ഋഷി : ചെറിയച്ഛൻ പോയിണ്ട് പിന്നേ SP ഒക്കെ എടപ്പെട്ടിട്ട്ണ്ട് അവള് നാളെ വീട്ടി തന്നെ… എന്താ അത്രക്ക് സീനാക്കിയാ
ഞാൻ : എടാ അവള് ഇന്ദ്രനെ വലിച്ച് കീറി ഡാ…
ഋഷി : ശെരി ശെരി ഞാൻ പറയാ…
ഞാൻ : ഉം…
— 22:44
സിദ്ധു : എന്താ ഡാ ഇത്
വണ്ടിടെ ബോണറ്റിൽ കേറി ഇരുന്ന എന്നോട് അവൻ വന്ന് ചോദിച്ചു
ഞാൻ : നീ ഒരു കാര്യം ചെയ്യ് വിട്ടോ ഉം…
സിദ്ധു : നിന്നെ വീട്ടിട്ടോ
ഞാൻ : അയ്യോ ഇല്ല ഡാ 🙏 എനിക്ക് ഇനി അവരെ നോക്കാൻ പറ്റില്ല വിട്ടേക്ക്
സിദ്ധു : ഒന്നൂല്ല നീ വാ കേറ് ദേ വീട്ടീന്ന് എല്ലാരും വിളിക്കാൻ തൊടങ്ങി
ഞാൻ : ഞാൻ ഇല്ലെന്ന് പറഞ്ഞില്ലേ പോ പോടാ
സിദ്ധു : ശെരി ഞാൻ അവനെ വിളിക്കാ കേക്കുമ്പോ ശെരി ആവും
ഞാൻ : അവനാരാ അവൻ എന്റെ ആരാടാ പോവാൻ പറ മൈരനെ 😏
സിദ്ധു : എന്താ ഡാ നിനക്ക് പറ്റിയത്
ഞാൻ : പിന്നെ അല്ലാതെ ഇന്ദ്രൻ കള്ളനാ അല്ലേ ഇത്ര ഒക്കെ ആയിട്ട് ദേ നോക്ക് ഇവടെ എന്റെ ഈ കവിളിൽ ഒരു വട്ടം കൈ തരിക്കെ ഒന്ന് തന്നൂടെ അവന് അപ്പോ അവൻ കള്ളനാ മനപ്പൂർവം നല്ലവനാവാൻ ശ്രമിക്കാ
സിദ്ധു : നീ എന്ത് ചെയ്തെടാ … ദേ വിളി വന്നു….. halo ദേ ഇണ്ട് വരുന്നില്ല പോലും ആഹ് കൊടുക്കാ
ഞാൻ : വിട് വേണ്ടാ
സിദ്ധു : പിടിക്ക്
ഞാൻ ഫോൺ വാങ്ങി നോക്കി നിന്നു
സിദ്ധു സ്പീക്കർ ഓണാക്കി വിട്ടു
വായ തൊറക്ക്… അവടെ നിന്ന് പതുങ്ങിയ ദേഷ്യത്തോടെയുള്ള സംസാരം വന്നു
ഞാൻ : പറ
ഇന്ദ്രൻ : എന്താ നിനക്ക് ഇനി ഏഹ്
ഞാൻ : ഞാൻ വീട്ടി വരുന്നില്ല എനിക്ക് നിന്റെ ഒരു കോപ്പും കേക്കണ്ടാ വച്ചോ
ഇന്ദ്രൻ : ശെരി വരണ്ട ഈ വൈയ്യാത്ത ഞാൻ വരാ ഇനി നീ വച്ചോ
ഞാൻ : എന്തിന് ഡാ ഇങ്ങനെ
ഇന്ദ്രൻ : മൂടിക്കൊണ്ട് വരുന്നുണ്ടോ ഇല്ലേ
സിദ്ധു : വരാഡാ വന്നു വച്ചോ
അവൻ ഫോൺ വാങ്ങി എന്നെ വന്ന് പിടിച്ചു
ഞാൻ : എങ്ങനെ ഡാ ഞാൻ അങ്ങോട്ട് പോവും
സിദ്ധു : ഇല്ല ഡാ ഞാനില്ലേ വാ 🥺
ഞാൻ : എനിക്ക് വേണ്ട ഡാ ഇത്
സിദ്ധു എന്നെ പിടിച്ച് വലിച്ച് കേറ്റി ഡോർ അടച്ച് അവനും പോയി കേറി വണ്ടി എടുത്തു
എന്റെ തലയിൽ അവൾടെ എന്നെ പറഞ്ഞ് വിടാൻ കാണിച്ച ആവേശം അതേ പോലെ പോവാൻ നേരം കാണിച്ച കള്ള കരച്ചിൽ സങ്കടം എല്ലാം കേറി കേറി കേറി വന്നു…
തറവാട് ഗെയിറ്റ് കടന്ന് അകത്തേക്ക് വണ്ടി കേറിയതും എന്റെ ഉള്ളിൽ ഒരു മാതിരി തരിപ്പ് പോലെ ആണ് തോന്നിയത്
> 23:11
സിദ്ധു : എല്ലാർക്കും തൃപ്തി ആയല്ലോ ഏഹ് ഇവന്റെ ജീവിതം ഇങ്ങനെ ആയത് നിങ്ങളൊക്കെ കാരണമാ 😡
സിദ്ധു അച്ഛനേം അമ്മേം ഒക്കെ കുത്തി പറഞ്ഞു
ഇന്ദ്രൻ : സിദ്ധു 👀
സിദ്ധു : നീ മൂഡ്… 😡 അമ്മാ അമ്മക്ക് കേക്കണോ ആ സ്ത്രീ ഇവനെ തല്ലി
അച്ഛൻ ഒരു നോട്ടം എന്നെ നോക്കി
എന്റെ കണ്ണീര് ആരും കാണാതിരിക്കാൻ ഞാൻ തല താത്തി
അമ്മ : അയ്യോ 🥹 എന്തിനാ
സിദ്ധു : ഇനി കരഞ്ഞിട്ട് കാര്യൂല്ല അമ്മായി ആ പെണ്ണിന് പ്രാന്താ ആ കുടുംബത്തോടെ എല്ലാർക്കും… രാമമ്മാമേ എനിക്ക് തോന്നണത് settlement ആണ് അവർക്ക് നോട്ടം എന്നാ
ചെറിയച്ഛൻ അച്ഛന്റെ അടുത്ത് അതേ ഇരിപ്പ് തന്നെ ഇരുന്നു
ദാസ് അങ്കിൻ : settlement കൊടുക്കാ ഞാൻ … നേരം വെളുക്കട്ടെ ഒന്ന്…
സിദ്ധു : ഇതൊന്നുമല്ല കളി ആ പെണ്ണ് ഇവടന്ന് പോയ അന്ന് രാത്രി ഓടി പോയ ആ പട്ടിക്ക് വേണ്ടി ഇവൻ കരഞ്ഞില്ല പറഞ്ഞ് അവളും അടിച്ചു ഇവനെ
എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റും മുന്നേ കൊറച്ച് മുന്നേ അവനോട് ഞാൻ അറിയാതെ പറഞ്ഞോ എന്ന് സംശയിച്ച കാര്യം സിദ്ധു പറഞ്ഞു
അച്ഛൻ എണീറ്റ് കതക് കടന്ന് വെളിയിലേക്ക് എറങ്ങി നിന്നു
വൈഗ അമ്മായി : എന്ത്, കൊച്ചിനെ അടിച്ചോ അവള് 🥺 എന്താ ഏട്ടത്തി ഇത്…
അമ്മ : എനിക്കറിയില്ല എല്ലാരും ഞങ്ങളോട് ക്ഷമിക്കണം 🙏
ചെറിയച്ഛൻ : ഏയ് ഏട്ടത്തി എന്താ ഈ കാണിക്കണേ ചേ
വരാത്ത ചിരി വരുത്തി ചെറിയച്ഛൻ അമ്മയോട് പറഞ്ഞു…
ഇന്ദ്രൻ : വല്യമ്മ ഒന്ന് ചുമ്മാ ഇരുന്നേ ഡാ സിദ്ധു കേറി പോ
സിദ്ധു : നീ മിണ്ടണ്ട എല്ലാം നീ ആണ് വരുത്തി വച്ചത് എല്ലാരേം ഒതുക്കി ഒതുക്കി ഒന്നും ആരും അറിയാതെ മറച്ച് വച്ച് ഡാ രാമമാമ വിചാരിച്ച തീർക്കാൻ പറ്റാത്ത എന്ത് പ്രശ്നാ നിനക്ക് ഏഹ്
