കൂട്ടത്തിൽ,
“”…പില്ലോ കാണണില്ല..!!”””_ ന്ന് ഉറക്കപ്പിച്ചിൽ അവ്യക്തമായി പറയുകകൂടി ചെയ്തു…
“”…മൈര്.! ഇവടെ തണുത്തിട്ടു ഷീറ്റുകാണുന്നില്ല… അപ്പഴാ അവൾമ്മേടെ പില്ലോ..!!”””_ ഞാനാക്കിടപ്പിലൊന്നു ചാടി…
ഉടനേ
അവളുപുതച്ചിരുന്ന ബെഡ്ഷീറ്റുവലിച്ചെടുത്ത് എന്നെക്കൂടി അതിനുള്ളിലേയ്ക്കാക്കി എന്നോടുപറ്റിച്ചേർന്നു…
എല്ലാം പാതി മയക്കത്തിലായതിനാൽ കൂടുതലൊന്നും പ്രതികരിയ്ക്കാൻ എനിയ്ക്കായതുമില്ല…
പിറ്റേന്നുരാവിലെ ഉറക്കമെഴുന്നേറ്റ് വായുംകഴുകി താഴേയ്ക്കുവന്നപ്പോൾ ചായയുമായി സിറ്റ്ഔട്ടിലിരിയ്ക്കുന്ന ജോക്കുട്ടനേയും ആരതിച്ചേച്ചിയുമാണ് കണികണ്ടത്…
രണ്ടുംകൂടി ചായയുംകുടിച്ച് ന്യായമായിത്തന്നെ കത്തിവെയ്ക്കുന്നുണ്ട്…
ഇടയ്ക്കിടെ അവനോരോന്നുപറയുമ്പോൾ ചേച്ചിയുടെവകയുള്ള നുള്ളും അതിന്റെ പിന്നോടിയായുള്ള മുഖംവീർപ്പിച്ചിരുപ്പുമെല്ലാം കാണാൻതന്നൊരു രസവാ…
എന്നാലതിലും രസവാ അവൻ തൊട്ടുംതോണ്ടീം ചെല്ലുമ്പോൾ സ്വിച്ചിട്ടപോലുള്ള പിണക്കമ്മാറൽ കാണുന്നത്…
അങ്ങനെ കുറച്ചുനേരമവരുടെ റൊമാൻസു കണ്ടിട്ടിരുന്നപ്പോൾ ആരതിയേച്ചിയെപ്പോലൊരു പെണ്ണിനെ കിട്ടിയിരുന്നേൽ ലൈഫെന്നാ പൊളിയായേനേന്നു ഞാനുമാഗ്രഹിച്ചുപോയി…
സത്യത്തിലീ ചേച്ചിയെയൊക്കെ കാണുമ്പോഴാ സുരാജേട്ടൻപറയുമ്പോലെ എന്റെ സാമാനത്തിനെ വല്ലപൊട്ടക്കുഴിയിലുംതള്ളിയിട്ട് ആ കുഴിതന്നെ മണ്ണിട്ടുമൂടാൻ തോന്നിപ്പോണേ…
“”…നീയെന്താടാ അവിടെത്തന്നെ നിന്നുകളഞ്ഞേ… വാടാ..!!”””_ ഓരോന്നാലോചിച്ചു നിൽക്കുന്നതിനിടയിൽ പെട്ടെന്നായിരുന്നൂ ജോക്കുട്ടന്റെവിളി…
“”…ഓ.! നിങ്ങളിരുന്ന് സൊള്ളുന്നതിനിടയിൽ നമ്മളുകട്ടുറുമ്പാകണ്ടെന്നു കരുതി..!!”””_ സിറ്റ്ഔട്ടിലേയ്ക്കിറങ്ങി അവരുടടുത്തേയ്ക്കു നടക്കുന്നതിനിടയിൽ ഞാനൊരു ക്ലീഷേഡയലോഗുവിട്ടു…
“”…ആഹാ.! നീയങ്ങു തെളിഞ്ഞുപോയല്ലോ… വന്നപ്പൊ ഞാങ്കരുതീതിവന് വായിലുനാക്കു കാണുകേലെന്നാ… ഇപ്പൊ തനിനിറം പുറത്തേയ്ക്കുവരുന്ന കണ്ടില്ലേടീ..??”””_ എന്നെയൊന്നു കിളച്ചുകൊണ്ട് ചേച്ചിയെനോക്കി…
“”…അതുനിന്നോടു ഞാനിന്നലേ പറഞ്ഞില്ലേ..?? ഇവന്റെ നാക്കത്രയെളുപ്പം പിടിയ്ക്കത്തില്ലാന്ന്..!!”””_ അവന്റെ അഭിപ്രായത്തോട് ചേച്ചി യെസ്സുവെച്ചപ്പോൾ, എന്നെ പൊക്കീതാണോ താഴ്ത്തീതാണോന്നു മനസ്സിലാകാതെഞാൻ രണ്ടുപേരേയും മാറിമാറിനോക്കി…
“”…ചുമ്മാതാണോ മീനൂനെപ്പോഴും വെശപ്പും ക്ഷീണോം..!!”””_ പറഞ്ഞതുമവനൊറ്റച്ചിരി…
നോക്കുമ്പോൾ ചേച്ചീടെമുഖത്തൊരു പുളിച്ചചിരിയുമുണ്ട്…
ആദ്യമത് എന്തിനാന്നുള്ളത് കത്തീലെനിയ്ക്ക്…
അതുകൊണ്ടുതന്നെ ഒന്നുംനോക്കാതെ തിരിച്ചുചിരിയ്ക്കുമ്പോഴാണ് പുള്ളിക്കാരി ചുണ്ട്കടിച്ചുപിടിച്ച് വശപെശകുനോട്ടത്തോടെ ചിരിയമർത്തുന്നത് ഞാൻ ശ്രെദ്ധിച്ചത്…
…പെഴച്ചതള്ള… ഇന്നലത്തെക്കാര്യമോർത്ത് ആക്കിച്ചിരിയ്ക്കുവാ.!
അപ്പോഴേയ്ക്കും ആ സിറ്റുവേഷൻ എന്റെമനസ്സിലേയ്ക്കും ഊളിയിട്ടു…
…അയ്യേ.! ഏത് നേരത്താണോആവോ ഇറങ്ങിവരാന്തോന്നീത്..??
ഇങ്ങനൊരുകേസ് നടന്നതോർത്തിരുന്നേൽ കൊന്നാലും പുറത്തിറങ്ങേമില്ലായ്രുന്നു…
…കോപ്പ്.! അതിനുള്ള വെളിവില്ലാണ്ടുപോയി.!
അവിടെനിന്ന് ഉരുകിവിയർത്ത് സ്വയംപഴിയ്ക്കുമ്പോഴും ചേച്ചിയുടെ അർത്ഥംവെച്ചുള്ള ചിരി ഞാൻ കാണുന്നുണ്ടായ്രുന്നു…
…ഇവര് തലേന്നുനടന്നത് പിറ്റേന്നുമറക്കുമെന്ന് കരുതിയത് വെറുതെയായോ..??
അങ്ങനെ നിൽക്കുമ്പോഴാണ് രാജകുമാരീടെ എഴുന്നള്ളത്ത്…
നേർത്തൊരുചമ്മലോടെ അവളങ്ങോട്ടേയ്ക്കു വന്നതും,
“”…ഇന്നെന്താ മീനൂ നേരത്തേ..??”””_ ന്ന് ചേച്ചിയൊരു ചോദ്യം…
ചോദിയ്ക്കുമ്പോൾ ചുണ്ടിന്റെ കോണിലെവിടെയോ ഒരു കള്ളച്ചിരിയുമുണ്ട്…
“”…അതിന്നിപ്പൊ ക്ഷീണം കുറവായ്രുന്നിരിയ്ക്കും..!!”””_ മറുപടി ജോക്കുട്ടന്റടുക്കേന്ന് ചെന്നപ്പോൾ കാര്യമറിയാതെ മീനാക്ഷി എന്നെയൊന്നുനോക്കി…
“”…ഉം.! അല്ലേലും ഇന്നുരാവിലേ തണുപ്പും കൊറവായ്രുന്നു… അല്ലേടാ സിദ്ധൂ..??”””_ ചേച്ചിപിന്നേം ചുണ്ടുകടിച്ചമർത്തി ചിരിയൊതുക്കി…
