കാന്താരി – 9 29അടിപൊളി  

അച്ഛൻ : എന്താ 😡

അമ്മ : പിന്നെ നിങ്ങള് കേട്ടില്ലേ സിദ്ധുക്കുട്ടൻ പറഞ്ഞത് നിങ്ങടെ തൊലി പൊളിച്ചില്ലേ അവൻ 🥹 ഒരു വാക്ക് പറയാൻ പറ്റിയോ കണ്ണൻ തടഞ്ഞില്ലേ തുണി ഉരിഞ്ഞേനെ അവൻ

ചെറി : ചേട്ടത്തി

അമ്മ : നിർത്തടാ, എന്റെ മോൻ കണ്ട പെണ്ണുങ്ങൾടെ തല്ല് കൊള്ളാനല്ല ആദ്യം മോള് അടിച്ചു പിന്നെ അമ്മ ഇതാണോ നിങ്ങടെ കൂട്ട്കാരന്റെ മോളെ എടുത്താ ഉള്ള ഗുണംന്ന് നിങ്ങള് പറഞ്ഞത് ഏഹ് ആണോ 🥹 😡

ഞാൻ : അമ്മ അത് വിട് മ്മാ

അമ്മ : പോടാ പോ ഇനി ആ പരമു ഏട്ടന്റെ മോൾടെ കൂടെ തല്ലും വാങ്ങിട്ട് വാ

ഞാൻ : 😁

അമ്മ : ഈ നിമിഷം ചിരിക്കാൻ ഒരു കഴിവ് വേണം മോനെ 🙏 കഷ്ട്ടം

ഞാൻ : പോട്ടെ നടന്നത് നടന്നു ഞാൻ പുള്ളിയോട് പറഞ്ഞിട്ടാ വന്നെ അച്ഛനെ ദയവ് ചെയ്ത് വിളിക്കരുത് ഇനി എന്ന്

അച്ഛൻ : 🙄

ഞാൻ : 😐 ഇസ്😣… 👀 അച്ഛൻ ക്ഷമിക്കണം ആ അവസ്ഥയില് പറഞ്ഞ് പോയതാ 😐

അച്ഛൻ : ഉം പോ പോ ഞാൻ പോയി shave ചെയ്യട്ടെ ഒരോ നട്ട പ്രാന്ത്

അമ്മ : പറഞത് മറക്കണ്ട നിങ്ങള് ഇനി ഞാൻ ഇവനെ അവൾക്ക് തട്ടി കളിക്കാൻ ഇട്ട് കൊടുക്കില്ല അതേ പോലെ നാളെ അവള് കണ്ണനെ ജീവപര്യന്തം തടവില് ഇടാനുള്ള കടലാസും കൊണ്ട് വന്നില്ലേ എനിക്ക് ഒന്ന്‌ കാണണം അവളെ… 😡

എന്റെ രോമം ചാടി എറങ്ങി വരിയിൽ നിന്ന് സലൂട്ട് അടിച്ചു അമ്മേ നോക്കി 🗿

.
.
> 13:11

ഞാൻ : halo

ഉണ്ണി : യേ എവടെ നിങ്ങള്

ഞാൻ : വീട്ടില്

ഉണ്ണി : ഇവടെ പുതിയ വണ്ടിടെ ടയറ് പൊട്ടി ആകെ സീനായി

ഞാൻ : ഏഹ് എന്താ കാര്യം

ഉണ്ണി : heat ആയത്

ഞാൻ : അയ്യോ എന്നിട്ട്

ഉണ്ണി : വന്നാ വാർന്റി കിട്ടോ നോക്കാ,ഭാഗ്യം trip കഴിഞ്ഞ് വരണ വഴി ആണ്

ഞാൻ : warranty അല്ല അണ്ടി കിട്ടും… നിക്ക് നിക്ക് ഞാൻ വരാ നാശം പിടിക്കാൻ ആയിട്ട്

ഞാൻ എണീറ്റ് അതിന്റെ ഫുൾ കവർ എടുത്തിട്ട് എറങ്ങി നടന്നു

അമ്മ : എങ്ങോട്ടാ

ഞാൻ അച്ചന്റെ നേരെ ആണ് പോയത്

ഊണ് കഴിക്കണ അച്ഛൻ ഒന്ന്‌ നോക്കി

ഞാൻ : അച്ഛാ പുതിയ വണ്ടിടെ ടയർ പൊട്ടി

അച്ഛൻ : ഏഹ് അതെങ്ങനെ

ഞാൻ : heat ആണെന്നാ ഉണ്ണി പറഞ്ഞെ

അച്ഛൻ : എന്ത് heat ടാ എന്താ നീ പറയണേ

ഞാൻ : ഇല്ല അത്

അച്ഛൻ : മാറ്റി കിട്ടോ

ഞാൻ : ചെലപ്പോ

അച്ഛൻ : ആഹ് best 😊

ഞാൻ : ഞാൻ പറയാ ടയർ കാണിക്കാ

അച്ഛൻ : ഉം നോക്ക് നോക്ക് ഒരോരോ ചെലവ്കള്…

അമ്മ : ടയർ പഞ്ചർ ആയത് അവന്റെ കുറ്റം കൊണ്ടാണോ അല്ല പിന്നെ

അച്ഛൻ : നീ കഴിക്ക്

ഞാൻ : ഇല്ല വേണ്ടാ ഞാൻ

അമ്മ : തരും ഇപ്പൊ ഒന്ന്‌ കഴിച്ചിട്ട് പോടാ 😡 മതി കണ്ടവർക്ക് വേണ്ടി ഓടി ചത്തത്

അച്ഛൻ : 👀

അമ്മ : 😐…

> 15:22

ഫോൺ അടിക്കണ കേട്ട് ഞാൻ earphone ന്റെ ബട്ടൺ ഞെക്കി എടുത്തു

ഹലോ

ഉണ്ണി : എവടെ എത്തി

ഞാൻ : ഒരു മുക്കാ മണിക്കൂർ

ഉണ്ണി : ടയർ കേറ്റിണ്ട് വന്നാ പെട്ടെന്ന് പോയിട്ട് വരാ കാലത്ത് ഓട്ടം ഇള്ളതാ

ഞാൻ : നീയേ ആ safety box എടുത്ത് അതിന്റെ mfd നോക്ക്

ഉണ്ണി : അതെന്ത്

ഞാൻ : manufactured date അത് ഞാൻ കവറിൽ ആക്കി വച്ചിണ്ട്

ഉണ്ണി : ആ രണ്ട് മിനിറ്റ്

ഞാൻ : പിന്നെ അവടന്ന് ഒരു മുണ്ട് എടുത്ത് വക്കെ നീ വിളിച്ച തെരക്കില് boxer ആണ് ഇട്ടത്

ഉണ്ണി : ഓ ശെരി ഞാൻ ഇപ്പൊ വിളിക്കാ

ഒരു മിനിറ്റ് കഴിയും മുന്നേ കോൾ വന്നു

ഞാൻ : ആഹ് കിട്ടിയാ, അത് എടുത്ത് പോക്കറ്റിൽ വച്ചോ ഞാൻ ദേ വന്നു…

എന്നാ കേട്ടത് വളരേ അടഞ്ഞ ഒരു ഹലോ അതും പപ്പടെ

കണ്ണ് അറിയാതെ സൈഡ് mirror നോക്കിപ്പോയി വണ്ടി സൈഡായി

പപ്പ : എന്താ ഒന്നും മിണ്ടാത്തേ

ഞാൻ : ആരാ

പപ്പ : അങ്ങനെ പറയല്ലേ പ്ലീസ്

ഞാൻ : വല്ല booking ആണെങ്കി ഓഫിസിൽ വന്ന് കണ്ടാ മതി…

😣

പപ്പ : എന്ത് തെറ്റാ ഞാൻ ചെയ്തത് ഏഹ്

ഞാൻ : പഴയ ഒന്നും ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നെ വെറുതെ വിടണം സ്ത്രീ ഉപദ്രവിക്കിന്നു എന്ന് പറഞ് പോലീസിൽ പോലും പോവാൻ പറ്റാത്ത ഒരു നാറിയ ജന്മത്തി പെട്ട ഒരുവനാ ഞാൻ അതോണ്ട് ഞാൻ വേണേ കാല് പിടിക്കാ ജീവിക്കാൻ വിടണം

പപ്പ : എന്നേം ഓർക്കാൻ ഇഷ്ട്ടില്ലേ അപ്പോ

ഞാൻ : എന്നെ ഒന്ന്‌ വെറുതെ വിട്

പപ്പ : പറ്റില്ല എനിക്ക് കാണണം എനിക്ക് കെട്ടിപ്പിടിക്കണം

Leave a Reply

Your email address will not be published. Required fields are marked *