെ പോയി പറഞ്ഞെൻ പ്രണയം

സഖാവിന്റെ സഖിയാകണം
എനിക്കീ സഖാവിന്റെ സഖിയാകണം
സഖാവിന്റെ സഖിയാകണം

നിൻ കയ്കൾ എൻ കയ്യിലായ് ചേർന്നൊരു നാൾ മുതൽ കണ്ടു ഞാൻ നിറമുള്ള സ്വപ്നങ്ങളെ
ഒരു നാളിൽ ഇൗ വഴിവീഥിയിൽ അങ്ങിന്റെ സഖിയായി പോകുന്ന നിമിഷങ്ങളെ
ഇനിയില്ല സഖാവേ ഒരിനിമിഷം ഇൗ-
മണ്ണിൽ നീ ഇല്ലാതെ ഞാൻ മാത്രമായ്

സഖാവിന്റെ സഖിയാകണം
എനിക്കീ സഖാവിന്റെ സഖിയാകണം
സഖാവിന്റെ സഖിയാകണം
സഖാവിന്റെ സഖിയാകണം
എനിക്കീ സഖാവിന്റെ സഖിയാകണം ”
(#credits “സഖാവിന്റെ സഖി” #)

പുഷ്പ തൽപത്തിൽ മുഖം അമർത്തി.. കിനാവിൽ അലിഞ്ഞൊരു പൂച്ച കുട്ടിയെ പോലെ.. എന്റെ മാറിൽ പല്ലവി മുഖമണച്ചു കിടന്നു ചന്ദന മരത്തെ തഴുകിയെത്തുന്ന ഇളം തെന്നലിനെ പോലെ എന്റെ നനുത്ത വിരലുകൾ പല്ലവിയുടെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു പ്രണയ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴികളിൽ ഒഴുകി പരക്കുന്ന നിശബ്ദ നാമ ജപം പോലെ സാന്ദ്ര മധുരം ആയിരുന്നു ഞങ്ങളുടെ മനസ്സുകൾ ഒത്തിരി മോഹങ്ങൾ ഉള്ളിലൊതുക്കി ഒന്നും പറയാനാവാതെ നാണത്താൽ നഖം കടിച്ചു ഇമയോട് ഇമകൾ നോക്കി പ്രേമത്തിന്റെ മധുരം നുകർന്നു ആ പ്രണയനിലവിന്റെ ഈറനണിഞ്ഞി രിക്കുമ്പോൾ ആണ്‌.. അമ്മ കുലുക്കി വിളിച്ചത്… അപ്പോളും വരാന്തയിൽ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുക ആയിരുന്നു.. ഞാൻ ഞെട്ടി ഉണർന്നു .. ഒരുമാത്ര കൂടെ ആ സുഖമുള്ള സ്വപ്നത്തെ പുണരാൻ എന്നോണം വീണ്ടും കണ്ണുകൾ ഇറുകെ അടച്ചു….

“എടാ എണീറ്റെ… ഭക്ഷണം കഴിച്ചിട്ട് കിടക്കാൻ നോക്കു.. സമയം ഒരുപാട് ആയി…”

അമ്മ എന്നെ കുത്തി പൊക്കി..

ഭക്ഷണം കഴിച്ചു ഉറങ്ങാനായി മുറിയിലേക്കു എത്തുമ്പോൾ ആലോചിച്ചു..
പ്രണയം.. അതു സൃഷ്ടിക്കുന്ന മാസമാരികത.. ഉള്ളിലൊളിപ്പിച്ച പ്രണയം അതു പറയാതെ അവളുടെ കൂടെ ഈ ലോകാവസാനം വരെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ….ആരും അറിയാതെ എനിക്ക് മാത്രം അറിയാൻ കഴിയുന്ന തരത്തിൽ എന്റെ പ്രണയം എന്റെ ഉള്ളിൽ തന്നെ…സൃഷ്ടിക്കുന്ന സന്തോഷത്തിന്റെയും.. നൊമ്പരങ്ങളുടെയും കൂടെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. നിർവചിക്കാനാവാത്ത ഒരു സുഖം ആണത് നൽകുന്നത്..

ഉള്ളിലൊളുപ്പിച്ച പ്രണയുവുമായി അവളുടെ അടുത്ത് നില്കുമ്പോളൊക്കെയും… അവളോട്‌ പറയണം എന്നാശിച്ചിട്ടുണ്ട്…
ചിന്തേരിട്ടു മിനുക്കിയ ചന്ദനതടിയിൽ തീർത്ത ദേവി വിഗ്രഹം പോലെ ഓരോ നിമിഷവും ചന്ദനഗന്ധ താലും തീഷ്ണമായ പ്രണയത്തിന്റെ വശീകരണത്താലും തന്നെ കീഴ്പെടുത്തുകയായിരുന്നു അവൾ പല്ലവി.. ഓരോ പ്രാവശ്യവും പറയാൻ വന്ന ആഗ്രഹത്തെ തടഞ്ഞത് ഒന്നായി തീരാൻ പറ്റുമോ എന്ന ആശങ്കയ്ക് അപ്പുറം.. നഷ്ടപ്പെടുമോ എന്നുള്ള ഭയം ആയിരുന്നു..

ഇല്ല ഇനി പറയണം.. പറയാനാകാത്ത പ്രണയം മനസ്സിന്റെ വിങ്ങലാണ്… നാളെ താൻ പറയാതെ പോയൊരു വാക്കിനാൽ തന്റെ ആരും ആകാതെ പോയവൾ എന്നു കാലം കുറ്റ പെടുത്തരുത്…

ഇനി വൈകരുത് എന്ന ദൃഢ നിശ്ചയത്തോടെ തന്നെ അവൻറെ മിഴികൾ പുതിയ സ്വപ്നങ്ങൾക്കായി മെല്ലെ അടഞ്ഞു….

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

അവൾ പല്ലവി… ഇന്ന് ആരുടെ കൂടെയാണ് വന്നതു… അതു ചോദിച്ചതിന് അവളുടെ അഹങ്കാരം നിറഞ്ഞ മറുപടിയും.. ദത്തൻ തന്റെ ഓടുന്ന ബുള്ളറ്റിൽ ഇരുന്നു ചിന്തിച്ചത് മുഴുവൻ അതാണ്…

ഒരു ചുവന്ന ബ്രെസ കാർ ആയിരുന്നു.. കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആവണം… ഇനി വേറെ വല്ല കാമുകനും.. അവൾക്കു തന്നെ പണ്ടേ ഇഷ്ടം അല്ലലോ.. ആരാണെങ്കിലും താൻ കണ്ടു പിടിച്ചിരിക്കും പല്ലുകൾ ഇറുമ്മി ദത്തൻ മനസ്സിൽ പറഞ്ഞു..

ഇപ്പോൾ പല്ലവിയെ ദ്രോഹിക്കുന്നത് തനിക്കു ഒരു ഹരം ആയി മാറിയിരിക്കുന്നു.. ചൂണ്ടയിൽ കൊരുത്തു പുറത്തേക് വലിച്ചിടുമ്പോൾ പിടയുന്ന മീനുകളെ പോലെ അവൾ പിടയണം ഈ കൈകളിൽ … കല്യാണം ഒന്ന് കഴിഞ്ഞോട്ടെ… ദത്തൻ ആരാണെന്നു അവൾ അറിയും.. ഈ കൈകളിൽ കിടന്നു അവൾ പിടയും… അവളുടെ ഓരോ പിടച്ചിലും അവളുടെ ഓരോ വേദനയും തനിക്കു ആസ്വദിക്കണം… മതി മറന്നു ആസ്വദിക്കണം…. തീർക്കുന്നത് പല്ലവിയോടുള്ള പ്രതികരമല്ല… അവളുടെ അച്ഛനോടുള്ള പ്രതികാരം… അവൻറെ കൈ ആക്‌സിലേറ്ററിൽ ശക്തിയായി തിരിഞ്ഞു.. ഒരു മിന്നൽ പോലെ അവൻറെ ബുള്ളെറ്റ് മേലേടത്തു വീട് ലക്ഷ്യമാക്കി പറന്നു…

ദത്തന്റെ വണ്ടി മേലേടത്തെ പോർച്ചിലേക് ചെന്നു നിന്നു… ദത്തൻ വരുന്നതും കാത്തു ദത്തന്റെ അച്ഛൻ പ്രഭാകരൻ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു…

അച്ഛനെ ഗൗനിക്കാതെ ദത്തൻ ഉള്ളിലേക്കു നടന്നു..
ദത്താ അവിടെ നിക്ക്..

എന്താ നിന്റെ ഭാവം… നിന്റെ തോന്ന്യ വാസങ്ങൾ കുറച്ചു കൂടുന്നുണ്ട്..

നീയിന്നു ശ്രീലകത് പോയിരുന്നോ…

ഓഹ് അപ്പോളേക്കും ന്യൂസ്‌ ഇവിടെത്തിയോ…. കൂട്ടുകാരൻ അല്ല അളിയൻ വിളിച്ചു പറഞ്ഞതാവും ല്ലെ…

ഞാൻ എനിക്കിഷ്ടമുള്ളിടത്തു പോകും.. ഇഷ്ടമുള്ളത് ചെയ്യും… ദത്തൻ അവൻറെ അച്ഛന്റെ മുഖത്തു നോക്കാതെ പറഞ്ഞു…

നിനക്കിഷ്ടമുള്ളതു ചെയ്യാൻ നീ എന്റെ അച്ഛനല്ല….ഇവിടെ ഞാൻ പറയുന്നത് കേട്ടു നിക്കാമെങ്കിൽ നിന്നാൽ മതി… അല്ലെങ്കിൽ പടിക് പുറത്തിറങ്ങാം….

രാവിലെ ഇറങ്ങും എവിടുന്നേലും കള്ളും കുടിച്ചു നാട്ടുകാർക്കു ഒരു ശല്യമായി ജീവിക്കുന്നു…

എന്നെ ഉപദേശിക്കാൻ വരേണ്ട…ദത്തൻ അവൻറെ അച്ഛന്റെ അരികിലേക്കു ചുവടുകൾ വെച്ച്.. അയാളുടെ തൊട്ടരികിൽ പോയി നിന്നു ആ മുഖത്തേക് നോക്കി പറഞ്ഞു… നിങ്ങൾ പറയുന്നത് മാത്രം കേട്ടു ജീവിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ദത്തന്… ഇന്ന് ദത്തന്റെ മനസ്സിൽ നിങ്ങൾ എന്ന അച്ഛന്.. പുഴുത്ത പട്ടിയുടെ സ്ഥാനം ആണ്‌… എന്റെ മനസ്സിൽ നിങ്ങളുടെ ശവദാഹം കഴിഞ്ഞു സർവ്വാണി സദ്യയും നടത്തിയിട്ടു കാലങ്ങൾ ആയി… നിങ്ങൾ പറഞ്ഞ ഈ കല്യാണം പോലും നിങ്ങളുടെ ആഗ്രഹത്തിന് വേണ്ടിയല്ല ഞാൻ സമ്മതിച്ചത്… എന്റെ ആവശ്യത്തിന് വേണ്ടിയാണു…

പ്രഭാകരന്റെ വീശിയ കൈ തടം ദത്തന്റെ കവിളിൽ പതിഞ്ഞു… ദത്തൻ തല്ലു കൊണ്ട കവിൾ തടം ഒന്നമർത്തി… അടുത്ത തല്ലിനായി പ്രഭാകരൻ വീശിയ കൈ ദത്തന്റെ കൈകൾക്കുള്ളിൽ ഞെരിഞ്ഞു… ആ കൈ അവൻ ശക്തിയായി താഴേക്കു കുടഞ്ഞിട്ടു…. ആ ആയത്തിൽ പ്രഭാകരൻ പിന്നിലോട്ടു വേച്ചു പോയി….

ദത്തന്റെ ഭാവം എന്തെന്ന് പോലും അറിയാതെ പ്രഭാകരൻ ചിന്തയിലാണ്ടു.. അവൻറെ മാറി കൊണ്ടിരിക്കുന്ന ഭാവ മാറ്റങ്ങൾ എന്തിനെന്നു അയാൾക്കു മനസ്സിലായില്ല…

അച്ഛനെ പിന്നിലോട്ടു മാറ്റി.. ദത്തൻ അവൻറെ മുറിയിലേക്കു നടന്നു പോയി…
മുറിയിലെത്തിയ അവൻ വാതിലുകൾ ചേർത്തടച്ചു… പോക്കറ്റിൽ സ്വിച്ച്ഓഫ് ആയി കിടന്ന മൊബൈൽ എടുത്തു ചാർജർ കുത്തി ഓൺ ആക്കി…

ഓൺ ആയി വന്ന ഡിസ്‌പ്ലേയിലേക് നോക്കിയ അവൻറെ മിഴികൾ തിളങ്ങി…
എന്തോ ചിന്തിച്ച അവൻ വേഗം ഒരു നമ്പറിലേക് ഡയല് ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *