എന്റെ ഡോക്ടറൂട്ടി – 23 39അടിപൊളി 

അതിനവരെന്നെ നോക്കിപ്പേടിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും സിദ്ധാർഥെന്ന ഡബിൾചങ്കന് അതൊന്നും ബാധകമേയായ്രുന്നില്ല…

“”…നീയേ… നീയീ പോത്തിന്റെ പണ്ടമെന്നൊക്കെ കേട്ടിട്ടുണ്ടോ..??”””_ കഴിപ്പങ്ങോട്ടുനിർത്തി, ക്ലാസ്സെടുക്കുമ്പോലെ മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞിരുന്നായ്രുന്നൂ ചോദ്യം…

അതിനവൾ മറുപടിപറയാതെ എന്നെത്തന്നെ മിഴിച്ചുനോക്കിയപ്പോൾ ഞാൻ തുടർന്നു:

“”…അതാണ്‌ സാനം… ഇവന്മാരിതിനെ തട്ടിയശേഷം ഈ പണ്ടമെന്നുപറേണസാനം വലിച്ചുപുറത്തേയ്ക്കിടും… അന്നേരം കാണണം, അതിനാത്തുനെറച്ച് ചാണകോം മൂത്രോമെല്ലാംകൂടങ്ങനിരിയ്ക്കും… അതിലൊരു കോലുകൊണ്ട് കുത്തുമ്പോഴേയ്ക്കും ബ്ളാ ബ്ളാന്നുമ്പറഞ്ഞു ചാണകമെല്ലാംകൂടി പുറത്തേയ്ക്കൊറ്റ ചാട്ടവാ… അതും നമ്മളീ വഴീക്കിടക്കുമ്പോ കാണുന്നമാരി ഉണങ്ങിയ സാനമല്ല, തൂറ്റല് പിടിക്കുമ്പോ പോകൂല്ലേ… അതേപോലെ നല്ല വളവളാന്ന് ചീറ്റിയൊഴുകുന്ന പരുവം… പിന്നതൊക്കെ കഴുകി…”””

“”…ഒന്നുനിർത്തെടാ..!!”””_ ഞാൻ പറഞ്ഞുമുഴുവിച്ചില്ല, അതിനുമുന്നേ ചേച്ചിയെന്റെനേരേ ഒറ്റച്ചാട്ടമായ്രുന്നു…

നോക്കുമ്പോളൊരുമാതിരി അറപ്പോടെ പ്ളേറ്റിലേയ്ക്കും ശേഷമെന്റെ മുഖത്തേയ്ക്കും മാറിമാറിനോക്കുന്ന മീനാക്ഷിയെയാണ് കണ്ടത്…

അതുകണ്ടതും മനസ്സിൽചെറിയൊരു സന്തോഷമൊക്കെ തോന്നി…

“”…അല്ല… ഇതൊക്കെ അറിഞ്ഞിരിയ്ക്കേണ്ട കാര്യമല്ലേ ചേച്ചീ… അതുകൊണ്ടു പറഞ്ഞന്നേയുള്ളൂ..!!”””_ ശേഷം മീനാക്ഷിയെനോക്കിയ ഞാൻ;

“”…പിന്നെയാ ചാണകോക്കെ കഴുകിക്കൊണ്ടോരുന്ന സാധനവായിത്… ചെറിയൊരു ചാണകത്തിന്റെ സ്മെല്ലുണ്ടെന്നൊഴിച്ചാൽ സംഭവംപൊളിയല്ലേ..??”””_ ന്നും ചോദിച്ച് പോട്ടിയിൽനിന്നുമൊരു കഷ്ണമെടുത്തു വായിലേയ്ക്കുവെച്ചതേ, കസേരയിൽനിന്നുമെഴുന്നേറ്റ മീനാക്ഷി ഒറ്റോട്ടമായ്രുന്നു…

പിന്നെ കേൾക്കുന്നത് വോഷ്ബേസിനിലേയ്ക്ക് ഓക്കാനിയ്ക്കുന്ന ശബ്ദമാണ്…

“”…നെനക്കിതെന്തോത്തിന്റെ കേടായ്രുന്നെടാ..?? ആ കൊച്ച് നല്ലയിഷ്ടത്തോടെ കഴിച്ചോണ്ടിരുന്നതാ..!!”””_ മീനാക്ഷി വാളുവെയ്ക്കുന്നതുകണ്ട് പാഞ്ഞവൾടടുത്തേയ്ക്കു പോയ അമ്മയുടെവക പരിഭവം…

അതിന്,

“”…ഓ.! ഒരു മനസുഖം..!!”””_ എന്നും മറുപടികൊടുത്ത് പ്ളേറ്റിൽ ബാക്കിയുണ്ടായിരുന്നതുകൂടി ഞാനിരുന്നു വെട്ടിവിഴുങ്ങി…

“”…എന്നാ മീനൂന് മീൻകറിയെടുക്കട്ടേ..??”””_ ചേച്ചിയുടെ ചോദ്യംകേട്ടു തിരിഞ്ഞുനോക്കുമ്പോൾ എല്ലാരേയും തുറിച്ചുനോക്കി നിൽക്കുവാണ് മീനാക്ഷി…

“”…എനിയ്ക്കൊന്നുമ്മേണ്ട… എല്ലാങ്കൂടിയാ നാറീടെ തൊള്ളേലേയ്ക്കു തിരുകിക്കൊട്..!!”””_ എന്റെനേരേ ചൂണ്ടിക്കൊണ്ടതും പറഞ്ഞവൾ റൂമിലേയ്ക്കൊറ്റ പാച്ചിലായിരുന്നു…

“”…പാവം.! നേരാംവണ്ണമൊന്നും കഴിച്ചില്ലാന്നു തോന്നുന്നു… ഇങ്ങോട്ടുപോരുമ്പോഴും ഒന്നുംകഴിച്ചില്ലെന്നേ..!!”””_ നെയ്പുരണ്ട വിരലുകൾമാറിമാറി നക്കി ഞാനെന്റെ സങ്കടംപങ്കുവെച്ചപ്പോൾ
പേപ്പട്ടിയെനോക്കുമ്പോലെ എല്ലാങ്കൂടെന്നെ തുറിച്ചുനോക്കിയിരിയ്ക്കുവായ്രുന്നു…

അതിനവരെനോക്കി ഒന്നിളിച്ചതും,

“”…ദേ ചെക്കാ… മര്യാദയ്ക്കു കഴിച്ചിട്ടെഴുന്നേറ്റു പൊയ്ക്കോ… ഇല്ലേ കറിച്ചട്ടികൊണ്ട് തലതല്ലിപ്പൊളിയ്ക്കും ഞാൻ..!!”””_ ചേച്ചി ടെററായി…

ഉടനെ,

“”…അതിനവനെമാത്രം കുറ്റംപറയുകേന്നുമ്മേണ്ട… അതെന്താന്നറിയണംന്നും പറഞ്ഞുനിന്നത് അവളല്ലേ..??”””_ ചേച്ചിയോടെതിർത്തുകൊണ്ട് ജോയെന്റെ വശംനിന്നു…

“”…ആ.! അതല്ലേലുമങ്ങനല്ലേ വരൂ… മനുഷ്യനെന്തേലും കഴിയ്ക്കുന്നസമയത്ത് നിനക്കുമുള്ളതാണല്ലോ ഈ വെറുപ്പിയ്ക്കല്..!!”””_ പറഞ്ഞതും ചേച്ചി ചവിട്ടിക്കുലുക്കിക്കൊണ്ടൊറ്റ പൊക്കായ്രുന്നു…

അതുനോക്കിയിരുന്നശേഷം അവനെന്നെനോക്കി ഇതൊന്നുമൊന്നുമില്ലെന്ന ഭാവത്തിൽ കണ്ണിറുക്കികാണിച്ചു…

കഴിച്ചുകഴിഞ്ഞ് തിരികെ റൂമിലേയ്ക്കുനടക്കുമ്പോൾ ഞാനറിയാതെ എനിയ്ക്കുണ്ടായ മാറ്റങ്ങളായ്രുന്നൂ മനസ്സുനിറയെ…

ആരോടും ഒരുപരിധിയ്ക്കുമേൽ കമ്പനിയാകാൻ ശ്രെമിയ്ക്കാത്ത ഞാനെങ്ങനാ ഇവരുമായിത്രയുമടുത്തേ..??

ആലോചിച്ചിട്ടാണേൽ ഒരെത്തുംപിടിയും കിട്ടുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *