എന്റെ ഡോക്ടറൂട്ടി – 23 39അടിപൊളി 

അതിനയാൾ;

“”…ഇവിടങ്ങനാരും പാഴ്സലൊന്നും മേടിയ്ക്കാറില്ല… അതുകൊണ്ട്..”””_ ഒന്നു തലചൊറിഞ്ഞശേഷം,

“”…ഇവിടെ വേറെപ്രശ്നോന്നുമില്ല… മോനിരുന്നോ… ഒരു കുഴപ്പോമില്ല..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,

“”…അതോണ്ടല്ല ചേട്ടാ… വൈഫുണ്ട്കൂടെ… പുള്ളിക്കാരിയ്ക്കിവടെ വന്നിരിയ്ക്കാനൊക്കെ…”””_ മുഴുവിപ്പിയ്ക്കാതെ ഞാനുമയാളെ നോക്കി…

ഫുഡ് കിട്ടൂന്നറിഞ്ഞാൽ തീട്ടത്തിലിരുന്നും മീനാക്ഷി തിന്നൂന്നറിയാഞ്ഞിട്ടല്ല, എങ്കിലും അവളേങ്കൊണ്ടു ഷാപ്പിൽക്കേറാനൊരുമടി…

…ആരേലുങ്കണ്ടാൽ എന്താവിചാരിയ്ക്ക..??

“”…എങ്കിലൊരു കാര്യഞ്ചെയ്… പുറത്തൊരു ഫാമിലിറൂമുണ്ട്… അങ്ങോട്ടേയ്ക്കിരുന്നോ… അപ്പൊ പ്രശ്നന്തീരൂലേ..??”””

“”…ഫാമിലി റൂമോ..??”””

“”‘…ആ ഫാമിലി റൂം.! കിഴക്കേക്കുന്നിൽവരുന്ന
ടൂറിസ്റ്റുകളിൽ ചിലരൊക്കെ ഈ വഴിയുമിടയ്ക്കുവരും… അവർക്കുവേണ്ടി ഉണ്ടാക്കീതാ… നിങ്ങള് പേടിയ്ക്കാതെ വാ പിള്ളേരേ..!!”””

“”…അത് ഞാനൊന്നു
ചോദിയ്ക്കട്ടെ ചേട്ടാ..!!”””_ അയാൾടെ ചോദ്യത്തിനു മറുപടിയുംകൊടുത്ത് പുറത്തിറങ്ങുമ്പോൾ ബോർഡിന്റെസൈഡിലെ സർവ്വേക്കല്ലിന്മേൽ തളർന്നിരിയ്ക്കുവായിരുന്നൂ മീനാക്ഷി…

ഒരുകയ്യിൽ മീൻകുപ്പിയും മറ്റേകയ്യിൽ നനഞ്ഞഷോളും മടക്കിപ്പിടിച്ചിട്ടുണ്ട്…

നേരേ അവൾടടുത്തേയ്ക്കുചെന്ന ഞാൻപറഞ്ഞു;

“”…അവടെ പാഴ്സലില്ല… ഇരുന്നുകഴിയ്ക്കാനേ പറ്റത്തുള്ളൂ… പിന്നെ ഫാമിലീറൂമുണ്ട്..!!”””

“”…ഫാമിലീറൂമോ..?? ഷാപ്പിലോ..??”””_ അവൾക്കൊരു സംശയം…

“”…എന്തേയ്..?? വരുന്നില്ലേ..?? വരുന്നില്ലേലിവടിരുന്നോ… ഞാമ്പോയ് കഴിച്ചിട്ടുവരാം..!!”””_ അതിനു മറുപടിയുമ്പറഞ്ഞു ഞാൻ തിരിഞ്ഞുനടക്കുമ്പോൾ,

“”…ഓ.! ഷാപ്പെങ്കി ഷാപ്പ്.! മനുഷ്യനിവടെ വെശന്നിട്ട് ദിക്കറിയാൻവയ്യ… അപ്പഴാ..!!”””_ പിറുപിറുത്തുകൊണ്ട് മീനാക്ഷിയും പിന്നാലെകൂടി…

എനിയ്ക്കുമത്യാവശ്യം വിശപ്പുണ്ടായിരുന്നതിനാൽ മറുത്തൊന്നുംപറയാതെ അവളേയുംകൂട്ടി ഞാൻ ഷാപ്പിലേയ്ക്കുകേറി…

ഞങ്ങളെക്കണ്ടതും അകത്തേയ്ക്കുവരാൻ കൈകാണിച്ച് അവടത്തെച്ചേട്ടൻ ഞങ്ങളെ ഫാമിലിറൂമിലേയ്ക്കു കൂട്ടിക്കൊണ്ടോയി…

ഷാപ്പിനുള്ളിലായി പുഴയോരത്തോടുചേർന്ന് ഓലകൊണ്ടുമറച്ചൊരു കൂരപോലെ പണിതതായ്രുന്നു ഫാമിലിറൂമെന്നുംപറഞ്ഞു കാണിച്ചുതന്നത്…

പുറത്തെയപേക്ഷിച്ച് നല്ല വൃത്തിയുണ്ടായ്രുന്നതിനാലും അത്യാവശ്യംവേണ്ട സജീകരണങ്ങളോടുകൂടിയ
ആ റൂമിൽ ഞങ്ങളെക്കൂടാതെ മറ്റാരുമില്ലാതിരുന്നതും മീനാക്ഷിയ്ക്കും കുറച്ചാശ്വാസമായെന്നു തോന്നുന്നു…

കക്ഷി ചുറ്റുപാടുമൊക്കെനോക്കി നെടുവീർപ്പിടുന്നതു കണ്ടു…

“”…ഇവടെ റൈസുണ്ടാവോ..??”””_ എന്റെതിരെകിടന്ന ബെഞ്ചിലേയ്ക്ക് കൈയുംകഴുകി വന്നിരുന്നവൾ തിരക്കി…

“”…എന്റെ പൊന്നുമൈരേ… ഇതു ഷാപ്പാണ്… ഹോട്ടലല്ല..!!”””_ അതിനവളെനോക്കിയൊന്നു പല്ലുകടിയ്ക്കുമ്പോഴേയ്ക്കും ചേട്ടൻ കേറിവന്നു…

ഉടനെതന്നെ പുള്ളിയോടവൾ എന്തൊക്കെയുണ്ടെന്നു വിശദമായിചോദിച്ചറിയുകയും ശേഷമൊരുലോഡ് ഓഡറുംകൊടുത്തു…

ഇതുമനുഷ്യനു കഴിയ്ക്കാനാണോന്നു പുള്ളിയ്ക്കു സംശയംതോന്നിയിട്ടുണ്ടാവുമെങ്കിലും ഒറ്റഓഡറിൽ ഇത്രേംഫുഡ്പോണ സന്തോഷമയാൾടെ മുഖത്തുമുണ്ടായി…

“”…നെനക്കൊന്നുമ്മേണ്ടേ..??”””_ അയാളുപോയശേഷം മീനാക്ഷിയെന്നെ നോക്കി…

എന്നാലപ്പോഴുണ്ടായ വികാരത്തെ ഞാനങ്ങടു കടിച്ചുപിടിച്ചെന്നുമാത്രം…

കുറച്ചുകഴിഞ്ഞപ്പോൾ പറഞ്ഞതോരോന്നായെത്തി…

കപ്പ, മീൻകറി, ബീഫ് റോസ്റ്റ്, അപ്പം, മുയൽറോസ്റ്റ്, താറാവ്, മീൻ പൊള്ളിച്ചത്… പിന്നെ രണ്ടുപ്ളേറ്റും…

ബാക്കിയൊക്കെ മീനാക്ഷിയ്ക്കിഷ്ടപ്പെട്ടു, പക്ഷേ… ആ രണ്ടാമത്തെ പ്ളേറ്റ്… അതുമാത്രം കക്ഷിയ്ക്കത്ര സുഖിച്ചില്ല…

“”…നീ കണ്ണുതുറിപ്പിയ്ക്കണ്ട… തീരുമ്പോൾ വാങ്ങിത്തരാം..!!”””_ അവൾക്കു കൊണ്ടുവെച്ച കപ്പയിൽനിന്നും പാതിയെടുത്ത് അതിലേയ്ക്കു കുറച്ചു ബീഫ്‌റോസ്റ്റ് ചാടിയ്ക്കുന്നതുകണ്ട് അപ്പം കേറ്റുന്നതിനിടയിലുമെന്നെ രൂക്ഷമായിനോക്കിയ മീനാക്ഷിയോടു ഞാൻപറഞ്ഞു…

അതവൾക്കത്ര സമാധാനമായില്ലെങ്കിലും എന്റടുത്തിരുന്ന മീന്റെപ്ളേറ്റ് അടുത്തേയ്ക്കെടുത്തുവെച്ച് സുരക്ഷിതമാക്കിയവൾ ആശ്വാസം കാണുവായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *