ഉടനെ,
“”…കണ്ടില്ലേ..?? ഇതാ… ഇതാ..!!”””_ ന്നും ചിണുങ്ങിക്കൊണ്ടവൾ മോങ്ങാനായി തുടങ്ങീതും,
“”…എന്നാ സിദ്ധുപിടിയ്ക്കണ്ട… വാ ഞാൻപിടിയ്ക്കാം..!!”””_ ന്നുംപറഞ്ഞ് ചേച്ചിയിടയ്ക്കുകേറി…
“”…ആം.! ചേച്ചി പിടിച്ചാമതി… ചേച്ചിപിടിച്ചോ… ചേച്ചിപിടിച്ചോ..!!”””_ പറഞ്ഞവൾ ചേച്ചിയുടെ മീതേയ്ക്കുചാഞ്ഞു…
“”…അല്ലേലും ചേച്ചിയ്ക്കേ എന്നോടു സ്നേഹൊള്ളൂ..!!”””_ ചേച്ചിയും അമ്മയും ചേർന്നവളെ താങ്ങിയെടുക്കുന്നതിനിടയിൽ മീനാക്ഷി പറഞ്ഞൊപ്പിച്ചു…
ശേഷം ചേച്ചിയുടെ ചുമലിൽചേർന്നുകൊണ്ടവൾ വീട്ടിനകത്തേയ്ക്കു നടന്നപ്പോൾ ഞാനുമമ്മയുംകൂടി അവരെ പിൻചെന്നു…
അതിനിടയിൽ,
“”…പോയൊരു കലത്തിൽ മോരു കലക്കിയ്ക്കോ… ഒന്നു മുക്കിയെടുക്കണം..!!”””_ ന്നൊരു ഡയലോഗുവിടാനും ഞാൻമറന്നില്ല…
“”…ചേച്ചീ… ചേച്ചീ..!!”””_ താങ്ങിക്കൊണ്ടു പോകുന്നതിനിടയിൽ മീനാക്ഷി വിളിയ്ക്കുന്നതുകേട്ട് സ്വാഭാവികമെന്നോണം എന്റെ ശ്രെദ്ധയുമവളിലേയ്ക്കു നീണ്ടു…
അതിനു ചേച്ചി മൂളിക്കൊണ്ടവളെ നോക്കീതും,
“”…ഇവനേ… ഇവനാള് ശെരിയല്ല… കുശുമ്പനാ… കുശുമ്പൻ..!!”””_ ഒന്നു നിർത്തിയശേഷം,
“”…പക്ഷെയോണ്ടല്ലോ… ചേച്ചിയില്ലേ… ചേച്ചിപാവാ… എനിയ്ക്കു ചേച്ചിയെ ഒത്തിരിയൊത്തിരി ഇഷ്ടാ… ഐലവ്യൂ..!!”””_ ന്നും കൂട്ടിച്ചേർത്ത് ആരതിയേച്ചിയുടെ കവിളിലവൾ അമർത്തിയൊരുമ്മകൂടി കൊടുത്തു…
കള്ളിന്റേയും വാളിന്റേയും മണത്തോടുകൂടിയ വായ കവിളിലമർന്നതും ഒരറപ്പോടെ കവിളുതൂത്തുകൊണ്ട് ചേച്ചിയെന്നെ തിരിഞ്ഞുനോക്കി…
എന്നിട്ടിതൊക്കെന്താടാന്ന ഭാവത്തിൽ നിൽക്കുമ്പോഴാണ്,
“”…ആഹാ.! കൊച്ചുഗള്ളി.! സാരിയൊക്കുടുത്ത് സുന്ദരിക്കുട്ടിയായ്ട്ട് നിൽക്കുവാ..!!”””_ ന്നുംപറഞ്ഞ് അവരുടെ ചന്തിയ്ക്കിട്ടൊരു പൊട്ടിക്കൽ…
പ്ധോം ന്നൊരു ശബ്ദത്തിലതുകേട്ടതും ഒരുനിമിഷം ഞെട്ടിപ്പോയ ഞാൻ ചേച്ചിയുടെനേരേ കണ്ണുകൾ പായിയ്ക്കുമ്പോൾ, അടികൊണ്ട വേദനയിൽ കക്ഷിനിന്നു തുള്ളുവായ്രുന്നു…
എന്റെ മുന്നിൽനിന്നും ചന്തിതടവാനുള്ള ചമ്മലുകാരണം വേദന കടിച്ചുപിടിയ്ക്കുമ്പോൾ സത്യത്തിലാ കരിമഷിയെഴുതിയ കണ്ണുകൾ നിറഞ്ഞിരുന്നു…
…ഊമ്പി.! തീർന്നു.! ഇന്നത്തോടീവീട്ടിലെ പൊറുതി തീർന്നു.!
മനസ്സങ്ങനെ അലമുറയിടുമ്പോൾതന്നെ രണ്ടാമതൊന്നാലോചിയ്ക്കാതെ മീനാക്ഷിയേമെടുത്ത് തോളിലേയ്ക്കിട്ടുകൊണ്ട് ഞാൻ റൂംലക്ഷ്യമാക്കി ഓടിയിരുന്നു…
…തുടരും.!
…കഥവായിയ്ക്കുന്നതും അഭിപ്രായമ്പറയുന്നതും നിങ്ങടെയിഷ്ടം… നിങ്ങടെ അഭിപ്രായം കിട്ടിയാലുമില്ലേലും എഴുതുകാന്നുള്ളത് എന്റേംസൗകര്യം.!
…അതുകൊണ്ട് ഇനിമേലിൽ അഭിപ്രായമ്പറയാതെ ബാക്കിമാത്രം ചോദിച്ചുവരുന്നവർ എന്നിൽനിന്നും റെസ്‌പോണ്ട്സും പ്രതീക്ഷിയ്ക്കരുത്.!
❤️അർജ്ജുൻ ദേവ്❤️
