എന്റെ ഡോക്ടറൂട്ടി – 23 39അടിപൊളി 

“”…പോടാ.! അതു കണ്ണുതിരുമ്മീട്ടാ… അല്ലാദിതു കുടിച്ചാലൊന്നുമാരും പൂസാവത്തില്ല… എനിയ്ക്കിതു കുടിച്ചിട്ടൊന്നും തോന്നുന്നുമില്ല..!!”””_ അവൾ കുപ്പിയിൽ ബാക്കിയുണ്ടായ്രുന്ന തുള്ളികൾകൂടി വായിലേയ്ക്കിറ്റിച്ചു…

“”…ഇനിയും കുടിച്ചാൽ പൂസാകുവെന്നാ പറഞ്ഞത്… അതോണ്ട് മര്യാദയ്ക്കു വരാന്നോക്ക്..!!”””

“”…ഒന്നുപോടാ… ഇതുകുടിച്ചാലൊന്നും മീനാക്ഷി പൂസാകത്തില്ല… നിന്നെപ്പോലല്ല, നല്ല കപ്പാസിറ്റിയുള്ള കൂട്ടത്തിലാ ഞാൻ..!!”””

“”…ഊമ്പി.! എടീപുല്ലേ… വേണ്ടാത്ത പണിയ്ക്കുപോയി വാളുംവെച്ചെവടേലും വീണാൽ അവടിട്ടിട്ടുപോകും ഞാൻ… പറഞ്ഞേക്കാം..!!”””

“”…പോടാ.! എന്റെ കൂട്ടുകാരികളൊക്കെ ആലപ്പുഴയ്ക്കൊക്കെ പോകുമ്പോൾ ഷാപ്പിക്കേറി കള്ളുകുടിച്ചിട്ടൊക്കെണ്ട്… മൂന്നാലു കുപ്പികുടിച്ചിട്ടും ഒന്നുമായില്ലാന്നാ പറഞ്ഞേ… പിന്നെയാ അവരെക്കാളും കപ്പാസിറ്റിയുള്ള ഞാങ്കുടിയ്ക്കുമ്പം..!!”””_ ബീഫ്‌റോസ്റ്റിലേയ്ക്കു നീട്ടിയ കൈ മെല്ലെപിൻവലിച്ച് മീന്റെനേരേ കൊണ്ടുപോയ്, അതിൽനിന്നുമൊരു കഷ്ണമെടുത്തവൾ വായിലേയ്ക്കുവെച്ചു…

എന്നിട്ടാ വിരലുകൾ ഞൊട്ടിനുണയുവേം ചെയ്തു…

“”…നാലുകുപ്പി കള്ളോ..?? ഷാപ്പിലാണോ കോർപ്പറേഷൻവാട്ടർവരുന്ന ടാപ്പിലാണോ പോയിക്കുടിച്ചേന്നു ചോദിച്ചോ നീ..??”””

“”…നീയെന്തൊക്കെ പറഞ്ഞാലും ഞാനിനീങ്കുടിയ്ക്കും… ഇപ്പഴേയിതൊക്കെ കുടിയ്ക്കാമ്പറ്റൂ… അവളുമാരൊക്കെ വന്നുപറഞ്ഞപ്പഴേ ഞാങ്കരുതീതാ, എന്നേലുമൊരിയ്ക്കൽ ഇതൊക്കെ കുടിച്ചിട്ടവളുമാരുടെ മുന്നിലൊന്നാളാണോന്ന്… ആം.! ഒരു കുപ്പീങ്കൂടെ മേടിച്ചിട്ടൊരു ഫോട്ടോയെടുത്തു ഗ്രൂപ്പിലിടണം..!!”””_ എന്നുമ്പറഞ്ഞു മീൻ ചവച്ചിറക്കിയതും,

“”…ചേട്ടാ… ഒരുകുപ്പി കള്ളൂടെ..!!”””_ ന്നൊരു കൂവലായിരുന്നു…

ഇവളിനി തീട്ടമായോന്നുപോലും
ഞാൻ സംശയിച്ചുപോയി…

അത്രയ്ക്കു ശബ്ദത്തിലായ്രുന്നൂ കൂവിവിളിച്ചത്…

കേൾക്കാൻ കാത്തിരുന്നപോലെ അയാള് അടുത്തകുപ്പിയുമായി വരികയുംചെയ്തു…

കുപ്പിവന്നതും അതെടുത്ത് ടേബിനുമേലേയ്ക്ക്, നേരത്തേവന്ന കുപ്പിയ്ക്കടുത്തായിവെച്ച് രണ്ടുമൂന്നു ഫോട്ടോയെടുത്തശേഷം കുപ്പിയും ചേർത്തുപിടിച്ചിരുന്ന് സെൽഫിയുമെടുത്തു…

പിടിച്ചിരിയ്ക്കുന്ന കണ്ടാൽത്തോന്നും അവൾടമ്മായീടമക്കള് വെക്കേഷനുവന്നതാന്ന്…

…ഈശ്വരാ.! താഴെവീണങ്ങു പൊട്ടിയിരുന്നെങ്കിൽ.!

ഞാനറിയാണ്ടാഗ്രഹിച്ചുപോയി…

ഇപ്പൊ രണ്ടുകുപ്പി കള്ള്കിട്ടിയപ്പോളെന്നെ മൈൻഡാക്കത്തവള് സ്ക്കോച്ചുവല്ലതും കിട്ടിയാൽ തിരിഞ്ഞുനോക്കോ..??

“”…എടാ… നെനക്ക്… നെനക്ക് ശെരിയ്ക്കുമ്മേണ്ടേ..??”””_ ഒരു കവിളുകൂടി കുടിച്ചതുമവൾ അക്ഷരങ്ങൾ പെറുക്കാനായിതുടങ്ങി…

അതിനു മറുപടിയില്ലാതെ ഞാനൊന്നു നോക്കി ദഹിപ്പിച്ചതും അടുത്തചോദ്യമെത്തി…

“”…നീ ശെരിയ്ക്കും കുടിയ്ക്കത്തില്ലാ..?? ഒന്നും കുടിയ്ക്കത്തില്ലാ..??”””_ ചോദിയ്ക്കുമ്പോൾ കുഞ്ഞുങ്ങൾടെപോലെ തല പ്രത്യേകരീതിയിൽ ചെരിയ്ക്കുന്നുമുണ്ടായ്രുന്നൂ…

“”…എടീ കോപ്പേ… ഞാനിതുങ്കുടിച്ചിരുന്നാൽ വണ്ടി നിന്റച്ഛൻ വന്നോടിയ്ക്കോ..?? ജീപ്പിന്റൊപ്പം ബൈക്കൂടെ കയ്യാലപ്പുറത്തുകേറ്റിയാലേ നിന്റെ കഴപ്പു തീരത്തൊള്ളോ..??”””_ കലിപ്പിലവളെനോക്കി ചോദിച്ചതും,

“”…ഓ.! അതു ഞാനോർത്തില്ല… ഷോറി..!!”””_ ചുണ്ടുകോട്ടിയൊരു ചിരിയുംചിരിച്ച് ആ കുപ്പിയും ക്ലീനാക്കി മീനാക്ഷിയാടിയാടി എഴുന്നേറ്റു…

എന്നിട്ട് ജീൻസുവലിച്ച് മേലേയ്ക്കു കയറ്റിയിട്ടു…

ആ നിൽപ്പുംഭാവവും കണ്ടപ്പോഴേ കാലുനിലത്തല്ലെന്നു ഞാനുറപ്പിച്ചു…

“”…നീയിതെങ്ങോട്ടാ..?? ഇവടങ്ങാനുമിരുന്നേ… ഞാമ്പോയി കാശുകൊടുത്തേച്ചു വരാം..!!”””_ ഒരുകൈ സഹായമില്ലാതെ നടക്കാനാവില്ലെന്നു കണ്ട ഞാൻ അവളെപ്പിടിച്ചിരുത്താൻ നോക്കീതും,

“”…പോടാ… എനിയ്ക്കൊരു
കുപ്പീങ്കൂടെ വേണം..!!”””_ ന്നുപറഞ്ഞ് അവളെന്റെ കൈതട്ടിമാറ്റി…

എന്റെ കൈമാറിയതും ബാലൻസുതെറ്റിയ മീനാക്ഷി വേച്ചുകൊണ്ട് നിലത്തേയ്ക്കുവീഴാൻ തുടങ്ങീതും ഞാനവൾടെ വയറിൽപിടിച്ചു നിർത്തി…

Leave a Reply

Your email address will not be published. Required fields are marked *