താഴെച്ചെന്നപ്പോൾ ചേച്ചി ചായയുമായിവന്നു…
അതുംമേടിച്ചു മോന്തുന്നതിനിടയിൽ മറ്റുള്ളവരേയുമൊന്നു തിരക്കി ഡയനിങ് ടേബിളിലേയ്ക്കിരുന്നപ്പോൾ,
“”…ദേ… നീയന്വേഷിച്ചു നടന്നയാള്..!!”””_ എന്നുംപറഞ്ഞു ചേച്ചി കുഞ്ഞിനെക്കൊണ്ടുവന്ന് ഡയനിങ്ടേബിനു മേലെവെച്ചു…
“”…ഹായ് ബ്രോ… ഞാൻവന്നപ്പോൾ നോക്കിയിരുന്നു… അപ്പൊ ബ്രോ നല്ലുറക്കവായ്രുന്നു… ശല്യഞ്ചെയ്യണ്ടെന്നു കരുതി വിളിയ്ക്കാഞ്ഞതാ..!!”””_ കുഞ്ഞിന്റെ കവിളിലൊക്കെ പിടിച്ചുവിട്ട് ഞാനതുപറഞ്ഞതും ചേച്ചിയെന്നെ കിളിപാറിക്കൊണ്ടൊരു നോട്ടം…
“”…ബ്രോയോ..??”””
“”…പിന്നെ ചേച്ചിയെന്തോകരുതി നമ്മളിപ്പൊ മച്ചാമച്ചാ കമ്പനിയാ..!!”””
“”…നല്ലതാ… ഞാങ്കരുതിയെ അവൾക്കുമാത്രേ കൊറച്ചു ബുദ്ധിക്കുറവുള്ളൂന്നാ… രണ്ടുംകണക്കാന്നിപ്പൊ മനസ്സിലായി..!!”””_ ചേച്ചിയെന്നൊന്നു കൊട്ടി…
“”…അവൾക്കാ ബുദ്ധിക്കൊറവ് ജന്മനായുള്ളതാ… എനിയ്ക്കിവടെ വന്നേപ്പിന്നേം… അതെങ്ങനാ നിങ്ങളോടൊക്കെയല്ലേ സഹവാസം..!!”””_ ഞാനുംവിട്ടില്ല…
അങ്ങനങ്ങോട്ടുമിങ്ങോട്ടും കുറച്ചുനേരം താറ്റിക്കൊണ്ടിരുന്നപ്പോഴാണ് മീനാക്ഷിയുടെവരവ്…
കുളിച്ചൊരുങ്ങി ഒരു മഞ്ഞപ്പാവാടയും റോസ്ടോപ്പുമായിരുന്നു കക്ഷീടെവേഷം…
ഈർപ്പമുള്ളമുടി അഴിച്ചിട്ടേക്കുവായിരുന്നു…
ഇനി മുടിയഴിച്ചിടുന്നതാണ് ഭംഗിയെന്ന് ഇവളോടും വല്ലവനും പറഞ്ഞിട്ടുണ്ടോ ആവോ..??
“”…ആ.. ആരിത്..?? വാര്യമ്പള്ളീലെ മീനാക്ഷിക്കൊച്ചോ..?? വാ വാ ഇരി.. ഇരി..!!”””_ പറഞ്ഞുകൊണ്ട് മുന്നിലെ കസേരയിലേയ്ക്കു ഞാൻ കൈചൂണ്ടീതും, നിനക്കിതീന്നെന്തു സുഖവാടാ കിട്ടുന്നേന്നമട്ടിൽ അവളൊരുനോട്ടം…
“”…ആഹാ… മീനൂട്ടി കുളിച്ചുസുന്ദരിയായല്ലോ..!!”””_ അപ്പോളങ്ങോട്ടേയ്ക്കുവന്ന അമ്മയാണതുപറഞ്ഞത്…
അതിനു മറുപടിയായി അവളൊന്നുപുഞ്ചിരിച്ചപ്പോഴാണ്,
“”…അല്ല മീനൂ… ഓക്കാനമൊക്കെ മാറിയോ..??”””_ ന്നുള്ള ചേച്ചിയുടെചോദ്യം…
അതോടെ പുള്ളിക്കാരീടെ മുഖംകേറിയങ്ങു കടുത്തു…
“”…എന്നാലും ചേച്ചിയെന്നോടു കാണിച്ചതു ദ്രോഹമാ… ഒരുവാക്കുപറയാതല്ലേ അതെനിയ്ക്കു കഴിയ്ക്കാന്തന്നേ… വാളുവെച്ചെന്റെ ഊപ്പാടിളകി..!!”””_ ശേഷമവൾ അമ്മയെനോക്കി;
“”…ആന്റീ… കഴിയ്ക്കാനെന്തേലുമുണ്ടോ..?? വിശന്നിട്ടു തലകറങ്ങുമ്പോലെ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,
“”…എന്നാ വാടാമക്കളേ… നമുക്കുപോവാം..!!”””_ ന്നും പറഞ്ഞ് ഡയനിങ്ടേബിന്റെമേലിരുന്ന കുഞ്ഞിനെ ഞാനങ്ങെടുത്തു…
സ്പോട്ടിൽ ചേച്ചിയും അമ്മയുംകൂടി ഒറ്റച്ചിരിയും…
“”…അയ്യേ… ഞാനങ്ങനൊന്നും..!!”””_ തുറിച്ചുനോക്കിനിന്ന മീനാക്ഷിയോടായിപറഞ്ഞ് കുഞ്ഞിനെവീണ്ടും ടേബിനുപുറത്തേയ്ക്കു വെച്ചതും,
“”…എനിയ്ക്കൊന്നുമ്മേണ്ട..!!”””_ ന്നു ചീറിക്കൊണ്ടവൾ ഒറ്റപ്പോക്കായ്രുന്നു…
“”…മീനൂട്ടീ… മോളുവന്നേ… കഴിയ്ക്കാൻ ഞാനെടുത്തുവെയ്ക്കാം… വാ..!!”””_ പറഞ്ഞുകൊണ്ടമ്മ മീനാക്ഷിയും പിടിച്ചുവലിച്ചടുക്കളയിലേയ്ക്കു നടന്നു…
“”…എന്തായാലും നീയാ കാണിച്ചതു മോശമായിപ്പോയി സിദ്ധൂ… പക്ഷേ, വിശക്കുന്നെന്നു പറഞ്ഞയുടനേ കുഞ്ഞിനെയെടുത്തയാ ടൈമിങ് സൂപ്പർ..!!”””_ എന്നെ തളിയ്ക്കുന്നമട്ടിൽ പറഞ്ഞുകൊണ്ട് ആരതിയേച്ചി വീണ്ടുമമർത്തി ചിരിച്ചപ്പോൾ, ഇവർക്കിതെന്തോത്തിന്റെ കേടാന്നമട്ടിൽ ഞാനവരെ നോക്കിദഹിപ്പിച്ചു…
പിന്നേയും കുറച്ചുനേരംകൂടി ചേച്ചിയുമായിരുന്നു വർത്താനംപറയുമ്പോൾ പ്ളേറ്റുമായി മീനാക്ഷിയും ഞങ്ങളടുത്തേയ്ക്കുവന്നു…
ഇടയ്ക്കൊക്കെ ഞങ്ങളോടൊപ്പം വർത്താനമ്പറയാനും കക്ഷികൂടി കേട്ടോ…
അങ്ങനന്നുരാത്രിയിൽ ഫുഡ്ഡുംകഴിച്ച് ഉറങ്ങാങ്കിടന്നപ്പോഴാണ് അടുത്തവാണവുമായി മീനാക്ഷി തലപൊക്കീത്…
“”…സിദ്ധൂ..!!”””_ പതിഞ്ഞശബ്ദത്തിലൊരു വിളിയായിരുന്നു…
മൈൻഡാക്കാതിരുന്നാൽ ഇനിയതുകേൾക്കേണ്ടി വന്നില്ലേലോന്നുകരുതി കേട്ടതായി ഭാവിയ്ക്കാണ്ടിരുന്നപ്പോൾ,
“”…സിദ്ധൂ… ഉറങ്ങിയോ..??”””_ ന്ന് വീണ്ടുമൊരു ചോദ്യം…
“”…ഉറങ്ങീല്ലേലെന്താ ഉറക്കിക്കിടത്താൻ വല്ലപ്ലാനുമുണ്ടോ..??”””_ ഞാനതേ കിടപ്പിൽച്ചോദിച്ചതും അവൾമെല്ലെ ക്രാസിയിലേയ്ക്കു ചാരിയെഴുന്നേറ്റു…
