കാന്താരി – 4 17അടിപൊളി  

ഞാൻ : എറങ്ങി പോടാ 😡 എറങ്ങി പോവാൻ…..

ഞാൻ അവനെ വലിച്ച് വെളിയിലേക്ക് കൊണ്ട് പോയി….

പവി : രാ…. 🥺

ഞാൻ : മേലാൽ ഇമ്മാതിരി തെണ്ടിത്തരം പറഞ്ഞോണ്ട് ഇങ്ങോട്ട് വരരുത് പറഞ്ഞേക്കാം

പപ്പ ആരാധനാ പൂർ…..വ്വം എന്നെ നോക്കി 😍

കുട്ടു : കാണിച്ച് തരാ ഞാൻ

കിച്ചു : നീ പോയി ഒണ്ടാക്കടാ മൈരേ….

കിച്ചു അവന്റെ കോളറിൽ പിടിച്ച് വലിച്ചു….

ഞാൻ അവനെ പിടിച്ച് നല്ല ഫോഴ്സിൽ ഉന്തി….

ഞാൻ : തൊട്ട് കളി വേണ്ട വിട്ടേക്ക് ചെറിയ ചെക്കൻ പോടാ… എല്ലാം മറന്നേക്ക് ട്ടോ… നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും…. പോ

കുട്ടു ദേഷ്യത്തോടെ വണ്ടിയിൽ പോയി കേറി….

കുട്ടു : ഞാൻ ജീവനോടെ ഒണ്ടേ ഇത് ഞാൻ നടത്തില്ല…. പവി പ്ലീസ് പവി പറ പവി ഇവരോട്….

ഞാൻ : അവള് വരില്ല…കേക്കില്ല….സ്നേഹിക്കില്ല… എന്നൊക്കെ അവള് പറഞ്ഞു… നീ പോ

അവൻ വണ്ടി എടുത്തോണ്ട് പോയി…

ഞാൻ കണ്ണ് തൊടച്ചോണ്ട് ഉള്ളിലേക്ക് കേറി….

ഞാൻ പവിയെ ഒന്ന് നോക്കി ഉള്ളിലേക്ക് നടന്ന് കേറി…. നേരെ റൂമിലേക്ക് പോയി….

കൊറച്ച് കഴിഞ്ഞതും താഴെ ഒച്ച കേട്ടു….

പോയവർ തിരിച്ച് വന്നു…താഴെ ഇത്തിരി സീരിയസ് ആയ സംസാരം നടക്കാ….

ഞാൻ മെല്ലെ താഴേക്ക് എറങ്ങി പോയി….

കി ക്കു മാമൻ : എന്നാലും ഇത്ര ധൈര്യം ആർക്ക് ടാ….

അമ്മ : എന്താ ശെരിക്കും സംഭവിച്ചത്

ചെറിയമ്മ : ആ ചെക്കൻ വന്നു പവിയോട് സംസാരിക്കണം പറഞ്ഞു കൊഴപ്പം ഒന്നും ആയില്ല രാമു അവനെ പിടിച്ച് വെളിയിലാക്കി

കിച്ചു : ഇമ്മാതിരി ഒള്ളവന്മാരെ വെറുതെ വിടരുത്…. പിടിച്ച് കൊടുക്കണം….

ഞാൻ മെല്ലെ മെല്ലെ ഇതൊക്കെ കേട്ടോണ്ട് താഴേക്ക് എറങ്ങി പോയി… ചൊമരിൽ ചാരി കൈ കെട്ടി നിന്നു….

കി കു മാമൻ : എന്നാലും ഇപ്പൊ ഒള്ള പിളേളർടെ ധൈര്യം അമ്മോ…

ചെറി : ചേട്ടാ നമ്മടെ വീട്ടി വന്ന് ഇങ്ങനെ കാണിക്കാൻ ധൈര്യം കാണിച്ച സ്ഥിതിക്ക് ഇത് വെറുതെ വിടരുത്

പവി തലക്ക് കൈ കൊടുത്ത് ഇരിപ്പുണ്ട് അവടെ

അച്ഛൻ : എന്ത് ചെയ്യാ….

പോലീസിനോട്‌ പരാതി കൊടുക്കാ….

കൈ കെട്ടി നിന്ന് ഞാൻ പറഞ്ഞു….

എല്ലാരും എന്നെ നോക്കി…

പപ്പടെ മൊഖത്ത് സന്തോഷം കിച്ചു അതെ തന്നെ… പവിടെ എന്നാൽ ഞെട്ടൽ ആണ്

അമ്മ : അതൊന്നും വേണ്ട മോശം ആണ് പവിക്ക് കൂടെ പ്രശ്നം ആവും…

ഞാൻ : ഒരു കൊഴപ്പവും ഇല്ല അവൻ പറഞ്ഞ കാര്യം ഇല്ലാത്ത കാര്യം അല്ലെ അപ്പോ വെക്തി ഹത്യക്ക് കേസ് കൊടുക്കാ… കൊറച്ച് കാലം കെടക്കട്ടെ….

അച്ഛൻ : ആരാ പറഞ്ഞ് കൊടുക്കാൻ… ഇവളാണെ വായ തൊറക്കുന്നില്ല

പപ്പ : എനിക്കറി

ഞാൻ : കുട്ടു.. ദാസ് അങ്കിളിന്റെ മോൻ…

അച്ഛൻ തിരിഞ്ഞ് എന്നെ നോക്കി….

ഞാൻ : കൊടുക്കാ അപ്പൊ….

ചെറി : കൊടുക്ക് ചേട്ടാ

നിർത്തോ ഒന്ന് പവി ഒന്ന് തേങ്ങി പറഞ്ഞു …അത്ര നേരം ചുമ്മാ ഇരുന്ന പവി ഒരു പുതിയ പവി ആയി

അവൾ അച്ഛന്റെ അടുത്ത് പോയി കൈ പിടിച്ചു

പവി : അച്ഛാ അച്ഛൻ പറയുന്ന ആരെ വേണേലും ഞാൻ കല്യാണം കഴിക്കാ അവനെ വെറുതെ വിട് ഇനി ഇങ്ങനെ വരാതെ ഞാൻ നോക്കാ… പ്ലീസ് അച്ഛാ ഞാൻ വാക്ക് തരാ അച്ഛൻ പറയുന്ന ആളെ മാത്രെ ഞാൻ കെട്ടു പ്ലീസ് പോലിസ് ഒന്നും വേണ്ട അച്ഛാ….

പോയി കൈയ്യീന്ന് പോയി… എല്ലാരും അവൾടെ പ്രവർത്തി നോക്കി…എല്ലാർക്കും കാര്യം മനസ്സിലായി…. 🤣

ചെറി : എന്ത് മോളെ നീ പറയുന്നേ

അച്ഛൻ : രാജു വേണ്ട….

ആന്റി കരയാൻ തൊടങ്ങി….

ഞാൻ ഒന്നും മിണ്ടാതെ സൈലന്റ് ആയി വെളിയിലേക്ക് നടന്ന് സിറ്റ് ഔട്ടിൽ ഇരുന്ന് തല ചൊമരിൽ ചേർത്ത് കമാന്ന് ഒരക്ഷരം മിണ്ടാതെ ഇരുന്നു….

ഇന്ദ്രന്റെ ഫോൺ വന്നു

ഞാൻ : പറ മച്ചാ

ഇന്ദ്രൻ : വല്യച്ഛൻ വീട്ടിലൊണ്ടോ

ഞാൻ : ആ ഒണ്ട് ഇവടേ

ഇന്ദ്രൻ : ശെരി ശെരി… വെയിറ്റ് ആക്ക്….

അവൻ ഫോൺ കട്ടാക്കി…

എല്ലാരും സൈലന്റ് ആയി infact പറഞ്ഞാ പ്രേതാലയം പോലെ ആയി…

അമ്മ എന്റെ അടുത്ത് വന്നിരുന്നു….

നല്ല സങ്കടം ഒണ്ട് അമ്മക്ക്….

ഞാൻ ഒന്ന് ചിരിച്ചു

അമ്മ എന്റെ കവിൾ പിടിച്ച് തടവി കെട്ടിപ്പിടിച്ചു….

ഞാൻ അമ്മയെ വിട്ട് ചൊമരിൽ ചാരി ഇരുന്നു….

അമ്മ എടക്ക് സാരി കൊണ്ട് കണ്ണ് തൊടക്കുന്നുണ്ട്….. കൊറച്ച് നേരം ഇങ്ങനെ ഇരുന്നു….പെട്ടെന്ന് ഒരു കാർ വീട്ടിലേക്ക് കേറി വന്നു.. അതിന്റെ വെള്ള വെളിച്ചം എന്റെ കണ്ണിൽ തറച്ച് കേറി….