അനുപല്ലവി – 6 6

അപ്പോളേക്കും പ്രിത്വിയും ഡോണയും മറ്റുള്ളവരുടെ കൂടെ ഇടത്തേക്കുള്ള വഴിയേ കുറച്ചു ദൂരം മുന്നോട്ടു പോയിരുന്നു…

ഡാ പൊറിഞ്ചു.. ഞങ്ങൾ ഈ സൈടിലേക് പോയിട്ട് വരാം..

പൃഥ്‌വി തിരിഞ്ഞു നിന്നു..

എടാ അതു സൂയിസൈഡ് പോയിന്റാണ്… സൂക്ഷിച്ചു പോ… പെട്ടെന്ന് വരണം.. കേട്ടോ…

ഓക്കേ ടാ….

അണ കെട്ടി നിർത്തിയ പുഴ പെട്ടെന്ന് പെയ്തൊരു മഴയിൽ കുത്തിയൊലിച്ചു ഒഴുകിയ പോലുള്ള ആഹ്ലാദം ആയിരുന്നു പല്ലവിക് ഈ യാത്ര സമ്മാനിച്ചത് …

ഗിരി ശൃംഗങ്ങളുടെ ഉച്ചിയിൽ നിന്നു കസവു പുടവ അലസമായി നീട്ടിയെറിഞ്ഞതു പോലെ പതഞ്ഞു ഞൊറിവിട്ടു ഒഴുകുന്ന അരുവികൾ അവളെ വിസ്മയിപ്പിച്ചു…

ചെറിയ അരുവികളിൽ വെള്ളം അനുവിന്റെ മേലേക്ക് കാൽ കൊണ്ട് തട്ടി തെറിപ്പിച്ചു…. പല്ലവി ബാല്യ കാലത്തിലേക് മടങ്ങി പോയിരുന്നു…

അവളുടെ മനസ്സിന്റെ യവനികയിൽ അവൾ അനുഭവിച്ച വേദനകളും.. അവളെ ഉപദ്രവിക്കാറുള്ള, വിവാഹം കഴിക്കാൻ ഉറപ്പിച്ച ദത്തനെയടക്കം മറച്ചിരുന്നു… ഇപ്പോൾ അവളുടെ മനസ്സിൽ അവളും അവളുടെ ഉണ്ണിയേട്ടനും മാത്രം….

ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽ മഴ രണ്ടു പേരെയും ചെറുതായി നനച്ചു കൊണ്ടിരുന്നു…റിസോർട്ടിൽ നിന്നു ഇറങ്ങുന്നതിനു മുൻപ് വരെ ശക്തമായ കാറ്റും മഴയും ആയിരുന്നു…..

ഇപ്പോൾ.. നേരിയ ചാറ്റൽ മഴയെ ഉണ്ടായിരുന്നുള്ളൂ
.വീശി അടിച്ച കാറ്റും രൗദ്ര ഭാവം വെടിഞ്ഞു ശാന്തത കൈ വരിച്ചിരിക്കുന്നു കറുത്ത് ഇരുണ്ടു നിന്ന മേഘം ചാര നിറം പ്രാപിച്ചിരുന്നു..

പല്ലവി യുടെ മുടിയിഴകളിൽ നിന്നും ഒന്നും രണ്ടും തുള്ളികളായി ജലകണങ്ങൾ ഇറ്റു വീണു അവളുടെ ടോപ്പിന്റെ പിൻ ഭാഗത്തെ നനച്ചു കൊണ്ടിരുന്നു..

അവളുടെ കയ്യിൽ കൊരുത്തു പിടിച്ച അനുവിന്റെ കൈ..
അവൻ അടുത്തോട്ടു വരുമ്പോൾ എല്ലാം അവൾ കുസൃതിയോടെ തല വെട്ടിച്ചു മുടി കുടഞ്ഞു അതിലെ വെള്ളം അവൻറെ മുഖത്തേക് തെറിപ്പിച്ചു കൊണ്ടിരുന്നു… ആ ചാറ്റ മഴയത്ത് അവൾ മഴ പാറ്റ യെ പോലെ പാറി നടന്നു…

നമുക്കിങ്ങനെ ഈ മഴ നനഞ്ഞു നനഞ്ഞു നടക്കാം.. പല്ലവി കളിയായി പറഞ്ഞു..

ഹ്മം എന്നിട്ടു വേണം പനീം ജലദോഷവും പിടിച്ചു കിടക്കാൻ..

ആഹാ അപ്പോ നമുക്ക് നമ്മുടെ ആശുപത്രിയിൽ പോയി അഡ്മിറ്റാകാം ഒരെ മുറിയിൽ രോഗികൾ ആയിട്ട് കഴിയാം..

ഇവൾക്ക് അല്പം വട്ടായോ എന്നു എനിക്ക് തോന്നി

പല്ലവി നിര്ബന്ധിച്ചിട്ടാണ് വലത്തോട്ട് തിരിഞ്ഞു നേരേ പോയിരുന്ന റോഡിൽ നിന്നും കുന്നിൻ മുകളിലേക്കു തിരിയുന്ന പുതിയതായി മണ്ണിട്ടു പൊക്കിയ പാതയിലൂടെ കുറെ ദൂരം മുന്നോട്ടു പോകാം എന്നു വെച്ചത്… കുന്നിൻ മുകളിൽ മുനമ്പ് പോലെ പാറ കെട്ടു കാണാമായിരുന്നു… നീളൻ പുല്ലുകൾ വകഞ്ഞു മാറ്റി ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു..

സൂക്ഷിച്ചു പോ.. വല്ല പാമ്പും ഉണ്ടാകും…

മുന്നിൽ നടക്കുക ആയിരുന്ന പല്ലവിയോട് അനു വിളിച്ചു പറഞ്ഞു..

മണ്ണിട്ട പാത നടപ്പാതയായി ചുരുങ്ങി വന്നിരുന്നു.. ഇത് വല്ല കോളനി യിലേക്കും ഉള്ള വഴി ആണെന്ന തോന്നുന്നേ…ഞാൻ പറഞ്ഞു…

ഇതങ്ങു പാറക്കെട്ടിലേക് പോകുന്നുണ്ടല്ലോ അത് കണ്ടോ അവിടെ ഒരു സൈൻ ബോർഡും ഏതോ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും പണ്ടത്തെ ഏതോ കോട്ട ആണെന്ന തോന്നുന്നേ … പാറക്കെട്ടിനു മുകളിൽ നാട്ടിയിരുന്ന ഒരു ബോര്ഡിലേക് കൈ ചൂണ്ടി പല്ലവി പറഞ്ഞു…

എന്റെ കയ്യിൽ തൂങ്ങി ആണ്‌ പല്ലവി മുനമ്പ് പോലത്തെ ആ പാറക്കെട്ടിനെ ചുറ്റി പോകുന്ന വഴിയിലേക്കു കയറിയത്… ആ പരന്ന പാറ ക് മുകളിൽ ഞങ്ങൾ എത്തി .. ആ പാറയുടെ മുകളിൽ കാലുകൾക്കിടയിൽ നാട്ടിയ തൂണിലെ ചൂണ്ടു പലകയിൽ അക്ഷരങ്ങൾ മാഞ്ഞു പോയിരുന്നു പൊളിഞ്ഞു കിടക്കുന്ന ചെങ്കല്ലുകൾ പഴമയുടെ ഗതകാല സ്മരണകളെ വിളിച്ചോതി … വിശാലമായ പാറയുടെ ഒരു വശത്തു കെട്ടിയിരുന്ന ചെറിയൊരു പുൽ കുടിൽ കാറ്റിൽ തകർന്നു കിടക്കുന്നുണ്ടായിരുന്നു…അവിടെ നിന്നു നോക്കുമ്പോൾ ചുറ്റിനും അതി വിസ്തൃതമായ ഭൂ പ്രദേശങ്ങൾ കാണാമായിരുന്നു… മഞ്ഞു തൊപ്പിയണിഞ്ഞ മാല മുടികൾ അവക്ക് താഴെ മഴയുടെ സുതാര്യമായ തിരശീല നിർത്തിയിട്ട സമതലങ്ങൾ… മൂടൽ മഞ്ഞു വ്യാപിച്ചു കൊണ്ടിരിക്കുന്ന കുന്നിൻ ചെരിവുകളും താഴ്വരകളും

Leave a Reply

Your email address will not be published. Required fields are marked *