കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടുമാച്ചേട്ടൻ കേറിവന്നു,
“”…അതേ… കള്ളെന്തേലും വേണോ..??”””
“”…ഏയ്.! വേണ്ടചേട്ടാ..!!”””_ ക്ഷമ കൈമോശം വരാതിരിയ്ക്കാൻ പരമാവധി ശ്രെമിച്ചുകൊണ്ടാണ് ഞാൻ മറുപടികൊടുത്തത്…
“”…അല്ല… ഇപ്പൊക്കൊണ്ടോന്ന നല്ല മധുരക്കള്ളുണ്ട്… ഒരെണ്ണമങ്ങോട്ടു പിടിപ്പിച്ചാലീ ക്ഷീണമൊക്കെങ്ങട് പോകുംന്നേ..!!”””_ ഒരു കാരണവശാലും വിടില്ലെന്നുറപ്പിച്ച് പുള്ളിയങ്ങട് മാർക്കെറ്റിങ്നടത്തി സാധനമെടുപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും സംഭവംവിജയിച്ചില്ല…
ഒടുക്കമയാള് പരാജിതനായി തിരിച്ചുപോകാൻ തുടങ്ങീതും,
“”…ചേട്ടാ… ഈ കള്ളിനു ഭയങ്കരക്കയ്പ്പുണ്ടാവോ..??”””_ ന്ന് മീനാക്ഷിയൊരു ചോദ്യം…
മീന്റൊരുകഷ്ണം പിച്ചി വായിലേയ്ക്കുവെച്ച് മസാലപറ്റിയവിരലുകളും നക്കിയശേഷം മീനാക്ഷി തലയുയർത്തിയപ്പോൾ, അയാളവളെത്തന്നെ നോക്കിനിൽക്കുവാണ്…
പുള്ളിയുടെകണ്ണിലെ പ്രകാശം കാണുമ്പോത്തന്നറിയാം, ഇന്നുറപ്പായും വീട്ടിലെ മാതാവിന്റെഫോട്ടോമാറി പകരമവിടെ മീനാക്ഷികേറുമെന്ന്…
…തെക്കേക്കര മീനാക്ഷി, ഈ വീടിന്റൈശ്വര്യം.!
ഉടനെ മറുപടിവന്നു;
“”…ഏയ്.! മധുരകള്ളിന് കയ്പ്പോ..??””‘_ ഒന്നുചിരിച്ച അയാൾ;
“”…നല്ല തേൻപോലെ മധുരമായ്രിയ്ക്കും… എന്താ ഒരുകുപ്പിയെടുക്കട്ടേ..??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,
“”…എന്റെ പൊന്നുചേട്ടാ… ഇവളിങ്ങനെ പലതുമ്പറേം… ചേട്ടനൊന്നു പൊയ്ക്കേ..!!”””_ അയാളെ നൈസിനങ്ങടൊഴിവാക്കി മീനാക്ഷിയുടെ നേരേതിരിയുമ്പോൾ, കക്ഷി മുഖംകൂർപ്പിച്ചെന്നെ നോക്കിയിരിയ്ക്കുവായ്രുന്നൂ…
“”…മര്യാദയ്ക്കുകഴിച്ചിട്ട് പെട്ടെന്നെഴുന്നേൽക്കാൻ നോക്ക്… സമയമൊരുപാടായി..!!”””_ ഫോണിന്റെ ഡിസ്പ്ളേയിലേയ്ക്കൊന്നു നോക്കി ഞാനാരോടെന്നില്ലാതെ പറഞ്ഞു…
അതു തന്നോടാണെന്നു മനസ്സിലായതും മീനാക്ഷി കണ്ണിൽക്കണ്ടതും കയ്യിൽക്കിട്ടീതുമൊക്കെ വാരി വായിൽക്കുത്തി…
ഒടുക്കം,
“”…വെള്ളം… വെള്ളം..!!”””_ ന്നൊറ്റ വിളി…
ഞാനുടനേ ജഗ്ഗിലിരുന്നവെള്ളം ഗ്ലാസ്സിലേയ്ക്കുപകർത്തി നീട്ടിയതും അവളുമേടിച്ചൊറ്റ വലിയായിരുന്നൂ…
നോക്കുമ്പോൾ കണ്ണൊക്കെ നിറഞ്ഞിരിയ്ക്കുന്നു…
പട്ടികിതയ്ക്കുമ്പോലെ കിതയ്ക്കുന്നുമുണ്ട്…
“”…ഭയങ്കര എരി..!!”””_ സ്വയംപറഞ്ഞുകൊണ്ട് വെള്ളം ജഗ്ഗോടെയവൾ വായിലേയ്ക്കു കമഴ്ത്തി…
എന്നിട്ടു കുറച്ചുനേരം വീണ്ടുമിരുന്നു കിതച്ചു…
“”…ഉഫ്.! എന്തെരിവാടാ ഇതിനൊക്കെ..?? തിന്നാനല്ലേ ഇവന്മാരൊണ്ടാക്കുന്നേ..??”””
“”…ഇതേ… ഇതുഷാപ്പാണ്… ഇവടിങ്ങനൊക്കെയാ… വേണേൽ കിട്ടീതും കുത്തിക്കേറ്റീട്ടു വരാൻനോക്ക്..!!”””_ പറഞ്ഞുകൊണ്ട് ഞാനെഴുന്നേൽക്കാനൊരുങ്ങീതും,
“”…നീ മതിയാക്കിയോ..??”””_ ന്നൊരു ചോദ്യം…
അതിനവളെ നോക്കിയപ്പോൾ,
“”…എന്നാ നീയാച്ചേട്ടനോട് കുറച്ചു പഞ്ചസാര കൊണ്ടേത്തരാൻ പറേടാ… നാവൊക്കെ വല്ലാണ്ടെരിയുന്നു..!!”””_ അവൾ നാവുപുറത്തേയ്ക്കു നീട്ടി കൈകൊണ്ടു വീശാൻതുടങ്ങി….
“”…പഞ്ചസാര.! ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… നീ ചോദിയ്ക്കുമ്പൊ അരിയും പഞ്ചാരേമെടുത്തുതരാൻ ഇതു റേഷൻകടയല്ല..!!”””
“”…അങ്ങനെ പറയല്ലേടാ… ഇതൊടുക്കത്തെ എരിവാടാ… നീ… നീയെന്തേലുമൊന്നു വാങ്ങിത്താടാ..!!”””
“”…എന്നാക്കൊറച്ചു മണ്ണുവാരിത്തരട്ടേ..?? എടീ കോപ്പേ… ഇതുഷാപ്പാണ്… ഇവടെ പഞ്ചാരേം ശർക്കരേമൊന്നും കിട്ടത്തില്ല… നീ തല്ക്കാലം കുറച്ചു വെള്ളോംകുടിച്ചിട്ടു വരാൻനോക്ക്..!!”””
“”…വെള്ളോക്കെ കുടിച്ചെന്ന്… അതോണ്ടൊന്നും കാര്യവില്ല…
നീപോയി മധുരോള്ളെന്തേലും കൊണ്ടേത്താടാ..!!”””_ നാക്കൂതിക്കൊണ്ട് മീനാക്ഷി മീനാക്ഷിയെന്നെ നോക്കി…
കക്ഷി, ആകെവിയർത്തു നാശമായിട്ടുണ്ട്…
“”…ഇവടെയിപ്പോൾ മധുരമുള്ളതെന്നുപറയാൻ ആകെ ഞാൻമാത്രേയുള്ളൂ..!!”””_ ഒന്നുനിർത്തി അവൾക്കുനേരേ കൈനീട്ടിയശേഷം,
“”…നെനക്കത്രയ്ക്കെരിവുണ്ടേൽ വേണേൽ രണ്ടുനക്കു നക്കിയ്ക്കോ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷി അടുത്തിരുന്ന ഗ്ലാസ്സ് കയ്യിലെടുത്തു…
“”…ശെരി.! എറിഞ്ഞോ.! പക്ഷേ കൊന്നേക്കണം… അല്ലേലാ കറിയില് ഞാൻ തലപിടിച്ചുമുക്കും..!!”””_ ഞാൻ ഭീഷണിസ്വരത്തിലതു പറഞ്ഞതും, മീനാക്ഷി കയ്യിലെടുത്തഗ്ലാസ്സ് തിരികെവെച്ചു…
