എന്റെ ഡോക്ടറൂട്ടി – 23 39അടിപൊളി 

“”…നിയ്ക്കൊന്നുമ്മേണ്ട… എന്റേന്ന് തട്ടിപ്പറിച്ചോണ്ട് പോയതല്ലേ, അപ്പൊ നീതന്നെ തിന്നോണ്ടാമതി..!!””” സർവ്വേക്കല്ലിനുമേൽ തലപൊക്കാൻവയ്യാതെ കുനിഞ്ഞിരുന്നവൾ പുലമ്പി…

…ഈശ്വരാ.! ഇനിയിതിനേങ്കൊണ്ടെങ്ങനാ കുടുംബത്തുചെന്ന് കേറുന്നേ..?? ഒരു വിളക്കുവല്ലതും കിട്ടിയിരുന്നേൽ മുന്നേക്കത്തിച്ചുവെച്ചിട്ട് പോകായ്രുന്നു…

മനസ്സിൽ പിറുപിറുക്കുന്ന സമയത്തുതന്നെ അതിലേയൊരോട്ടോ പാസ്ചെയ്തു…

ഉടനെതന്നെ അതിനെ കൈകാണിച്ചുനിർത്തി, മീനാക്ഷിയേം വലിച്ചതിലേയ്ക്കുകേറ്റി ബുള്ളറ്റിരിയ്ക്കുന്ന ഭാഗത്തിറങ്ങുവായ്രുന്നു…

മീനാക്ഷിയുടെകോലവും എന്റെ ജന്മനായുള്ള കള്ളലക്ഷണവും എല്ലാങ്കൂടിയായപ്പോൾ ഓട്ടോക്കാരനെന്തൊ സംശയമുള്ളതുപോലെ തോന്നിയതുകൊണ്ട് നടന്ന സകലസംഭവങ്ങളും എനിയ്ക്കയാളോട് വിവരിയ്ക്കേണ്ടതായും വന്നു…

വണ്ടിയേൽ കേറാന്നേരം എന്റെ മീനേന്നുമ്പറഞ്ഞ് ഷാപ്പിലേയ്ക്കോടി അവളാ മീങ്കുപ്പിയുമായി വന്നതുകൊണ്ടാവും ഞാൻപറഞ്ഞതു സത്യമാന്നയാൾക്കും തോന്നീത്…

“”…എന്നാ ശെരിചേട്ടാ… ഒത്തിരിസന്തോഷം… ദേ ഇതുവെച്ചോ..!!”””_ ബുള്ളറ്റിനടുത്തായി ഇറങ്ങിയഞാൻ അതുംപറഞ്ഞുകൊണ്ട് ഒരമ്പതുരൂപ നീട്ടിയെങ്കിലും പുള്ളിയതു വാങ്ങാൻകൂട്ടാക്കീല…

ഒന്നുനിർബന്ധിച്ചപ്പോഴും പുള്ളി വേണ്ടെന്നുതന്നെ പറഞ്ഞപ്പോൾ ആടിയാടി എല്ലാം സൂക്ഷ്മമായി നോക്കിക്കൊണ്ടുനിന്ന മീനാക്ഷിയുടെ പിടിവിട്ടുപോയി…

“”…കാശുവാങ്ങാൻ അവനത്രയ്ക്കു ജാഡയാണേൽ നമ്മളെ നിന്നടത്തു തിരിച്ചോണ്ടാക്കാൻപറേടാ… നമുക്കൊരുത്തന്റേം ഓശാരം വേണ്ട..!!”””_ ഓട്ടോച്ചേട്ടനെ രൂക്ഷമായിനോക്കി മീനാക്ഷിയതുപറഞ്ഞതും പെട്ടെന്ന് പച്ചബൾബുകത്തിയ ഞാൻ, അവളെപ്പിടിച്ചു പിന്നിലേയ്ക്കുവലിച്ചു; കൊണംമാറി കയ്യേലിരിയ്ക്കുന്ന കുപ്പീംവെള്ളോംവെച്ച് തലയാണം തല്ലിപ്പൊട്ടിച്ചാ പിന്നെ അയാളേംകൊണ്ട് ഞാനോടണം…

“”…ഞാനാരേലുമൊക്കെ കാലുംകൊതോംപിടിച്ച് വീട്ടിലെത്താന്നോക്കുമ്പൊ ഇമ്മാതിരി കൊണേങ്കൊണ്ടുവന്നാ ചെവിയ്ക്കല്ലടിച്ചുപൊട്ടിയ്ക്കും പറഞ്ഞേക്കാം..!!”””_ ഡ്രൈവർകേൾക്കാതെ അതുമ്പറഞ്ഞ് മീനാക്ഷിയെ തിരിച്ചുനിർത്തി, ഒരുവിധത്തിൽ പുള്ളിയെ പറഞ്ഞുവിടുമ്പോൾ,

“”…അവന്റമ്മൂമ്മേടൊരു ഓട്ടോ..!!”””_ ന്നും ചീറിക്കൊണ്ടവൾ കയ്യിലിരുന്ന കുപ്പികൊണ്ട് ഓട്ടോയെ എറിയാനോങ്ങി…

അതിനു പിന്നേയും നാലുതെറീംവിളിച്ചു ബുള്ളറ്റിലേയ്ക്കുകേറി അതു സ്റ്റാർട്ടാക്കുമ്പോഴാണ് അടുത്തയേണി…

ഒരുകയ്യിൽ മീൻകുപ്പിയും മറ്റേകയ്യിൽ പേഴ്‌സുംപിടിച്ചുനിന്ന് നടുറോഡിലേയ്ക്കു നീട്ടിയൊരെമണ്ടൻ വാള്…

വാളിന്റെകൂട്ടത്തിൽ കൊടലോപണ്ടമോ വല്ലതും ചാടിപ്പോയിട്ടുണ്ടോന്ന് കോലുകൊണ്ടു ചികഞ്ഞുനോക്കേണ്ട അവസ്ഥയും…

…എന്നാലാ വാളോടുകൂടി ഷെഡ്ഡിലായ മീനാക്ഷിയെ പിടിച്ചു പിന്നിലിരുത്തിയാൽ അങ്ങെത്തോ..?? പകുതിയ്ക്കുവല്ലതും ചാടിപ്പോയാൽ അതിനും ഞാൻ കണക്കുപറയണം.!

അതോർത്തപ്പോൾ റിസ്ക്കെടുക്കാൻ തോന്നീല…

അതുകൊണ്ടു വണ്ടിയുടെ പിന്നിലേയ്ക്കു കയറ്റിയിരുത്തി, അവൾടെ ഷോളുകൊണ്ട് ചേർത്തുപിടിച്ചു വയറ്റിൽകെട്ടിയാണ് തിരികെക്കൊണ്ടുവന്നത്…

വരുന്നവഴിയ്ക്കും ഞരങ്ങുവേം ബഹളംവെയ്ക്കാൻ ശ്രെമിയ്ക്കുകേമൊക്കെ ചെയ്തെങ്കിലും ഒരുവിധത്തിലങ്ങെത്തിയ്ക്കുവായ്രുന്നു…

എങ്കിലും മീനാക്ഷിയെ ആ അവസ്ഥയിൽ കൊണ്ടുച്ചെല്ലുന്നത് ആരേലുംകണ്ടാൽ മാനംപോകുമെന്നുറപ്പായതിനാൽ ബുള്ളറ്റ് പുറത്തുനിർത്തുവായ്രുന്നു…

ശേഷം നെഞ്ചിലെ കെട്ടഴിച്ചിറങ്ങിയ ഞാൻ പാതിമയക്കത്തിലായ്രുന്ന മീനാക്ഷിയെ വലിച്ചിറക്കി മതിലിലേയ്ക്കു ചാരിനിർത്തി…

പിന്നെ ഗെയ്റ്റിന്റെവിടവിലൂടെ ഒളിഞ്ഞുനോക്കി, മുറ്റത്തൊന്നും ആരുമില്ലെന്നുറപ്പിച്ചശേഷമാണ് അവളേയും പിടിച്ചകത്തേയ്ക്കു കേറീത്…

എന്നാൽ കാലുനിലത്തുറയ്ക്കാതെ പലവട്ടം തെക്കുവടക്കുപോയ മീനാക്ഷിയെ, മറ്റൊരുവഴിയുമില്ലാതെ ഞാനെടുത്തു തോളിലേയ്ക്കിട്ടു…

…ഈശ്വരാ.! ആ രാജീവിനൊഴികെ വേറാർക്കും ഇങ്ങനൊരവസ്ഥ വരുത്തരുതേ..!!_ ന്നും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് സിറ്റ്ഔട്ടിലേയ്ക്കുള്ള ആദ്യത്തെ സ്റ്റെപ്പുകയറാനായി കാലെടുത്തുവെച്ചതും ആരതിയേച്ചി മുന്നിൽനിൽക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *