എന്റെ ഡോക്ടറൂട്ടി – 23 39അടിപൊളി 

“”…മതി തിരുമ്മീത്… വൃത്തികെട്ടവൻ..!!””” _ എന്നെയൊന്നമർത്തി നോക്കിയശേഷം അവൾ കേറിക്കിടന്നതും,

“”…ഞാനങ്ങോട്ടു തിരുമ്മി സുഖം പിടിച്ചുവരുവായ്രുന്നൂ… അതിനുമുന്നേ നിർത്തിച്ചതു മോശമായ്പ്പോയി..!!”””_ പറഞ്ഞുകൊണ്ട് ബാത്ത്റൂമിൽപ്പോയി കൈകഴുകുമ്പോഴും കൈകളിലവൾടെ തുടകൾടെ മാർദ്ദവം നിറഞ്ഞുനിന്നിരുന്നത് ഞാനറിഞ്ഞു…

കയ്യുംകഴുകി തിരിച്ചിറങ്ങിവരുമ്പോഴും കക്ഷിയുടെ കണ്ണുകളെന്നിലായ്രുന്നു…

തുറിച്ചുനോക്കി ദഹിപ്പിയ്ക്കാനെന്നപോലെ കിടന്ന മീനാക്ഷിയ്ക്ക് പട്ടിവിലപോലും കൊടുക്കാതെ
കയറിക്കിടന്ന ഞാൻ എപ്പോഴാണുറങ്ങീതെന്നുപോലും തീർച്ചയില്ല…

അടുത്തദിവസംരാവിലെ പതിവിലുംവിപരീതമായി മീനാക്ഷിയായ്രുന്നൂ ആദ്യമെഴുന്നേറ്റത്…

മാത്രവുമല്ല, ഞാൻ ഫ്രഷായി താഴത്തേയ്ക്കുചെന്നപ്പോൾ എനിയ്ക്കവൾ ചായയും കൊണ്ടേത്തന്നു…

“”…നെനക്കിതെന്തോ പറ്റിയെടീ..?? കിടന്നപ്പൊ കട്ടിലിന്റെ പലകയിലാണം തലയിടിച്ചോ..??”””_ ചായക്കപ്പ് കയ്യിൽമേടിച്ചിട്ടും വിശ്വാസംവരാതെവന്നപ്പോൾ ഞാൻചോദിച്ചു…

“”…നെനക്കു വേണേൽ കുടി..!!”””_ ന്നായിരുന്നൂ അതിനുള്ളമറുപടി…

“”…മ്മ്മ്.! എന്താണ്… നടക്കുമ്പോളൊരു ചട്ടല്..?? ഞാനൊന്നൂടെ തിരുമ്മേണ്ടിവരോ..??”””_ ഒരു വഷളൻചിരിയോടെ ചോദിച്ചതിന്,

“”…പോടാ നാറീ..!!”””_ ന്നൊരു പിറുപിറുക്കലായ്രുന്നു ആദ്യം…

കൂട്ടത്തിൽ,

“”…ഞാൻ രാവിലേ ചേച്ചിയെക്കൊണ്ട് തിരുമ്മിച്ചു..!!”””_ ന്ന് പുച്ഛത്തോടെയുള്ള മറുപടിയുംവന്നു…

“”…ഓഹ്.! അപ്പോളതാണ് രാവിലേയെണീറ്റ് പോന്നത്… കഴച്ചിട്ട് കിടക്കാൻ പറ്റിയില്ലായ്രിയ്ക്കും..!!”””_ ഞാൻ തിരിച്ചും മുറുമുറുത്തു…

“”…ഹലോ.! ഇന്നു കറങ്ങാൻ വല്ലപ്ലാനുമുണ്ടോ..??”””_ അപ്പോഴേയ്ക്കും ചായക്കപ്പും കയ്യിൽപ്പിടിച്ചങ്ങോട്ടേയ്ക്കുവന്ന ജോക്കുട്ടൻ എന്നേയും മീനാക്ഷിയേം മാറിമാറിനോക്കി…

മീനാക്ഷിയെന്തായാലും അന്ന് പുറത്തിറങ്ങാൻ ചാൻസില്ലാത്തതിനാൽ ഞാനില്ലെന്നു തലയാട്ടിയതും,

“”…ഡാ… ഇന്നുപോയി ജീപ്പെടുക്കാനിരിയ്ക്കുവാ… അവന്മാരു വിളിച്ചിരുന്നു… അപ്പൊ നിനക്കൊന്നു ഷോപ്പിൽപ്പോയവിടുന്നിത്തിരി കാശെടുത്തേച്ചു വരാവോ..??”””_ ന്നൊരു ചോദ്യംകൂടി…

സത്യത്തിലതുകേട്ടപ്പോൾ ഞാനൊന്നതിശയിയ്ക്കാതിരുന്നില്ല…

കാരണം, കാശെടുത്തിട്ടുവരാൻ എന്നെപ്പറഞ്ഞുവിടുകയെന്നൊക്കെ പറയുമ്പോൾ, അവനെന്നെയത്രയ്ക്കു വിശ്വാസമുണ്ടെന്നല്ലേ അതിനർത്ഥം..??

അതോടെ ഞാനവനെ ബഹുമാനസൂചകമായൊന്നു നോക്കി…

സ്വന്തം തന്തപോലുമെന്നെ ഇങ്ങനൊന്നും വിശ്വസിച്ചിട്ടില്ലെടാന്നു പറയണമെന്നൊരുനിമിഷം തോന്നിയെങ്കിലും പിന്നെ വേണ്ടെന്നുവെച്ചു…

“”…എന്താടാ..?? ബുദ്ധിമുട്ടുണ്ടോ..??”””_ എന്റെമറുപടി വൈകിയതുകൊണ്ടാകും
അങ്ങനൊരു ചോദ്യമവനിട്ടത്…

“”…ബുദ്ധിമുട്ടോ..?? എന്തിന്..?? ഞാൻ പോയേക്കാം..!!”””_ മറുപടികൊടുക്കാൻ പിന്നെനിയ്ക്കൊട്ടും ചിന്തിയ്ക്കേണ്ടതായി വന്നില്ല…

“”…എന്നാൽ നീ റെഡിയാകാൻനോക്ക്… എന്നിട്ടെന്നെ വർക്ക്ഷോപ്പിലൊന്നു ഡ്രോപ്പ്ചെയ്തേക്ക്..!!”””_ പറഞ്ഞുകൊണ്ടവനെഴുന്നേറ്റപ്പോൾ ചായ വേഗത്തിൽ വലിച്ചുകുടിച്ച് ഞാനും റൂമിലേയ്ക്കുപാഞ്ഞു…

കുളിച്ചു ഫ്രെഷായി ഡ്രസ്സുംമാറി താഴേയ്ക്കുചെന്നപ്പോൾ ജോക്കുട്ടൻ പോകാൻറെഡിയായി നിൽപ്പുണ്ടായ്രുന്നു…

എന്നെക്കണ്ടതും ഫുഡ് കഴിച്ചിട്ടിറങ്ങാമെന്നായി…

അത് കഴിച്ചുവന്നതും,

“”…എന്നാലിറങ്ങിയാലോ..??”””_ അവൻചോദിച്ചു…

ഞാനതിനു തലകുലുക്കീപ്പോൾ പുള്ളിയുമെന്റൊപ്പം പുറത്തേയ്ക്കുവന്നു…

ചേച്ചിയും മീനാക്ഷിയും നോക്കിനിൽക്കേ വണ്ടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങിയ ഞങ്ങൾ വർക്ക്ഷോപ്പെത്തുന്നവരെ കാണുന്നവരെ മുഴുവൻ ട്രോളുവായിരുന്നു…

ഇവനെയെന്തുകൊണ്ട് നേരത്തേ പരിചയപ്പെടാൻ കഴിഞ്ഞില്ലെന്ന വിഷമമേ എനിയ്ക്കാകെ തോന്നിയുള്ളൂ…

അങ്ങനവനെ വർക്ക്ഷോപ്പിലാക്കി ഞാൻ ഷോപ്പിലേയ്ക്കുതിരിച്ചു…

ബൈക്കും പാർക്കുചെയ്ത് അകത്തേയ്ക്കു ചെന്നുകേറീതും കാണുന്നത് ബില്ലിങ്സെക്ഷനിൽ സിസ്റ്റത്തിന്റെ മുന്നിലിരിയ്ക്കുന്നൊരു സുന്ദരിക്കുട്ടിയെ…

Leave a Reply

Your email address will not be published. Required fields are marked *