നോക്കിയപ്പോ അച്ഛനും അമ്മയും റെഡി ആയി നിക്കുന്നു
അങ്കിളും ആന്റിയും വന്ന് നിപ്പുണ്ട്….
ഞാൻ അവരെ കണ്ട് ചിരിച്ചു
കൊറച്ച് നേരം കഴിഞ്ഞതും അവര് എല്ലാരും എറങ്ങി….
നാല് മണിയോടെ ഞാൻ സിറ്റൗട്ടിൽ ഇരിക്കുമ്പോ പപ്പടെ കാർ വരുന്നത് കണ്ടു….
അവള് വണ്ടി മുറ്റത് ഇട്ടിട്ട് ഉള്ളിലേക്ക് കേറി…. വെളറി വെളുത്തിട്ടുണ്ട്….വെയർപ്പ് തൊടച്ചോണ്ട് കേറി പോയി
എവടെ പോയി പണി ഒപ്പിച്ച് വച്ചിട്ടുണ്ട്….
ഞാൻ നേരെ എറങ്ങി കാറ് മൊത്തം ചുറ്റി നോക്കി…. തട്ടൊന്നും ഇല്ല….
കേറി ചെല്ലുമ്പോ വെള്ളം എടുത്ത് മോന്തിന്നു….
ആ എന്തെങ്കിലും കാണിക്ക്….ഞാൻ സോഫയിലേക്ക് കെടന്നു….
ഒരു ചെരുപ്പ് അഴിയുന്ന ഒച്ച കേട്ടു….
പവി ആയിരുന്നു
ഞാൻ : ഒന്ന് നിന്നെ
പവി : എനിക്ക് വർക്ക് ഒണ്ട്
ഞാൻ : ചെവിക്കല്ല് അടിച്ച് പൊട്ടിക്കും ഇങ്ങോട്ട് വാടി…. 😡
പവി എന്റെ മുന്നില് വന്ന് നിന്നു
ഞാൻ : മോത്ത് നോക്കടി
പവി പേടിച്ച് പേടിച്ച് നോക്കി
ഞാൻ : നിനക്ക് അവനെ മതിയാ അങ്ങനെ കേട്ടു
പവി : മതി
ഞാൻ : എന്താ പെട്ടെന്ന് മനസ്സ് മാറാൻ കാരണം
പവി : ആലോചിച്ചപ്പോ അതാ നല്ലത് തോന്നി
ഞാൻ : ഓ ശെരി അപ്പൊ നിന്റെ ഇഷ്ട്ടം… പിന്നെ കള്ളം പറയാൻ തീരുമാനിച്ചല്ലോ ഇനി ഒരക്ഷരം എന്നോട് പറയണ്ട….
അങ്ങനെ അല്ല അത് കൊഴപ്പില്ല രാമു… നീ വാ ഞാൻ പറയട്ടെ
ഞാൻ : ഉം നടക്ക്
ഞാൻ അവൾടെ പിന്നാലെ കേറി പോയി
ഞാൻ അവൾടെ റൂമിന്റെ ഡോർ ലോക്ക് ചെയ്തു
ഞാൻ : പറ
പവി : ഇന്നലെ ചേട്ടത്തി വന്നു
ഞാൻ : സ്വാഭാവികം പറ
പവി : കിച്ചു പാവം ആണ് നിന്നെ പൊന്ന് പോലെ നോക്കും എന്നൊക്കെ ഒരുപാട് പറഞ്ഞു
ഞാൻ : 😣 എന്നിട്ട് 😡
പവി : ഞാൻ പറഞ്ഞു വേണ്ട ഏട്ടത്തി ശെരി ആവില്ല ഒന്നും തോന്നല്ലേ എന്നൊക്കെ
ഞാൻ : ഉം
പവി : അപ്പോ ചേട്ടത്തി ചോദിക്കാ പൈസക്കാരൻ ആയത് കൊണ്ടാണോ എന്നൊക്കെ
ഞാൻ : ശേ… 😣അപ്പൊ പറ അതെ ഡീ നിന്നെ പോലെ പിച്ചക്കാര കുടുംബത്തിന്ന് ഒന്നിനെ കൂടെ വേണ്ടാന്ന്…. അവൾടെ ഒരു പണം… എന്നിട്ട്….
പവി : ഞാൻ അതൊന്നും അല്ല എന്നൊക്കെ പറഞ്ഞു ഇത് വിടണ്ട വഴി ഇല്ല
ഞാൻ : മോന്ത അടിച്ച് കൊടുക്കണ്ടേ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് പവി ഇഷ്ട്ടം അല്ലാത്ത കണ്ടാ കൊടുക്കാൻ… അച്ഛന് പറയാ നിന്നെ ഏട്ടന് പോലും പറയാൻ ഒള്ള റൈറ്റ് ഇല്ല പിന്നെ ആണ് ആ മൈ…. മൈനക്ക്.. അത് വിട്
പവി : പിന്നെ
ഞാൻ : പറ വേഗം
പവി : പിന്നെ അവസാനം ഭീഷണി ആയി….
ഞാൻ : എന്ത്
പവി : അത്
ഞാൻ : പറ പവീ 😡
പവി : ഞാൻ അയാളെ കല്യാണം കഴിക്കാൻ സമ്മതിച്ചില്ലേ നിന്നെ ഡിവോഴ്സ് ചെയ്യും എന്ന്….
ഞാൻ : എന്നിട്ട്🤣
പവി : നീ ഗാർഹിക പീഡനം നടത്തി എന്നൊക്കെ പറഞ്ഞ് ജെയിലിൽ ആക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചു…. നീ എനിക്ക് വേണ്ടി എന്തൊക്കെ ചെയ്തടാ നിനക്ക് വേണ്ടി ആവുമ്പോ അയാള് ഒരു വിഷയം അല്ല രാമു.. ഞാൻ രാത്രി. മുഴുവൻ ആലോചിച്ച് എടുത്ത തീരുമാനം ആണ്…. ഇനി നീ ആയിട്ട് അത് മൊടക്കണ്ട
എന്റെ നെഞ്ച് കലങ്ങി…. 🥹
പവി : അത് വിട്ടേക്ക് അയാള് അത്ര മോശം ഒന്നും അല്ല കല്യാണം കഴിയുമ്പോ എല്ലാം ശെരി ആവും 😊… കാണാൻ അത്യാവശ്യം നല്ലതാ അതിലൊന്നും കാര്യം ഇല്ല…. നമ്മള് ഒരു ഫാമിലി ആവില്ലേ
ഞാൻ : ഇനി കൂടുതൽ തൊലിച്ച നിന്റെ നാവ് വലിച്ച് ഞാൻ വെളിയിലിടും
പവി : എനിക്ക് കിച്ചു ഏട്ടൻ മതി നീ ആയിട്ട് എന്റെ ജീവിതം നശിപ്പിക്കരുത് രാമു….
ഞാൻ അവൾടെ കഴുത്തിന് പിടിച്ചു
ഞാൻ : ഞാൻ നിന്നോട് പച്ച മലയാളത്തിൽ പറഞ്ഞു നിനക്ക് വേണേ പോലും ആ നായിന്റെ മകനെ കൊണ്ട് ഞാൻ നിന്നെ കെട്ടിക്കില്ല എന്നത്….
പവി : എടാ വേണ്ടടാ ചേട്ടത്തി പറഞ്ഞത് ചെയ്യും ഞാൻ ഓക്കേ ആണ്
ഞാൻ : എടി വാഴെ ഞാൻ ശെരി പറഞ്ഞാലും അച്ഛൻ വേണ്ട പറഞ്ഞു ഞാൻ വന്നതും ചെറിയമ്മ പറഞ്ഞു കാര്യം….രണ്ടും കൽപ്പിച്ച് അച്ഛന്റെ അടുത്ത് പോയി ഞാൻ….കാര്യം പറഞ്ഞു അപ്പൊ അമ്മ ആണ് പറഞ്ഞത് അച്ഛൻ അവരോട് ഈ കല്യാണം വേണ്ടെന്ന് പറയാൻ പോവാന്ന്….
സത്യാണോ… അവളെന്റെ കോളർ പിടിച്ച് ചോദിച്ചു….
ഞാൻ : ആ… 😃
പാവം പവി ശ്വാസം വലിച്ച് വിട്ടു….
