കാന്താരി – 4 17അടിപൊളി  

പവി : എന്റമ്മോ എപ്പ്ട്രാ…. 😂

ഞാൻ : വറും ബ്രോ…. 😂

പവി : you know something Raamu you are the best brother…

അവളെന്റെ ഇടുപ്പിൽ കൈ ചുറ്റി ഇരുന്നു….

അവക്ക് നല്ല പോലെ ഫുഡ് വാങ്ങി കൊടുത്ത് ഇത്ര ദിവസത്തെ സ്നേഹം മുഴുവൻ തീറ്റിച്ച് കൊടുത്തു….

പവി : അതെ നിനക്ക് വേണ്ടേ

ഞാൻ : ഞാൻ വീട്ടീന്ന് കഴിക്കാ ഡൗട്ട് വരും…

പവി : നിനക്ക് ഒടുക്കത്തെ ബുദ്ധി തന്നെ….

ഞാൻ : പോയതും അച്ഛനോട് പറയണം അച്ഛാ അച്ഛൻ ഇങ്ങനെ ഇരിക്കല്ലേ അച്ഛൻ പറയുന്ന ആള് എന്നെ കെട്ടിയാ മതി….

പവി : എന്നിട്ട്

ഞാൻ : ബാക്കി എന്റെ ടെറിറ്ററി ഡോണ്ട് വറി 😉 കഴിക്ക് ഒരു ഓംലെറ്റ് പറയട്ടെ

പവി : ആ പറഞ്ഞോ….

ഞാനും അവളും ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തി…

അപ്പൊ ഇത്തിരി സീൻ ശാന്തം ആണ് അച്ഛനും ചെറിയും കാർ പോർച്ചിൽ ഒണ്ട്….സാത്താൻ സേവ ആണ്… 🥹

ഞാൻ അവളെ ഉള്ളികേറ്റി വിട്ടിട്ട് അങ്ങോട്ട് പോയി

ചെറി : ആ വന്നോ

ഞാൻ : ഉം

അച്ഛൻ എന്നെ നോക്കി

ഞാൻ തിരിഞ്ഞ് നടന്നു

ചെറി : ഒന്ന് അടിച്ചോ ടാ

ഞാൻ : യൊ 😳😞

ചെറി : 😞😣 അങ്ങനെ വല്ല ആഗ്രഹം ഒണ്ടേ അടിച്ച് പറ്റിക്കും…

ഞാൻ തിരിഞ്ഞ് നടന്നു….

അച്ഛൻ : ടാ

ഞാൻ : ഓ 🤩

അച്ഛൻ : അവൻ എങ്ങനാ

ഞാൻ : 😌

അച്ഛൻ : കേട്ടില്ലേ

ഞാൻ : ആരച്ഛ

അച്ഛൻ : ദാസന്റെ മോൻ

ഞാൻ : അവൻ സൈലന്റ് ആണ് പിന്നെ എനിക്ക് വലുതായിട്ട് ഒന്നും അറിയില്ല…. അവൻ സൈലന്റ് ആണ് അത്ര തന്നെ ഇന്ന് ഇങ്ങനെ ഒക്കെ സംഭവിച്ചു പോയതാ….

അച്ഛൻ : ഉം പോ….

ഞാൻ : ഓ

അച്ഛൻ : വേണോ

ഞാൻ : വേണ്ട….ഞാൻ കഴിക്കില്ല

അയ്യടാ തന്ത ഇട്ട് നോക്കാ…. ഒരു പെഗ്ഗിന് ആഗ്രഹിച്ച് ജീവൻ കളയണോ വേണ്ട….

എനിക്ക് ഒള്ളത് റൂമില് ഇരിപ്പുണ്ട്…😏

ഞാൻ മെല്ലെ ഉള്ളിലേക്ക് പോയി

ഞാൻ : അമ്മാ ഇന്നാ ഉള്ളി നാല് കിലോ നൂറ് കിട്ടിയപ്പോ വാങ്ങിയത്

അമ്മ : നന്നായി ഫുഡ് എടുക്കട്ടെ മ്മാ

ഞാൻ : ആ… പിന്നെ പവി പേടിച്ച് ഇരിക്കാ…അവളെ ഒന്നും പറയല്ലേ

അമ്മ : എന്ത് പറയാൻ ഒന്നും പറയുന്നില്ല

ഞാൻ : അവള് ഒരു മകൾ എന്ന നെലക്ക് നിങ്ങള് പറയുന്ന ആളെ കെട്ടാൻ തയാറാ നിങ്ങള് നിങ്ങടെ മര്യാദ കാണിക്കാ അത്ര തന്നെ….

അമ്മ : ഉം മോൻ ചെല്ല്…

പിന്നെ ഫുഡ് ഒക്കെ കഴിച്ചിട്ട് നൈസിന് ഞാൻ ഇരുന്നു

അമ്മ : ടാ പവി കഴിക്കുന്നില്ല എന്നാ പറയുന്നേ

ഞാൻ : വേണ്ടെങ്കി വേണ്ട തിമിര് പിടിച്ച് ഇരിക്കല്ലേ കെടക്കട്ടെ….

അമ്മ : അച്ചു പവിയെ വിളിച്ചോണ്ട് വാ

ഞാൻ : വേണ്ട ഞാൻ കൊണ്ട് വരാ

ഞാൻ പോയി അവളെ കൊണ്ട് വന്നു…

അച്ഛൻ കഴിച്ചോണ്ട് ഇരിക്കായിരുന്നു…

ഞാൻ അവൾടെ തോളിൽ കൈ അമർത്തി…

പവി പേടിച്ച് പേടിച്ച് അച്ഛാന്ന് വിളിച്ചു

അച്ഛൻ ഒന്ന് മൂളി

പവി : അച്ഛാ സോറി അച്ഛാ

ചെറി : എന്ത് സോറി എല്ലാം ഒപ്പിച്ച് വച്ചിട്ട് അവൾടെ ഒരു സോറി…. നിന്നെ ഇങ്ങനെ അല്ല മോളെ ചെറി കരുതിയത് മോളെ ഇവൻ ആണേ പിന്നേം പോട്ടെന്ന് വക്കാ

അതും എന്റെ നെഞ്ചത്ത്….ആയിക്കോട്ടേ ഞാൻ മനസ്സിൽ പറഞ്ഞു….

പവി അച്ഛന്റെ അടുത്ത് മുട്ടിൽ ഇരുന്നു…

പവി : അച്ഛാ അച്ഛൻ പറയുന്ന ആളെ ഞാൻ കല്യാണം കഴിക്കാ… അതോണ്ട് തന്നെ ആണ് ചേട്ടൻ അന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും പറയാതെ ഇരുന്നത്…. പ്ലീസ് അച്ഛാ

അച്ഛൻ അവളെ ഒന്ന് നോക്കി…

പവി : പ്ലീസ് അച്ഛാ സോറി ഞാൻ അച്ഛൻ പറയുന്നത് കേക്കാ…

ഞാൻ : അങ്കിൾ പറഞ്ഞത് കേട്ടിട്ട് പേടി ആവുന്നു….

അച്ഛൻ എന്നെ തിരിഞ്ഞ് നോക്കി

അച്ഛൻ : പോട്ടെ എന്റെ മോള് എല്ലാം വേണ്ടാ വച്ചല്ലോ അതെ വലിയ കാര്യം…. പോട്ടെ ഇഷ്ട്ടം ഇല്ലാത്ത കല്യാണം നടത്തി നിന്റെ ജീവിതം നശിക്കണ്ട നിന്റെ ഇഷ്ട്ടം നടക്കട്ടെ…അച്ഛൻ ചിരിച്ചോണ്ട് എണീറ്റ് കൈ കഴുകാൻ പോയി…

ഞാൻ : നിന്റെ ആഗ്രഹം നടന്നല്ലോ കേറി പോടീ….😡

ചെറി : ടാ മതി….

ഞാൻ : ചുമ്മാ… അണ്ണൻ ആച്ചെ നമ്മളും അപ്പടിയെ കൊഞ്ചം ബിട്ടെ പോടാണുമോ ണ്ണോ…. 😂

ചെറി : സത്യം പറ നീ അല്ലെ ഇതിന്റെ പിന്നാലെ

ഞാൻ : യൊ…

ചെറി : നിനക്ക് ആദ്യമേ ആ ചെക്കനെ ഇഷ്ട്ടം അല്ല പെട്ടെന്ന് സപ്പോർട്ട് ചെയ്യുന്നു മോനെ ഞാൻ ചോറ് തന്നെ കഴിക്കുന്നേ

ഞാൻ : ചെറിയെ പോലെ ഉള്ള ബുദ്ദിമാന്മാർ ഒള്ളപ്പൊ എനിക്ക് അങ്ങനെ ഒക്കെ ചെയ്യാൻ പറ്റോ