തിരിഞ്ഞതും അച്ഛൻ നിക്കുന്നു
ഞാൻ : 🙄 😊
അച്ഛൻ : ഉം
ഞാൻ : പരമു മാമടെ മോള്
അച്ഛൻ : ആഹ്
ഞാൻ : 🙂
അച്ഛൻ മെല്ലെ വഴി മാറി
ഞാൻ മുന്നോട്ട് നടന്ന് മെല്ലെ തിരിഞ്ഞ് നോക്കി
അച്ഛൻ തിരിഞ്ഞ് നിപ്പാണ്
ഞാൻ : അച്ഛാ
അച്ഛൻ : ഓ
ഞാൻ മെല്ലെ അടുത്തേക്ക് പോയി
അച്ഛൻ : എന്താണ്
ഞാൻ : അച്ഛൻ സിദ്ധു പറഞ്ഞത് വിടണം എനിക്ക് ദേഷ്യമൊന്നുല്ല അച്ഛൻ അന്നും ഇന്നും എല്ലാം എനിക്ക് നല്ലത് നടക്കാനേ ഓരോന്ന് ചെയ്തിട്ടുള്ള എന്ന് എനിക്കറിയാ
അച്ഛൻ : 🙂
ഞാൻ : ഒരു ഉപകാരം എനിക്ക് ചെയ്യണം 🙏
അച്ഛൻ ഒന്നും പറഞ്ഞില്ല
ഞാൻ മെല്ലെ തല പൊക്കി നോക്കി
അച്ഛൻ : ഉം 👀
ഞാൻ : അച്ഛൻ ഇനി കൂട്ട്കാരന് വേണ്ടി സ്വന്തം അനിയന്റെ കാല് പിടിക്കരുത് 🙏 ഇനിയും ആ നാണം കെട്ട നിപ്പ് കാണാൻ വൈയ്യാത്ത കൊണ്ടാ
അച്ഛൻ എന്ന് തന്നെ നോക്കി നിന്നു
പിന്നെ അകത്ത് എന്താ അറിയാത്ത കൊണ്ട് ഒന്നും പറയാൻ പറ്റില്ല
അച്ഛൻ : ഡാ നീ ഇത്ര ഒക്കെ പറഞ്ഞില്ലേ ഇതൊന്നും എന്നെ ഏശില്ലടാ 😊
എനിക്ക് ആ സങ്കടം കണ്ട് എന്തോ പോലെ ആയി
അച്ഛൻ : എന്റെ ജീവിതം തൊലക്കാൻ നിങ്ങൾ നോക്കി എന്ന് നീ പറയുന്ന വരെ എനിക്ക് വാട്ടം തട്ടില്ല പോ… പോവാൻ… 🙂
അച്ഛൻ എന്റെ കവിളിൽ കൈ പത്തി പൊത്തി രണ്ട് തട്ട് തട്ടി തോളിൽ പിടിച്ച് ഉന്തിവിട്ടു…
.
.
ആലോചനകളിൽ മുഴുകി ഇരുന്ന കൊണ്ടാണോ അറിയില്ല ഉത്സവം നടന്നത് അല്ലെങ്കി
വന്ന കാര്യം എന്നെ വല്യ രീതിക്ക് ഏശില്ലാ….
ഇന്ന് വീട്ടില് പുള്ളുവൻ പാട്ട് കഴിഞ്ഞാ നാളെ കാലത്ത് ഞങ്ങള് തിരിച്ച് പോവും
സിദ്ധു : നാളെ തിരിച്ച് പോണം ല്ലേ
ഇന്ദ്രൻ : ടാ നീ ഇപ്പൊ പോണ്ടാ അമ്മായിടെ ലീവ് കഴിയും വരെ വീട്ടി നിക്കില്ലേ
സിദ്ധു : പിന്നല്ല
ഇന്ദ്രൻ : നീയൊ രാമാ
ഞാൻ : ഏഹ്
സിദ്ധു : അവൻ ബസ്സിന്റെ തൊള സ്വപ്നം കണ്ട് നടക്കാവും
ഞാൻ : ഉം…
സിദ്ധു : എന്താടാ നിനക്ക് ഏഹ്
ഞാൻ : ഒന്നൂല്ല
ഇന്ദ്രൻ : അതേ മറ്റന്നാ നമ്മള് trip പോവാണ് ചാടിക്കോ കേട്ടല്ലോ
ഞാൻ : ഞാനോ ഞാനില്ല
ഇന്ദ്രൻ : അടുത്തത്
സിദ്ധു : അവൻ വരും
ഇന്ദ്രൻ : ആ ടാ ബബ്ലു ഫോട്ടോ അയച്ചു വാ കാണിക്കാ….
സിദ്ധു : ആണാ വാ എന്നാ
ഞാനൊന്നും ഇല്ല ഞാൻ ശെരിക്കെ കേറി ബെഡിലേക്ക് കെടന്നു
ഇന്ദ്രൻ : ടാ ഈ ഊളെ പൊക്കിക്കൊണ്ട് വാ…
.
.
> രാത്രി അവൻ ഒരു ഗുണ്ട് പൊട്ടിച്ചു….
ചെറിയച്ഛനും കണ്ണനും അടി നടക്കാ
അവർടെ സ്നേഹത്തോടെ ഒള്ള അടി കണ്ട് നിക്കുമ്പോ എന്റെ ഫോൺ റിങ്ങായി
ഞാൻ എടുത്ത് നോക്കിയതും എന്റെ കാലന്റെ രൂപത്തിലുള്ളവൾ തന്നെ
ഞാൻ മെല്ലെ എടുത്ത് വെളിയിലേക്ക് നടന്നു നൈസിന് കാറിന്റെ കീ എടുത്ത് കൈയ്യിൽ പിടിച്ചു
..
.
😣 👀 ഇല്ല…
ഞാൻ ഫോൺ കാറിന്റെ ഉള്ളിലേക്ക് ഇട്ടിട്ട് ലോക്കാക്കി…
കാലത്ത് ഞങ്ങളൊക്കെ തിരിഞ്ഞു
ചെറി : എന്നാലും അവൻ കേറി പൊട്ടിച്ച് കളഞ്ഞു എല്ലാരേം
അമ്മ : പിന്നല്ലാതെ മിടുക്കനാ
ഇച്ചു : എന്താ ടാ വൈയ്യെ നിനക്ക്
ഞാൻ : ഒന്നൂല്ല
ചെറി : അവന് വീട്ടി പോയിട്ട് നല്ല മട്ടൻ സൂപ്പ് വച്ച് കൊടുക്ക്
ഞാൻ : ഇല്ല എനിക്ക് പോണം ഓട്ടം ഇണ്ട്
അമ്മ : എങ്ങോട്ടും പോണ്ടാ മതി അങ്ങോട്ട് പോയത്
ഞാൻ : ഇല്ലമ്മാ അവടെ ആ ചെക്കനെ വിട്ടിട്ടാ വന്നെ അവൻ എന്തൊക്കെ കാണിച്ച് കൂട്ടിയോ ഇനി
അമ്മ : പോണ്ടെന്ന് അവടെ ആവശ്യത്തിന് ആൾക്കാർ ഇണ്ട്
.
.
.
വീടെത്തിക്കഴിഞ്ഞതും അമ്മ dining table ല് പോയി ഒരു ഇരുത്തം
അമ്മ : ഏട്ടനെ വിളിക്ക് ടാ രാജു
ചെറി : എന്താ ഏട്ടത്തി
അച്ഛൻ : എന്താണ് ഞാൻ ഇവടെ ഇണ്ട്
അമ്മ : എന്താ നിങ്ങടെ ഉദ്ദേശം
അച്ഛൻ : ഊണ് കഴിഞ്ഞ് കോട്ടയത്ത് പോണം ദാസൻ വരും
അമ്മ : ഇന്നലെ നിങ്ങള് അയാളോട് വിളിച്ച് സംസാരിച്ചല്ലേ രാത്രി
അച്ഛൻ : ആരോട്
അമ്മ : കൃഷ്ണേട്ടനോട്
അച്ഛൻ : എന്താ ഡോ അയാളോ
അമ്മ : ആഹ് ഇനി അങ്ങനെ ഒക്കെ മതി
അച്ഛൻ : എന്താ ഭാഗ്യ ഇത്
അമ്മ : ദേ ഒരു കാര്യം ഞാൻ പറയാ അന്നത്തെ പോലെ അല്ല ഇനി ആ പിരിവിട്ടതിനെ ഇങ്ങോട്ട് കെട്ടി എടുക്കാൻ നിങ്ങള് നിന്നാ ഞാൻ ഒറപ്പാ ദേ ഇതിന് അവസാനത്തെ ഊണ് കൊടുത്ത് ഒറക്കും
അമ്മ എന്റെ കൈ പിടിച്ച് വലിച്ച് അച്ഛന്റെ നേരെ ഇട്ട് കൊടുത്ത് പറഞ്ഞു
