മാമൻ : എന്ത് ചീഞ്ഞ തമാശ ആടാ അയ്യേ….
അളിഞ്ഞു 🙏😣😞
അമ്മ : നീ പോ അളിയൻ ഒക്കെ അപ്പറത്ത് കാണും
മാമൻ : ഓക്കേ….
ഞാൻ മാമന്റെ കൂടെ പോയി….പോവുന്ന വഴി ആ തെണ്ടി വീണ്ടും പവിടെ അടുത്ത് സൊള്ളുന്ന കണ്ടു
ഞാൻ : മാമ ഇതാ കിച്ചു
മാമൻ കിച്ചുന് സ്ട്രോങ്ങ് ആയി ഒരു കൈ കൊടുത്തു മിക്കവാറും കൈ ചതഞ്ഞുകാണും….
ഞാൻ : പപ്പടെ അനിയൻ
മാമൻ : എനിക്കറിയാ…. 😊എന്ത് ചെയ്യുന്നു
കിച്ചു : അങ്ങനെ പണി ഒന്നും ഇല്ല
മാമൻ : മിടുക്കൻ
മാമൻ തിരിഞ്ഞ് നടന്നു
ഞാൻ : പവി മാമന്റെ കൂടെ പോ….
പവി കേക്കണ്ട താമസം എണീറ്റ് മാമന്റെ കൂടെ നടന്നു….
കിച്ചു : അല്ല പവി
ഞാൻ : വരും 😊
ഞങ്ങള് അച്ഛൻ ഒക്കെ ഇരിക്കുന്ന സ്ഥലത്ത് പോയി…
അച്ഛൻ : സോമേട്ടാ ഇത് അളിയൻ
സോമൻ : ആ എന്ത് ചെയ്യുന്നു
മാമൻ : തേങ്ങ ബിസിനസ് ആണ്
സോമൻ : ആ…എവടെ കണ്ടോ തല കാണിക്കാൻ ആണേലും അവർടെ ആൾക്കാർ ഒക്കെ വന്നു നിന്റെ മൂത്ത അളിയൻ എവടെ ഹനുമാൻ
സോമൻ കി ക്കു മാമനെ നോക്കി പറഞ്ഞു…. കി ക്കു മാമൻ : ചേട്ടാ എന്താ ഇത്…. അളിയൻ പൊറത്ത് ബിസിനസ്ന് വേണ്ടി പോയിരിക്കാ പറഞ്ഞില്ലേ….
സോമൻ : എന്തോ….
കൊറച്ച് നേരം കഴിഞ്ഞതും ഫുഡ് കഴിക്കാൻ ഒള്ള പ്ലാൻ ആയി…
സോമൻ, സോമന്റെ ഭാര്യ, പരമു മാമൻ, അച്ഛൻ, കിക്കു മാമൻ, സുന്ദരൻ മാമൻ ഇത്രയും പേര് ആദ്യ റൗണ്ട് ഇരുന്നു….
ആന്റി : എന്താ ഡോ വൈയ്യെ
ഞാൻ : ഒറക്കം ഇല്ലെന്ന് അതിന്റെ ആണ്…. പുതിയ ബസ്സിന്റെ പണി ഒക്കെ ആയപ്പോ മൊത്തം സീൻ ആണ്….
ആന്റി : ഇത്തിരി ഒടഞ്ഞു താൻ പിന്നെ ആ മീശയും താടിയും കൂടെ പോയപ്പോ പപ്പടെ മോനെ പോലെ ആയി…. 🤣
പവി എല്ലാത്തിനും ചിരിക്കുന്നുണ്ട്
ഞാൻ അവളെ എന്റെ കൺ വെട്ടത്ത് തന്നെ പിടിച്ച് ഇരുത്തി….
പപ്പ : നല്ല ബോറ് കോലം 😞
കിച്ചു : അതെ ഒരു നിക്കറ് കൂടെ ഇട്ടാ പത്താം ക്ലാസ് എഴുതിക്കാ
ഞാൻ : എന്നാ നീയും കൂടെ വാ
എല്ലാരും സൈലന്റ് ആയി
ഞാൻ : പേടിച്ചാ എന്തിനാ അളിയാ പത്താം ക്ലാസ് പിള്ളേർ പറയുന്നത് കേട്ട് പേടിക്കുന്നെ….
ആന്റി എന്റെ കൈക്ക് പിടിച്ച് ചിരിക്കാൻ തൊടങ്ങി
ഞാൻ : ഈ കിച്ചു അളിയൻ ഒരു ഡമ്മി തന്നെ…. 🤣
പപ്പ ഒഴിച്ച് എല്ലാരും അത് കാമടി ആയി തന്നെ എടുത്തു…
ആന്റി : പിന്നെ എങ്ങനെ ഒണ്ടായിരുന്നു ട്രിപ്പ് ഒക്കെ
ഞാൻ : പിള്ളേര് അലമ്പ് കുപ്പി എടുത്തോണ്ട് വന്നിട്ട് നമ്മടെ മണ്ടക്ക് ഇടാൻ ഒരു ശ്രമം…
ആന്റി : എന്നിട്ട് 😳
ഞാൻ : അവർടെ സാറിന് കാര്യം പിടികിട്ടി ഒരുത്തന് മാത്രം ഞാൻ കേറി കൈ വച്ചു
ആന്റി : അയ്യയ്യോ എന്നിട്ട്
ഞാൻ : ചുമ്മാ അവൻ നമ്മടെ ആ കിളി ചെക്കൻ ഇല്ലേ അവന്റെ നേരെ ചാടി ഞാൻ പിടിച്ച് തള്ളിയതും അവൻ അറ്റാക്ക് ചെയ്യാൻ വന്നു ചെവിക്കുറ്റി നോക്കി ഒന്ന് തട്ടി….
കിച്ചു : അളിയൻ അടിക്കാൻ ഒക്കെ നിക്കോ
ഞാൻ : അങ്ങനെ വെറുതെ ഒന്നും നിക്കില്ല ഇങ്ങോട്ട് വന്നാ മാത്രം… 😊അല്ല സോമൻ മാമൻ ഏതോ അളിയൻ വന്നില്ല എന്നൊക്കെ പറഞ്ഞ് സീൻ ആയല്ലോ ആരാ അത്
ആന്റി : എന്റെ ചേട്ടൻ അറിയില്ലേ കല്യാണത്തിന് വന്നിരുന്നു
ഞാൻ : ആ ഓർമ ഒണ്ട്
പപ്പ : കള്ളം 😂
ഞാൻ : 🙄
ആന്റി : “ആഞ്ജനേയ ദാസ്” ബിസിനസ് ആണ് നിന്റെ ചെറിയച്ചന്റെ വലിയ ഫ്രണ്ട് ആണ്…
ഞാൻ : ഓ 😊
ആന്റി : ചേട്ടന്റെ ഭാര്യ ഡോക്ടർ ആണ്….
ഞാൻ : ഓ
ആന്റി : രണ്ട് മക്കള് ഒരുത്തൻ ജർമനി രണ്ടാമത്തവൻ ബാംഗ്ലൂർ പഠിക്കുന്നു….
ഞാൻ : ശെരി… 😊
പപ്പ : അമ്മ മറ്റന്നാ അല്ലെ ഹരിപ്പാട് കല്യാണം
ആന്റി : അയ്യോ അതെ മോനെ ഈ മാസം തന്നെ മറ്റന്നാ കൂടെ ചേർത്ത് മൂന്നാമത്തെ ലീവാ…പിന്നെ പപ്പാ നിനക്ക് ഡിസംബറില് ഇങ്ങോട്ട് ട്രാൻസ്ഫർ ആക്കി തരാ എന്നാ പറഞ്ഞെ….
പപ്പ : ഓക്കേ
ആന്റി : അപ്പൊ ആ ടൈം പോണം നീ…
പപ്പ : അത് അപ്പഴല്ലേ…
കൊറച്ച് കഴിഞ്ഞതും ഫുഡ് കഴിച്ച് ഇങ്ങനെ ഇരുന്നപ്പോ സോമൻ എറങ്ങിയാലോ ചോദിച്ചു…
പരമു മാമൻ : നിങ്ങള് ഇപ്പൊ വരുന്നില്ലലോ കല്യാണ വീട്ടില് പോയിട്ടല്ലേ വരൂ
ആന്റി : അതെ
പരമു മാമൻ : അപ്പൊ ശെരി ഞങ്ങള് എറങാ….
അവരൊക്കെ പോയി നൈസിന് ബിരിയാണി ഒക്കെ കഴിച്ച് ഇങ്ങനെ ഇരുന്നു…. അങ്ങനെ നാല് മണിക്ക് അച്ഛന്റെ റൂമില് കെടന്നപ്പോ അമ്മ ഡ്രസ്സ് എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു…
