ഞാൻ : എങ്ങോട്ട് ഓടുന്നെ
അമ്മ : കല്യാണ വീട്ടില് പോവാൻ….
ഞാൻ : അമ്മ പോവുന്നോ
അമ്മ : പിന്നെ പോണം ഞാനും അച്ഛനും ഒണ്ട് കൂടെ….
ഞാൻ പിന്നെ അവടെ നിന്ന് എണീറ്റ് വെളിയിലേക്ക് പോയി…
പവി അവന്റെ വളിപ്പ് കേട്ട് നിക്കുന്നു
പോണ പോക്കിൽ ഫോൺ എടുത്ത് അവൾടെ ഫോണിലേക്ക് വിളിച്ച് അവളെ അവന്റെ കൈയ്യീന്ന് രക്ഷപെടുത്തി….
കൊറച്ച് കഴിഞ്ഞ് താഴോട്ട് വരുമ്പോ പപ്പ അങ്കം ജയിച്ച ലുക്ക് ആരെ എന്നെ നോക്കി …. 😝
ഞാൻ അവളെ നോക്കി ഒരു പുച്ഛം ഇട്ടിട്ട് ചെറി ചെറിയെ കൂ എന്നും വിളിച്ച് നടന്നു….
ചെറി : എന്താ ടാ
ഞാൻ : കൊളത്തില് കുളിക്കാൻ പോവാ
ചെറി : എനിക്ക് വൈയ്യ
ഞാൻ : യൊ വായാ ഗുണ്ട്
ചെറി : ഇല്ലെന്ന് വൈയ്യ
ഞാൻ : എന്നാലേ എനിക്ക് മറ്റേ കടയിലെ ബോണ്ട വാങ്ങിച്ചോണ്ട് വരോ
ചെറി : നീ പോ
ഞാൻ : വയ്യാ മാൻ തല കറങ്ങി വീണത് ഞാൻ അല്ലെ…. പ്ലീസ്….
ചെറി : ചിന്ന പാപ്പാ 😂
ഞാൻ : പ്ലീസ് ചെല്ലോ അച്ഛൻ ഒക്കെ ഇപ്പൊ പോവും അവര് പോയതും വാങ്ങിക്കൊണ്ട് വാ
ചെറി : ശെരി…. ഇപ്പൊ പോവാ
ഞാൻ : ഇപ്പൊ വേണ്ട അച്ഛൻ പോയിട്ട് പോയാ മതി അന്താള് തിട്ടും
ചെറി : നീ ആണ് ബുദ്ദിമാൻ….
ഞാൻ : ശെരി…തങ്കോ… ഉമ്മാ
ചെറി : പോടാ പൊറമ്പോക്ക്… 🤣
അങ്ങനെ അവര് എറങ്ങാൻ നിന്നു
ഞാൻ : കിച്ചു പോണില്ലേ
കിച്ചു : ഇല്ല അളിയാ 😊
ഞാൻ : ശെരി
അമ്മ : പോയിട്ട് വരാ ബൂസ്റ്റ് വേണേ ഒണ്ടാക്കി കഴിച്ചോ…
അമ്മ എന്നെ നോക്കി പറഞ്ഞു….
അവര് വണ്ടി എടുത്ത് എറങ്ങി….
ഞാൻ ചെറി ബേബി എന്ന് വിളിച്ച് പപ്പേ മുട്ടാതെ ഉള്ളിലേക്ക് കേറി…
ചെറിയെ കുത്തി പിടിച്ച് അയച്ച് വിട്ടു….
പവി പപ്പ അച്ചു ചെറിയമ്മ പിന്നെ ആ തെണ്ടി ഇവരൊക്കെ ഹോളിൽ ഇരിക്കാ
എന്തോ എന്തോ ചെറി ബൈക്ക് എടുത്ത് കടി വാങ്ങാൻ പോയപ്പൊ തന്നെ വീണ്ടും ഒരു ബൈക്ക് കേറി വരുന്ന ഒച്ച കേട്ടു
അച്ചു തല ഇട്ട് വെളിയിലേക്ക് നോക്കി
അച്ചു : അമ്മാ ആരോ വന്നിരിക്കുന്നു
ചെറിയമ്മ : എന്താ മോനെ
ചെറിയമ്മ എണീറ്റ് പോയി ചോദിച്ചു
ആന്റി ഞാനെ കൃഷ്ണ ദത്ത് പവിടെ ഫ്രണ്ടാ…
പവി പെട്ടെന്ന് എന്റെ കാലിൽ തട്ടി…
ഞാൻ തിരിഞ്ഞ് നോക്കി
ഞാൻ : ആ കുട്ടു വാ വാ… ഇരിക്ക് എന്താ കാര്യം
കുട്ടു : ശിവേട്ടാ… പവിയെ കാണാൻ….
ഞാൻ : ആണോ… ഇരിക്ക് ഇരിക്ക്….
കുട്ടു : വേണ്ട ചേട്ടാ പവി വന്നെ ഒന്ന്
പവി : കുട്ടു നീ പോ ഇവടെ റിലേറ്റീവ്സ്സ് ഒക്കെ ഒണ്ട്….
കുട്ടു : എനിക്ക് ഒന്ന് സംസാരിക്കണം വാ പവി…
ഞാൻ ചെറിയമ്മേ ഒന്ന് നോക്കി ചെറിയമ്മ എന്നേം
ഞാൻ ഒന്ന് ചിരിച്ചിട്ട് ഫോണിൽ നോക്കി…
പപ്പ : ടാ കുട്ടാ അവക്ക് സംസാരിക്കാൻ ഒന്നും ഇല്ല പറഞ്ഞില്ലേ നീ പോ…
കുട്ടു : പവി പ്ലീസ് പവി 🥺
കിച്ചു : അനിയാ നീ പോ ഇവടെ വേറെ സീൻ നടക്കാ… നീ പോ
കുട്ടു : അറിയാ… പവി നീ വന്നെ
കിച്ചു : നീ പോ ടാ ഇപ്പൊ
കുട്ടു : ബ്രോ ഒന്ന് നിർത്ത് ബ്രോ സംസാരിക്കുന്നത് കണ്ടില്ലേ പ്ലീസ് അങ്ങോട്ട് മാറി ഇരി….
നിനക്ക് പറഞ്ഞാ മനസ്സിലാവില്ലേ അവൻ കുട്ടുന്റെ നേരെ നടന്ന് വന്നു…
ഞാൻ എണീറ്റ് അവർക്ക് എടയിൽ കേറി… കിച്ചുനെ തുറിച്ച് നോക്കി….ആ നോട്ടം തന്നെ മതിയാവും അവന്….
കിച്ചു ഒരു രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് മാറി….
ഞാൻ കുട്ടൂന് നേരെ തിരിഞ്ഞു
കുട്ടു : ശിവേട്ടാ ഇവക്ക് എന്നെ ഇഷ്ട്ടാ എനിക്കും ഇവള് നിങ്ങളെ പറ്റിക്കാ….
ഞാൻ : ശെരി അതിന്
കുട്ടു : പഠിപ്പ് കഴിഞ്ഞ് കെട്ടിച്ച് തരണം പ്ലീസ്
ഞാൻ : ഇല്ലെങ്കി
കുട്ടു : ശിവേട്ടാ ചെറിയമ്മ : ടാ ഏതടാ നീ വീട്ടി കേറി വന്നിട്ട് തോന്യാസം പറയുന്നോ പൊറ്ക്കി…. പൊ വെളിയെ… 😡 ഞാൻ : എടാ ഇവക്ക് നിന്നെ വേണ്ടെന്ന് അതല്ലേ ദേ ഈ നിക്കുന്ന ഇയാള് പെണ്ണ് കാണാൻ വന്നത്….
കുട്ടു : പവി…ആണോ നീ പറഞ്ഞിട്ട് ആണോ ഇതൊക്കെ പറയാൻ
കിച്ചു : എറങ്ങി പോടാ
ചെറിയമ്മ ഉള്ളിലേക്ക് കേറി പോയി…
കിച്ചു : അടിച്ച് വെളിയിൽ ഇടണോ
ഞാൻ : വേണ്ട അവൻ നല്ല കുട്ടിയാ പോവും പോ കുട്ടു
കുട്ടു : ഞാൻ സമ്മതിക്കില്ല ഞാൻ നടത്തില്ല ഈ കല്യാണം… പവി പറ പവി നമ്മളെ ഹെല്പ് ചെയ്യാൻ ഒരുപാട് പേരൊണ്ട് പവി
