എന്റെ ഡോക്ടറൂട്ടി – 23 39അടിപൊളി 

അതിനു എടുത്തോയെന്നു മറുപടിപറഞ്ഞുകൊണ്ട് ഞാൻ ഡൈനിങ്ങ്ടേബിളിനു ചുറ്റിനുമായിട്ടിരുന്ന കസേരയിലേയ്ക്കൊന്നിലേയ്ക്കിരുന്നതും, കയ്യൊക്കെക്കഴുകി റെഡിയായിവന്നിരുന്ന മീനാക്ഷിയെന്നൊരു നോട്ടം, അപ്പൊ ഫുഡ്ഡെനിയ്ക്കില്ലേന്ന മട്ടിൽ…

“”…തരും.! ചാവണ്ട..!!”””_ ചുണ്ടനക്കി അവൾക്കുമാത്രമായി കേൾക്കാൻപാകത്തിനു പറയുമ്പോൾ,

“”…എടീ… മണി മൂന്നുകഴിഞ്ഞില്ലേ..?? ഇനിയിപ്പൊ നീയാ കപ്പേം പോട്ടീമെട്..!!”””_ അമ്മ ചേച്ചിയോടായി പറഞ്ഞടുക്കളയിലേയ്ക്കു നടന്നു…

“”…ശെരിയാ… അതെടുക്ക്..!!”””_ അങ്കിളും അമ്മയെ സപ്പോർട്ട്ചെയ്തപ്പോൾ,

“”…ഡാ… സിദ്ധൂന് കപ്പേം പോട്ടീമെടുക്കട്ടേ..??”””_ വീണ്ടും ചേച്ചീടെചോദ്യം…

കേട്ടതുമൊന്നു സുഖിച്ച ഞാൻ മീനാക്ഷിയെ പാളിനോക്കി…

ഉദ്ദേശിച്ചതുതന്നെ, അസൂയയും കലിപ്പുമെല്ലാങ്കൂടിമൂത്ത് മുഖവൊക്കെ ചുവന്നിരിയ്ക്കുവാ കക്ഷി…

രണ്ടുപ്രാവശ്യമെന്നോടു ചോദിച്ചിട്ടും അവളെയൊഴിവാക്കിയില്ലേ, പിന്നെ ദേഷ്യംവരാണ്ടിരിയ്ക്കോ..??

ആഹാരത്തിന്റെ പ്രശ്നമായിപ്പോയി, അല്ലാരുന്നേൽ എപ്പോഴേയവൾ പണിനോക്കിപ്പോയേനെ…

ഞാൻ മനസ്സിലോർക്കുന്നതിനൊപ്പം,

“”…അതൊക്കെ ചോദിയ്ക്കാനുണ്ടോ..?? ഇങ്ങോട്ടെടെന്റെ ചേച്ചീ..!!”””_ ന്ന് കൈയുംതിരുമി ഫുൾഎക്സൈറ്റ്മെന്റിലങ്ങു കാച്ചി…

ഞാനതുപറഞ്ഞതും ചേച്ചി മീനാക്ഷിയുടെനേരേയായി;

“”…മീനൂനുമെടുക്കട്ടേ..??”””_ ചോദ്യംകേട്ടപ്പോൾ ചെറിയൊരാശ്വാസം തോന്നിയെങ്കിലും സംഭവമെന്താന്നറിയാത്തതിനാൽ പുള്ളിക്കാരിയ്ക്കൊരു കൺഫ്യൂഷൻ…

എന്റെ മുഖത്തേയ്ക്കു നോക്കിയപ്പോൾ ഞാൻ ഫുൾത്രില്ലിലിരിയ്ക്കുന്നതു കണ്ടിട്ടാവും,

“”…മ്മ്മ്.! എനിയ്ക്കുമതുമതി..!!”””_ എന്നവൾ മറുപടികൊടുത്തത്…

അപ്പോഴേയ്ക്കുമെല്ലാരും കഴിയ്ക്കാനിരുന്നിരുന്നു…

മുന്നിലെ പ്ളേറ്റിലേയ്ക്ക് കപ്പേംപോട്ടീം വിളമ്പീതും നല്ല കുരുമുളകിന്റേം വെളുത്തുള്ളീടേം കറിവേപ്പിലേടേം മണമങ്ങട് മൂക്കിലേയ്ക്കടിച്ചുകേറി…

ഉഫ്.!

നാവിലേയ്ക്കു വെള്ളമൂറിയെത്തീതും പിന്നൊരുനിമിഷംവൈകാതെ പ്ളേറ്റിലേയ്ക്കു തലകൂമ്പുവായ്രുന്നൂ ഞാൻ…

അതിനിടയിൽ,

“”…ചേച്ചീ… ഒരു രക്ഷേമില്ലാട്ടോ… സൂപ്പർബ്..!!”””_ തള്ളവിരലും ചൂണ്ടുവിരലും കൂട്ടിപ്പിടിച്ച് മറ്റുവിരലുകളുയർത്തി മീനാക്ഷി അടിപൊളിയെന്നാംഗ്യം കാട്ടിയപ്പോൾ, ഞാനവൾടെ പ്ളേറ്റിലേയ്ക്കൊന്നു നോക്കി…

കക്ഷിയപ്പോഴേയ്ക്കും പാതിയോളമകത്താക്കി കഴിഞ്ഞിരുന്നു…

അതുകണ്ടതും എനിയ്ക്കിരുന്നു വിങ്ങാന്തുടങ്ങി…

ഉടനെതിരിഞ്ഞ ഞാൻ മീനാക്ഷിയോട്;

“”…നീ മുന്നേ പോട്ടി കഴിച്ചിട്ടില്ലാല്ലോ..?? ഇതെന്തോത്തിന്റെയാന്നറിയോ..??”””_ ന്നൊരു ചോദ്യമിട്ടു…

അതിനവളറിയില്ലെന്ന മട്ടിൽ ചുമൽകൂച്ചിയിട്ട് ചേച്ചീടെനേരേ നോക്കി…

“”…പോത്തിന്റെ..!!”””_ ചേച്ചിയവൾക്കു മറുപടികൊടുത്തതും അവളെന്റെനേരേ
മുഖംചെരിച്ചു…

“”…അതേ… പോത്തിന്റെതന്നെ… പക്ഷേ, പോത്തിന്റെ ഏതു ഭാഗവാന്നറിയോ..??”””_ വീണ്ടുമെന്റെ ചോദ്യം…

ചോദ്യത്തിനൊപ്പമുള്ള എന്റെമുഖഭാഗം കൂടിയായപ്പോൾ എന്റുള്ളിലിരുപ്പ് മീനാക്ഷിയൊഴികെ ബാക്കിയുള്ളോർക്കേകദേശം മനസ്സിലായെന്നു തോന്നുന്നു…

കാരണമപ്പോഴേയ്ക്കും,

“”…സിദ്ധൂ… മിണ്ടാണ്ടിരുന്നു കഴിച്ചേടാ..!!”””_ ന്നുള്ള അങ്കിളിന്റെ ഉത്തരവെത്തിയിരുന്നു…

“”…ഓ.! അവളൂടറിഞ്ഞോട്ടേന്നു കരുതി പറഞ്ഞതാ… വേണ്ടേൽവേണ്ട..!!”””_ ഒന്നുകൂടി കൊളുത്തിക്കൊടുത്തശേഷം ഞാൻ വീണ്ടും കഴിയ്ക്കാനായി തുടങ്ങീതും,

“”…ഏതുഭാഗമാ..??”””_ ന്നുള്ള മീനാക്ഷിയുടെ സംശയം പുറത്തേയ്ക്കുവന്നു…

“”…അതൊന്നുവില്ല… ഇവനങ്ങനെ പലതുമ്പറേം… മോളിരുന്നു കഴിച്ചേ..!!”””_ ഇപ്രാവശ്യം ചേച്ചിയാണ് സംഭവമൊതുക്കാൻ ശ്രെമിച്ചത്…

“”…ഏഹ്.! അതല്ല… എന്തോഉണ്ട്… എനിയ്ക്കുമറിയണം… പറേടാ… എന്താദ്..??”””_ മീനാക്ഷി കണ്ണുകൂർപ്പിച്ചെന്നെ നോക്കി…

“”…അത്… അതെങ്ങനാ പറയുന്നേ..?? പിന്നെ നിനക്കിങ്ങനൊരു ഡൌട്ടുള്ളപ്പോൾ എങ്ങനാ പറയാണ്ടിരിയ്ക്കുന്നേ..?? അല്ലേ..??”””

അവസാനത്തെ ‘അല്ലേ’ ബാക്കിയുള്ളോരാടായാണ് ചോദിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *