പപ്പ എന്നെ നോക്കി ചെയറിൽ ഇരുന്ന് കറങ്ങി കളിച്ചു…
ഞാൻ : പോ ഒന്ന് 😃
പപ്പ : നല്ല ദേഷ്യം ഇണ്ടല്ലേ
ഞാൻ : ഉം ഇല്ല 😊
പപ്പ : ശെരിക്കും
ഞാൻ : ആഹ്, എന്തിനാ ദേഷ്യം
പപ്പ : മാറിയതാണോ അതോ
ഞാൻ : അതിന്റെ ആവശ്യം ഇല്ലാ തോന്നി
പപ്പ : അതെന്താ അങ്ങനെ 😃
ഞാൻ : അങ്ങനെ നിന്നോട് വൈരാഗ്യം വക്കാൻ മാത്രം നമ്മള് തമ്മിൽ എന്താ ബന്ധം
പപ്പ : ഓ…………………. അങ്ങനെ 👀
ഞാൻ : എണീക്കടി 😂 ഈ ചിരി നോക്കണ്ട വട്ടായി ഇപ്പൊ ദേഷ്യം വരുമ്പോ ചിരിക്കും സന്തോഷം വരുമ്പോ കരയും അങ്ങനെ ആണ് മണ്ട അടിച്ച് പൊളിക്കും മുന്നേ പോ പോ
പപ്പ : എനിക്ക് ഒരു കാര്യം അറിയണം
ഞാൻ : എന്താ ചോദിക്ക് എന്നിട്ട് വേഗം പോ 🙏
പപ്പ : ഇന്നലെ അമ്മ പറഞ്ഞത് നീ കൂടെ അറിഞ്ഞിട്ടാണോ എന്ന്
ഞാൻ : ആദ്യത്തെ കാര്യം അമ്മ അല്ല ആന്റി അതായത് നിന്റെ അച്ഛന്റെ ex കൂട്ട്കാരന്റെ i repeat ex കൂട്ടുകാരന്റെ ഭാര്യ അത്ര മതി
പപ്പ : ശിവാ വേണ്ടാ
ഞാൻ : അമ്മ പറഞ്ഞത് ഞാൻ കൂടെ അറിഞിട്ടാ എനിക്ക് പറയാൻ ഉള്ളത് തന്നെ ആണ് അമ്മ പറഞ്ഞത് ഇന്ദ്രനെ നീ തൂക്കിക്കൊല്ലാനുള്ള ഓഡർ കൊണ്ട് വരാതെ ഒരു ബന്ധവും നീയുമായിട്ട് ഇല്ല 👀
പപ്പ : 😣
ഞാൻ : കരയാൻ പോവാ വീട്ടി പോയി കരഞ്ഞോ
പപ്പ : എനിക്കറിയാ ഇത്ര ഒക്കെ പറയുന്നുണ്ടെങ്കിലും എന്നെ നിനക്ക് ഇഷ്ട്ടാ 😊
ഞാൻ : അൺ 😡 😣.. ശേ…ഒന്ന് പോ പ്ലീസ്
പപ്പ : എന്റെ ലൈഫാ എനിക്ക് അങ്ങനെ പോവാൻ പറ്റില്ല
ഞാൻ : വെറുതെ
പപ്പ : ദേ 😡
ഞാൻ : എടി നിനക്ക് മാത്രമല്ല സങ്കടം നീ കാരണം വീട്ടിലെ കാരണവർ ആയ എന്റെ അച്ഛൻ ഉത്സവത്തിന് എല്ലാരും കാണാത്ത പോലെ ഒളിഞ്ഞ് നടക്കുന്നത് ഞാൻ കണ്ടതാ എന്നെപ്പോലെ അറിയോ, നാണം ഇല്ലല്ലോ വീണ്ടും വലിഞ്ഞ് കേറി വരാൻ… സിദ്ധു അടക്കം എല്ലാരും അച്ഛനെ വലിച്ച് കീറി എന്നിട്ടും ഇപ്പഴും ആ ആള് നിന്റെ അച്ഛനോട് കടുത്ത് വല്ലതും പറഞ്ഞോ ഇല്ലല്ലോ അതാണ് മര്യാദ
പപ്പ : എന്താ ഇപ്പൊ പറഞ്ഞ് വരണേ
ഞാൻ : പോയിത്താ
പപ്പ : എനിക്ക് ഇങ്ങനെ ഒക്കെ കേക്കുമ്പോ നല്ല സങ്കടം തോന്നുന്നുണ്ട്
ഞാൻ : ക്ഷമിക്ക് എനിക്ക് ഇങ്ങനെ പറയാൻ അറിയൂ ദേ ഞാൻ ഒരു കാര്യം പറയാ നീ എന്റെ ജീവിതം നാശമാക്കി അത് സാരൂല്ല ഞാൻ വിട്ടു, പവിക്ക് നല്ല ആലോചന വന്ന് നിക്കാ നിങ്ങള് കുടുംബത്തോടെ അത് ഇല്ലാതാക്കരുത്
പപ്പ : 😊 ഇല്ല
ഞാൻ : സങ്കടപ്പെടണ്ട എല്ലാം ശെരി ആവും
പപ്പ : ശെരി… 😊
സിദ്ധുന്റെ ഫോൺ വന്നു അപ്പൊ തന്നേ…
.
.
.
> 20:44
പവി : ഹലോ
ഞാൻ : പറ
പവി : വീടെത്തിയാ
ഞാൻ : ഓ
പവി : ഉം, ഫുഡ് കഴിച്ചോ
ഞാൻ : ഇല്ല അച്ഛനോട് അമ്മ മേടിച്ചോണ്ട് വരാൻ പറഞ്ഞിണ്ട്
പവി : ഓ ഞാൻ ഇല്ലാത്തപ്പോ തന്നെ നിങ്ങക്ക് വാങ്ങണം ല്ലേ
ഞാൻ : അമ്മാ
അമ്മ : ഉം
മകള് അവളില്ലാത്ത ടൈമില് തന്നെ വേണോ ഹോട്ടൽ ഫുഡ്ന്ന്
അമ്മ : തോന്നി ഈ തീറ്റ കാര്യം അല്ലാതെ എന്താ അവൾക്ക് അറിയാ
ഞാൻ : കേട്ടോ
പവി : ഓ കേട്ടു
ഞാൻ : നീ നാളെ വരില്ലേ
പവി : ആ നാളെ വരും
അമ്മ : എല്ലാരും ഇണ്ടോ ടീ
പവി : ഇണ്ടേ എല്ലരും ഇണ്ട് ഇവടെ എന്തോ ഗ്രിൽ അടിക്കാൻ ഓകെ പോയേക്കാ…
അമ്മ : ഉം ശെരി ശെരി…നോക്കി ഒക്കെ ഇരിക്ക്
പവി : ഓ ഓ
ഞാൻ : ഞാൻ വിളിക്കാടി
പവി : വേണ്ടാ ഞാൻ busy ആണ് ലോക്കൽസ്സായിട്ട് സംസാരിക്കാൻ ടൈമില്ല…
ഞാൻ : ഓ ശെരി…
.
.
ഇച്ചു : ടാ ആ കുട്ടു പോയിണ്ടൊ
ഞാൻ : കാണും 🙄
അമ്മ : പിന്നെ ഇല്ലാതെ
ഇച്ചു : അവൻ ആളത്ര ശെരി അല്ലേ
അമ്മ : 🙄
ഞാൻ : എന്താ പറയാൻ കാര്യം
ഇച്ചു : ഇല്ല അവൻ ഒരു മാതിരി തൊടലും കൈക്ക് പിടിച്ച് കൊണ്ട് പോവല് തല്ല് ഇടി ഒക്കെ
അമ്മ : കൈ വെറുതെ ഇരിപ്പില്ല അത് ഞാനും ശ്രദ്ദിച്ചു
ഞാൻ : അമ്മാ
ഇച്ചു : ഇല്ല നീ വിട്ടേക്ക്
ഞാൻ : ഞാൻ അന്ന് ഒന്ന് പിടിച്ച് കൊടഞ്ഞതാ
ഇച്ചു : ആ നീ കൊടഞ്ഞോ 😃
ഞാൻ : ഇല്ല ഒന്ന് വെരട്ടി നിർത്തി
അമ്മ : നന്നായി
ഞാൻ : അവര് പണ്ട് തൊട്ടേ ഫ്രണ്ട്സ് അല്ലേ അതിന്റെ ആണ് പിടി വലി ഒക്കെ അവന് അവള് പെണ്ണാ അങ്ങനെ ഒന്നൂല്ല അവന്റെ ഈ ആമ്പിള്ളേരെ പോലെ ആണ് കാണണെ അതിന്റെ ആണ് ആള് വല്യ ഇതൊന്നുമല്ല ഇതിന്റെ highlight പറയട്ടെ
