ഞാൻ : ശെരി
ചെറിയമ്മ : സ്പീഡിൽ പോവരുത്
ഞാൻ : ഇല്ല
ഞാൻ ഹെഡ് സെറ്റ് എടുത്ത് ചെവിയിൽ വച്ച് ഹെൽമെറ്റ് ഇട്ടു….
അമ്മ : നോക്കി പോണം….
പപ്പ മെല്ലെ എറങ്ങി വന്നു
ഞാൻ : ബൈ പപ്പ… 😊
പപ്പ ഒരു വളിച്ച ചിരി ചിരിച്ചു….
കാലത്ത് തല പൊങ്ങിയത് പത്ത് മണിക്കാ….
ഓ ആ വണ്ടിടെ പണി എനന്തായോ എന്തോ ദിപ്പോ ശെരിയാക്കി തറാ തറാ പറയാൻ തൊടങ്ങിയിട്ട് ഒരാഴ്ച ആയി….
ഞാൻ അവടെ പോയി അതിന്റെ മൂട്ടില് വയറ് പണി എടുക്കുന്ന ചെക്കന്റെ പണി നോക്കി ഇരുന്നപ്പോ ഇന്ദ്രന്റെ ഫോൺ വന്നു….
വൈകീട്ട് സൂര്യടെ വീട്ടില് വരാൻ എന്തോഅത്യാവശ്യമായി പറയാൻ ഒണ്ടെന്ന്….
പിന്നെ ഉച്ചയോടെ വീട്ടി പോവുമ്പോ പപ്പ കാറും എടുത്ത് എറണാകുളം റോഡിൽ പോണ കണ്ടു കൂടെ ഏതോ ഒരു പെണ്ണും ഒണ്ട്….
ആ പോട്ടെ കൊറച്ച് തൊയ്രം കിട്ടൂല്ലോ മതി….
വീട്ടില് വന്നപ്പോ അച്ഛൻ ചെറി ഒക്കെ കഴിച്ചോണ്ട് ഇരിക്കാ അമ്മയും ചെറിയമ്മയും അടുത്ത് നിപ്പുണ്ട്….
ഒരു സീരിയസ് രങ്കം പോലെ ഒണ്ട്….
ഞാൻ ചെറിയമ്മേ നോക്കി പിരികം പൊക്കി
ചെറിയമ്മ ഇല്ലെന്ന് തല ആട്ടി എന്നെ നോക്കി അടുക്കളയിലേക്ക് കണ്ണ് ആട്ടി…
ചെറിയമ്മ മുന്നിലും ഞാൻ പിന്നിലും നടന്നു….
ഞാൻ : എന്താ ഒരു സീൻ പോലെ
ചെറിയമ്മ : പവി ഇല്ലവാ അവള് ചേട്ടനോട് മറ്റേവൻ ആയിട്ട് കല്യാണം മതി പറഞ്ഞു…..
ഞാൻ : 😌 ആരായിട്ട്
ചെറിയമ്മ : ഉന്നോട് മച്ചാ
എന്റെ തലക്ക് വെള്ളിടി ആയിരുന്നു അത്….
ഞാൻ ചെറിയമ്മേ തുറിച്ച് നോക്കി….
ചെറിയമ്മ : ഇവള് എന്നാ ഈ കാണിക്കുന്നേ…. പാവം ചേട്ടന്റെ സങ്കടം കണ്ടിട്ട് തന്നെ ആവും…
ഞാൻ : ഇത് അതൊന്നും അല്ല 😡…
ഞാൻ നേരെ ഡയണിങ് ഹോളിലേക്ക് പോയി
അച്ഛൻ കഴിക്കുന്നതിന്റെ എടയിൽ എന്നെ നോക്കി
ഞാൻ : ദാസ് അങ്കിൾ എന്തായി ചോദിച്ചു
അച്ഛൻ : ഉം…
ഞാൻ : അച്ഛൻ എനിക്ക് ഒരു ഉപകാരം ചെയ്യണം
അച്ഛൻ : പറഞ്ഞോ
ഞാൻ : അച്ഛന് മോളെ വേണേ ദാസ് അങ്കിളിന്റെ മോൻ ആയിട്ട് അവൾടെ കല്യാണം നടത്തി കൊടുക്കണം…. അവൾടെ സന്തോഷം ആണ് വലുത് എങ്കി മാത്രം…. അല്ല
ചെറി : ടാ മതി പോ
ഞാൻ : ഇല്ല ചെറി.. യച്ഛാ
അച്ഛൻ : അവള് ഇപ്പോ ഇങ്ങനെ വന്നു പറയുന്നു ഞാൻ എന്താ ചെയ്യാ
ഞാൻ : അത് വളർത്ത് ഗുണം അത് അച്ഛന്റെ അമ്മടെ വളർത്ത് ഗുണം എന്റെ കാര്യത്തില് നിങ്ങക്ക് വലിയ തെറ്റ് പറ്റി എന്നാ അവള് മിടുക്കി ആണ്…. അവളോട് ഇഷ്ട്ടം ഒണ്ടേ ചെയ്യരുത്…..
അച്ഛൻ എന്നെ ഒന്ന് നോക്കി
അമ്മ : കറി തരട്ടെ
അച്ഛൻ : മതി….
ഞാൻ : അച്ഛന്റെ മാനസികാവസ്ത എനിക്ക് മനസ്സിലാവും കി… കൃഷ്ണകുമാർ അങ്കിളിനോട് ഞാൻ സംസാരിക്കാ വേണേ….
അച്ഛൻ : വണ്ടിടെ പണി കഴിഞ്ഞോ
ഞാൻ : ഇല്ല… 😡
അച്ഛൻ പെട്ടെന്ന് ആക്ക് ഒരു വണ്ടി പുതിയത് ഒണ്ടാക്കാൻ ഇത്ര ടൈം ആവില്ലല്ലോ
ഞാൻ : ദാസ് അങ്കിൾ ചോദിച്ചാ എന്ത് പറയണം….
അച്ഛൻ മുന്നോട്ട് മുന്നോട്ട് നടന്നു….
ഞാൻ : ചെറിയച്ഛൻ ആയിട്ട് പഴയ പോലെ ആവാൻ ഇതിലും വലിയ ചാൻസ് ഇല്ല… ഞാൻ ആയിട്ട് നശിപ്പിച്ച ബന്ധം പവി കാരണം തിരിച്ച് കിട്ടും…. 🥲
അച്ഛൻ ഒന്ന് നിന്നു….
ഞാൻ ഓടി അച്ഛന്റെ മുന്നില് കേറി പോയി നിന്നു
ഞാൻ : ദൈവത്തെ ഓർത്ത്….അവൾടെ ജീവിതം കരിഞ്ഞ് തീരും… രണ്ട് ജീവിതം ആണ് അച്ഛൻ അച്ഛന്റെ കൂട്ടുകാരന്റെ മൊഖം ഓർത്ത് ഇല്ലാതാക്കുന്നത്….ഞാൻ നേരിട്ട് പോയി പറയാ അച്ഛൻ പറഞ്ഞാ മതി
അച്ഛൻ ഒന്നും പറയുന്നില്ല….
ഞാൻ : ഓ… ശെരി…. സമ്മതിക്കില്ല ഞാൻ സമ്മതിക്കില്ല എന്റെ അനിയത്തിടെ ജീവിതം കളയാൻ ഞാൻ സമ്മതിക്കില്ല….
അമ്മ : ഉംച്ച് രാമു…
ഞാൻ : അമ്മാ അവള് നിങ്ങളെ പറ്റിക്കാമ്മാ
അമ്മ : നിക്ക് കണ്ണാ പറയട്ടെ … ഞങ്ങള് തീരുമാനിച്ചത് എന്താ വച്ചാ ഇപ്പൊ ചേച്ചിയും ചേട്ടനും റിസെപ്ഷൻ പോവാൻ വരും അപ്പോ ഇത് വേണ്ട എന്ന് പറയാ എന്ന് തന്നെ ആയിരുന്നു….
ഞാൻ ആളറിയാതെ ചിരിച്ചു….
അച്ഛൻ : ഇവനെ വല്ല നാടകത്തിലും വിടായിരുന്നു കഴുത.. കൊരങ്ങൻ….. 😌
അമ്മ : 😂
ചെറി : 😂
ഞാൻ : താങ്ക്സ്😊
അച്ഛൻ : കേറി പോടാ…😡😊
ഞാൻ ചിരി അടക്കിപ്പിടിച്ച് ഉള്ളിലേക്ക് പോയി….
15:34
താഴെ ആള്കൾടെ ഒച്ച കേട്ട് ഞാൻ ഒറക്കിത്തിന്ന് എണീറ്റു….
