അങ്ങനെ നിൽക്കുമ്പോഴാണ്,
“”…ഇന്നു നിങ്ങളിന്നെവിടേലും പോണുണ്ടോ..??”””_ ന്ന ജോയുടെ ചോദ്യംവന്നത്…
“”…അതെന്താ അങ്ങനൊരുചോദ്യം..??”””_ എന്റെ മനസ്സുവായ്ച്ചിട്ടെന്നോണം ഞങ്ങൾക്ക് ചായയുമായി പിന്നാലേവന്ന ചേച്ചിതിരക്കി…
“”…അല്ല… ഇന്നിവരു പുറത്തേയ്ക്കൊന്നും പോയില്ലേൽ സിദ്ധൂനേംകൊണ്ടെനിയ്ക്ക് ഷോപ്പിലേയ്ക്കു പോകായ്രുന്നൂ..!!”””_ ജോ കാരണംവ്യക്തമാക്കീതും,
“”…അതെന്തേ… അവിടുള്ള സ്റ്റാഫുകളൊന്നും പോരാഞ്ഞിട്ടാണോ ഇനിയിവൻകൂടി..??”””_
പുള്ളിക്കാരിയും വിട്ടില്ല…
“”…ഏയ്.! അതല്ല… ഇവനുഭയങ്കര ബിസിനസ്സ്മൈൻഡാന്നും നല്ലസ്സലായ്ട്ട് കസ്റ്റമർസിനെ ഡീലുചെയ്യുമെന്നും അവിടെല്ലാരും പറയുന്നുണ്ടായ്രുന്നു… അപ്പൊ ഞാങ്കരുതി, വെറുതെനിൽക്കുവാണേൽ ഇവനെക്കൂടി ഷോപ്പിലേയ്ക്കു കൊണ്ടാവാമെന്ന്… അത്രേയുള്ളൂ..!!”””
“”…അത്രേയുള്ളോ..?? ദേ എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിയ്ക്കരുത് കേട്ടോ… ചെക്കനെ ഷോപ്പിൽക്കൊണ്ടോയ് നിർത്താമ്പോണു… അല്ലാ… ഈ സ്റ്റാഫിലാർക്കാ ഇവനെയിത്രയ്ക്കു കണ്ടോളാൻമേലാത്തേ..?? അവൾക്ക്… ആ വർഷയ്ക്കാവും..!!”””_ ചേച്ചിയൊരു പൊടിയ്ക്കടങ്ങാതെ നിന്നുചിതറി…
“”…ഏയ്.! വർഷയ്ക്കൊന്നുവല്ല..!!”””_ പെട്ടെന്നവൻ ചാടിയിടയ്ക്കു കേറീതും,
“”…ആ.! അതുശെരിയാ… വർഷയ്ക്കു മറ്റുചിലരെക്കണ്ടാൽ മതീലോ..!!”””_ എന്നൊരു കുത്തുംകുത്തി ചേച്ചി സോഫയിലേയ്ക്കിരുന്നു…
മീനാക്ഷിയാണേൽ ഇവടെതെന്തൊക്കെയാ നടക്കുന്നേന്നമട്ടിൽ എല്ലാരേം മാറിമാറി നോക്കുന്നുണ്ട്…
ചേച്ചിയുടെ കലിച്ചുതുള്ളിയ മുഖംകണ്ടിട്ടാരുമൊന്നും മിണ്ടാതെനിന്നപ്പോൾ ഞാൻമെല്ലെ ജോക്കുട്ടനടുത്തേയ്ക്ക് ചാഞ്ഞു…
എന്നിട്ട്;
“”…ആരായീ വർഷ..??’””_ എന്നു പതിഞ്ഞസ്വരത്തിൽ ചോദിച്ചു…
“”…കടേലെ സ്റ്റാഫാ..!!”””_ മറുപടി അവനുമതേരീതിയിൽ തന്നപ്പോൾ,
“”…ഇന്നലെയില്ലായ്രുന്നോ..??”””_ ഞാൻ ചോദ്യമാവർത്തിച്ചു…
“”…ഇല്ല.! ലീവായ്രുന്നു..!!”””
“”…അടിപൊളിയാണോ..??”””
“”…ആം.! സൂപ്പറാ..!!”””
“”…മ്മ്മ്.! മിസ്സാക്കി ലേ..??”””
“”…ചെറുതായ്ട്ട്..!!”””
“”…ഇന്നുവരോ..??”””
“”…മ്മ്മ്..!!”””_ അവന്റെയാ മൂളലുകേട്ടതും എന്റെയുള്ളിലൊരു കിരുകിരുപ്പുണർന്നു…
ഇന്നലെ കണ്ടതിനേക്കാളും നല്ലൊരു പീസോ..??
ഈശ്വരാ അതപ്പോളെന്ത് ഐറ്റമായ്രിയ്ക്കും..??
“”…എടീ… ഇന്നിനി പുറത്തുപോണോ..?? നീയിന്നൊരു ദിവസങ്കൂടി റെസ്റ്റെടുക്ക്, വേദനമാറട്ടേ… എന്നിട്ടുനമുക്ക് നാളെപ്പോകാം..!!”””_ മീനാക്ഷിയെനോക്കി അത്രമാത്രമേപറഞ്ഞുള്ളൂ, അതുകേട്ടതും മനസ്സിലെന്തൊക്കെയോ പ്ളാനൊക്കെ നെയ്തുകൂട്ടിനിന്ന പുള്ളിക്കാരിയുടെ മുഖമൊന്നുമങ്ങി…
എന്റെ മുഖത്തേയ്ക്കും ചേച്ചിയുടെമുഖത്തേയ്ക്കും മാറിമാറി ദയനീയമായിനോക്കി, റൂമിലേയ്ക്കുപോകാനായി തുനിഞ്ഞതും അവളെ ചേച്ചി പുറംകൈയ്ക്കു പിടിച്ചുനിർത്തുവായ്രുന്നു…
“”…ഇന്നുപോവാനായി ഏതോ സ്ഥലമൊക്കെ പ്ലാൻചെയ്തതല്ലേ നീ..?? എന്നിട്ടിവൻ പോണ്ടെന്നുപറഞ്ഞപ്പോൾ മിണ്ടാതങ്ങു പോവുവാണോ..??”””_ ചേച്ചി ചോദിച്ചതിന് തലകുനിച്ചുനിന്നതല്ലാതെ അവളൊരക്ഷരംമിണ്ടീല…
പലപ്പോഴും കാര്യംകാണാനായി എന്റെമുന്നിൽ വായടക്കിനിന്നിട്ടുള്ള മീനാക്ഷിയെകണ്ടിട്ടുണ്ടേലും ഇതൊരെണ്ണമെനിയ്ക്കു പുതുമതന്നെയായ്രുന്നു…
…ഇവൾക്കിതെന്തോപറ്റിയെന്നമട്ടിൽ ഞാനവളെ അടിമുടിയൊന്നു വീക്ഷിയ്ക്കുമ്പോൾ ചേച്ചിയുടെസ്വരം വീണ്ടുമുയർന്നു;
“”…ദേ… ചെക്കാ… ഇവൻപറയുന്നതുംകേട്ടു തുള്ളി ഈപ്പെണ്ണിനെ കരയിയ്ക്കാനാണുദ്ദേശമെങ്കിൽ എന്റെ സ്വഭാവംമാറൂട്ടോ… മര്യാദയ്ക്കിവളേംവിളിച്ചോണ്ട് എങ്ങോട്ടെന്നുവെച്ചാ പൊയ്ക്കോ..!!”””_ എന്നോടൊന്നു ചാടിയശേഷം,
“”…ഇന്നലത്തന്നെ പുറത്തേയ്ക്കൊന്നും പോകാൻപറ്റീലാന്നുമ്പറഞ്ഞ് തെക്കുവടക്കു നടപ്പായ്രുന്നു… അതുകൊണ്ടിന്നുമിതിനെ ഇവടെ നിർത്താനാണു പ്ലാനെങ്കിൽ… ങ്ഹാ..!!”””_ ചേച്ചി കൂട്ടിച്ചേർത്തു…
“”…അതേ… ഞാനുമതാ പറയാൻവന്നത്… നീയിന്നെന്തായാലും മീനൂനേംകൂട്ടി പോയേച്ചുവാ… ഷോപ്പിലേയ്ക്കു നമുക്കു വേറൊരുദിവസംപോവാം..!!”””_ ചേച്ചിയുടെ ഉഗ്രശാസനത്തിനുമുന്നിൽ പതുങ്ങി നൈസിനൊഴിഞ്ഞ ജോ, എന്നെനോക്കി കണ്ണുകാണിച്ചശേഷം അകത്തേയ്ക്കു പോയപ്പോൾ,
നെനക്കെത്ര തന്തയുണ്ടെടാ നാറീന്നു ചോദിയ്ക്കാനാ നാവുപൊന്തീത്…
