“”…ദേ… ഞാൻവല്ലതുമൊക്കെ വിളിച്ചുപറഞ്ഞാൽ കൂടിപ്പോവും..!!”””_ ഒന്നുനിർത്തിയ ഞാൻ,
“”…അല്ല… അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇമ്മാതിരി മൊണ്ടിക്കേസൊക്കെ തപ്പിക്കൊണ്ടുവരാൻ നെനക്കെങ്ങനെ പറ്റുന്നൂന്നാണ്..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,
“”…എന്തായാലും പറ്റീതുപറ്റി… ഇനിയെന്റെ നെഞ്ചത്തേയ്ക്കുകേറാതെ വല്ല പോംവഴീമുണ്ടോന്നു പറ..!!”””_ ഷോളൊന്നുകൂടി തലയിലേയ്ക്കുവലിച്ചിട്ട് അവളും കണ്ണുതുറിപ്പിച്ചു…
“”…നീ ഊമ്പിത്തെറ്റിച്ചോണ്ടു വരുന്നതിനൊക്കെ കബടിനിരത്തി പോംവഴികണ്ടുപിടിയ്ക്കാൻ ഞാൻ കണിയാനല്ല..!!”””
“”…എടാ… കബഡിയല്ല… കവടി..!!”””_ ഒരാക്കിയ ചിരിയോടെ മീനാക്ഷിയെന്നെ തിരുത്തീതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു;
“”…എടുത്തുനിരത്തിക്കഴിഞ്ഞിട്ട് അതല്ല, ഇതാണ് സാധനമെന്നുപറഞ്ഞിട്ടെന്താ കാര്യം..??”””
“”…അതേ… എനിയ്ക്കു നിന്റെ വിടുവായത്തരോം കേട്ടുനിൽക്കാൻ സമയമില്ല… നീ വരുന്നേൽ കൂടെവാ… അല്ലേലിവടെത്തന്നെ നിന്നോ..!!”””_ എന്നുംമൊഴിഞ്ഞ് അവള് തിരിഞ്ഞാ ഇടവഴിയ്ക്കുള്ളിലേയ്ക്കു കേറി…
…പിന്നേ… തിരികെപ്പോകാൻ വഴിയറിയാതെ, വിശന്നാലെന്തേലും മേടിച്ചുതിന്നാൻ അഞ്ചിന്റെപൈസയില്ലാതെ വാശിയുംപൊക്കിപ്പിടിച്ചു ഞാനവടെ നിയ്ക്കാൻപോണു… അതിനിച്ചിരി പുളിയ്ക്കും.!
പിന്നൊന്നുംനോക്കിയില്ല, ഓടിച്ചെന്നവൾക്കൊപ്പം കൂടുവായ്രുന്നു…
അവൾടെപിന്നാലെ നടന്നു ചെന്നുകേറീത് ഏതോഒരു ഡാമിന്റെ പിൻവശത്താണ്…
ഡാമിൽനിന്നാണെന്നു തോന്നുന്നു, ഒരു കൈച്ചാലൊഴുകുന്നുണ്ട്…
വഴിയിലുടനീളം ആൾക്കൊപ്പമുയരമുള്ള കുറ്റിച്ചെടികളും നിൽപ്പുണ്ട്…
“”…നല്ലരസമുണ്ടല്ലേ..??”””_ ചുറ്റുപാടും കണ്ണോടിച്ചു നടക്കുന്നതിനിടയിൽ മീനാക്ഷി തിരക്കിയതിന് ജാഡയിട്ടു മറുപടിയൊന്നും കൊടുത്തില്ലേലും സംഭവമെനിയ്ക്കും ഇഷ്ടമായി…
“”…വെറുതേയാ കുന്നും മലേമൊക്കെക്കേറി സമയങ്കളഞ്ഞു… അന്നേ ഇങ്ങോട്ടിങ്ങുവന്നാൽ മതിയായ്രുന്നു… അല്ലേടാ..??”””_ കൈച്ചാലിലൂടൊഴുകുന്ന കുഞ്ഞുമീനുകളെ കുനിഞ്ഞുനോക്കിക്കൊണ്ട് മീനാക്ഷിവീണ്ടും ചോദിച്ചു…
എന്നാൽ ഞാനതും കാര്യമാക്കാതെ മുന്നോട്ടേയ്ക്കുനടന്നു…
എന്നാൽ ആ
കണ്ടതൊന്നുമായ്രുന്നില്ല, ഇടുക്കിയുടെ ബ്യൂട്ടിയെന്നു തോന്നിപ്പിയ്ക്കുന്ന
ദൃശ്യഭംഗിയായ്രുന്നു പിന്നീടങ്ങോട്ട്…
ചെറിയൊരു വെള്ളച്ചാട്ടവും അതിന്റെചുവട്ടിലുള്ള ചെറിയതടാകവും അതിൽ നിറഞ്ഞുനിൽക്കുന്ന പലനിറങ്ങളിലുള്ള മീനുകളുമെല്ലാമായി വല്ലാത്തൊരു കാഴ്ചയായ്രുന്നു…
അടിത്തട്ടുവരെക്കാണാവുന്ന ആ തടാകത്തിൽ മുട്ടൊപ്പമിറങ്ങിനടന്ന് നേരം പോയതറിഞ്ഞില്ല…
ഇറങ്ങിനടക്കുമ്പോൾ കാലിൽ മുട്ടിയുരുമ്മിപ്പോകുന്ന
കുഞ്ഞുകുഞ്ഞു കളർമീൻകുഞ്ഞുങ്ങൾ സമ്മാനിച്ചത് ഇന്നോളം കിട്ടാത്തൊരു സന്തോഷവുമായ്രുന്നു…
“”…ഏതുനേരത്താണോ കുന്നുകേറാൻ തോന്നീത്..?? ആ ആതിരയെ കയ്യിക്കിട്ടട്ടേ, പറയുന്നുണ്ട് രണ്ടെണ്ണം..!!”””_ കുനിഞ്ഞുനിന്ന് കൈരണ്ടും ചേർത്തുപിടിച്ചു കുമ്പിൾപോലാക്കി മീൻകുഞ്ഞുങ്ങളെ കയ്യിലെടുക്കാൻ നോക്കുന്നതിനിടയിൽ മീനാക്ഷി സ്വയംപറയുന്നതു കേട്ടു…
എന്നാലവളെ കാര്യമാക്കാതെ മുന്നോട്ടുനീങ്ങിയപ്പോൾ കണ്ടത് ഫോട്ടോസിൽമാത്രം കണ്ടിട്ടുള്ള ഉഗ്രൻഫ്രെയിംസ്…
ലൈഫിലാദ്യമായ്ട്ടായ്രുന്നു അങ്ങനൊരു കാഴ്ച…
ഇളംനീലനിറത്തിലുള്ള ആകാശത്തിനുകീഴെ അതേനിറത്തിൽ പരന്നുകിടക്കുന്ന പുഴയും, വശങ്ങളിൽ ചെറിയ പാറക്കല്ലുകൾനിറഞ്ഞ മൈതാനംപോലൊരു സ്ഥലവും അതിനോടുചേർന്ന് ഒരിറ്റു വെയിലുപോലുമടിയ്ക്കാതെ ഇടതൂർന്നുനിൽക്കുന്ന മരങ്ങളും…
ചില്ലകൾക്കിടയിലൂടെ അവിടവിടെയായി താഴേയ്ക്കെത്തിനോക്കുന്ന വെയിലിനുപോലും വല്ലാത്തൊരു ഭംഗി…
അതൊക്കെക്കണ്ടതും അറിയാതെന്റെ പിടിവിട്ടുപോയി;
“”…മീനാഷീ… ഒരു ഫോട്ടോയെടുത്തു തന്നേടീ..!!”””_ ഫോണെടുത്തവൾക്കു നേരേ നീട്ടിക്കൊണ്ടതു പറഞ്ഞശേഷമാണ് പറഞ്ഞതെന്തെന്നുപോലും ഞാൻ ചിന്തിയ്ക്കുന്നത്…
കാര്യമറിയാതൊരു പകപ്പ് ഒരുനിമിഷമവൾടെ മുഖത്തും സ്ഫുടമായി…
