…തക്കുടൂനെ നുള്ളിയുണർത്തിയാലോ..??
…അതേ… അതുമതി.!
മനസ്സിലതുമുറപ്പിച്ച് അവന്റടുത്തേയ്ക്കു വെച്ചുവിടാനൊരുങ്ങീതും,
“”…അല്ല… നീയുറങ്ങീലായ്രുന്നോ..??”””_ എന്നൊരുചോദ്യത്തോടെ ചേച്ചിയുടെ പിടിവീണു…
…ഈശ്വരാ.! അംബി പിന്നേംപിന്നേം ഊമ്പിയാവുവാണല്ലോ..!!
“”…ഇ.. ഇല്ല..!!”””_ ജന്മനായുള്ള കള്ളലക്ഷണത്തിനുമേലെ കുറച്ചൂടെ തിരുകിക്കയറ്റിക്കൊണ്ട് ഞാൻതിരിഞ്ഞു…
“”…എങ്കിപ്പിന്നെ നിനക്കിവനോടു പറഞ്ഞൂടായ്രുന്നോ..??”””_ ചേച്ചി മീനാക്ഷിയെനോക്കി…
അതിന്,
“”…ഞാമ്പറഞ്ഞതാ ചേച്ചീ… അപ്പെന്നെ ഓടിച്ചുവിട്ടു… അതോണ്ടാ ഞാൻ ചേച്ചീടടുക്കെവന്നെ… അല്ലാണ്ടിതൊക്കെപ്പറഞ്ഞു ഞാനാരടുക്കെയാ പോവ്ക..??”””_ മറുപടിപറയുന്നതിനൊപ്പം അവള് കണ്ണുകൂടിതുടച്ചതും ചേച്ചിയെന്നൊരു നോട്ടം…
ദഹിച്ചുപോയില്ലന്നേയുള്ളൂ…
കൂട്ടത്തിൽ,
“”…സത്യവാണോടാ..?? നിനക്കു തിരുമ്മിക്കൊടുക്കാൻ പറ്റൂലാന്നുപറഞ്ഞോ..??”””_ എന്നെടുത്തു ചോദിയ്ക്കകൂടി ചെയ്തപ്പോൾ എനിയ്ക്കൊറ്റ പ്രാർത്ഥനെയേ ഉണ്ടാർന്നുള്ളൂ, തനിക്കൊണം പുറത്തുവരല്ലേന്ന ഒറ്റൊരെണ്ണം…
“”…മീനൂ… നീയടുക്കളേൽപ്പോയി ആ തൈലമിങ്ങെടുത്തിട്ടുവാ… ഇവനെക്കൊണ്ടു തിരുമിയ്ക്കാവോന്നു ഞാനൊന്നു നോക്കട്ടേ..!!”””_ എന്നെയൊന്നു ചുഴിഞ്ഞുനോക്കി മീനാക്ഷിയോടതുപറഞ്ഞതും അവളടുക്കളയിലേയ്ക്കു പാഞ്ഞു…
കുറച്ചുകഴിഞ്ഞതുമൊരു കുപ്പിയുമായി തിരികെവരുകയും ചെയ്തു…
“”…ഇതല്ലേ ചേച്ചീ..??”””_ ഉത്സാഹത്തോടുള്ള അവൾടെചോദ്യത്തിന് ചേച്ചി അതേന്നു തലകുലുക്കിയശേഷം,
“”…മര്യാദയ്ക്കു ചെന്നവൾടെ കാലുതിരുമ്മിക്കൊടടാ..!!”””_ ന്നൊരാജ്ഞയുമിട്ടു…
“”…പിന്നേ… എന്നെക്കൊണ്ടൊന്നും പറ്റത്തില്ല..!!”””_ എടുത്തടിച്ചപോലെ മറുപടിയുംപറഞ്ഞു തിരിഞ്ഞു നടക്കാൻതുടങ്ങീതും,
“”…അതെന്താ നിനക്കുപറ്റാത്തെ..?? നിനക്കു പിന്നെന്തായിവിടെ പണി..??”””_ അവരുടെ ചോദ്യമെത്തി…
അതിന്,
“”…അതൊന്നുവല്ല… എനിയ്ക്ക്… എനിയ്ക്കു തിരുമ്മാനറിയത്തില്ല… അതുകൊണ്ടാ… തിരുമ്മാനറിയാത്തോരു
തിരുമ്മിയാൽ ചിലപ്പോ ശരീരത്തിനുകേടുവരും… ഇനി ഞാന്തിരുമ്മി വല്ല ഞരമ്പാണം പിണഞ്ഞുപോയാൽ ജീവിതകാലംമുഴുവൻ ഞാനിവളെ പാളയിലിരുത്തി വലിച്ചിട്ടുനടക്കേണ്ടിവരും… അതോണ്ടതു വേണ്ട..!!”””_ ഞാൻ തീർത്തുപറഞ്ഞു…
“”…പിന്നേ… നീയതിനിവിടെ ആയുർവേദചികിത്സയൊന്നും നടത്തണ്ട… എണ്ണ തേയ്ക്കുന്നപോലെ ചുമ്മാ ഈ കുഴമ്പൊന്നു പുരട്ടിക്കൊടുത്താൽ മാത്രംമതി… നല്ലൊന്നാന്തരം മർമ്മാണിക്കുഴമ്പാ… വേദനയൊക്കെ പമ്പ കടക്കും..!!”””
“”…എനിയ്ക്കെങ്ങും അറിയില്ല… ചേച്ചിതന്നെ തേച്ചുകൊടുത്താ മതി..!!”””
“”…എടാ… അതിനെനിയ്ക്കിനി നൂറുകൂട്ടം പണി ബാക്കികിടപ്പുണ്ട്… നാളത്തേയ്ക്കുള്ള അരിയരച്ചു വെയ്ക്കണം… പാത്രം കഴുകിവെയ്ക്കണം… തക്കുടൂനെ ഉറക്കണം..!!”””_ പറഞ്ഞുവന്നത് ഒന്നു ബ്രേക്കിട്ടശേഷം,
“”…നല്ല കൊച്ചല്ലേ… നീയൊന്നു തേച്ചുകൊടുക്കെടാ… മരുന്നുതേയ്ക്കാൻ ഭാര്യേടെ കാലേലൊന്നു പിടിച്ചൂന്നുംവെച്ച് എന്റെ കൊച്ചിനൊന്നും വരാമ്പോണില്ല… അതിപ്പോഴൊരു കുറച്ചിലായും കാണണ്ട… ഞാനല്ലേ പറയുന്നേ… ചെല്ല്..!!”””_ എന്നുകൂടി കൂട്ടിച്ചേർത്ത്, ശേഷം മീനാക്ഷിയോടായി;
“”…മീനൂ… നീയാ കുഴമ്പുങ്കൊണ്ടു കൂടെച്ചെല്ല്… സിദ്ധൂട്ടൻ തിരുമ്മിത്തരും..!!”””_ ന്ന് പറഞ്ഞു വാക്കുകൾ മുഴുവിച്ചതും ഞാനൊന്നു തറഞ്ഞുനിന്നുപോയി…
എന്റെ മനസ്സുവായിച്ചതുപോലെ അത്രയും കൃത്യമായിപറഞ്ഞപ്പോൾ മറുവാക്കുപറയാനോ അനുസരിയ്ക്കാതിരിയ്ക്കാനോ കഴിയാതെ ഞാനും മീനാക്ഷിയ്ക്കൊപ്പം റൂമിലേയ്ക്കു നടക്കുവായ്രുന്നു…
…ഈശ്വരാ.! ഞാനും ഡിപ്പന്റന്റായി തുടങ്ങുവാണോ..??
“”…ഇപ്പെന്തായി..?? ഞാനപ്പൊഴേ പറഞ്ഞതല്ലേ തിരുമ്മിത്തരാൻ… അപ്പെന്താ ജാഡ… എന്താ നെഗളിപ്പ്…
എന്നിട്ടിപ്പൊ പാവേക്കണക്കു വരുന്നകണ്ടില്ലേ..??”””_ കൂടെ നടക്കുന്നതിനിടയിൽ ആക്കിയചിരിയോടെ മീനാക്ഷിമുറുത്തപ്പോൾ ഞാനങ്ങില്ലാണ്ടായി…
അവൾടെ മുന്നിലടിയറവുപറയുന്നതിലും നല്ലത് മരണമാണെന്ന തോന്നലുകൂടി കീഴ്പ്പെടുത്തിയപ്പോൾ ജയിയ്ക്കാനുള്ളവഴി തേടി അലയുവായ്രുന്നെന്റെ തലച്ചോറ്…
