കാന്താരി – 4 17അടിപൊളി  

ചെറി : അത് ശെരി ആണ് അപ്പോ നീ ഒന്നും ചെയ്തില്ലാ

ഞാൻ : എന്ത് ചെയ്യാൻ ചെറി…. ഇത് പവി കളിച്ച കളി എനിക്ക് തോന്നുന്നേ ഇവള് ആ ചെക്കനെ ഫോണിൽ വിളിച്ച് പറഞ്ഞ് കാണും വാ ആരും ഇല്ല വന്ന് അലമ്പ് ബാക്കി ഞാൻ നോക്കാന്ന്….

ചെറി : അതും ചാൻസ് ഒണ്ട്…

ഞാൻ : എന്തോ അവൾടെ ആഗ്രഹം അത് നടത്തി കൊടുക്കാ അതാ നമ്മടെ കാര്യം….

ചെറി : ശെരി ശെരി പോ പോ…

ഞാൻ : അല്ല അച്ഛൻ എന്ത് പറഞ്ഞു .ചെറി : അച്ഛൻ ആകെ ധർമസ്സങ്കടത്തിലാ

ഞാൻ : എന്നവാ

ചെറി : ഒരു സൈഡ് നിന്റെ ഭാര്യ അങ്ങേർടെ കൂട്ട്കാരൻ അടുത്ത സൈഡ് അനിയൻ എന്താ ചെയ്യാ

ഞാൻ : ചെറി ആണ് വച്ചോ കൂട്ട്കാരന് കൂട്ട് നിക്കോ അതോ അനിയന് കൂട്ട് നിക്കോ

ചെറി : ഉം…. ഞാൻ അനിയൻ

ഞാൻ : അതാണ്‌….അത് മാത്രം അല്ല ഇവടെ അനിയൻ മാത്രം അല്ല മോൾടെ ഇഷ്ട്ടം കൂടെ ഒണ്ട്

ചെറി : ആമാല്ലേ

ഞാൻ : അതാ അപ്പൊ അനിയന്റെ ഗാങ് സ്ട്രോങ്ങ്‌ ആണ്

ചെറി : ആമാ കറട്ട് കറട്ട്….

ഞാൻ : അതാണ്‌ പോയി പറ….

ചെറി : വേണ്ട അങ്ങേര് വേണ്ടത് ചെയ്യട്ടെ…. ഞാൻ പോയി കെടക്കാൻ പോവാ….

ഞാൻ ചിരിച്ചോണ്ട് പവിടെ റൂമില് കേറി…

പവി : നീ എന്താ ടാ പട്ടി ചെറിയോട് പറഞ്ഞെ ഞാൻ അവനെ വിളിച്ച് വരുത്തിന്നാ…. 😡😡

ഞാൻ : 🤣 സ്ഥിനെന്ത് അങ്ങേര് അടിച്ചിട്ടിണ്ട് നാളെ കാലത്ത് ഓർമ കാണില്ല….

പവി : ഇനി എനിക്ക് പേടി ഇല്ല… എനിക്ക് ധൈര്യം കിട്ടി

ഞാൻ : ചിക്കൺ ഫ്രൈ ദഹിക്കുമ്പോ ധൈര്യം പോവോ പല്ലി

അഹഹഹ നല്ല കൊമെടി അവളെന്റെ കവിൾ രണ്ടും പിടിച്ച് പിച്ചി കവിളിൽ ഉമ്മ വച്ച് കടിച്ചു….

ഞാൻ അതിനെ പിടിച്ച് തള്ളി ഇട്ടിട്ട് വെളിയിലേക്ക് നടന്നു… ഫോൺ എടുത്തിട്ട് റൂമി പോയി….

പപ്പ അവടെ ഇരിക്കുന്നു മുട്ടിൽ തല വച്ച് കരഞ്ഞോണ്ട് ഇരിപ്പാ പ്യാവം…. 😞

ഇത് കടിക്കോ ഇപ്പൊ പോയാ… ചെറിയ പേടിയോടെ ഞാൻ അടുത്തേക്ക് പോയി….

ഞാൻ മെല്ലെ ഷീറ്റ് വലിച്ചു….

പപ്പ നെരങ്ങി മാറി….

ഞാൻ : കരയാ

പപ്പ ഒന്നും പറഞ്ഞില്ല

ഞാൻ അവൾടെ കൈക്ക് തട്ടി

പപ്പ തല പൊക്കി നോക്കി

കരഞ്ഞ് കുടുങ്ങി ഇരിപ്പാ

ഞാൻ : എന്തിനാ കരയുന്നെ

പപ്പ : ഒന്ന് പോവോ എല്ലാം പോയി

ഞാൻ : ഞാൻ ആണോ പോകാൻ കാരണം….

പപ്പ : എന്ന് ഞാൻ പറഞ്ഞോ….

ഞാൻ : അത് വിട് വേറെ ഏതേലും കുട്ടി റെഡി ആവും…

പപ്പ : അവന് ഇഷ്ട്ടം ഇവളെ ആയിരുന്നു….

ഞാൻ : അവക്ക് ഇഷ്ട്ടം മറ്റവനെ ആയത് ആർടെ തെറ്റാ….പോട്ടെ വേറെ നല്ല കുട്ടിയെ നോക്കാ.. എന്തിന് അതികം പാർശു അയ്യോ വേണ്ട അത് പാവം….

പപ്പ മെല്ലെ തല തിരിച്ച് എന്നെ നോക്കി….

ഞാൻ : കഴിച്ചോ

പപ്പ ആ നോട്ടം തന്നെ ആണ്….

ഞാൻ : ഹലോ മാഡം കഴിച്ചോ….

പപ്പ : ശിവാഹ്…. 😣🥺 നീ… നീ

വിശ്വാസം വരാത്ത പോലെ അവളെന്നെ നോക്കി

ഞാൻ : ഞാൻ ഞാൻ തന്നെ

പപ്പ : നീ ആണോ

ഞാൻ : ഞാൻ ഞാൻ തന്നെ ലൂസ് പോ പോയി കൊട്ട് അപ്പൊ ബോധം വരും….

പപ്പ : നീ ആണോ ഇതൊക്കെ ചെയ്തത്

എനിക്ക് ഉത്തരം ഇല്ലാതെ ആയി

പപ്പ കൈ കുത്തി എണീറ്റു

ഞാൻ പിന്നിലേക്ക് നടന്നു….

പപ്പ : പറ എല്ലാരും എങ്ങനെ ഒരേ ടൈം കാണാതായെ

അവളെന്റെ നേരെ വന്നു

ഞാൻ : ദേ എന്റെ മണ്ടക്ക് കേറാൻ ആണേ വേണ്ട എനിക്ക് നല്ല ഒറക്കം വരുന്നുണ്ട്… വൈകീട്ട് ഞാൻ അല്ലെ അവനെ കഴുത്തിന് പിടിച്ച് വെളിയിൽ തള്ളിയത്… കേസ് കൊടുക്കാ പറഞ്ഞത് ഞാൻ പിന്നെ എന്താ

പപ്പ : 😣

ഞാൻ : ചെലപ്പോ എന്റെ ഫോണിൽ നിന്നാവും കുട്ടുന് കോൾ പോയത്….

പപ്പ ഞെട്ടി എന്നെ നോക്കി….

ഞാൻ : ചെലപ്പോ സൂര്യേ വിളിച്ച് അവന്റെ നമ്പർ വാങ്ങിയത് ഞാൻ ആവും… അറിയില്ല…. ചെലപ്പോ അച്ഛനും അമ്മയും പോണു എന്ന കാര്യം അറിഞ്ഞ എന്റെ മനസ് ചെല..പ്പോ എന്നോട് പറഞ്ഞ് കാണും ഇവടെ ആണ് ശിവ നിന്റെ മുന്നിൽ സാദ്യതകൾ തുറന്ന് കിട്ടുന്നത് എന്ന്… ചെലപ്പോ മുതിർന്നവർ ഒണ്ടേ കുട്ടൂന് പെർഫോം ചെയ്യാൻ പറ്റില്ല എന്റെ കാര്യം നടക്കില്ല എന്നത് കൊണ്ട് ചെലപ്പോ ഞാൻ ആയിരിക്കും ചെറിയെ കടി വാങ്ങാൻ പറഞ്ഞ് വീട്ടത് ചെലപ്പോ ചെലപ്പോ…. ചെലപ്പോ എന്റെ ആവശ്യം ചെറിയമ്മേ കാര്യം അറിയിക്കുക അത് വഴി ചെലപ്പോ അച്ഛൻ ചെറി നാട്ടുകാർ വീട്ടുകാർ എല്ലാം അറിയും എന്ന് ചെലപ്പോ എന്റെ മനസ്സ് എന്നോട് പറഞ്ഞ് കാണും ചെലപ്പോ…