എന്റെ ഡോക്ടറൂട്ടി – 23 39അടിപൊളി 

അപ്പോഴേയ്ക്കും കടക്കാരൻചേട്ടൻ വീണ്ടുമകത്തേയ്ക്കു കേറിവന്നു…

പുള്ളിയുടെ സ്വർണ്ണമുട്ടയിടുന്ന താറാവ് എന്റടുത്തിരിയ്ക്കുവാണല്ലോ…

“”…ആ.! ദേ ചേട്ടൻവന്നു..!!”””_ പുള്ളിയെ ചൂണ്ടിയവൾ പറഞ്ഞശേഷം,

“”…ചേട്ടാ… കറിയ്ക്കൊക്കെ നല്ലെരിവുണ്ട് ചേട്ടാ… മധുരോളെളന്തേലും കിട്ടാൻ വഴിയുണ്ടോ..??”””_ എന്നുകൂടി ചോദിച്ചതും,

“”…ഇവിടെ മധുരമുള്ളത്..”””_ സ്വയമൊന്നു ചിന്തിച്ചിട്ട്,

“”…മധുരമുള്ളതായ്ട്ടിവിടെ കള്ളുമാത്രമേയുള്ളൂ… എടുക്കട്ടേ..??””_ അയാൾ കൂട്ടിച്ചേർത്തു…

അതുകേട്ടതും എനിയ്ക്കങ്ങട് പൊളിഞ്ഞു;

…ഇയാളിതിതുവരെ വിട്ടില്ലേ..?? ഇവളെ കുടിപ്പിച്ചുകിടത്താഞ്ഞിട്ട് തനിയ്ക്കങ്ങോട്ട് സഹിയ്ക്കുന്നില്ലേടോ കോപ്പേ..??

മൂക്കാമ്മണ്ടയിടിച്ചു പൊട്ടിയ്ക്കാനുള്ള കലിപ്പുണ്ടായേലും കണ്ടനാട്ടിൽചെന്ന് വല്ലവന്റേന്നും ഇടിമേടിച്ചുകൂട്ടേണ്ട ദാരിദ്ര്യം നിലവിലില്ലാത്തതുകൊണ്ടുമാത്രം ഞാനൊന്നും മിണ്ടീല…

“”…ആ കള്ളിന് ഒത്തിരി മധുരവുണ്ടാവോ ചേട്ടാ..??”””_ മീനാക്ഷി ചുണ്ടുകൾ അകത്തേയ്ക്കുപിടിച്ചൂതി എരിവടക്കാൻ ശ്രെമിച്ചു…

“”…എന്റകുഞ്ഞേ… നല്ലമധുരവാന്നേ… ഇനി കുടിച്ചിട്ടു മധുരവില്ലെന്നാണേൽ, ദേ… ഈക്കഴിയ്ക്കുന്നൊന്നിന്റേം കാശ് നിങ്ങളുതരണ്ട… പോരേ..??”””_ അയാൾടെ ആ വാക്കുകൾക്കുമുന്നിൽ മീനാക്ഷിവീണു;

“”…എന്നാലെടുത്തോ ചേട്ടാ..!!”””

…ഒരെണ്ണം മേടിച്ചുകുടിച്ചേച്ച് ഞാൻ വിചാരിച്ചേന്റത്ര മധുരമില്ലന്നങ്ങു പറഞ്ഞാലോ..?? തിന്നതിന്റെയൊന്നും കാശും കൊടുക്കേണ്ടിവരില്ല.!

…ഓ.! അല്ലേവേണ്ട.! നല്ലിടി നാട്ടിൽക്കിട്ടും… വെറുതേന്തിനാ ബുള്ളറ്റിലുവന്ന് മേടിച്ചുകൂട്ടുന്നേ..??

ചെറിയൊരാശയക്കുഴപ്പം വന്നെങ്കിലും തല്ലുകൊള്ളുന്നതിനു മുന്നേ എന്റെ നല്ലബുദ്ധിയുണർന്നു…

എന്നാൽ, അവളൊന്നു വാതുറക്കാൻ കാത്തിരുന്നതുപോലെ അയാളൊരുകുപ്പി കള്ളുമായി തിരികെയെത്തി…

…എടോ.! ഇവളെക്കൊണ്ടിതൊക്കെ തീറ്റിച്ച് സ്റ്റോക്കു തീർപ്പിയ്ക്കണോന്ന് തനിയ്ക്കെന്തേലും നേർച്ചയുണ്ടോ..??

അയാൾടെ ഒരുൽസാഹംകണ്ടപ്പോൾ ഞാനറിയാതെ ചോദിച്ചുപോയി…

എന്നാൽ ശബ്ദംപുറത്തേയ്ക്കു വന്നില്ലെന്നുമാത്രം…

“”…ഇതിനകത്തു വെള്ളമൊഴിയ്ക്കണോ..??”””_ പുള്ളിയുടെ കയ്യിൽനിന്നും മീനാക്ഷി കുപ്പി പിടിച്ചുമേടിച്ചു…

ശേഷം, ഒരു ഗ്ലാസ്സിലേയ്ക്കു കുറച്ചു പകർത്തിയൊഴിച്ചശേഷം ചോദിയ്ക്കുവേം ചെയ്തു…

“”…ഏയ്‌.! ഇതുകള്ളല്ലേ..?? ഇതില് വെള്ളമൊന്നും ചേർക്കണ്ട..!!”””_ അയാളൊന്നു ചിരിച്ചു…

കേട്ടതും, സാമ്പിൾ നോക്കാനെന്നപോലെ സ്വൽപ്പമൊന്നു കുടിച്ചുനോക്കിയിട്ടാണ് അവളെന്നെയൊന്നു നോക്കിയതുപോലും…

ഞാൻ നോക്കിയിരിയ്ക്കുന്നതു കണ്ടതും,

“”…എടാ… സാധനം നൈസാട്ടോ… നെനക്കൂടി പറയട്ടേ..??”””_ ന്നൊരു ചോദ്യം…

…ഒന്നെനിയ്ക്കൂടി പറയാൻ പറഞ്ഞാലോ..?? കണ്ടിട്ടാണേൽ കൊതി സയ്ക്കാനുമ്പറ്റുന്നില്ല….

…പക്ഷേ, വേണ്ടാത്തപണിയ്ക്കൊന്നും നിൽക്കാണ്ടാന്നുപറഞ്ഞ് വിലക്കാൻനോക്കീട്ട് മേടിച്ചുകുടിച്ചാൽ മീനാക്ഷി കളിയാക്കിയാലോ..?? അതുപിന്നേം സയ്ക്കാം, കടക്കാരനെന്തു കരുതും..??!!

“”…എടാ… നെനക്കുമ്പറയട്ടേ..??”””_ മീനാക്ഷി ചോദ്യമാവർത്തിച്ചു…

“”…ഏയ്‌.! എനിയ്ക്കൊന്നുമ്മേണ്ട..!!”””_ വായിലൂറിയവെള്ളം ചിറിയിലൂടൊലിച്ചിറങ്ങാതെ നാക്കുകൊണ്ട് വേലിതീർത്തശേഷം ഞാൻ മറുപടികൊടുത്തതും, ഇവനൊക്കെയാരടാന്ന മട്ടിൽ എന്നെയൊന്നിരുത്തി നോക്കി കടക്കാരൻ പുറത്തേയ്ക്കിറങ്ങി…

“”…ഓ.! വേണ്ടെങ്കി വേണ്ട..!!”””_ പറഞ്ഞതും അവളാക്കുപ്പി ചുണ്ടോടുചേർത്ത് ഒറ്റ കവിഴ്ത്തലായ്രുന്നു…

മടമടാ കുടിയ്ക്കുന്നതും ശ്വാസമെടുക്കാനുള്ള ഇടവേളകൊടുക്കാതെ തൊണ്ടക്കുഴിയിൽനിന്നും കുടുകുടെ ഇറങ്ങുന്നതും കിളിപാറിയിരുന്നു ഞാൻനോക്കി…

“”…നീയതു മൊത്തംകുടിച്ചോ..?? എടീകോപ്പേ… അതു പാലല്ല… കള്ളാ..!!”””

“”…അയ്യേ.! ഇതാണോ കള്ള്..?? നല്ല മധുരോണ്ടടാ… നമുക്കൊന്നൂടെ മേടിച്ചാലോ..??”””_ ഒരു കൂസലുമില്ലാതെ അവൾചോദിച്ചു…

“”…ഒന്നുപോയേടീ നീ… എന്നിട്ടിവടെ വളയിട്ടു കിടക്കാനോ..?? ഇപ്പൊത്തന്നെ നിന്റെ കണ്ണൊക്കെച്ചൊവന്നു..!!”””

Leave a Reply

Your email address will not be published. Required fields are marked *