ആന്റി : 😊
ഞാൻ : ഓക്കേ ആയല്ലോ ഇപ്പൊ…. ഭാഗ്യം ഒന്നും ആവാത്ത മുന്നേ അറിഞ്ഞത് അവളെ ഞാൻ ശെരി ആക്കും ഇന്ന്….
ആന്റി : അല്ലെങ്കിലും ഒന്ന് പോവുന്നത് നല്ലതാ…. ആ എഞ്ചനിയർ പോയ കൊണ്ട് തന്നെ കിട്ടിയല്ലോ… 😊
ഞാൻ : അതാണ്…. ഇപ്പൊ കൊറച്ച് സമാദാനം കിട്ടുന്നുണ്ടോ
ആന്റി : ഉം… അവര് ഓക്കേ ആണ് എന്ന് വരുത്താൻ കഷ്ട്ടപ്പെട്ടു….
ഞാൻ : ഒരു ടീച്ചറെ ഉപദേശിക്കുക എന്നത് എന്റെ ഡ്രീം ആയിരുന്നു…
ആന്റി : എന്റെ ഒന്ന് ചിരിച്ചു…
വർഷാ വരൂ….
ഞാൻ ആന്റിയെ പിടിച്ച് വെളിയിലേക്ക് എറങ്ങി…
അവരെ കേറ്റി വിട്ട് ഞങ്ങള് തിരിഞ്ഞു…
ചെറി : നല്ല ദിവസം ആയിരുന്നു…. ശേ….
ചെറിയമ്മ : മതി വിട്ടേക്ക്
അമ്മ : രാമു അന്നേ പറഞ്ഞതാ… 😡 അപ്പൊ നിങ്ങള് അവനെ കുരിശികേറ്റി….
അച്ഛൻ അമ്മേ തിരിഞ്ഞ് നോക്കി…
പപ്പ ഒട്ടും ഓകെ അല്ല എല്ലാം ഒറ്റ സെക്കന്റ് കൊണ്ട് തീർന്ന പോലെ ആയി അവൾക്ക്
ഞാൻ : അതെ പവിയെ അടിക്കാൻ ഒന്നും നിക്കണ്ട
അച്ഛൻ എന്നെ ഒന്ന് നോക്കി
ഞാൻ : 🙄 അടിക്കല്ലേ അമ്മ…. അവള് നിങ്ങള് പറയുന്ന ആളെ കെട്ടും…. വേണേ
ചെറി : അങ്ങനെ ചെയ്താ സമാദാനം കാണോ… എനിക്ക് തോന്നുന്നില്ല ആ പയ്യന് ഇനി ഇവളെ താല്പര്യം കാണൂന്ന്…
ഞാൻ : എന്തായാലും അത് പിന്നെ….
ഞാൻ മേലോട്ട് സ്റ്റെപ് കേറി പവിടെ റൂമിൽ കേറി….
അവരെന്നെ കാത്ത് ഇരിക്കാ
അച്ചു : എന്നാച്ച്
ഞാൻ : എന്ത് ചെയ്യാൻ…. നല്ല സങ്കടം ഒണ്ട്…. അച്ചു നിന്നെ അമ്മ വിളിച്ചു….
അച്ചു : ഡേയ് അവളെ അടിക്കാതെ….
ഞാൻ : അമ്മോ ഇല്ല 🙏… പവി ഇത് ആദ്യത്തെ കല്യാണ ആലോചന അല്ലെ അത് വിട് മോളെ….
അച്ചു എന്നെ നോക്കിട്ട് എറങ്ങി പോയി….
ഞാൻ കതകിൽ നോക്കി തിരിഞ്ഞ് പവിയെ നോക്കി….
പവി : എന്ത് 🙄
ഞാൻ : അനിയത്തിടെ കല്യാണം മൊടക്കിയ ചേട്ടൻ ആയല്ലോ ഡീ ഞാൻ 😭
പവി : 😳
ഞാൻ : ഇത് ഞാൻ എങ്ങനെ സഹിക്കും….
പവി : 🥹
അടുത്ത സെക്കന്റ് അവളെന്നെ വന്ന് വരിഞ്ഞ് മുറുക്കി….
ഞാൻ അവളെ പിടിച്ച് മാറ്റി തോളിൽ പിടിച്ചു….
ഞാൻ : നിന്നെ ആ വിവരം കെട്ട ചെക്കനെ കൊണ്ടേ കെട്ടിക്കു അത് നിന്നോടുള്ള എന്റെ വാശി ആണ്…. 🥹
അവളെന്റെ കണ്ണ് തൊടച്ചു
പവി : ഞാൻ കണ്ടു അയാള് എന്നോട് സംസാരിക്കാൻ ശ്രമിക്കുമ്പോ നിന്റെ അവസ്ഥ….
ഞാൻ : ചെല കാര്യം ഇല്ലേ നമ്മള് എത്ര അഗ്രഷൻ ഇട്ടിട്ടോ ഒച്ചയിൽ പറഞ്ഞിട്ടോ കാര്യം ഇല്ല മൗനം വിദ്വാവന് ഭൂഷണം എന്ന് പറയുന്നത് ശെരി ആണ്….
പവി : നീ ആണ് ബെസ്റ്റ് രാമു
ഞാൻ : ഞാൻ അല്ല ഞങ്ങള്
പവി എന്നെ സംശയത്തോടെ നോക്കി….
ഞാൻ : കുട്ടു വന്നത് എന്റെ ഐഡിയ… പക്ഷെ നിന്റെ സുന്ദരൻ വച്ച പ്ലാൻ അമ്പോ…. കൊറച്ച് മുന്നേ വിളിച്ച് ചോദിച്ചേ ഒള്ളൂ…. അച്ഛൻ വീട്ടി ഒണ്ടോ എന്ന്… പിന്നെ നടന്നത് ചരിത്രം…😂
പവി : 🥹
ഞാൻ : ഇനി പറ ആ മണ്ടനെ എന്റെ മോക്ക് ഇഷ്ട്ടാണോ
പവി തല ആട്ടി എന്നെ ചേർത്ത് പിടിച്ചു….
ഞാൻ : അവൻ ഒരു കെഴങ് തന്നെ ട്ടാ ചെറിയമ്മയെ നോക്കി പറയടാ മണ്ടാ പറഞ്ഞാ നിന്റെ കാലും പിടിച്ച് നിക്കുന്നു ശവം….
പവി ഒന്ന് ചിരിച്ചു….
ഞാൻ : അയ്യോ എനിക്ക് ഇപ്പഴാ സമാദാനം ആയത്
പവി : എന്താ ടാ
ഞാൻ : ഞാൻ ഓട്ടം പോയ ടൈമിന് അപ്പൻ നിന്നെ പിടിച്ച് ആ മൈരന് കെട്ടിച്ച് കൊടുക്കോ പേടിച്ച് ഇരുന്നതാ ഞാൻ…. 😂
പവി എന്റെ നെഞ്ചിൽ ഇടിച്ചു….
ഞാൻ : പേടിക്കണ്ട നീ ഇന്ന് അവരോട് പറഞ്ഞ ധൈര്യം അതാ ഞാൻ അന്ന് നിന്നിന്ന് പ്രതീക്ഷിച്ചത്….
പവി : സുന്ദരനെ വിളിച്ച് താങ്ക്സ് പറയാ വാ….
ഞാൻ : വേണ്ട എന്റെ ഭാര്യ വട്ടം ഇട്ട് പറക്കാ… ഞാൻ പറഞ്ഞോളാ….
ഞാനും അവളും കൂടെ വെളിയിലേക്ക് നടന്നു….
മരണ വീടിന്റെ ഒരു എഫക്ക്റ്റ് ഇപ്പഴും അവടെ ഒണ്ട്….
ഞാൻ : അച്ഛാ
അച്ഛൻ ഒന്ന് മൂളി
ഞാൻ : പവിക്ക് പ്രൊജക്റ്റ്‌ന് കൊറച്ച് സാധനം വാങ്ങണം പറഞ്ഞു പൊക്കോട്ടെ
അച്ഛൻ : ആ പൊക്കോ…
പവി കൈ പൊക്കി എന്താ ചോദിച്ചു
ഞാൻ അവളോട് കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി….
നേരെ അവൾടെ ഏത്തറും എടുത്ത് പൊറത്തേക്ക് പോയി….
പവി : എങ്ങോട്ടാ
ഞാൻ : ചുമ്മാ എന്ത് ദുരന്തം ആണ് അവടെ അയ്യോ… നമ്മക്ക് ഫുഡ് കഴിച്ചിട്ട് വരാ എന്നിട്ട് ഒന്നും വേണ്ട പറഞ്ഞ് കേറി കെടന്നോ….
