കാന്താരി – 9 30അടിപൊളി  

എനിക്ക് ആ കുടുംബത്തോടുള്ള മര്യാദ എല്ലാം പോയി…

സിദ്ധു എറങ്ങി വന്ന് എന്റെ തോളിൽ കൂടെ ചുറ്റി പിടിച്ചു

ഞാൻ : ഇല്ലെന്ന് 👀 വിട് വിട് വിടെന്നെ….

പരമു മാമ : ടാ മോനെ

ഞാൻ : ഈ മാമൻ, 😂 halo ആരും ഇല്ലേ ഇവടെ halo…

പെട്ടെന്ന് പാർശു, കിക്കു മാമൻ ഒക്കെ എറങ്ങി വന്നു…

ഞാൻ : ആഹ്,

അങ്കിൾ : അകത്തോട്ട് വാടോ

ഞാൻ : ഇല്ല ഞാൻ ഒരു കാര്യം അങ്കിളിനോട്‌ പറയാൻ ആണ് വന്നത് അച്ഛനെ ഇനി വിളിക്കരുത് ഒരു കാര്യത്തിനും 🙏 അപേക്ഷ ആണ് വല്യ പണക്കാരോ വല്യ പിടിപാടോ അങ്ങനെ ഒന്നുമില്ല എന്നാലും നാണം മാനം ഒള്ള കുടുംബക്കാര് ആണ് ഞങ്ങള് ഇന്ന് ആ മനുഷ്യൻ സ്വന്തം അനിയന്റെ മുന്നി തല കുനിച്ച് ഒരു കെഴങ് പോലെ നിക്കണ കണ്ട് സങ്കടം തോന്നി…

അങ്കിൾ : അകത്തോട്ട് വാടോ ഒന്ന്‌ പറയട്ടെ

ഞാൻ : ഇല്ല, വേണ്ട എനിക്ക് പേടിയാ നിങ്ങളെ ഒക്കെ

അങ്കിൾ : അങ്ങനെ അല്ല…

പാർശു : ശിവ എന്താ ടാ ഇത് നിനക്ക് അറിയാലോ എല്ലാം

ഞാൻ : നീ മിണ്ടല്ലേ പാർശു നീ എങ്കിലും നല്ലതാ വിചാരിച്ചു ഇവടെ ഇത്ര വല്യ അനീതി നടന്നിട്ട് നീ കൂടെ

സിദ്ധു : ടാ മതി

പെട്ടെന്ന് ഞാൻ അകത്ത് അവളെ കണ്ടു കൈ കെട്ടി കതകിന്റെ പിന്നിൽ കല്ല് പോലെ നിക്കണ പപ്പേ

എങ്ങോട്ടോ നോക്കി ഉള്ള ആ നിപ്പ് തന്നെ വെറുപ്പ് കൂട്ടുന്ന ഒന്നായിരുന്നു

സിദ്ധു : ടാ മതി വാ പോവാ മതി ഒരു കോപ്പും നടക്കില്ല ഇതൊക്കെ വെറുതെ

അങ്ങനെ പറയരുത് സിദ്ധു ഏട്ടാ എന്റെ ചേട്ടനാ കാണാതെ പോയത്

പപ്പ കൈ ചൂണ്ടി എറങ്ങി വന്നു

ഞാൻ : കൈ താത്തിക്കോ 😡 നീ

പപ്പ : എനിക്ക് നിന്നോട് ഒന്നും പറയാനില്ല ഇരുത്തി ആലോചിക്കുമ്പോ എല്ലാം മനസ്സിലാവും പിന്നേ എല്ലാം അറിയുമ്പോ എന്റെ അടുത്ത് വന്നാ മതി

പ്പു… എന്റെ പട്ടി വരും ഇനി നിന്റെ അടുത്തേക്ക്, മര്യാദക്ക് അവനെ വിട്ടോ അല്ലേ കളി മാറും പത്മിനി…😡

ഞാൻ ചാടി കേറി അവൾടെ അടുത്തേക്ക് അടുത്തേക്ക് പോയി പറഞ്ഞു

പപ്പ : 😣 😏

പല പല ഭാവങ്ങൾ അവളിൽ വന്ന് പോയി…

ഞാൻ : എങ്ങനെ തോന്നി നിനക്ക് ഡീ ഏഹ്…

അങ്കിൾ : വേണ്ട മോനെ അവളെ ഒന്നും ചെയ്യല്ലേ

ഞാൻ : ഇല്ല ഇവള് വെഷം ആണ് ഇവളെ ഞാൻ എന്ത് ചെയ്യാൻ… ഒരു കുടുംബത്തെ മുഴുവൻ ഊ😣… തൊലച്ചിട്ട്,

പപ്പ : എന്ത് തൊലച്ചത് അവന് എല്ലാം ഇണ്ട് അച്ഛൻ അമ്മ ഭാര്യ എന്തിന് എന്റെ ഭർത്താവ് കൂടെ ആയിട്ടുള്ള നീ, എനിക്കോ എന്റെ ചേട്ടനെ കാണാനില്ല അതില് അവനെ എനിക്ക് സംശയം ഇണ്ട് നിനക്ക് നെഞ്ചിൽ കൈ വച്ച് പറയാൻ പറ്റോ അവനല്ല എന്ന്

ഞാൻ : പറ്റും, പിന്നേ ആ കത്ത് നീ ആണോ എഴുതി വച്ചത് അതൊ നിന്റെ അമ്മ ആണോ അതൊ ഇവരിൽ ആരെങ്കിലും ആണോ… ഞാൻ ഒരു കാര്യം അവസാനം ആയി പറയാ ഇനി ഒരു വട്ടം കൂടെ അവന് പ്രശ്നം വന്നാ പപ്പാ നീ

സിദ്ധു : ടാ മതി നിർത്തിക്കോ വാ പോവാ ചുമ്മാ😏, case നിക്കില്ല ഒറപ്പാ വല്ല settlement ആണേ അത് പറയാൻ പറ

പരമു മാമ : halo ഇയാള് അങ്ങനെ പറയല്ലേ ഞങ്ങക്ക് നിങ്ങടെ പൈസ ഒന്നും വേണ്ടാ 😡

പപ്പ : നിങ്ങക്ക് നിങ്ങടെ ഒരു ഇന്ദ്രൻ അല്ലേ ഇവടെ എന്റെ ഏട്ടനാ

ഞാൻ : കൊറേ ആയി ഒരു ഏട്ടൻ അവന്റെ കൊണം കാരണം നിന്റെ അച്ഛന് പോലും വെളിയി പോവാൻ പറ്റാത്ത അവസ്ഥ ആണ്, മനുഷ്യനെ നാണം കെടുത്താൻ ആയിട്ടൊരുത്തൻ, പോയി തൊലയട്ട്

ഒറ്റ അടി ആയിരുന്നു

സിദ്ധു : രാമാ… 😨

ഞാൻ ആ സ്പ്പീഡിൽ തന്നെ തിരിഞ്ഞതും കരഞ്ഞ് ചീർത്ത മൊഖത്തോടെ ആന്റി നിക്കുന്നു

ആന്റി : എറങ്ങടാ, എറങ്ങി പോവാൻ

പപ്പ : അമ്മാ 🥹

ആന്റി : ശ് 😖… 😡 എറങ്ങി പോവാൻ 🥹 പോവാൻ 😡

അവര് തികച്ചും expression less ആയി

ഇവരും മോശം ആയിരുന്നോ

സിദ്ധു വന്ന് എന്നെ പിടിച്ച് വലിച്ചു…

സിദ്ധു : അതേ അടിക്കാൻ ഒന്നും നിക്കണ്ട നിങ്ങക്ക് ആർക്കും അതിന് അധികാരം ഇല്ല

ആന്റി : എറങ്ങി പോടാ ഒക്കെ…

ഞാൻ : ✋ സിദ്ധു ✋ വേണ്ടാ…

നെഞ്ച് പെടഞ്ഞു എന്റെ വിധി ഓർത്ത്, കണ്ണ് നെറഞ്ഞു ഇവരെ ആണല്ലോ ഞാൻ എന്റെ അമ്മേ പോലെ കണ്ടത് എന്നോർത്ത്, ഇന്നലെ മകൾ ഇന്ന് അമ്മ എന്നോർത്തപ്പോ ചിരിയും വന്നു…

ആന്റി : എല്ലാം നശിപ്പിച്ചപ്പൊ നിനക്ക് സമാദാനം ആയല്ലോല്ലേ പോയ മകനെ തിരിച്ച് കിട്ടാൻ വല്ല വഴിയും തപ്പി പോയതാ അതും ഇല്ലാതാക്കിയപ്പോ നിനക്ക് സന്തോഷം ആയില്ലേ സന്തോഷം ഇണ്ട് സന്തോഷം ആയി ഇങ്ങനെ തന്നെ ചെയ്യണം…

Leave a Reply

Your email address will not be published. Required fields are marked *