“”…അതല്ല… എനിയ്ക്ക്… എനിയ്ക്കൊരു ഹെൽപ്പ് ചെയ്യാവോന്നറിയാൻ…”””_ പൂർണ്ണമാക്കാതെ അവളിരുന്നു വിക്കീതും,
“”…എന്താ നെനക്കു വേറെ തന്തയെയൊപ്പിച്ചു തരണോ..??”””_ ഞാൻ കലിപ്പുവിട്ടില്ല…
“”…എടാ… നീ തമാശകള… എന്നിട്ടു പറയുന്നതൊന്നു കേൾക്ക്..!!”””_ പറഞ്ഞയവൾ കുറച്ചൂടെന്നോടു ചേർന്നിരുന്നശേഷം,
“”…എടാ… എന്റെ… എന്റെ കാലൊന്നു തിരുമ്മിത്തരാവോ..?? ഭയങ്കരവേദന..!!”””_ എന്നുകൂടി മുഴുവിപ്പിച്ചതും,
“”…പോയ് നിന്റെ തന്തയോടുപറേടീ..!!”””_ ന്നായിരുന്നെന്റെ മറുപടി…
എന്നിട്ട്;
“”…വല്ലവന്റേം വീടാണല്ലോന്നോർത്ത് പരമാവധി താണുകൊടുക്കുമ്പൊ നിനക്കുഞാനിനി നിന്റെമറ്റേതൂടെ തിരുമ്മിത്തരണോടീ..??”””_ ന്നൊരു ചോദ്യംകൂടി കൂട്ടിച്ചേർത്തു…
“”…എടാ… അതല്ല… വേദന സയ്ക്കാമ്പറ്റുന്നില്ലടാ… അതോണ്ടാ..!!”””_ അവൾടെമുഖം ദയനീയമായി…
“”…അതേ… അതു കഴച്ചിട്ടു മുള്ളുമുരിക്കിന്മേ കേറുമ്പോളോർക്കണമായ്രുന്നു… ഇനിയനുഭവിച്ചോ..!!”””
“”…അതിനു ഞാനപ്പഴേ വേണ്ടാന്നുപറഞ്ഞതല്ലേ… നീയല്ലേ എന്നെ നിർബന്ധിച്ചോണ്ടോയെ… എന്നിട്ടിപ്പൊ കുറ്റംമൊത്തമെനിയ്ക്കായോ..??”””_ അവളും കലിപ്പായി…
“”…എടീ… മൈരേ… നൊണപറഞ്ഞാ കണ്ണടിച്ചുപൊട്ടിയ്ക്കും… ഏതോഒരുത്തി കോണച്ചൂന്നുമ്പറഞ്ഞ് എന്നേം വിളിച്ചോണ്ടങ്ങോട്ടുപോയത് നീയല്ലേടീ..?? എന്നിട്ടു മറ്റേവർത്താനം പറഞ്ഞാലുണ്ടല്ലോ..!!”””
“”…അങ്ങോട്ടു പോവാന്നല്ലേ ഞാമ്പറഞ്ഞുള്ളൂ… അതിന്റെ മേലെക്കേറണമെന്നു ഞാമ്പറഞ്ഞോ..?? അവടെ നീയല്ലേന്നെ നിർബന്ധിച്ചുകേറ്റീത്..??”””
“”…ഞാനെപ്പഴാടീനിന്നെ നിർബന്ധിച്ചേ..?? നിനക്കിഷ്ടോള്ളടത്തേയ്ക്കു പോവാനല്ലേ ഞാമ്പറഞ്ഞത്… അതുകേക്കാതെ മറ്റടോം തള്ളിപ്പിടിച്ചോണ്ടുവന്നതാരാ..?? നീയല്ലേ..??”””_ ഒരുപൊടിയ്ക്കു വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഞാൻനിന്നടിച്ചപ്പോൾ നിൽക്കക്കള്ളിയില്ലാതെ മീനാക്ഷിയ്ക്കു സന്ധിചെയ്യേണ്ടിവന്നു;
“”…ആം.! ഞാന്തന്നെ നിന്റെകൂടെ വന്നത്… തീർന്നല്ലോ പ്രശ്നം..??!! ഇനി നീയൊന്നു തിരുമ്മിത്താ..!!”””
“”…പിന്നേ… നിന്റെ കാലുപിടിയ്ക്കാൻ ഞാൻവരാമ്പോണു… ഒന്നുപോടീ… വേണേത്തന്നത്താനങ്ങു തിരുമ്… എനിയ്ക്കുപറ്റത്തില്ല..!!”””_ പറഞ്ഞുകൊണ്ടു ഞാൻ തിരിഞ്ഞുകിടന്നു…
“”…എടാ.. പ്ളീസടാ… കഴച്ചിട്ടുവയ്യടാ… അതല്ലേ..!!”””_ എന്റെ പുറത്തിട്ടു ചുരണ്ടിക്കൊണ്ടവൾ വീണ്ടും ചിണുങ്ങിയപ്പോൾ എഴുന്നേറ്റൊന്നു പൊട്ടിയ്ക്കാനുള്ള കലിപ്പുണ്ടായെങ്കിലും ഞാൻ കടിച്ചുപിടിച്ചു…
“”…മീനാഷീ… നീ വെറുതേന്റെ ക്ഷമപരീക്ഷിയ്ക്കരുത്… കഴച്ചിട്ടുവയ്യെങ്കിൽ… എന്നെക്കൊണ്ടൊന്നും പറയിയ്ക്കണ്ട..!!”””_ ഏതോ ഒരുചിന്തയിൽ വായിൽവന്നവാക്കുകൾ ഞാൻ മുറിച്ചതും,
“”…വേണ്ടടാ നാറീ… എനിയ്ക്കു നിന്റൗദാര്യമ്മേണ്ട… ഞാൻ ചേച്ചിയെക്കൊണ്ടു തിരുമിച്ചോളാം..!!”””_ വാശിയോടെ പറഞ്ഞെഴുന്നേറ്റയവൾ എന്നെപ്പിടിച്ചൊരു തള്ളുകൂടി തള്ളിയശേഷമാണ് റൂമീന്നിറങ്ങീത്…
…ഓഹോ.! വേണ്ടാവേണ്ടാന്നു വെയ്ക്കുമ്പോൾ നെനക്കത്രയ്ക്കഹങ്കാരോ..?? കാണിച്ചുതരാടീ.!
മനസ്സിൽപ്രാകിക്കൊണ്ട് ഞാനും കട്ടിലിൽനിന്നുമെഴുന്നേറ്റു…
എങ്ങനേലും കാലുതിരുമിയ്ക്കുന്നതു മുടക്കണമെന്നായ്രുന്നൂ മനസ്സിൽ…
അങ്ങനെ ചേച്ചിതിരുമ്മുന്നതു ബ്ലോക്കിടാനുള്ള വഴിയുമാലോചിച്ചു താഴേയ്ക്കുചെല്ലുമ്പോൾ, ഫുഡ്കഴിച്ചോണ്ടിരിയ്ക്കുന്ന ചേച്ചിയുടടുത്ത് ആവശ്യോംബോധിപ്പിച്ചു നിൽക്കുവായ്രുന്നൂ മീനാക്ഷി…
“”…ഓ.! അതിനെന്താ… നീകുറച്ചുനേരം വെയ്റ്റുചെയ്… ഞാൻ കഴിച്ചിട്ടുവരാം..!!”””_ എന്നായ്രുന്നൂ ചേച്ചിയുടെമറുപടി…
അതുകേട്ടതും മുഖംതെളിഞ്ഞ മീനാക്ഷി തിരിഞ്ഞുനോക്കീതും കാണുന്നത് പൂച്ചയെപ്പോലെ നിൽക്കുന്നയെന്നെയാണ്…
അതോടെ പുള്ളിക്കാരി വെയ്റ്റിടുവേംചെയ്തു…
“കണ്ടോടാ..” ന്ന മട്ടിൽ എന്നെനോക്കിയൊരു പുച്ഛച്ചിരി ചിരിയ്ക്കുമ്പോൾ, ഇതെങ്ങനേലും മുടക്കിയേമതിയാകൂ…
അല്ലേൽ മാനംപോകുമെന്നെന്റെ മനസ്സിലിരുന്നാരോ മുറുമുറുത്തു…
…അതിനിപ്പെന്താ ചെയ്ക..??
