കാന്താരി – 9 29അടിപൊളി  

ഋഷി : അതന്നെ bro പരിപാടി തെളിഞ്ഞാ suspension അടിച്ച് കൈയ്യി കൊടുക്കും…

ഞാൻ : എന്തോ ആയിക്കോട്ടെ അവൾടെ ആ നക്ഷത്രം പോയി അവള് നക്ഷത്രം എണ്ണണം…

ഋഷി : അതേ ഞങ്ങള് ഒരു സ്ഥലം വരെ പോവാ വിളിക്കാ bye

ഞാൻ ഫോൺ സൈഡിലേക്ക് ഇട്ടിട്ട് കൈയ്യും കാലും വിരിച്ച് വച്ച് കെടന്നു…എനിക്ക് അങ്ങോട്ട് സമാദാനം കിട്ടുന്നില്ല…

> 17:44

പവി : ഡാ എണീക്ക്

ഞാൻ : നിക്ക്

പവി : എണീക്കാൻ

ഞാൻ : എന്താ ടീ

പവി : സന്ധ്യ ആയി ഒറങ്ങാൻ പാടില്ല

ഞാൻ : ഉം നീ പൊക്കോ ഞാൻ ദേ വന്നു

പവി : ഇന്നാ നിന്റെ ലുങ്കി

ഞാൻ മെല്ലെ എണീറ്റ് താഴോട്ട് പോയി മൊഖം ഒക്കെ കഴുകി ഇരുന്നു

അമ്മ : ചായ വേണോ

ഞാൻ : വേണ്ടാ

അമ്മ : അമ്പലത്തി പോവാ

ഞാൻ : ഇല്ല നിങ്ങള് പൊക്കോ

അമ്മ : എന്താടാ ഉച്ചക്കും നിന്നെ കാണാനില്ല

ഞാൻ : ഞാൻ ഇല്ലെന്ന്

പവി : എന്നാ ഞാനും നിക്കാ

ഞാൻ : നീ ഒന്നും നിക്കണ്ട നീ പോ

പവി : വൈയ്യ ഡാ പോവാൻ

ഞാൻ : 😏

പവി : അതേ ഒരു egg noodle’s കഴിക്കാൻ പോവാ

ഞാൻ : എനിക്ക് വൈയ്യ

പവി : വാടാ പ്ലീസ്

ഞാൻ : ഇത് വല്യ ശല്യം ആയല്ലോ എന്റെ ദൈവമേ പോ പവി ഒന്ന് 😡

പവി : ഇസ്സ്…

അവള് എന്റെ തലക്ക് തോണ്ടി കണ്ണോണ്ട് കാട്ടി

സാദാരണ ഒറ്റക്ക് എന്നെ കിട്ടാൻ ആണ് അവളിത് പോലെ കാണിക്കാ

> 18:44

ഞാൻ : വാ

പവി : എനിക്ക് chicken noodles മതി

ഞാൻ : ശെരി വാ

> 19:11

ഞാൻ : പറ എന്താ കാര്യം

പവി : ദേഷ്യപ്പെടോ

ഞാൻ അവളെ ഒന്ന്‌ നോക്കി

പവി : ഇങ്ങനെ നോക്കാതെ 😡

ഞാൻ : 😣 😂 പറ 🙂

പവി : കൊറച്ച് ദിവസം മുന്നേ

ഞാൻ : കൊറച്ച് ദിവസം മുന്നേ 👀

പവി : ഒന്നൂല്ല മറ്റേ ഹരി ഇല്ലേ

ഞാൻ : ഹ്… 👀

പവി : ആള് എനിക്ക് instagram ല് മെസേജ് അയച്ചു

ഞാൻ : എന്തിന്

പവി : ഇന്നത് പോലെ ഞാൻ ഒന്നും ചെയ്തില്ല പറഞ്ഞ്

ഞാൻ : ഉം… വേറെ വല്ലതും പറഞ്ഞോ

പവി : ഇല്ല

ഞാൻ : പറഞ്ഞോ ഇല്ലേ 😡

പവി ഒന്ന്‌ ഞെട്ടി

ഞാൻ : പറ ഒന്ന്‌

പവി : അവൻ ചതിയനാ ആര് സുന്ദരൻ

ഞാൻ : ഏഹ്

പവി : അത് മാത്രല്ല പപ്പ പാവാണ് അവക്ക് ഒന്നുമറില്ല അളിയനോട് പറയണം എന്നൊക്കെ

ഞാൻ : ഉം

പവി : അത്ര അന്നേ

ഞാൻ : അത്ര അല്ല ഫോൺ എടുക്ക്

പവി : അത്ര അന്നേ

ഞാൻ അവൾടെ കൈക്ക് പിടിച്ച് നിർത്തി

പവി : ആൾക്കാര് കാണും

ഞാൻ : ഫോൺ താ

പവി : വിടെന്നെ ഞാൻ ഒച്ച ഇടും

ഞാൻ : താ 😡 👀

അവള് വേറെ വഴി ഇല്ലാതെ ഫോൺ എടുത്ത് തന്നു

പവി : 🙂 എടാ ഒന്നൂല്ല ഡാ…

ഞാൻ ഇൻസ്‌ട്രേഗ്രാം എടുത്ത് നോക്കി അവന്റെ chat എടുത്ത് നോക്കി

പവി എനിക്ക് തന്നെ ഭയങ്കര ഇഷ്ട്ടാണ് ആ ഇന്ദ്രന്റെ കുടുംബത്ത്ന്ന് ഒരു ചെക്കൻ അത് തനിക്ക് ചേരില്ല എന്നൊക്കെ ഇട്ടിണ്ട്

എനിക്ക് ആ ഫോൺ തന്നെ എറിഞ് പൊളിക്കാനാ തോന്നിയത്

പവി : എടാ ഒന്നൂല്ല അത് അയാള് വെറുതെ പറഞ്ഞതാ

ഞാൻ : നീ 😂… നീ ഇത്ര വരെ 👀

പവി : സോറി സോറി

ഇനി അവളെ കൂടെ വെറുപ്പിക്കണ്ടാ വച്ചിട്ട് ഞാൻ എന്റെ കലി അടക്കി നിർത്തി

പവി : delete ആക്കാതെ വച്ചത് ശല്യം ആയി തോന്നിയാ പറയണ്ടേ നിന്നോട് അല്ലേ നീ ഇത് അറിഞ്ഞിട്ട് ബഹളം വക്കുമ്പോ പപ്പ പറയും നീ അയാളെ പിടിക്കാത്ത കൊണ്ട് വെർതെ പറയണ കഥ ആണെന്ന്…

ഞാൻ : പോട്ടെ 🥹

പവി : എനിക്കറിയാ എന്നെ രക്ഷിക്കാനാ നിന്റെ കല്യാണം മൊടക്കുന്നതിലും വെറിയും ആവേശവും നീ കാണിച്ചത് ഞാൻ അങ്ങനെ ചെയ്യോ

ഞാൻ : എന്റെ സങ്കടം ഇതല്ല ഇതിന്റെ പേരി ആ നായിന്റെ മോന് രണ്ട് കൊടുക്കാൻ പറ്റീല്ലല്ലോ എന്നതാ

പവി : 🥹 😂

ഞാൻ : പോട്ടെ നിനക്ക് ഞാൻ ഇല്ലേ നിന്റെ ആഗ്രഹിത്തിന് എതിരായി ഒന്നും നടക്കില്ല കേട്ടല്ലോ

പവി : 🙂

ഞാൻ : പോവാ

പവി : ഒരു ഗോപി കൂടെ

ഞാൻ : അരേ ഭായ് അഞ്ച് പൈസാ ഇള്ളാ 😝

പവി : 😁

ഞാൻ : വാ വാങ്ങി തരാ…

വീട്ടിലേക്ക് കൊറച്ച് ഗോപി ഫ്രൈ കൂടെ വാങ്ങിച്ച് ഞങ്ങള് തിരിഞ്ഞു

വീടെത്തുമ്പോ ആരുമേ ഇല്ല

പവി : എന്താണ് ഒച്ച ഇല്ല

ഞാൻ : വാ

ഞങ്ങള് അകത്തേക്ക് കേറുമ്പോ അമ്പു എറങ്ങി വന്നു

അമ്പു : ഇത് എവടെ ആണ് bro പോയത്

ഞാൻ : ഇവക്ക് കഴിക്കാൻ വാങ്ങി കൊടുക്കാൻ

പവി : നിങ്ങള് വന്നോ

അമ്പു : എവടന്ന് അവര് വന്നില്ല പിന്നെ ഞാൻ ഇങ് വന്നു… അപ്പുനോട് പിന്നെ ഒരു ദിവസം എന്ന് പറഞ്ഞിട്ട് സൈഡാക്കി

Leave a Reply

Your email address will not be published. Required fields are marked *