എന്തായാലും നാറി, ഇനി മിണ്ടി നാണങ്കെടണ്ടല്ലോ…
പക്ഷേ ഫലമുണ്ടായില്ല…
“”…അതേ… ഇതിനൊക്കെയൊരു മറവേണം… ഇത് നാട്ടുമ്പുറമാ… കതകിൽതട്ടീട്ടുവരാൻ എപ്പോഴും ഓർക്കണോന്നില്ല… അതുകൊണ്ട് ഡോറ് ക്ലോസ്ചെയ്തിട്ടുവേണം ഇതൊക്കെ..!!”””_ ന്നുപറഞ്ഞതും ഡോർപുറത്തൂന്ന് വലിച്ചടച്ചതും ഒന്നിച്ചായ്രുന്നു…
…എന്നാപ്പിന്നെ നാട്ടുമ്പുറമാന്നുമ്പറഞ്ഞ് മുറിയ്ക്ക് ഡോറും പണിയണ്ടായ്രുന്നല്ലോന്ന് ചോദിയ്ക്കാനെന്റെ നാവുതുടിച്ചതാ…
പക്ഷെ സാധിച്ചില്ല… അതുപോലെ ഊമ്പി നിൽക്കുവല്ലേ..??!!
എന്നാൽ മീനാക്ഷിയപ്പോഴും അതേകിടപ്പാണ്…
“”…എടീ… ഇങ്ങോട്ടെണീയ്ക്കെടീ… പോയാ പെണ്ണുമ്പിള്ളയോട് പറ… അവരുദ്ദേശിച്ചതല്ലായ്രുന്നൂ ഇവിടേന്ന്..!!”””_ ഞാനവളെ പിടിച്ചുകുലുക്കിക്കൊണ്ട് അവൾടടുത്തിരുന്നു…
എന്നാൽ മീനാക്ഷി അനങ്ങിയില്ല… ചത്തപോലെ കിടപ്പാണ്…
“”…എടീ… എന്തേലുമ്പോയി പറേടീ..!!”””_ എഴുന്നേൽക്കുന്നില്ലെന്നു കണ്ടതും ഞാനവളെ ഒന്നുകൂടിക്കുലുക്കി…
“”…എന്തുപറയാൻ..?? കാണേണ്ടതെല്ലാം നീ കാണിച്ചു കൊടുത്തില്ലേ..??”””_ അവളൊന്നു മുഖംചെരിച്ചു…
നോക്കുമ്പോളവൾടെ കണ്ണൊക്കെ നിറഞ്ഞിരിയ്ക്കുന്നു…
“”…മീനാഷീ… നീ കരയുവായ്രുന്നോ..??”””
“”…പിന്നെ..?? എല്ലാഞ്ചെയ്തുവെച്ചിട്ട്… ഇനി ഞാനെങ്ങനാ അവർടെ മൊഖത്തുനോക്കുന്നേ..?? ഞാനപ്പോഴേ പറഞ്ഞതല്ലേ, പാവാടതാഴ്ത്തിയിടാൻ… കേട്ടില്ലല്ലോ നീ..?? എന്നിട്ടിപ്പൊ ഞാമ്പോയി പറയണോന്ന്..!!”””_ അവള് കണ്ണുതുടയ്ക്കുന്നതിനൊപ്പം മൂക്കുചീറ്റുന്ന ശബ്ദവുംകേട്ടു…
…കോപ്പ്.! ചീറ്റിച്ച് എവിടെത്തേച്ച് വെച്ചോആവോ..??
കന്നംതിരിവുമൊത്തം കാണിച്ചുവെച്ചിട്ട് അതുകൂടിചോദിച്ചാൽ അതോടെന്റെ പണിക്കുറ്റം തീരുമെന്നതിനാൽ ഞാൻ വായടക്കി മിണ്ടാതിരിയ്ക്കുവായ്രുന്നു…
“”…ഇനിയെന്തോത്തിനാ ഇതും വലിച്ചുകേറ്റി നടക്കണേ..?? ആരെക്കാണിയ്ക്കാൻ..?? ഇന്നാ നോക്കടാ… കണ്ട് കൊതിതീർക്ക്..!!”””_ പറഞ്ഞതിനൊപ്പം അവളാക്കിടപ്പിൽ പാവാട വലിച്ചുപൊക്കി…
“”…എടീ… നീയൊന്നു സമാധാനപ്പെട്… അവരൊന്നും കണ്ടിട്ടുണ്ടാവില്ലാന്നേ… കുടുംബത്തിപ്പെറന്ന പെണ്ണുങ്ങളാണേൽ ഇങ്ങനൊള്ള സാഹചര്യത്തിൽ കണ്ണുപൊത്തും… ഒറപ്പാ..!!”””_ അവൾടെ പാവാടവലിച്ച് തുടകൾമീതെയിട്ട് ഞാനവളെ സാന്ത്വനിപ്പിച്ചു…
“”…സിദ്ധൂ… അടിച്ചു തലപൊളിയ്ക്കണ്ടേൽ മിണ്ടാണ്ട്പോയേ നീ..!!”””_ അവളാക്കിടപ്പിലൊന്നു ചീറി…
അതോടെ ഞാൻ പിന്നൊന്നും മിണ്ടാൻപോയില്ല…
ചെയ്തത് മോശമായീന്നൊരു തോന്നൽ മനസ്സിലെവിടൊക്കെയോ തറഞ്ഞുകിടന്നതിനാൽ പിന്നൊന്നുംമിണ്ടാതെ ഞാനടുത്തുതന്നിരുന്നു…
“”…മ്മ്മ്.! അല്ലേത്തന്നെ എനിയ്ക്കെന്തു നാണക്കേട്..?? നീയെന്റെ പാവാടപൊക്കുന്നതും ജെട്ടിയൂരാൻ നോക്കീതുമൊക്കെയല്ലേ അവരുകണ്ടത്… അതിന് ഞാൻ നാണങ്കെടേണ്ട കാര്യമില്ലല്ലോ… എനിയ്ക്കൊരു കോപ്പുമില്ല… നോക്കിയ്ക്കോ, ഞാൻ കൂളായ്ട്ട് നാളെയിറങ്ങിച്ചെല്ലും..!!”””_ കിടന്നകിടപ്പിൽ കിടന്നുകൊണ്ട്തന്നെ അവൾമുറുമുറുത്തു…
“”…ഓ.! അതോർത്താണോ നിന്റെ ടെൻഷൻ..?? എടീ… അതിപ്പോ നീ പേടിയ്ക്കണ്ട… അവര് തലേന്ന് നടന്നതൊന്നും പിറ്റേന്നോർക്കൂല… അന്നാ വണ്ടിയിടിച്ച ദിവസന്തന്നെ കണ്ടില്ലേ..?? അതുകൊണ്ട് നീ സമാധാനപ്പെട്… നിന്റെ ജെട്ടീലെ ഒരു പൂപോലും അവരോർക്കൂലാന്ന് ഞാനല്ലേ പറേണേ..!!”””_ ഇരുന്നങ്ങോട്ട് കോൺഫിഡൻസുകൊടുത്ത് തീർന്നില്ല…
അതിനുമുന്നേ അടുത്തുകിടന്നൊരു പുതപ്പ്ചുരുട്ടി അവളെന്നെയെറിഞ്ഞു…
കൂട്ടത്തിൽ,
“”…പോടാ കാലാ..!!”””_ ന്നൊരുചീറലും…
അങ്ങനെ തല്ലുമ്പിടുത്തവുമൊക്കെ കഴിഞ്ഞ് എപ്പോഴാണുറങ്ങിയതെന്നൊരു പിടിയുമില്ല…
പക്ഷേ, രാത്രിയിലേതോ സമയത്ത് തണുപ്പു സഹിയ്ക്കാനാവാതെ ഞാനുണർന്നു…
അന്നേരമെന്നോടുചേർന്ന് എന്റെ നെഞ്ചിലേയ്ക്കു തലയുംവെച്ചുറങ്ങുവായിരുന്നു മീനാക്ഷി…
ഒരു ഞെട്ടലോടെ കണ്ണുതുറന്ന ഞാനുടനേ,
“”…അങ്ങോട്ടു നീങ്ങിക്കിടേടീ..!!”””_ ന്നുമ്പറഞ്ഞവളെ തള്ളിമാറ്റിയെങ്കിലും സ്പ്രിങ്ങുപോലവള് തിരികെവന്നെന്നോടു ചൊതുങ്ങി…
