എന്റെ ഡോക്ടറൂട്ടി – 23 39അടിപൊളി 

എവിടേയ്ക്കോ പോകാനായി അണിഞ്ഞൊരുങ്ങി സാരിയൊക്കെയുടുത്തുവന്ന ചേച്ചിയ്ക്കുപിന്നിൽ അമ്മയെക്കൂടിക്കണ്ടതും എന്റെ ചാരിത്ര്യംപോയി…

ഞാനവളേം ചൊമന്നോണ്ട് ചെല്ലണകണ്ടപ്പോ അവളുപിന്നേം വണ്ടി തെങ്ങേക്കേറ്റിയോന്നാവും ചേച്ചിപേടിച്ചത്…

കണ്ടയുടനെ ഒരു നിലവിളിയോടെ കയ്യിലിരുന്ന ഗിഫ്റ്റ്ബോക്സും വലിച്ചെറിഞ്ഞ് ചേച്ചിയോടി ഞങ്ങൾക്കരികിലെത്തി;

“”…എന്താടാ..?? മീനൂനെന്താപറ്റിയെ..?? ഇവളെവിടേലുംവീണോ..??”””_ പേടിച്ചരണ്ട മുഖഭാവത്തോടെയവർ ചോദിയ്ക്കുമ്പോൾ അമ്മയും ഓടിപ്പിടഞ്ഞെത്തിയിരുന്നു…

“”…എന്താടാ സിദ്ധൂ..?? ഇതെന്താപറ്റിയെ..?? നീയെന്തേലുമൊന്നു പറേടാ ചെക്കാ..!!”””_ അപ്പോഴുമൊന്നുംമിണ്ടാതെ അവളേയും തോളിലേറ്റിനടന്ന എന്നോടു ചേച്ചി ചോദ്യമാവർത്തിച്ചു…

അതിന്,

“”…പോയി അടിച്ചുപൊളിയ്ക്കാൻ പറഞ്ഞല്ലേവിട്ടേ… രണ്ടുകുപ്പീമടിച്ചിട്ടുണ്ട്, ഒരു ഷാപ്പുംപൊളിച്ചിട്ടുണ്ട്… മതിയാവൂലേ..??”””_ ഈ നായിന്റെമോളുകാരണം കുടുംബത്തിന്റെ മാനങ്കൂടി കപ്പലുകേറീല്ലോന്നുള്ള ദേഷ്യോംസങ്കടോം
കൂടികലർന്നപ്പോൾ എന്തോ അങ്ങനെ പറയാനാണെനിയ്ക്കു തോന്നീത്…

അതിനൊപ്പം സിറ്റ്ഔട്ടിലെ തൂണിന്മേലേയ്ക്കവളെ ചാരിവെയ്ക്കുവേംചെയ്തു…

“”…ഏഹ്.! മീനുകള്ളുകുടിച്ചോ..??”””_ അമ്മ മീനാക്ഷിയെ താങ്ങുമ്പോൾ ചേച്ചി സംശയഭാവത്തിലെന്നെ നോക്കി…

“”…ദേ… എന്നെക്കൊണ്ടൊന്നും പറയ്പ്പിയ്ക്കരുത്… പെമ്പറന്നോത്തിയെ വേണ്ടിടത്തൊക്കെ കൂട്ടിക്കൊണ്ടുപോവാൻ ആരാ പറഞ്ഞേ..??”””_ ഒന്നുനിർത്തിയശേഷം,

“”…അറിയോ എന്റെ പെമ്പറന്നോത്തിയ്ക്കു
പോവേണ്ടതേ ഷാപ്പിലേയ്ക്കായ്രുന്നു..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും ചേച്ചിയെന്നെ കലിപ്പിച്ചൊന്നുനോക്കി…

പക്ഷേ എന്തേലും പറയുന്നേനുമുന്നേ തൂണിൽചാരിവെച്ചിരുന്ന മീനാക്ഷി ചെരിഞ്ഞു നിലത്തേയ്ക്കു വീഴാൻപോയതും അയ്യോന്നുംവിളിച്ചുകൊണ്ട് അമ്മയ്ക്കുപുറമേ ചേച്ചികൂടി അവളെ താങ്ങിപ്പിടിച്ചു…

പിന്നെ മൊതലിനെ അമ്മയെയേൽപ്പിച്ച് പുറത്തെ ടാപ്പിൽനിന്നും വെള്ളമെടുത്തവൾടെ മുഖത്തൊക്കെ തളിച്ചശേഷം പിടിച്ചുയർത്തി;

“”…മീനൂ… മോളെ… എന്തായിത്..?? നിനക്കിതെന്താ പറ്റിയേ..??”””_ ചേച്ചി വീണ്ടുംചോദ്യമിട്ടു…

അതിന്,

“”…എനിയ്ക്കോ..?? എനിയ്ക്കൊന്നുമ്പറ്റീല..!!”””_ എന്നവൾ തോളുകുലുക്കിക്കൊണ്ട് മറുപടികൊടുത്തു…

ഉടനെ,

“”…ആം.! ഒന്നുമ്പറ്റീട്ടില്ലാന്നു കണ്ടാലുമ്പറയും..!!”””_ എന്നൊന്നു പിറുപിറുത്ത ചേച്ചി;

“”…അല്ലാ… നീയെന്താ കഴിച്ചേ..??”””_ ന്നുകൂടി കൂട്ടിച്ചേർത്തതിന്,

“”…ഞാനോ..?? ഞാൻ അപ്പം കയ്ച്ചൂ… കപ്പ കയ്ച്ചൂ… മീങ്കയ്ച്ചൂ… പിന്നെ… പിന്നെ… ആാ… പിന്നെ കള്ളുങ്കൂച്ചു… എന്നാ മതുരോന്നറിയോ..?? സൂപ്പറായ്രുന്നു..!!”””_ ന്നൊക്കെ വിരലുകൊണ്ടെണ്ണിപ്പെറുക്കി മറുപടിപറഞ്ഞതും ചേച്ചി തിരിഞ്ഞെന്നൊരു നോട്ടം…

അതിന്,

“”…തള്ളിയോന്നുവല്ല… എല്ലാം കേറ്റീതുതന്നാ… എത്ര കിണ്ടിയാന്നുപറഞ്ഞാലും അതിലൊക്കെ മീനാഷി സത്യസന്ധയാ..!!”””_ ഞാനുംവിട്ടില്ല…

“”…മോളേ… മോളുവാ… ഇവടിങ്ങനിരിയ്ക്കണ്ട… നമുക്കകത്തേയ്ക്കു പോവാം..!!”””_ അമ്മയവളെ പിടിച്ചെഴുന്നേൽപ്പിയ്ക്കാനായി ശ്രെമിച്ചു…

പക്ഷേ മീനാക്ഷി;

“”…ങ്ങൂഹും.! ഇനിയ്ക്കുറങ്ങണം..!!””” ന്നുമ്പറഞ്ഞ് മീൻകുപ്പിയേം കെട്ടിപ്പിടിച്ച് അവിടെത്തന്നെ വളയിടാൻ നോക്കുവാണുചെയ്തത്…

അതുകണ്ടതും ചേച്ചി;

“”…കല്ലുപോലെ നിൽക്കാതെ ഇവളെയോന്ന് പിടിച്ചെഴുന്നേൽപ്പിയ്ക്കടാ..!!”””_ ന്ന് എന്നോടൊരു ചീറൽ…

അതോടെ മനസ്സില്ലാമനസ്സോടെ ഞാനവളെ പിടിച്ചെഴുന്നേൽപ്പിയ്ക്കാനായി ചെന്നെങ്കിലും മീനാക്ഷിയെന്റെ കൈതട്ടിത്തെറിപ്പിച്ചു;

“”…വേണ്ട… നീയെന്നെ തൊടണ്ട… നിന്നോടു ഞാമ്പെണക്കാ..!!”””

“”…അതെന്നാ മോളേ..??”””_ അപ്പോഴും പിടിയയയ്ക്കാതിരുന്ന അമ്മചോദിച്ചതിന്,

“”…ഇവനേ… ഇവനെന്നെ കള്ളുകുടിക്കാൻ സമ്മയ്ച്ചില്ല… അതോണ്ടിവന്റെ കൂട്ടുഞാൻ വെട്ടി..!!”””_ പറഞ്ഞുകൊണ്ടവളെന്നെ തുറിച്ചുനോക്കി…

“”…ദേ… ഒരു തൊഴിയങ്ങോട്ടു തന്നാലുണ്ടല്ലോ… രണ്ടുകുപ്പികള്ളുംങ്കേറ്റീട്ട് കുടിയ്ക്കാൻ സമ്മയ്ച്ചില്ലെന്നോ..??”””_ മാനംകപ്പലുകേറിയ അപമാനത്തിൽ നിൽക്കുമ്പോൾ നുണകൂടിപറഞ്ഞതും എനിയ്ക്കങ്ങടു പൊളിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *